ലഘുലേഖാ വിതരണം തീവ്രവാദമോ?

കുറച്ചു ദിവസം മുന്‍പ് പ്രബോധനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തിയ മുസ്‌ലിം സഹോദരങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മാധ്യമങ്ങളിലൂടെ നാം കണ്ടത്. ഓരോ ഇന്‍ഡ്യന്‍ പൗരനും ഇഷ്ടമുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളാ
നും അത് പ്രചരിപ്പിക്കാനും അതിലേക്ക് ആളെ ക്ഷണിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഈ മൗലികാവകാശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ് അതിക്രൂരമായ രീതിയില്‍ ഫാഷിസ്റ്റുകള്‍ അക്രമം അഴിച്ചുവിട്ടത്.
സംഭവം നടന്ന പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീവ്രവാദികളെ പിടികൂടി എന്ന് അലറിവിളിച്ച് പെട്ടിഓട്ടോയിലും മറ്റും വലിച്ചു കയറ്റി മര്‍ദിച്ചു. ഉത്തരേന്ത്യന്‍ ശൈലിയില്‍ ആക്രമണം നടത്തുന്ന ഭ്രാന്തന്‍ ജനക്കൂട്ടത്തിന്റെ അഴിഞ്ഞാട്ടം സ്വപ്‌നംകണ്ട് നടക്കുന്ന കേരളഫാഷിസ്റ്റുകള്‍ കിട്ടിയ അവസരം ആവേശഭരിതമാക്കി. പ്രബോധകരില്‍ പ്രാ
ണരക്ഷാര്‍ത്ഥം പോലീസ് സ്റ്റേഷനില്‍ ഓടിക്കയറിയവരെയും കാണാമായിരുന്നു. തൊപ്പിയും താടിയും വെക്കുന്നവര്‍ നിഷ്‌ക്രിയരായിരിക്കണമെന്നും അല്ലാത്തപക്ഷം ഇതായിരിക്കും അവസ്ഥ എന്നും പറയാതെ പറയുകയായിരുന്നു അവര്‍ എന്നുവേണം കരുതാന്‍.
സമാധാനപരമായി പ്രബോധനം നടത്തിയവരെ അഴിക്കുള്ളിലാക്കുകയും ഇരയെ കിട്ടിയ വേട്ടനായ്ക്കളെപോലെ സാധാരണക്കാരായ ജനങ്ങളെ അക്രമിച്ചവര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുകയും ചെയ്ത ഇരട്ടനീതിയെ ചോദ്യം ചെയ്ത് ജാതിമതഭേദമന്യേ ധാരാളം പ്രമുഖര്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയുണ്ടായി.
കച്ചവടക്കാരായ അറബികളിലൂടെ എത്തിയ ഇസ്‌ലാം മതത്തെ സന്തോഷത്തോടെ ആശ്ലേഷിച്ച ചരിത്രമാണ് കേരളക്കരയ്ക്ക് പറയാനുള്ളത്. മുഹമ്മദ് നബി(സ)യെ കാണാന്‍പോയ ചേരമാന്‍ പെരുമാള്‍ മുസ്‌ലിമായി തിരിച്ചു വീണ്ടും രാജ്യംഭരിക്കണമെന്ന് ആഗ്രഹിച്ച മലയാളികള്‍ ഓരോ ഹിന്ദുവീട്ടിലും ഒരു മകനെ രാജ്യസുരക്ഷക്കും രാജ്യപുരോഗത്തിക്കും വേണ്ടി മുസ്‌ലിമായി വളര്‍ത്തണമെന്ന് അഭിപ്രായപ്പെട്ട സാമൂതിരിയുടെയും അദ്ദേഹത്തിന്റെ ഉറ്റതോഴ
നും നാവികപടത്തലവാനുമായ കുഞ്ഞാലിമരക്കാരുടെയും കേരളം. സമുദായ നവീകരണത്തിനും സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും ഹിന്ദുവും മുസല്‍മാനും തോള്‍ചേര്‍ന്ന കേരളം.
ഇസ്‌ലാമിക പ്രബോധകര്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്ന് ഇരുകരങ്ങളും നീട്ടി അവരെ സ്വീകരിച്ച ചരിത്രമാണ് ഹിന്ദുതറവാടുകള്‍ക്ക് അന്നും ഇന്നും പറയാനുള്ളത്. കേരള മുസ്‌ലിംകളുടെ പൂര്‍വമാതാക്കള്‍ ഇവിടെയുള്ള ഹിന്ദു സ്ത്രീകള്‍ തന്നെയായിരുന്നു എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. കാലങ്ങളായി വളര്‍ത്താന്‍ ശ്രമിച്ചിട്ടും തളര്‍ന്നുപോ
യിരുന്നതായ മാപ്പിളഅയിത്തം ഇന്ന് വല്ലാത്തൊരു അവസ്ഥയില്‍ വികസിക്കുന്നത് നാം
സഗൗരവം കാണേണ്ടിയിരിക്കുന്നു.
മറ്റുള്ള ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പലവിഷയങ്ങളിലും ധാരാളം രചനകള്‍ കേരളത്തില്‍നിന്ന് പു
റത്തുവരുന്നുണ്ട്. അതില്‍നിന്നൊക്കെ ഉയിര്‍ക്കൊള്ളുന്ന ആശയങ്ങളെ ഉള്‍ക്കൊള്ളാനും വിമര്‍ശിക്കാനും പൂര്‍ണസ്വാതന്ത്ര്യമാണ് ഇവിടെയുള്ളത്. അതുപോലെതന്നെ പലവിഷയങ്ങളിലും ആരോഗ്യകരമായ സംവാദങ്ങള്‍ നിരന്തരം നടക്കാറുമുണ്ട്. എന്നാല്‍ ഇന്ന് എഴുത്തുകാര്‍ക്കെതിരെ വധഭീഷണിയുമായി പരസ്യമായി രംഗത്തുവന്ന ഫാഷിസ്റ്റുകള്‍ കേരളത്തിന്റെ രചനാസ്വാതന്ത്ര്യത്തെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുകയാണ്.
താടിവെച്ച, തൊപ്പിയിട്ട മുസ്‌ലിമും പര്‍ദ്ദക്കാരിയും തീവ്രവാദികളാണെന്ന ആഗോളചര്‍ച്ചകള്‍ അടച്ചിട്ടമുറിയിലെ വിശാലമായ ചില്ലുകൂട്ടിലൂടെ നിരന്തരം മിന്നിമറയുമ്പോള്‍ ഇസ്‌ലാംഭീതി കൊച്ചുകേരളത്തിലും വളരുകയായിരുന്നു. തന്നിമിത്തം ഇസ്‌ലാമിക പ്രബോധനം കുറ്റകൃത്യമാണെന്നും ലഘുലേഖ എന്താണെന്നു പോലുമറിയാതെ അത് വായിച്ചവരോട് അതില്‍ എന്താണെന്ന് അന്വേഷിക്കുക പോ
ലുംചെയ്യാതെ അത് കൊണ്ടുവരുന്നവര്‍ സിറിയയിലേക്കും അഫ്ഗാനിലേക്കും ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ വന്നവരാണെന്നും കണ്ടെത്തുന്നു. ഐ.എസ് ഇസ്‌ലാംവിരുദ്ധമാണെന്ന് നിരന്തരം പറയുന്നവര്‍ തീവ്രവാദികളാകുന്ന ദാരുണമായ അവസ്ഥ സംജാതമാകുന്നു. ഈ അപവാദങ്ങളെ സ്വയം സെക്കുലര്‍ എന്നവകാശപ്പെടുന്ന ചില മുസ്‌ലിംകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും വര്‍ഗീയധ്രുവീകരണം നടത്തുന്നതും ഖേദകരമായ വസ്തുത തന്നെയാണ്.
അതേസമയം ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഞങ്ങളുടെ വീട്ടില്‍വന്ന് പറയുന്നത് അനുവദിക്കില്ല എന്ന് ഫാഷിസം ഗര്‍ജ്ജിച്ചു. ഈ ഞങ്ങള്‍’എന്ന മൂന്നോ നാലോ ആളുകള്‍ മുഴുവന്‍ ഹിന്ദുവിന്റെയും ഉത്തരവാദിത്തം എന്നാണ് ഏറ്റെടുത്തത് എന്നും അതിനു സമുദായം ആധാരം പതിപ്പിച്ച് കൊടുത്തോ എന്നും ആരും ചോദിക്കരുത്. ഇന്‍ഡ്യന്‍ ഭരണഘടനയോ മൗലിക അവകാശങ്ങളോ ഞങ്ങള്‍ക്ക് അറിയേണ്ട ആവശ്യമില്ല, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങളുടെ ഭരണഘടന എന്ന ധാര്‍ഷ്ട്യം അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നു.
ദൈവം ഏകനാണ് എന്നുപറയുന്നത് ഫാഷിസത്തിന് അടിക്കാനുള്ള വടികൊടുക്കുന്നത് പോ
ലെയാണ് എന്നുപറഞ്ഞവരും ഇവിടെയുണ്ട്. ദൈവം ഇല്ല എന്ന ലഘുലേഖ കൊടുക്കുന്നത് വടികൊടുക്കല്‍ അല്ലാതാകുന്നു, ആരാധ്യമൃഗത്തെ പരസ്യമായി കശാപ്പുചെയ്ത് പ്രതീകാത്മക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് വടികൊടുക്കല്‍ അല്ലാതാകുന്നു, ഫാഷിസ്റ്റുകളെ കൊന്നൊടുക്കുന്നത് വടികൊടുക്കല്‍ ആകുന്നില്ല. എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്നു വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ ഓടിയൊളിക്കുകയും ചെയ്യുന്നു. ഒടുവില്‍ എല്ലാ വടികളും ഒരുപോ
ലെ അല്ല, ചില വടികൊടുക്കല്‍ മാത്രമാണ് അടികിട്ടാന്‍ കാരണമെന്ന് സംഗ്രഹിക്കുന്നു.
ഇത്തരം ഫാഷിസത്തോട് അതേനാണയത്തില്‍ തിരിച്ചടിക്കണമെന്ന നിലപാടുമായി ചില വൈകാരിക മുസ്‌ലിംകള്‍ രംഗത്തെത്തി. അക്രമകലാപരിപാടികള്‍ക്ക് പണ്ടുമുതല്‍ക്കെ താല്‍പര്യം ഉള്ളവര്‍ തന്നെയായിരുന്നു അവര്‍. മുസ്‌ലിംകള്‍ക്ക് നീതികിട്ടാത്ത ജനാധിപത്യം ഞങ്ങള്‍ക്ക് പുച്ഛമാണെന്ന് അവര്‍ പ്രഖ്യാപി
ച്ചു. സ്വയം വിധിനിര്‍ണയിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത് ഫാഷിസത്തിന് വളരാനുള്ള നിലമൊരുക്കുന്നത് ഇവര്‍ തന്നെയാണ്. വിശ്വാസം അനുസരിച്ചുകൊണ്ട് ജീവിക്കാന്‍ അനുവദിക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിമിന് അവിടുത്തെ നീതിന്യായ വ്യവസ്ഥിതിയെ അനുസരിക്കല്‍ നിര്‍ബന്ധമാണെന്ന ഇസ്‌ലാമിക തത്ത്വത്തെ അവര്‍ മറച്ചുപിടിക്കുകയാണ്. പ്രവാചകന്റെ മക്കാ കാലഘട്ടത്തില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും അതൊക്കെ ക്ഷമയോടെ സഹിച്ച് പ്രബോധനം മുന്നോട്ടു കൊണ്ടുപോ
യ ചരിത്രം വിസ്മരിച്ചുകൂടാ.
ചില സെക്കുലര്‍ മുസ്‌ലിംകള്‍ കടന്നുവന്ന് ആളുകള്‍ക്ക് ഇഷ്ടമില്ലാത്തത് പറയേണ്ട ആവശ്യമില്ലെന്നും ഇസ്‌ലാം ഇങ്ങനെ വീടുവീടാന്തരം കയറിയിറങ്ങി പ്രസംഗിക്കേണ്ട ഒന്നല്ലെന്നും അത് ജീവിതത്തില്‍ കണ്ടാല്‍ മതിയെന്നും പറയുകയുണ്ടായി. ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും പൊതുസമൂഹത്തില്‍ അംഗീകാരം ലഭിക്കാനും തുച്ഛമായ പ്രതിഫലത്തിന് ആദര്‍ശം പണയം വെക്കുകയാണ് അവര്‍ ചെയ്തത്. ചാനല്‍ ചര്‍ച്ചകളിലെ സജീവസാന്നിധ്യമായി ഈ സംസ്‌കാരികര്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് വികലമാക്കുന്നു.
മുസ്‌ലിം പ്രബോധകരെ പിടികൂടി ആരോപണത്തില്‍ പൊതിഞ്ഞ് ജയിലിലടച്ചാല്‍ ഒക്കെ നിന്നുപോകുമെന്ന് കരുതിയ ഫാഷിസ്റ്റുകള്‍ക്ക് തുടര്‍സംഭവങ്ങളെയോര്‍ത്ത് വിലപിക്കേണ്ട അവസ്ഥ ഉണ്ടായി. വര്‍ഷങ്ങളെടുത്തു വിതരണം ചെയ്യേണ്ട ലഘുലേഖകള്‍ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ആയിരങ്ങള്‍ വായിക്കുകയും മനസ്സിലാക്കുകയും അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ചാനലുകളിലെ സന്ധ്യാചര്‍ച്ചകളിലും ഒടുവില്‍ നിയമസഭയില്‍പോലും അതിലെ വരികള്‍ ആവര്‍ത്തിക്കപ്പെട്ടു. ഇസ്‌ലാമിന്റെ പ്രയാണം തടയാന്‍ ശ്രമിക്കുമ്പോഴെല്ലാം ഇസ്‌ലാം വളരുന്ന അവസ്ഥയാണ് ശത്രുക്കള്‍ക്ക് കാണേണ്ടി വരുന്നത്. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഒരു മനുഷ്യനെ കൊലപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചത് ഈ മതത്തിന്റെ അജയ്യതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. സ്ഥലകാല സാഹചര്യബോധമില്ലാത്ത പ്രവര്‍ത്തനമായിരുന്നു ലഘുലേഖ വിതരണം എന്നു ചിന്തിച്ച സാംസ്‌കാരിക മുസ്‌ലിംകള്‍ക്ക് തങ്ങളുടെ നിഗമനം തെറ്റായിരുന്നു എന്ന് ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. ഈ വിഷയത്തില്‍ വിഭാഗീയത മറന്ന് മുസ്‌ലിം സമൂഹം ഒന്നിച്ചതും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.