കലര്‍പ്പില്ലാത്ത ഏകദൈവാരാധനയാണ് മോക്ഷമാര്‍ഗം

ഒരു മനുഷ്യന്‍ മുസ്‌ലിം ആവുക എന്നതിന്റെ അര്‍ത്ഥം സ്രഷ്ടാവായ ദൈവത്തിന് പൂര്‍ണമായി സമര്‍പ്പിക്കുന്നവനായിരിക്കുക എന്നതാണ്. എല്ലാ മനുഷ്യക്കുഞ്ഞും പിറന്നുവീഴുന്നത് ശുദ്ധപ്രകൃതി(ഇസ്‌ലാം)യിലാണ്. പക്ഷേ ബുദ്ധിയും വിവേകവും എത്തിക്കഴിഞ്ഞാല്‍ സ്രഷ്ടാവിന് പൂര്‍ണമായി സമര്‍പ്പിക്കുന്നവനാകണം. പേരുകൊïോ ജന്മം കൊ മരണാനന്തര ചടങ്ങുകള്‍ കൊïോ പള്ളിശ്മശാനങ്ങളില്‍ മറമാടിയതുകൊïോ യഥാര്‍ത്ഥ മുസ്‌ലിം ആവുകയില്ല. സ്രഷ്ടാവിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനാകില്ല.
ഒരാള്‍ മുസ്‌ലിം ആകാനുള്ള ഒന്നാമത്തെ സാക്ഷ്യവാക്യം ”ആരാധനക്കര്‍ഹന്‍ സ്രഷ്ടാവായ ദൈവമല്ലാതെ മറ്റാരുമില്ല” എന്നതാണ്. ഇതില്‍ ഉറച്ചു വിശ്വസിക്കുകയും അതിനനുസരിച്ചുമാത്രം ജീവിതം ക്രമപ്പെടുത്തുകയും വേണം. സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നത് ഏകദൈവവിശ്വാസമാണെങ്കില്‍, സൃഷ്ടികളെ ആരാധിക്കുന്നത് (അത് സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യെ ആണെങ്കില്‍പോലും) ബഹുദൈവവിശ്വാസമാണ്. പൊറുക്കപ്പെടാത്ത പാപമാണ്.
നന്മ പ്രതീക്ഷിച്ചും ശിക്ഷ ഭയന്നും കൊïുള്ള തേട്ടമാണ് ആരാധന. ഈ തേട്ടം അല്ലാഹുവില്‍ എത്തുന്നതും ഉത്തരം ലഭിക്കുന്നതും അജ്ഞാതമാര്‍ഗത്തില്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതവുമാണ്. മനസ്സിന്റെ തേട്ടം അറിയുന്നത് സ്രഷ്ടാവായ അല്ലാഹു മാത്രം. ഇത് സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യോ മറ്റ് പ്രവാചകന്‍മാരോ മലക്കുകളോ ജിന്നുകളോ ഔലിയാക്കളോ ദേവന്‍മാരോ ദേവിമാരോ ആരും അറിയുകയില്ല എന്നത് ഏകദൈവവിശ്വാസത്തിന്റെ ഭാഗമാണ്.  ആരാധന എങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെടുന്നു, എങ്ങനെ അവനെ ബഹുദൈവത്വത്തിലേക്ക് (ശിര്‍ക്കില്‍) എത്തിക്കുന്നു എന്ന് പരിശോധിക്കാം. നമ്മുടെ ജനനത്തിലും ജീവിതത്തിലും അദൃശ്യമേഖലയില്‍ നിന്ന് നിയന്ത്രണം അനുഭവപ്പെടുന്നുï്. നമ്മെ സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ നമ്മുടെ ജനനവുമായി ബന്ധപ്പെട്ട് വളരെ ബുദ്ധിമുട്ട് സഹിച്ച മാതാവ് ഞാനാണെന്നു പറയാറില്ല. പിതാവും ഞാനാണെന്ന് അവകാശപ്പെടാറില്ല. പിന്നെ ആരാണ് എന്നുനോക്കിയാല്‍ കാണാനില്ല. അതിനാല്‍ അദൃശ്യമേഖലയില്‍ നിന്ന് അദൃശ്യമാര്‍ഗത്തില്‍ നമ്മുടെ ജനനം കൈകാര്യം ചെയ്യപ്പെട്ടു എന്നത് സത്യമാണ്. ഇന്ദ്രിയത്തുള്ളിയില്‍ നിന്ന് കണ്ണും കാതും കൈകളും ജീവനും നല്‍കി രൂപപ്പെടുത്തിയവന്‍ ഉï് എന്നത് സത്യമാണ്. പിന്നീട് ഭൂമുഖത്ത് നാം വന്നശേഷം നമ്മുടെ ആവശ്യങ്ങള്‍ അദൃശ്യമാര്‍ഗത്തില്‍ നിയന്ത്രിക്കപ്പെടുന്നതായി കാണാം. മഴ ആവശ്യമാണല്ലോ. അതിന്റെ നിയന്ത്രണം എവിടെയാണ്. ആവശ്യത്തിന് എവിടെ അപേക്ഷിക്കണം. മഴ കൂടിയാല്‍ കൊടുംകാറ്റ് വീശിയാല്‍ ഭൂമികുലുക്കം വന്നാല്‍ ആരോട് അപേക്ഷിക്കണം സംരക്ഷിക്കപ്പെടാന്‍. നിയന്ത്രണം അദൃശ്യമേഖലയില്‍.
വ്യക്തമായി പറഞ്ഞാല്‍ കാര്യകാരണബന്ധങ്ങള്‍ക്കതീതമായി അദൃശ്യമാര്‍ഗത്തില്‍ ഗുണം ആശിച്ചോ ദോഷം ഭയന്നോ കൊïുള്ള താഴ്മ കാണിച്ചും വന്ദിച്ചും കൊïുള്ള മനസ്സിന്റെ തേട്ടമാണ് ആരാധന. അല്ലാഹുവേ രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ആ തേട്ടം അല്ലാഹുവില്‍ എത്തുന്നതും ആരാധനയും ആണ്. എന്നാല്‍പോലീസ് പിടിയില്‍പെട്ട ഒരാള്‍ യജമാനാ രക്ഷിക്കണേ എന്നുപറയുന്നത് ആരാധനയല്ല. കാരണം ദൃശ്യവും ഭൗതികമാര്‍ഗത്തിലും ആണ്. മര്‍മപ്രധാനമായ വ്യത്യാസം ഓരോ മനുഷ്യനും അറിയണം. ഇനിയൊരാള്‍ കുരിശിനെ ചുംബിക്കുന്നു. യേശുക്രിസ്തു പ്രസാദിക്കും എന്ന വിശ്വാസത്തിലാണെങ്കില്‍ ആരാധനയാണ്. ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് വിളിക്കുന്നതും ആരാധനയാണ്. മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് മുസ്‌ലിം സമുദായത്തില്‍പെട്ട ഒരംഗം വിളിക്കുന്നു. മരണപ്പെട്ട ശൈഖ് അവര്‍കള്‍ കേള്‍ക്കുമെന്നും രക്ഷ നല്‍കുമെന്നും വിശ്വാസമുള്ളതുകൊïാണല്ലോ അങ്ങനെ വിളിക്കുന്നത്. ഈ വിളിയും ഇതിനോട് അനുബന്ധ കാര്യങ്ങളും അദൃശ്യവും അഭൗതികമാര്‍ഗത്തിലുമാകയാല്‍ അതും ആരാധനയാണ്. ആരാധന സൃഷ്ടികളോട് പാടില്ല എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനമാണെന്ന് ഒന്നാം സാക്ഷ്യവചനത്തില്‍ വിശദീകരിച്ചുകഴിഞ്ഞതാണ്. അങ്ങനെ ചെയ്തവന്‍ മുസ്‌ലിം സമൂഹത്തില്‍ അംഗമാണെങ്കിലും പശ്ചാത്തപിച്ചുമടങ്ങണം. മനുഷ്യരേ, നിങ്ങളെയും നിങ്ങള്‍ക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ചവനെ ആരാധിക്കുക എന്നത് മനുഷ്യകുലത്തോടുള്ള ക്വുര്‍ആന്‍ നിര്‍ദ്ദേശമാണ്. പ്രാര്‍ത്ഥന സ്രഷ്ടാവിനോടു മാത്രമാകുമ്പോള്‍ ഏകദൈവവിശ്വാസവും സൃഷ്ടികളോടാകമ്പോള്‍ ബഹുദൈവവിശ്വാസവും (ശിര്‍ക്ക്) ആണ്. ബഹുദൈവവിശ്വാസം പൊറുക്കപ്പെടാത്ത പാപമാണ്. ബഹുദൈവവിശ്വാസി സ്വര്‍ഗം കാണില്ല.
നാനാജാതി മതസ്ഥരെ വീക്ഷിക്കുന്നതായാല്‍ മേല്‍പറഞ്ഞ ബഹുദൈവാരാധന അവരെ വലയം ചെയ്തതായി കാണാം. കച്ചവടത്തിലും കൃഷിയിലും വീട് വെക്കുന്നതിലും കിണര്‍ കുഴിക്കുന്നതിലും കുടിയിരിക്കുന്നതിലും ആരാധനയുടെഅതിന്റെ  സ്വാധീനം കാണാം. തിരുവനന്തപുരത്തുനിന്ന് ഒരു ലോറിയോ കാറോ വിലക്കെടുത്താല്‍ ആദ്യം ബീമാ പള്ളിയിലോ പത്മനാഭക്ഷേത്രത്തിലോ കൊïുപോയി വഴിപാട് നടത്തിയ ശേഷമാണ് ഉടമസ്ഥന്റെ അധീനതയിലെത്തുന്നത്. കാറും ലോറിയും ബസും പോകുന്ന വഴിക്ക് ജാറമോ കനീസയോ അമ്പലമോ ഉïെങ്കില്‍ അവിടങ്ങളിലെ നേര്‍ച്ചപ്പെട്ടിയില്‍ ആളുകള്‍ പണം നിക്ഷേപിക്കുന്നു. തടുക്കാന്‍ കഴിയാത്ത അപകടങ്ങള്‍ അദൃശ്യമാര്‍ഗത്തില്‍ തടുക്കുവാനാണ് ഈ നേര്‍ച്ച. ഈ ലക്ഷ്യം സ്രഷ്ടാവില്‍ (ദൈവത്തില്‍) നിന്നുമാത്രം പ്രതീക്ഷിക്കേïതാണ്. നേര്‍ച്ച ആരാധനയാണ്. ആരാധനക്കര്‍ഹന്‍ സ്രഷ്ടാവ് മാത്രം. സൃഷ്ടികളോടാകുമ്പോള്‍ ശിര്‍ക്ക്. പൊറുക്കപ്പെടാത്ത അപരാധം. സ്വര്‍ഗം നിഷിദ്ധമാകുന്ന ഈ പാപത്തില്‍നിന്ന് സ്വന്തത്തെയും കുടുംബത്തെയും മറ്റ് മനുഷ്യരെയും രക്ഷിക്കേï ബാധ്യത ഒരു യഥാര്‍ത്ഥ മുസ്‌ലിമിനുï്. മലവെള്ളത്തിലെ ചïികണക്കേ ഭൂരിപക്ഷത്തിന്റെ കൂടെ നില്‍ക്കുന്നതില്‍ സായൂജ്യം കാണുന്ന ഓരോ മുസ്‌ലിമും ”എന്റെ സമുദായം ചാണിനുചാണായും മുഴത്തിന് മുഴമായും പൂര്‍വസമുദായങ്ങളെ പിന്‍പറ്റും. അവര്‍ ഉടുമ്പിന്റെ മാളത്തില്‍ കടന്നെങ്കില്‍ എന്റെ സമുദായവും കടക്കും” എന്ന പ്രവാചകവചനം ഓര്‍ക്കുക. അത് പുലര്‍ന്നുകൊïിരിക്കുകയാണ്. പ്രകൃതിമതം -സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന സത്യം- ഓരോ മനുഷ്യരിലും എത്തിക്കേï ബാധ്യത ഓരോ സത്യവിശ്വാസിക്കുമുï്.
”ഹേ വിശ്വസിച്ചവരേ, മതപണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും അധികപേരും മനുഷ്യരുടെ സമ്പത്ത്             അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടയുകയും ചെയ്യും” എന്ന ക്വുര്‍ആന്‍ വാക്യവും ”ആകാശത്തിനുതാഴെയുള്ള ഏറ്റവും നികൃഷ്ടജീവികള്‍ എന്റെ സമുദായത്തിലെ ചില പണ്ഡിതന്‍മാരാണെന്ന” പ്രവാചക വചനവും എപ്പോഴും ഓരോ മനുഷ്യനും ഓര്‍ത്തെടുക്കേïതാണ്. മുകളില്‍ കൊടുത്ത ക്വുര്‍ആന്‍ വചനവും നബിവചനവും സത്യമായി പുലര്‍ന്നത് നാം കïുകഴിഞ്ഞു. പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കി കബറുകള്‍ (ശ്മശാനങ്ങള്‍) കെട്ടിപ്പൊക്കുന്നു. ഉറൂസുകള്‍ സംഘടിപ്പിക്കുന്നു. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച അര്‍പ്പിക്കാന്‍ ആഹ്വാനം നല്‍കുന്നു. നേതൃത്വം നല്‍കുന്നു. സ്വലാത്ത് നഗറുകള്‍ സംഘടിപ്പിക്കുന്നു. പ്രവാചകനോടുള്ള പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നു. സ്വലാത്തുകള്‍ എണ്ണം കണക്കാക്കി വില്‍ക്കുന്നു. അമ്പലങ്ങളില്‍ ഉത്സവം സംഘടിപ്പിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ പെരുന്നാള്‍ സംഘടിപ്പിക്കുന്നു. യേശുവിനോട് പാപമോചനം തേടുന്നു. ഹിന്ദുസഹോദരങ്ങള്‍ ശ്രീകൃഷ്ണനോടും ഗുരുവായൂരപ്പനോടും പ്രാര്‍ത്ഥിക്കുന്നു. സഹായം തേടുന്നു. ആന എഴുന്നള്ളത്തും സംഗീതവും വാദ്യമേളങ്ങളും മക്ബറകളിലും ചര്‍ച്ചുകളിലും അമ്പലങ്ങളിലും നടക്കുന്നു. പട്ടിണിപ്പാവങ്ങളും വയോവൃദ്ധരും രോഗികളും ജീവിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ എല്ലാ മതത്തിന്റെയും പൗരോഹിത്യം വെടിമരുന്ന് പ്രയോഗവും വെടിക്കെട്ടും നടത്തി പൊടിപൊടിച്ച് സമ്പത്ത് നശിപ്പിക്കുന്നു. നോട്ടുകള്‍ കത്തിക്കുന്നു. തരീക്വത്തും അദ്വൈതവാദവുമെല്ലാം പൗരോഹിത്യസൃഷ്ടിയാണ്. ”അന്ത്യനാള്‍ വരെ ഉത്തരം നല്‍കാത്തവനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍ വഴിപിഴച്ചവന്‍ ആരാണ്? പ്രാര്‍ത്ഥിക്കപ്പെടുന്നവന്‍മാരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അശ്രദ്ധരാണ്.” (ക്വുര്‍ആന്‍)
”അല്ലാഹുവിനു പുറമെ പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല. അവരാണെങ്കില്‍ സൃഷ്ടിക്കപ്പെടുന്നവരുമാണ്” എന്ന ക്വുര്‍ആന്‍ വചനവും ഓര്‍മയില്‍ ഉïായിരിക്കണം ഓരോ മനുഷ്യനും. ഭൂരിഭാഗം പണ്ഡിതന്‍മാരും ജനങ്ങളില്‍ ഭൂരിഭാഗവും ശിര്‍ക്കിലാണെങ്കില്‍ ഞങ്ങള്‍ക്ക് അവരില്‍പെടുന്നതിന് ഭയമില്ല എന്നാണ് സമൂഹത്തിന്റെ നിലപാടെങ്കില്‍ ”ജനങ്ങളില്‍ അധികംപേരും ബഹുദൈവവിശ്വാസികളായിട്ടല്ലാതെ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല” എന്ന ക്വുര്‍ആന്‍ വചനവും ഓര്‍ക്കുക. ”നീയെങ്ങാനും അല്ലാഹുവിന് പങ്കാളികളെ ആക്കിയാല്‍ നിന്റെ പ്രവര്‍ത്തനങ്ങള്‍ പാഴാകും. നീ നഷ്ടക്കാരില്‍പെട്ടുപോകും” എന്ന് പ്രവാചകനോടുള്ള ക്വുര്‍ആനിന്റെ താക്കീത് ഗൗരവത്തില്‍ ഉള്‍ക്കൊള്ളുക ഓരോ മനുഷ്യനും. ദൈവം നമ്മെയെല്ലാം മഹാപാപമായ ശിര്‍ക്കില്‍ നിന്ന് രക്ഷിക്കുമാറാകട്ടെ. എങ്കില്‍ മാത്രമേ സ്വര്‍ഗപ്രവേശനം സാധ്യമാവുകയുള്ളൂ. നരകശിക്ഷ ഭയാനകമാണ്. അസഹനീയമാണ്. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള അന്തരം അറിയാത്ത മനുഷ്യന്‍ ഭൗതികജീവിതത്തില്‍ തന്നെ ആത്മീയ ചൂഷണങ്ങള്‍ക്ക് വിധേയനായി നിന്ദ്യത അനുഭവിക്കുന്ന വാര്‍ത്തകള്‍ വിരളമല്ല.