‘മതം മാറി വരുന്ന’ പെണ്ണിനെ ഞങ്ങളാരും കെട്ടാറില്ല!

കുലധര്‍മം അനുഷ്ഠിക്കുകയാണ് മോക്ഷമാര്‍ഗം എന്നാണ് ഗീതാദര്‍ശനം. ധര്‍മം ഒരാള്‍ പിന്തുടരേണ്ട ജീവിതരീതിയാണ്, മതം എന്ന് സാമാന്യമായി വ്യവഹരിക്കപ്പെടുന്ന ആശയം തന്നെ. കുലം, ജാതിയാണ്. ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ചണ്ഡാളനോ ആയിട്ടാണ് മനുഷ്യര്‍ പിറക്കുന്നതെന്നും ഓരോരുത്തനും
തന്റെ ജാതിക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍/ആചാരങ്ങള്‍ പി
ന്തുടരുകയാണ് ചെയ്യേണ്ടത് എന്നുമുള്ള സങ്കല്‍പമാണ് ഗീത കുലധര്‍മ പരികല്‍പന വഴി പഠിപ്പിക്കുന്നത്. ‘ജന്മസിദ്ധമായ’ ഉച്ചനീചത്വങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്ന ഒരു കര്‍മപദ്ധതിയായിട്ടാണ് മതത്തെ വര്‍ണാശ്രമ വ്യവസ്ഥ ആന്തരികവല്‍ക്കരിച്ചിരിക്കുന്നത്. ഗീത അതിനെ കൃത്യവും സ്പഷ്ടവുമായി ചുരുങ്ങിയ വാക്കുകളില്‍ പ്രതിഫലിപ്പിച്ചു എന്നു മാത്രമേയുള്ളൂ. ‘ഹിന്ദു’ സാമൂഹ്യക്രമത്തില്‍ മതവും ജാതിയും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്തതാണ് എന്നര്‍ത്ഥം.
മതത്തെക്കുറിച്ചുള്ള ഈ ഭാരതീയ വിഭാവന ഇസ്‌ലാമിന് അന്യമാണ്. ഒന്നാമതായി ചിലര്‍ ഉന്നതരും മറ്റുചിലര്‍ അധമരും ആയാണ് ജനിക്കുന്നത് എന്ന ആര്യസിദ്ധാന്തത്തെ ഇസ്‌ലാം തരിമ്പും അംഗീകരിക്കുന്നില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍ സകല മനുഷ്യരും ജന്മം കൊണ്ട് സമമാണ്; ജാതി കേവലമായ അന്ധവിശ്വാസമത്രെ. മഹത്വം ഇസ്‌ലാമില്‍ കര്‍മസിദ്ധമാണ്, ജന്മസിദ്ധമല്ല. അതുകൊണ്ടുതന്നെ, മതത്തെ കുലധര്‍മങ്ങളായി പകുക്കുന്ന ആര്‍ഷപാരമ്പര്യത്തിന് ഇസ്‌ലാമികമായി യാതൊരു സാധുതയുമില്ല. പ്രവാചകന്‍മാരിലൂടെ പ്രപഞ്ചസ്രഷ്ടാവ് മാനവരാശിക്ക് കൈമാറിയ ജീവിതരീതിയാണ് മതം; അതിനെയാണ് ഇസ്‌ലാം എന്നു വിളിക്കുന്നത്; അത് പിന്തുടരുന്നവരെയാണ് മുസ്‌ലിംകള്‍ എന്നു വിളിക്കുന്നത്. ഒരാളെ ഇസ്‌ലാമിന്റെ അകത്തോ പുറത്തോ ആക്കുന്നതില്‍ അയാളുടെ കുലത്തിന് നിര്‍ണായകമായ യാതൊരു പങ്കുമില്ല. മുസ്‌ലിം കുടുംബത്തില്‍ പിറന്നൊരു മനുഷ്യന്‍ ഇസ്‌ലാമിക വിശ്വാസങ്ങളെ നിരാകരിക്കുന്നതോടുകൂടി മുസ്‌ലിം അല്ലാതായിത്തീരുന്നു. അമുസ്‌ലിം കുടുംബത്തില്‍ ജനിച്ചൊരാള്‍ ഇസ്‌ലാമിക വിശ്വാസം ഉള്‍ക്കൊള്ളുന്ന നിമിഷം മുതല്‍ മുസ്‌ലിം ആകുന്നു. വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്, വ്യക്തിക്ക് മഹത്വം നല്‍കുന്ന മൂല്യബോധമാണ് ഇസ്‌ലാമിന് മതം. വ്യക്തിക്ക് ‘ജന്മം വഴി കിട്ടിയ’ മഹത്വത്തിന്റെ തോതനുസരിച്ച് അയാളുടെ പി
രടിയില്‍ കെട്ടിവെക്കാനുള്ള അനുഷ്ഠാന പാക്കേജ് ആണ് ജാതിവിവേചനത്തിന്റെ പ്രണേതാക്കള്‍ക്ക് മതം. രണ്ടു മതവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്.
പ്രപഞ്ചനാഥന്‍ മതം അവതരിപ്പിച്ചത് സകല മനുഷ്യര്‍ക്കും വേണ്ടിയാണ്. ‘കുല’വ്യത്യാസമില്ലാതെ മാനവര്‍ക്ക് അതെത്തിച്ചുകൊടുക്കുകയാണ് പ്രവാചകന്‍മാര്‍ ചെയ്തത്. അനശ്വരമായ ആ ദൈവികസത്യം ബോധ്യപ്പെട്ടവര്‍ അത് സ്വീകരിച്ചു മുസ്‌ലിംകളായി. അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ പ്രബോധന പ്രയത്‌നങ്ങള്‍ വഴി അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇസ്‌ലാം ആശ്ലേഷിച്ചവരുടെ ആധിക്യമാണ് ഹിജാസിനെ ഒരു മുസ്‌ലിം തുരുത്താക്കിയത്. മുഹമ്മദീയ ഇസ്‌ലാമിന്റെ ഒന്നാം തലമുറയായിരുന്ന അവര്‍ ഇസ്‌ലാമിനെ പു
തുതായി സ്വീകരിക്കുകയായിരുന്നു; മുസ്‌ലിം മാതാപിതാക്കള്‍ക്ക് ജനിച്ചവരല്ല അവരില്‍ ബഹുഭൂരിപക്ഷവും. പ്രസ്തുത പരിവര്‍ത്തിത സമൂഹത്തെയാണ് ക്വുര്‍ആന്‍ ഉത്തമ സമൂഹമെന്ന് വിശേഷിപ്പിച്ചത്; ഉത്തമ തലമുറയെന്ന് നബി (സ) പ്രശംസിച്ചത്; അവരുടെ കൂട്ടത്തില്‍പെട്ടവര്‍ക്കാണ് പ്രവാചകന്‍ (സ) സ്വര്‍ഗം ഉറപ്പുനല്‍കിയത്; അവരില്‍ നിന്നുള്ള സ്ത്രീകളെയാണ് അവിടുന്ന് കല്യാണം കഴിച്ചത്. അവരിലൂടെ ഇസ്‌ലാം ലോകത്തുമുഴുവന്‍ പടര്‍ന്നു. അവരുടെ മക്കളിലൂടെ, അവരില്‍നിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കി ഇസ്‌ലാം സ്വീകരിച്ചവരിലൂടെ. നമ്മുടെ കേരളത്തിലും അവരെത്തി. ഇവിടെയുള്ളയാളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. കുലധര്‍മങ്ങള്‍ ആയിരുന്ന തൊടലിന്റെയും തീണ്ടലിന്റെയും അയിത്തത്തിന്റെയും ‘ശുദ്ധാശുദ്ധ’ പാഠങ്ങളില്‍ നീറിയിരുന്നവര്‍ക്ക് മനുഷ്യരൊന്നാണെന്നും കുറ്റമറ്റ വിശ്വാസവും കര്‍മങ്ങളും സ്വഭാവ സംസ്‌കാരമര്യാദകളുമാണ് വിശുദ്ധിയുടെ നിദാനമെന്നും കുലമെന്ന മിഥ്യയെ വലിച്ചെറിഞ്ഞ് ആ വിശുദ്ധിയെ ആര്‍ക്കും പു
ണരാമെന്നും അവര്‍ കാണിച്ചുകൊടുത്തു. മതം ഒരു ബോധ്യപ്പെടലും തദനുസാരമുള്ള ജീവിതവുമാണെന്നും അതിലേക്ക് ആര്‍ക്കും എപ്പോഴും പ്രവേശിക്കാമെന്നും കേരളം കണ്ടു. അറബികളായ ഇസ്‌ലാമിക പ്രബോധകര്‍ ഇസ്‌ലാം സ്വീകരിച്ച മലയാളിപ്പെണ്ണുങ്ങളെ വിവാഹം കഴിച്ചു. ജാതിയും ജാതകവും നോക്കി വിവാഹം നിശ്ചയിച്ചിരുന്ന കേരളത്തിന് രണ്ടും അന്ധവിശ്വാസങ്ങളാണെന്നും ആദര്‍ശപ്പൊരുത്തമാണ് വിവാഹത്തിനടിത്തറയാകേണ്ടതെന്നും ഇസ്‌ലാം വിശദീകരിച്ചുകൊടുത്തു. അതെ, ഇസ്‌ലാമുള്ള ആണും ഇസ്‌ലാമുള്ള പെണ്ണും തമ്മിലാണ് വിവാഹം സാധുവാകുകയെന്ന്; അല്ലാതെ ജനിച്ച കുടുംബമോ മാതാപിതാക്കളുടെ മതമോ അല്ല വിവാഹത്തിന്റെ സാധുത നിശ്ചയിക്കുന്നത് എന്ന്!
ആദര്‍ശം ബോധ്യപ്പെട്ട് പിന്തുടരുന്നവരുടെ കൂട്ടായ്മയാണ് മുസ്‌ലിം സമുദായം. മുസ്‌ലിം കുടുംബങ്ങളില്‍ പിറന്നവരും അങ്ങനെയല്ലാത്ത കുടുംബങ്ങളില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചവരും ആ കൂട്ടായ്മയില്‍ അംഗങ്ങളാണ്. ഓരോരുത്തരുടെയും വിശ്വാസദാര്‍ഢ്യവും കര്‍മനിഷ്ഠയും സ്വഭാവശുദ്ധിയുമാണ് സമുദായത്തില്‍ അവരവരുടെ മഹത്വത്തിനും മഹത്വമില്ലായ്മക്കും നിദാനമാകുന്നത്; അതല്ലാതെ ജനിച്ചത് മുസ്‌ലിം കുടുംബത്തിലാണോ അല്ലേ എന്ന റേഷന്‍ കാര്‍ഡ് വിവരമല്ല. ഒരു ജാതിയല്ല മുസ്‌ലിം സമുദായം എന്നര്‍ത്ഥം. ‘നേരത്തെ ഉള്ളവരുടെ’ പുറത്തുപോ
ക്കും ‘ഇല്ലാതിരുന്നവരുടെ’ അകത്തുവരവും എപ്പോഴും സംഭവിക്കാവുന്ന ഒരാശയ പ്രതിനിധാനമാണത്. എന്നുതന്നെയുമല്ല, ഇസ്‌ലാം ആകുന്ന പ്രസ്തുത ആശയത്തിന്റെ നിരന്തരമായ പ്രസാരണമാണ് ആ ‘സമുദായ’ത്തിന്റെ മൗലിക കര്‍ത്തവ്യം തന്നെ. ഇസ്‌ലാമിനെ അറിയുവാനവസരമുണ്ടായിട്ടില്ലാത്ത അമുസ്‌ലിംകള്‍ക്ക് അതിനെക്കുറിച്ചറിയിച്ചുകൊടുക്കുവാനുള്ള പരിശ്രമങ്ങളാണ് ക്വുര്‍ആനിക വീക്ഷണത്തില്‍ മുസ്‌ലിം സമുദായത്തെ ദൈവാനുഗ്രഹങ്ങള്‍ക്കര്‍ഹമാക്കുന്നത്. അപ്പോള്‍ ഇസ്‌ലാമിനെക്കുറിച്ചറിഞ്ഞ് അത് സ്വീകരിക്കുന്ന ആര്‍ക്കും വരാന്‍ ‘സമുദായ’ത്തിന്റെ ‘വാതിലുകള്‍’ എപ്പോഴും തുറന്നാണു കിടക്കുക. അങ്ങനെ വരുന്ന ആണിനും
പെണ്ണിനും വിവാഹമടക്കമുള്ള ഒരു സാമൂഹിക വ്യവഹാരത്തിനും സമുദായത്തിനുള്ളില്‍ യാതൊരു പ്രയാസവും നേരിടില്ല, നേരിടാന്‍ പാ
ടില്ല. ഈ വസ്തുതകള്‍ മറന്ന് സമുദായത്തെ ഒരു തറവാട്ടുമുതലായി സങ്കല്‍പി
ച്ച് കോലായയില്‍ കാലുനീട്ടിയിരുന്ന് നവമുസ്‌ലിംകളുടെ നേര്‍ക്ക് വെറ്റില മുറുക്കി നീട്ടിത്തുപ്പാന്‍ ഏതെങ്കിലും ‘ആഢ്യമാപ്പിള’ക്ക് തോന്നുന്നുണ്ടെങ്കില്‍, അവര്‍ക്ക് ആദ്യം വായിക്കാന്‍ കൊടുക്കേണ്ടത് ക്വുര്‍ആനും നബിജീവിതവും ഇസ്‌ലാമിക ചരിത്രവുമാണ്.
ഹാദിയ എന്ന നവമുസ്‌ലിമിനെ വിവാഹം കഴിക്കാന്‍ ശെഫിന്‍ ജഹാന്‍ എന്ന ചെറുപ്പക്കാരന്‍ തയ്യാറായത് അവിശ്വസനീയമാണെന്നാണ് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഏഷ്യാനെറ്റിന്റെ പോ
യിന്റ് ബ്ലാങ്കില്‍ അവതാരകന്‍ ജിമ്മിയോട് പറഞ്ഞത്. വരന്റെയോ വധുവിന്റെയോ വ്യക്തിനിഷ്ഠമായ മറ്റേതെങ്കിലും സാഹചര്യമല്ല ഡോക്ടറെ അമ്പരപ്പിക്കുന്നത്; മറിച്ച് മുസ്‌ലിം കുടുംബത്തില്‍ ജനിച്ച ശെഫിന്‍ ‘അഖില’ എന്ന പൂര്‍വാശ്രമമുള്ള ഒരുവളെ തെരഞ്ഞെടുക്കുന്നതാണ്! ‘മതം മാറി വരുന്ന പെണ്ണിനെ ഞങ്ങളൊന്നും കെട്ടാറില്ല’ എന്നാണ് മണപ്പാട്ട് തറവാട്ടിലെ യുവരക്തം ചര്‍ച്ചയില്‍ പ്രഖ്യാപിച്ചത്. ഇവ്വിഷയകമായ ഇസ്‌ലാമിക സങ്കല്‍പത്തെ ചവിട്ടിത്തേക്കുകയും മുസ്‌ലിം സമുദായത്തിന്റെ നിലപാട് പറയാനുള്ള അധികാരം വ്യാജമായി ചമയുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ എന്ന കാര്യം അവിടെ നില്‍ക്കട്ടെ. പുരോഗമനത്തിന്റെയും ജനാധിപത്യത്തിന്റെയും പക്ഷത്തു നില്‍ക്കുന്നയാളായണല്ലോ ഡോക്റ്റര്‍ എപ്പോഴും തന്നെ പ്രൊജക്റ്റ് ചെയ്യാറുള്ളത്. തന്റെ സമുദായത്തിനുപു
റത്തു ജനിച്ച ഒരാളെ, അയാളില്‍ എത്ര നന്മയുണ്ടെങ്കിലും, ഒരു മുസ്‌ലിം വിവാഹം കഴിച്ചുകൂടാ എന്ന വര്‍ഗീയ ശാഠ്യത്തെ കേരളം ഏതു കോളത്തിലാണ് വരവുവെക്കേണ്ടത്? ആദര്‍ശം സ്വീകരിച്ച മനുഷ്യരെല്ലാം ഒന്നാണെന്നും അവര്‍ക്കിടയില്‍ വിവാഹബന്ധത്തിന് വിലക്കുകളൊന്നുമില്ലെന്നും മാലിക്ബ്‌നു ദീനാറും കൂട്ടരും മലയാളിയെ ബോധ്യപ്പെടുത്തിയത് കൊടുങ്ങല്ലൂരില്‍ വന്ന് കപ്പലിറങ്ങിയാണ്. അവരുടെ പാഠങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ പല നിലക്കും അകന്നപ്പോള്‍ ഇരുപതാം നൂറ്റാണ്ടില്‍ സമുദ്ദാരണത്തിനു നേതൃത്വം കൊടുക്കാന്‍ അതേ കൊടുങ്ങല്ലൂരിലെ മണപ്പാട്ട് കുടുംബം മുന്നിലുണ്ടായിരുന്നു. ഏതെങ്കിലുമൊരു കുടുംബത്തില്‍ ജനിച്ചു എന്നതുകൊണ്ട് ഒരാളുടെ എല്ലാ ചിന്തകളും നേര്‍വഴിക്കാകണമെന്നില്ല എന്ന് അതേ കുടുംബത്തില്‍ നിന്നുവരുന്ന ഡോക്ടറുടെ തനി വര്‍ഗീയത തന്നെ തെളിയിക്കുന്നില്ലേ?