വിഗ്രഹാരാധനയും കത്തോലിക്കാസഭയും

സ്തവതയുടെ ആരംഭത്തില്‍ വിഗ്രഹനിര്‍മാണവും അതിനെ പൂജിക്കലും വന്ദിക്കലും ആരാധിക്കലും മ്ലേഛവും നിന്ദ്യവുമായ ഒരു കര്‍മ്മമായിട്ടാണ് അന്നത്തെ ക്രൈസ്തവര്‍ കണ്ടിരുന്നത്. ക്രി. നാലാം നൂറ്റാണ്ടിനു ശേഷമാണ് വിഗ്രഹനിര്‍മാണവും ആരാധനയും ക്രൈസ്തവതയില്‍ ചേക്കേറുന്നത്. ക്രി. 313-ല്‍ കോണ്‍സ്റ്റാ ന്റയിന്‍ ചക്രവര്‍ത്തിയുടെ മിലാന്‍ വിളമ്പരത്തോടെ മിത്രമതം എന്നപോലെ ക്രിസ്തുമതവും റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമായിമാറി. വിഗ്രഹാരാധകരായ ബഹുദൈവ വിശ്വാസികള്‍ പ്രത്യേകിച്ചും മിത്രമത വിശ്വാസികള്‍  ക്രൈസ്തവത എന്തെന്നറിയാതെ കൂട്ടത്തോടെ സഭയില്‍ ചേര്‍ന്നു. അന്ന് ക്രൈസ്തവരെക്കാള്‍ വിവിധ ദേവീദേവന്മാരെ ആരാധിച്ചിരുന്ന ബഹുദൈവ വിശ്വാസികളായിരുന്നു സഭയില്‍ ഉണ്ടായിരുന്നത്.
ബാബിലോണിയന്‍ മതങ്ങളുടെ ഒരു പകര്‍പ്പായിരുന്നു റേമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന പാഗന്‍ മതങ്ങള്‍ അല്ലെങ്കില്‍ പ്രാകൃത മതങ്ങള്‍. അവയില്‍ പ്രബല മതമായിരുന്നു മിത്രമതം. ബാബിലോണിയര്‍ നിംമ്രോദിനെ സൂര്യദേവന്റെ ഒരു അവതാരമായിട്ടാണ് കണ്ടിരുന്നത്. അവന്റെ ഭാര്യ സൗന്ദര്യത്തിന്റെയും, ദുര്‍മാര്‍ഗ്ഗത്തിന്റെയും നിലവിളമായിരുന്നു. കല്‍ദായ രാജ്ഞിയായ അവളെ ആകാശരാജ്ഞിയായി ആരാധി ക്കാന്‍തുടങ്ങി. നിമ്രോദിന്റെ മരണശേഷം അവള്‍ക്കൊരു കുട്ടിജനിച്ചു. അതിന് നിനസ് എന്നു പേരിട്ടു. അത് നിമ്രോദ് അവളില്‍ വീണ്ടും അവതരിച്ചതാണെന്നു പഠിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ അവളെ വിവിധ പേരുകളില്‍ സ്വീകരിച്ചു. അസ്തരേത്ത്, അര്‍ത്ഥമീസ്, ഡയാനാ, വീനസ്, മഡോണാ എന്നിങ്ങനെ. പിന്നീട്, അവള്‍ മകനെ എടുത്തു കൊണ്ടരിക്കുന്ന വിഗ്രഹം ഉണ്ടാക്കി ആരാധിച്ചു തുടങ്ങി. അതിന്റെ ഒരു പകര്‍പ്പാണ് ഉണ്ണിമിശിഹായെ കൊണ്ടു കന്യകമറിയാ നില്ക്കുന്നതായി റോമന്‍  കത്തോലിക്കാ സഭയില്‍ കാണുന്നത്. കന്യകമറിയത്തിന്റെ മാത്രമല്ല, യേശുവിന്റെയും പത്രോസിന്റെയും പുണ്യവതി പുണ്യവാളന്മാര്‍ എന്ന് വിളിക്കപ്പെടുന്നവരുടേയും വിഗ്രഹങ്ങളും ചിത്രങ്ങളും മറ്റു രൂപങ്ങളും അപ്രകാരം രൂപംകൊണ്ടതാണ്. അ ങ്ങനെ പാഗന്‍ മതത്തിലെ ദേവീദേ വന്മാര്‍ക്കും മദ്ധ്യസ്ഥ ഗണങ്ങള്‍ക്കും ക്രിസ്തുസഭയില്‍ സ്ഥാനം കിട്ടി.
ക്രൈസ്തവ പണ്ഡിതനായ ഐ. ജെ എബ്രഹാം പറയുന്നു: ‘കുസ്തന്‍ദിനോസ്’ (കോണ്‍സ്റ്റാന്റയിന്‍) ചക്രവര്‍ത്തിയുടെ വിളമ്പരംമൂലം ക്രിസ്തുവിലുള്ള വിശ്വാസമോ-രക്ഷയുടെ അനുഭവമോ ഇല്ലാതെ കൂട്ട മായി സഭയില്‍ വന്നവര്‍ ബാബിലോണിയ മതത്തിലുള്ളവരും വിഗ്രഹരാധികളും ആയിരുന്നല്ലൊ. വിശ്വാ സികളെക്കാള്‍ ഭൂരിപക്ഷം അവിശ്വാസികള്‍ ആയി സഭയില്‍. വിഗ്രഹത്തിന്റെ മുമ്പില്‍ ആരാധിച്ചവര്‍ക്ക്  സഭയില്‍ ഒന്നും കണ്ട് ആരാധിക്കാനില്ലാതായപ്പോള്‍ പലരും പിന്‍മാറി പോകാന്‍ തുടങ്ങി. അപ്പോള്‍, കുട്ടിയേയും കൊണ്ടിരിക്കുന്ന മഡോണായ്ക്ക് പകരം ഉണ്ണിമശിഹായെയും കന്യാമറിയാമിന്റെയും രൂപം ഉണ്ടാക്കിവച്ചു. അനേക ദേവന്മാരെ ആരാധിച്ചുവന്നവര്‍ക്ക്-ഒരു രൂപം സാരമില്ലല്ലോ. അപ്പോള്‍ യേശുക്രിസ്തുവിന്റെ രൂപം-ശ്ലീഹാമാരുടെ രൂപം എന്നിവ പള്ളികളില്‍ സ്ഥാനം പിടിച്ചു'(1). അപ്രകാരം വിഗ്രഹനിര്‍മാണ വും ആരാധനയും ക്രൈസ്തവതയിലേക്ക് ചേക്കേറി. jesus-1515084_1920
ക്രൈസ്തവ ബൈബിളിലെ പഴയനിയമവും പുതിയനിയമവും വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതിനേയും അവയെ ആരാധിക്കുന്നതിനേയും വണങ്ങുന്നതിനേയും നിശിതമായി വിമര്‍ശിക്കുന്നതോടൊപ്പം നിത്യന രകശിക്ഷയിലേക്ക് പതിക്കുന്ന മഹാപാപമായി കാണുകയും ചെയ്യുന്നു. അതുകൊണ്ട് വിഗ്രഹാരാധന ബഹു ദൈവത്വവും നിന്ദയുമാണ്.(2)
യഹോവയായ ദൈവം പറയുന്നു: ”ഞാനാണ് നിന്റെ ദൈവമായ  കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോഉള്ള ഒന്നിന്റേ യും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്; അവയ്ക്കു മുമ്പില്‍ പ്രണമിക്കുകയോ അവയേ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്” (പുറപ്പാട് 20:2-5).
”കര്‍ത്താവിന് നിന്ദ്യമായ ശില്‍പവേല കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കിയ വിഗ്രഹം രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ട വനാകട്ടെ! ജനമെല്ലാം ഉത്തരം പറയണം: ആമേന്‍”.
വിഗ്രഹത്തിനെതിരെ എസക്കിയേല്‍ പ്രവാചകനേട് യഹോവയായ ദൈവം പറയുന്നു: ”മനുഷ്യപുത്രാ, ഇവര്‍ വിഗ്രഹങ്ങളെ തങ്ങളുടെ  ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അവരുടെ പാപ ഹേതുക്കള്‍ അവരുടെ  കണ്‍മുമ്പില്‍ത്തന്നെയുണ്ട്. അവരുടെ ചേദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയണമോ? ആകയാല്‍ നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നു: വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു കൊണ്ടും പാപഹേതുക്കള്‍ കണ്‍മുമ്പില്‍ത്തന്നെ വച്ചുകൊണ്ടും പ്രവാചകനെ സമീപിക്കുന്ന ഇസ്രായേല്‍ ഭവനത്തിലെ ഓരോ അംഗത്തിനും അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിനനുസൃതമായി കര്‍ത്താവായ ഞന്‍തന്നെ ഉത്തരം നല്കും. വിഗ്രഹങ്ങള്‍നിമിത്തം എന്നില്‍നിന്നകന്നുപോയ ഇസ്രായേല്‍ ഭവനത്തിലെ ഹൃദയങ്ങളെ പിടിച്ചെടുക്കാന്‍ വേണ്ടിയാണ് അത്. ഇസ്രായേല്‍ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവ് കല്പിക്കുന്നു: പശ്ചാത്തപിച്ച് വിഗ്രഹങ്ങളില്‍നിന്ന് അകലുകയും മ്ലേഛതകളില്‍ നിന്ന് പിന്‍തിരിയുകയും ചെയ്യുക. വിഗ്രഹ ങ്ങളെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുകയും പാപഹേതുക്കളെ കണ്‍മുമ്പില്‍ത്തന്നെ വയ്ക്കുകയും ചെയ്തുകൊ ണ്ട് എന്നില്‍നിന്നകലുന്ന ഏതൊരുവനും, അവന്‍ ഇസ്രായേല്‍ ഭവനാംഗമോ ഇസ്രായേലില്‍ പാര്‍ക്കുന്ന പരദേശിയോ ആയാലും, ഒരു പ്രവാചകന്റെ അടുക്കല്‍ ചെന്ന് എന്റെ ഹിതം ആരാഞ്ഞാല്‍ കര്‍ത്താവായ ഞാന്‍തന്നെ അവന് മറുപടികൊടുക്കും. ഞാന്‍ അവനെതിരേ മുഖംതിരിച്ച് അവനെ അടയാളവും പഴമൊ ഴിയും ആക്കും. എന്റെ ജനത്തിനിടയില്‍നിന്ന് അവനെ ഞാന്‍ വിച്ഛേദിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും”(എസെക്കിയേല്‍ 14:3-8).
മ്ലേഛമായ വിഗ്രഹത്തിനെതിരേയുള്ള ശക്തവും കണിശവുമായ  ഏതാനും ചില വചനങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. അത് ലംഘിക്കുന്നവരെ ദൈവം വെറുക്കുകയും അവനെതിരെ മുഖംതിരിച്ച് നില്‍ക്കുകയും കഠിനമായി ശിക്ഷിക്കുകയും ചെയ്യുമെന്നാണ് ബൈബിള്‍ പറയുന്നത്. മാത്രമല്ല അത്തരക്കാരെ വെറുക്കുകയും കഠിനമായി ശിക്ഷിക്കുകയും ചെയ്ത ചരിത്രവും ബൈബിളിലുണ്ട്. എങ്കിലും കത്തോലിക്കസഭാ വിഭാഗങ്ങള്‍ വിഗ്രഹങ്ങളും ചിത്രങ്ങളും നിര്‍മ്മിക്കുന്നകാര്യത്തിലും ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്ന കാര്യത്തി ലും മറ്റും വാശിയോടെ മുന്നോട്ടു പോയികൊണ്ടിരിക്കുന്നു.
കത്തോലിക്കരുടെ ബൈബിളില്‍ ‘വിഗ്രഹങ്ങള്‍ ഉണ്ടാക്കരുത്’ എന്ന രണ്ടാം കല്പന ഉണ്ടങ്കിലും കത്തോ ലിക്ക പാതിരിമാര്‍ വിശ്വാസികളെ കുഞ്ഞുനാളുതൊട്ടേ പത്തു പ്രമാണങ്ങളിലെ ‘വിഗ്രഹങ്ങള്‍ ഉണ്ടാക്കരു ത്’എന്ന രണ്ടാമത്തെ കല്പന ഒഴിവാക്കിയാണ് പത്ത് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഒഴിവാക്കിയ രണ്ടാം കല്പനക്ക്പകരം പത്താമത്തേ കല്പനയായ ‘അയല്‍ക്കാരന്റെ ഭവനമോ ഭാര്യയേയൊ ദാസനേയൊ ദാസി യേയൊ കാളയേയൊ കഴുതയേയൊ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്’ എന്ന മോഹത്തിനെതിരായ കല്പനയെ സൂത്രത്തില്‍ കൈക്രിയനടത്തികൊണ്ട് രണ്ടാക്കി, ഒന്‍പതും പത്തും തികച്ചു. അപ്രകാരം വിഗ്രഹ നിര്‍മാണത്തിനും അവയെ ആരാധിക്കുതിനും ഒരു പഴു തുണ്ടാക്കിയെടുത്തു. കത്തോലിക്ക സഭക്ക് വിഗ്രഹ നിര്‍മാണ ‘ഫക്ടറികള്‍’ ഉണ്ട് എന്ന് കേള്‍ക്കുമ്പോള്‍ അത്ഭതപ്പെടേണ്ടതില്ലല്ലൊ.

വിഗ്രഹധ്വംസനം
ക്രി. നാലാം നൂറ്റാണ്ടുവരെ ക്രൈസ്തവതയില്‍ വിഗ്രഹാരാധന ഉണ്ടായിരുന്നില്ല. നാലാം നൂറ്റാണ്ടിന് ശേഷമാണ് ഈ അശുദ്ധി ക്രൈസ്തവതയിലേക്ക് ചേക്കേറിയതെന്ന് മുമ്പ് പറഞ്ഞുവല്ലൊ. എന്നാല്‍ ലെയോ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (717-741) പൗരസ്ത്യ സഭയില്‍ വിഗ്രഹങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. വിഗ്രഹങ്ങളും ചിത്രങ്ങളും നശിപ്പിക്കുന്നതിന് ക്രി. 726 ലാണ് അദ്ദേഹം കല്പന പുറപ്പെടുവിച്ചത്. അതേതുടര്‍ന്ന് പ്രതിമകള്‍ക്കും ചിത്രങ്ങള്‍ക്കും എതിരെ രൂക്ഷമയ ഒരു വിപ്ലവംതന്നെ പൊട്ടിപ്പുറപ്പെട്ടു. ഇതാണ് ‘ഐക്കണോക്ലാസം’ എന്നറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സന്യാസികള്‍ ലെയോ മൂന്നാമന്റെ നടപടികള്‍ക്കെതിരെ രോഷം കൊ ണ്ടുവെങ്കിലും പ്രയോജനപ്പെട്ടില്ല. വിഗ്രഹവിരോധികളുടെ ഒരു കാലഘട്ടമായി അത് മാറി. കോണ്‍സ്റ്റാന്റിനോപ്പിള്‍ കൊട്ടാരത്തിന്റെ കവാടത്തില്‍ ഉണ്ടാ യിരുന്ന ക്രിസ്തുവിന്റെ ഐക്കണോ അഥവാ ഛായ ചിത്രമാണ് ലെയോ മൂന്നാമന്റെ സൈന്യം ആദ്യം തകര്‍ത്തത്. വിഗ്രഹങ്ങളെ വണങ്ങുന്നത് ശരിയല്ലെന്നും യഹൂദന്മാരും മുസ്‌ലീങ്ങളും ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നതിന് ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിഗ്രഹവണക്കം തടസ്സമാണന്നും ലെയോ മൂന്നാമന്‍ മനസ്സിലാക്കി. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രതിമകളും ചിത്രങ്ങളും വെക്കുന്ന തും വണങ്ങുന്നതും അദ്ദേഹം നിരോധിച്ചു. വിഗ്രഹങ്ങള്‍ക്കെതിരെ നട ന്ന ചരിത്രപ്രസിദ്ധമായ നവീകരണസംരംഭമായിരുന്നു അത്. ലെയോ മൂന്നാമന്റെ വിപ്ലവധ്വംസനം സഭയില്‍ ശക്തിപ്പെടുകയും അതുമൂലം പ്രതിമകളോടും ഛായചിത്രങ്ങളോടും ജനങ്ങള്‍ക്ക് താല്പര്യം കുറയുകയും ചെയ്തു. ദേവാലയങ്ങളില്‍നിന്നും പ്രതിമകളും ഛായചിത്രങ്ങളും നീക്കം ചെയ്തു.

വിഗ്രഹങ്ങള്‍ക്കുവേണ്ടി പ്രതിവിപ്ലവം
നവീകരണവിപ്ലവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഗ്രഹപക്ഷത്ത് നില്ക്കുന്നവര്‍ വിഗ്രഹധ്വംസനത്തിനെ തിരെ ശക്തമായ അമര്‍ഷം പ്രകടിപ്പിച്ചു. വിഗ്രഹങ്ങളെ നശിപ്പിക്കല്‍ ഒരു ശീശ്മ അഥവാ മതഭിന്ന തയാണെന്ന് അവര്‍ മുദ്രകുത്തി. ഗ്രിഗറി മൂന്നാമന്‍ മാര്‍പാപ്പ (731-741) ദേവാലയങ്ങളില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും പ്രതിഷ്ടിക്കുന്നതിനേയും വണങ്ങുന്നതിനേയും പ്രത്യേകം പ്രോത്സാഹിപ്പിച്ചിരുന്നു. ഡമാസ്‌ക്കസിലെ ജോണ്‍ (675-749) വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് പ്രബോധനങ്ങള്‍ നടത്തി. ക്രി. 787-ല്‍ ഐറിന്‍ ചക്രവര്‍ത്തി നിഖ്യായില്‍ ഒരു സുന്നഹദോസ് വിളിച്ചുകൂട്ടി. അത് രണ്ടാം നിഖ്യാസുന്നഹദോസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ആ സുന്നഹദോസ് വിഗ്രഹധ്വംസത്തിനെതിരെ വിഗ്രഹപക്ഷക്കാരുടെ ഒരു പ്രതി വിപ്ലവവേദിയായിമാറി. വിഗ്രഹധ്വസനത്തെ സുന്നഹദോസ് ശപിക്കുകയും, ഔ ദ്യോഗികമായി വിഗ്രഹങ്ങളെ അംഗീകരിക്കുകയും ചെയ്തു. പ്രതിമകളും ചിത്രങ്ങളും വഴി വിശുദ്ധന്മാരെ വണങ്ങുന്നത് തെറ്റല്ലന്നും അത് വിശ്വാസത്തിന്റെ ഭാഗമാണന്നും സുന്നഹദോസ് തീരുമാനിച്ചു. പ്രതിമകളും ചിത്രങ്ങളും ദേവാലയത്തില്‍ വീണ്ടും സ്ഥാപിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ നല്കി. തത്വത്തില്‍ ഈ സുന്നഹദോസിന്റെ തീരുമാനങ്ങള്‍ വേദവിരുദ്ധമായിരുന്നു.h-5

വിഗ്രഹംനിര്‍മ്മിക്കുവാന്‍ ബൈബിളില്‍ തെളിവോ?!!                     
ഫാ ഡോ. വര്‍ഗ്ഗീസ് നടുതല പറയുന്നു: ‘ഒന്നിന്റെയും രൂപം ഉണ്ടാക്കരുത് എന്ന് കല്പിച്ച ദൈവം തന്നെ രൂപങ്ങള്‍ ഉണ്ടാക്കാന്‍ കല്പിച്ചെങ്കില്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നതോ വയ്ക്കുന്നതോ അല്ല; മറിച്ച്, ഉണ്ടാക്കുന്ന തിനെ ദൈവമായി ആരാധിക്കുന്നതാണ് വിഗ്രഹാരാധന എന്ന് സു വ്യക്തം'(3). അദ്ദേഹം തുടര്‍ന്ന് പറയുന്നു: ‘വിഗ്രഹാരാധന ദൈവനിഷേധവും നിന്ദയും അന്ധവിശ്വാസവുമാണ്. എന്നാല്‍ ഒരു രൂപവും ഉണ്ടാക്കരുത് എന്ന് കല്പിച്ച ദൈവം തന്നെ പലതിന്റേയും വിഗ്രഹങ്ങള്‍ ഉണ്ടാക്കാന്‍ കല്പിച്ചെങ്കില്‍ രൂപങ്ങള്‍ ഉണ്ടാക്കുന്ന തോ വയ്ക്കുന്നതോ പാപമല്ല. എന്നാല്‍ ദൈവത്തിന് മാത്രം നല്‍കേണ്ട മഹത്വവും ആരാധനയും വിഗ്രഹ ങ്ങള്‍ക്ക് നല്‍കിയാല്‍ അത് വിഗ്രഹാരാധനയാണ്'(4).
മേല്‍ സൂചിപ്പിച്ച ഉദ്ധരണികളുടെ അടിസ്ഥാനത്തില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും ഉണ്ടാക്കുവാന്‍ അവര്‍ ബൈബിളില്‍ നിന്നും തെളിവുകള്‍ നിരത്തുന്നത് കാണുക: ”കര്‍ത്താവ് മോശയോട് അരുളിചെയ്തു: ഒരു  പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തിനിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി. അതിനെ വടിയില്‍ ഉയര്‍ത്തിനിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു”(സംഖ്യാ 21:8,9).
”ശുദ്ധി ചെയ്ത സ്വര്‍ണ്ണംകൊണ്ട് ഒരു കൃപാസനം നിര്‍മ്മിക്കണം….. കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണ്ണംകൊണ്ട് രണ്ട് കെരുബുകളെ നിര്‍മ്മിക്കണം…..കൃപാസനത്തിന് മുകളില്‍നിന്ന്,  സാക്ഷ്യപേടകത്തിന് മീതേയുള്ള കെരുബുകളുടെ നടുവില്‍നിന്ന് ഞാന്‍ നിന്നോട് സംസാരിക്കും”(പുറപ്പാട് 25:17-22).
”ദൈവം കല്പിച്ചതുപോലെ പലകകളില്‍ സിംഹം, കാള, കെരുബ് എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാ ക്കി. ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്പം എന്നിവ കൊത്തിവെച്ചു”(2 രാജാ 7: 29). തുടങ്ങിയ വചനങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തോലിക്കര്‍ വിഗ്രഹങ്ങളും രൂപങ്ങളും ചിത്രങ്ങളും നിര്‍മ്മിക്കുന്നത്.
‘ഒന്നിന്റെയും പ്രതിമയോ സ്വരൂപങ്ങളോ നര്‍മ്മിക്കരുത്’ എന്ന് ദൈവം ബൈബിളില്‍ പലസ്ഥലങ്ങളിലും കര്‍ശനമായി പറയുന്നു; അതേ ദൈവം തന്നെ ബൈബിളിലെ മറ്റ് സ്ഥലങ്ങളില്‍ പലതിന്റെയും പ്രതിമകളോ സ്വരൂപങ്ങളോ നര്‍മ്മിക്കുവാന്‍ കല്പിക്കുകയും ചെയ്യുന്നു!! അതാണല്ലൊ ഫാ ഡോ. വര്‍ഗ്ഗീസ് നടുതല പറയുന്നത്. എന്തൊരു വിരോധാഭാസമാണ്. ഏതായാലും മേല്‍ പറഞ്ഞതില്‍ ഒന്നേ ശരിയാകുവാാന്‍ സാധ്യതയുള്ളു. ബൈബിള്‍തന്നെ പറയട്ടെ:
”നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിന്‍. ഹോറോബില്‍വെച്ച് അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു കര്‍ത്താവു നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍, എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെ ങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍” (ആവര്‍ത്തനം 4:15-18).
വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെയുള്ള വചനങ്ങളില്‍ ഒന്നാണിത്. ഈ വചനത്തില്‍ വിഗ്രഹത്തെ വണങ്ങുന്നതിനെപറ്റിയൊ ആരാധിക്കുന്നതിനെപറ്റിയൊയല്ല പറയുന്നത്. മേല്‍സൂചിപ്പച്ച വചനം വിഗ്രഹം നിര്‍മ്മിക്കുന്നതിരെയുള്ളതാണ്. അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിക്കുക: ‘എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍’. അഥവാ പുരുഷന്റെ യോ സ്ത്രീയുടെയോ മറ്റു ജന്തുക്കളുടെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാ ക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍ എന്നാണ് ബൈബിള്‍ പറയുന്നത്. ഈ വചനത്തിന്റെ അടിസ്ഥാന ത്തില്‍ ഫാ ഡോ. വര്‍ഗ്ഗീസ് നടുതല അടക്കമുള്ള കത്തോലിക്കര്‍ യേശുവിന്റെയും മറിയായുടെയും പുണ്യവാ ളന്മാര്‍ പുണ്യവതികള്‍ എന്ന പേരില്‍ പുരുഷന്റെയും സ്ത്രീയുടെയും മറ്റും സാദൃശ്യത്തില്‍ വിഗ്രഹങ്ങളും ചിത്രങ്ങളുമുണ്ടാക്കി സ്വയം അശുദ്ധരാകുകയാണ്.  ഈ വചനത്തിനെതിരെ അവര്‍ക്ക് കണ്ണടക്കാന്‍ കഴിയുമോ? കത്തോലിക്കാ സഭയ്ക്ക് വിഗ്രഹ നിര്‍മാണശാലകളുണ്ടന്ന് പറഞ്ഞുവല്ലൊ. വിഗ്രഹ നിര്‍മ്മാതാക്കളെ സംബന്ധിച്ച് ബൈബിള്‍ പറയുന്നു:
”അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്. അവര്‍ ലജ്ജിച്ചു തലതാഴ്ത്തും; വിഗ്രഹ നിര്‍മ്മാതാക്കള്‍ പരിഭ്രാന്തരാകും”(എശയ്യ 45: 15,16).
”വിഗ്രഹ നിര്‍മ്മാതാക്കള്‍ മനുഷ്യര്‍ മാത്രം! അവര്‍ ഒരുമിച്ച് അണിനിരക്കട്ടെ, അവര്‍ ഭയപ്പെടുകയും ലജ്ജിക്കുകയും ചെയ്യും”(എശ 44:11).
”അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം! അവയ്ക്ക് വായു ണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല. അവയ്ക്ക് കാതുണ്ട് എന്നാല്‍ കേള്‍ക്കുന്നില്ല; മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല. അവയ്ക്ക് കൈയുണ്ട്, എന്നാല്‍ സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്ന് സ്വരം ഉയരുന്നില്ല. അവയെ നിര്‍മ്മിക്കുന്നവര്‍ അവയെപ്പോലെ യാണ്; അവയില്‍ ആശ്രയിക്കുന്നവരും അത്‌പോലെ തന്നെ” (സങ്കീര്‍ത്തനം 115:4-8).
വിഗ്രഹനിര്‍മ്മാതാക്കളെയും അവയെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നവരെയും ബൈബിള്‍ രൂക്ഷമായിവിമര്‍ശിച്ചിട്ടും കത്തോലിക്കര്‍ ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് വിഗ്രഹനിര്‍മാണത്തിന് തെളിവാ യി ബൈബിളില്‍ നിന്നുതന്നെ വചനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഫാ ഡോ. വര്‍ഗ്ഗീസ് നടുതലയുടെ വാക്കുകള്‍ അതിന് ഒരു ഉദാഹരണമാണ്. തെളിവായി ഉന്നയിക്കുന്ന ചിലവചനങ്ങള്‍ മുകളില്‍ ഉദ്ധരിക്കുകയും ചെയ്തു.
വിഗ്രഹം ഉണ്ടാക്കരുത് എന്ന് വളരെ കാര്യഗൗരവത്തോടെ കര്‍ക്കശ ഭാഷയില്‍ ദൈവം ബൈബിളില്‍ പറഞ്ഞിട്ടുണ്ടന്ന് നാം കണ്ടു. അതേ  ദൈവം തന്നെ വിഗ്രഹം നിര്‍മ്മിക്കുവാനും പറഞ്ഞിരിക്കുമോ? അതിന്റെ യാഥാര്‍ത്ഥ്യമെന്ത്? പരിശോധിക്കേണ്ടിരിക്കുന്നു.

ശാസ്ത്രിമാരുടെ കൈക്രിയ
ജൂതക്രൈസ്തവര്‍ തോറ എന്നറിയപ്പെടുന്ന പഞ്ചഗ്രന്ഥി മോശാ പ്രവാചകനാല്‍ എഴുതപ്പെട്ടതാണെന്ന് പാരമ്പര്യമായി വിശ്വസിച്ചുവരുന്നു. യഹൂദരെ സബന്ധിച്ചിടത്തോളം അത് അവരുടെ അടിസ്ഥാന  വേദഗ്രന്ഥമാണ്. ആ തോറയില്‍ വിഗ്രഹം ഉണ്ടാക്കരുത് എന്ന് ദൈവം കര്‍ക്കശമായി പറയുന്നതോടൊപ്പം അത് ഉണ്ടാ ക്കുവാന്‍ കല്പ്പിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. അവയുമായി ബന്ധപ്പെട്ട വചനങ്ങള്‍ മുകളില്‍ സൂചിപ്പി ക്കുകയുണ്ടായി. തോറയെ നിശിതമായി വിമര്‍ശിക്കുകയും അതോടൊപ്പം ശാസ്ത്രിമാര്‍ അതില്‍ കൈക്രിയ നടത്തിയിട്ടുണ്ടെന്നും ബൈബിള്‍ തന്നെ സമര്‍ത്ഥിക്കുന്നത് കാണുക.
”കര്‍ത്താവിന്റെ നിയമം (തോറ) ഞങ്ങള്‍ അനുസരിക്കുന്നു എന്നു നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? നിയമജ്ഞന്മാരുടെ (ശാസ്ത്രിമാരുടെ) വ്യാജമായ തൂലിക നിയമത്തെ (തോറയെ) വ്യാജമാക്കിയിരിക്കുന്നു. ജ്ഞാനികള്‍ ലജ്ജിതരാകും. അവര്‍ സംഭ്രമിക്കുകയും പിടികൂടുകയും ചെയ്യും. കര്‍ത്താവിന്റെ വാക്കുകളെ അവര്‍ നിരസിച്ചു”(ജറമിയ 8:8-9).
തോറയില്‍ മാത്രമല്ല, പ്രവാചക പുസ്തകങ്ങളിലും ശാസ്ത്രിമാര്‍  കൈക്രിയ നടത്തിയിട്ടുണ്ട് എന്നതാണ് വസ്തുത. സ്വാര്‍ത്ഥമായ താല് പര്യങ്ങള്‍ക്കുവേണ്ടിയാണ് അത് അവര്‍ ചെയ്തത്. ഏത് നെറികേടും  ചെയ്യു വാന്‍ അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നും തെളിവുകള്‍ കണ്ടെ ത്തണം; അതാണ് യഹൂദശാസ്ത്രിമാരുടെ ലക്ഷ്യം.
ദൈവത്തിന്റെ ദാസന്മാരായ പ്രവാചകന്മാരെപ്പോലും അവര്‍ വെറു തെവിട്ടില്ല. ആ പ്രവാചകന്മാരുടെ പേരില്‍പോലും മ്ലേഛവും ആഭാസകരവുമായ ആരോപണങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. നോഹാപ്രവാചകന്‍ മദ്യ പിച്ച് മത്തനായി ഉടുതുണിപോലുമില്ലാതെ കിടന്ന കഥ;(5) ലോത്താ പ്രവാചകന്‍ മത്തനായി സ്വന്തം പെണ്‍മക്ക ളോടൊപ്പം ശയിച്ച കഥ;(6) ഇസ്രായേല്‍ എന്ന് മറുപേരുള്ള യാക്കോബിന്റെ ചതിക്കഥകള്‍;(7)  മല്‍പിടുത്തത്തില്‍ യാക്കോബ് ദൈവത്തെ തേല്‍പ്പിച്ച കഥ;(8)കുളിച്ചുകൊണ്ടിരുന്ന തന്റെ പടയാളിയായ ഊറിയായുടെ ഭാര്യയുടെ സൗന്ദര്യംകണ്ട് ദാവീദ് പ്രവാചകന്‍ ആളെയയച്ച് വിളിപ്പിച്ച് വ്യഭിചരിച്ചകഥ. ആ സ്ത്രീയെ സ്വന്തമാക്കാന്‍ പടയാളിയെ ചതിയില്‍കൊല്ലിച്ച കഥ;(9)സോളമന് വാര്‍ദ്ധക്യമായപ്പോള്‍ സ്വീദോന്യരുടെ ദേവിയായ അസ്താര്‍ ത്തെയേയും അമ്മോന്യരുടെ മ്ലേഛവിഗ്രഹമായ മില്‍ക്കോമിനേയും ആരാധിക്കുകയും മറ്റ് മ്ലേഛദേവീദേവ ന്മാര്‍ക്ക് പൂജാഗിരികള്‍ നിര്‍മ്മിച്ച് ധൂപാര്‍ച്ചന നടത്തുകയും ബലി സമര്‍പ്പിക്കുകയും അങ്ങനെ വിഗ്രഹാരാധക നും ബഹുദൈവ വിശ്വാസിയുമായി മരിച്ചു എന്ന കഥ;(10) മോശയും അഹറോനും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചകഥ, ഇങ്ങനെ നീണ്ടു പോകുന്നു പ്രവാചകന്മാരുടെ പേരിലുള്ള കള്ളവും മ്ലേഛവും നിഷ്ഠൂരവുമായ കഥകള്‍.
ആരാണ് പ്രവാചകന്മാര്‍? ദൈവം അവരെ എന്തിനുവേണ്ടി അയച്ചു? അവരുടെ ഗുണവിശേഷണങ്ങള്‍ എന്തൊക്കെയാണ്? ബൈബിള്‍ പറയട്ടെ:
”കര്‍ത്താവ് തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഇടവിടാതെ നിങ്ങളുടെ അടുത്തേക്ക് അയച്ചെങ്കിലും നിങ്ങള്‍ അവരെ ശ്രദ്ധിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. അവര്‍ പറഞ്ഞു: നിങ്ങള്‍ ദുര്‍മാര്‍ഗ്ഗവും ദുഷ്പ്രവര്‍ത്തിയും ഉപേക്ഷിച്ചു പിന്തിരിയുക” (ജറമിയാ 25:4,5).
അടിവരയിട്ട ഭാഗം നോക്കുക: ‘നിങ്ങള്‍ ദുര്‍മാര്‍ഗ്ഗവും ദുഷ്പ്രവര്‍ത്തിയും ഉപേക്ഷിച്ചു പിന്തിരിയുക’. ദുര്‍മാര്‍ഗ്ഗത്തില്‍ ഏറ്റവും വലുത് ബഹുദൈവ വിശ്വാസമാണ്; വിഗ്രഹം നിര്‍മ്മിക്കലും അവയെ വണങ്ങുകയും ആരാധിക്കലുമാണ്. പ്രഥമവും പ്രധാനമായും ഏക ദൈവത്വം പ്രബോധനം ചെയ്യുവാനാണ് തന്റെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം ഭൂമിയിലേക്ക് അയച്ചത്. തങ്ങളുടെ ജനതയെ ദുര്‍മാര്‍ഗ്ഗത്തില്‍ നിന്നും ദുഷ്പ്രവര്‍ത്തില്‍നിന്നും പിന്തിരിപ്പിക്കുവാന്‍വന്ന ആ പ്രവാചകന്മാര്‍തന്നെ ദുര്‍മാര്‍ഗ്ഗത്തിലാകുകയും ദുഷ്പ്രവര്‍ത്തി ചെയ്യുകയും ചെയ്താലോ? ആ ജനതയുടെ അവസ്ഥ എന്തായിരിക്കും? ആ ജനതയുടെ  പാപങ്ങള്‍നിമിത്തം അവരെ ദൈവത്തിന് ശിക്ഷിക്കുവാന്‍കഴിയുമോ? അവരുടെ ദുഷ്പ്രവര്‍ത്തിയുടെ ഫലം ആ പ്രവാചകന്മാര്‍തന്നെ ഏറ്റെ ടുക്കേണ്ടിവരുകയില്ലെ?
നിയമജ്ഞന്മാരുടെ ഈ രൂപത്തിലുള്ള വ്യാജതൂലിക പ്രയോഗമാണ് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുവാന്‍ ദൈവം കല്‍പ്പിച്ചു എന്ന വചനങ്ങള്‍. അവ വ്യാജമാണന്ന് തെളീക്കുന്ന വാക്യങ്ങള്‍ കാണുക:
അഹറോന്‍ പറഞ്ഞു: ”നിങ്ങളുടെ ഭാര്യമാരുടേയും പുത്രന്മാരുടേയും പുത്രിമാരുടേയും കാതിലുള്ള സ്വര്‍ണ്ണവളയങ്ങള്‍ ഊരിയെടുത്ത് എന്റെ അടുത്ത് കൊണ്ടുവരുവിന്‍. ജനം തങ്ങളുടെ കാതുകളില്‍ നിന്നു  സ്വര്‍ണ്ണവളയങ്ങള്‍ ഊരി അഹറോന്റെ മുമ്പില്‍ കൊണ്ടുചെന്നു. അവന്‍ അവവാങ്ങി മൂശയിലുരുക്കി ഒരു കാളകുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍ നിന്നു  നിന്നെ കൊണ്ടുവന്ന ദേവന്മാര്‍”(പുറപ്പാട് 32:1-4).
ഈ വചനപ്രകാരം അഹറോനാണ് കാളകുട്ടിയുടെ വിഗ്രഹമുണ്ടാക്കുന്നത്. അഹറോനാകട്ടെ മോശാ പ്രവാചകന്റെ സഹോദരനും ദൈവം മോശക്ക് സഹായിയായി നിശ്ചയിച്ച മഹല്‍ വ്യക്തിത്വവുമാണ്.E 2
സംസാരിക്കുവാന്‍ ഇരു പ്രവചകന്മാരുടേയും നാവിനെ ദൈവം ശക്തിപ്പെടുത്തിയെന്നാണ് ബൈബിള്‍ പറവുന്നത്.(9) അവര്‍ ദൈവത്തിന്റെ ദാസന്മാരായ പ്രവാചകന്മാരായിരുന്നു. യഥാര്‍ത്ഥത്തില്‍ കാളകുട്ടിയുടെ വിഗ്രഹമുണ്ടാക്കിയതാരാണ്? അഹറോനോ? അതൊ, സാമിരിയോ? അത് ചര്‍ച്ചചെയ്യും മുമ്പ് കാളകുട്ടിയുടെ വിഗ്രഹമുണ്ടാക്കുവാനുള്ള സാഹചര്യം ബൈബിളിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പരിശോധിക്കാം.
ദൈവത്തിങ്കല്‍നിന്നും ഏടുകള്‍ വാങ്ങുവാനായി മോശാ പ്രവാചകന്‍ സീനായ് മലയില്‍ കയറിപ്പോയി. മലയില്‍നിന്നിറങ്ങി വരാന്‍ താമസിച്ചപ്പോള്‍ ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. അങ്ങനെ ജനങ്ങളുടെ പക്കല്‍നിന്നും സ്വര്‍ണ്ണവളയങ്ങള്‍വാങ്ങി അത്‌കൊണ്ട് ഒരു കാളകുട്ടിയെ ഉണ്ടാക്കി. അഹറോന്‍ കാളകുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം ഉണ്ടാക്കി ദഹനബലിയാഗങ്ങളും മറ്റും അര്‍പ്പിച്ചു. കാളകുട്ടിമൂലം ജനം തങ്ങളെത്തന്നെ ദുശിപ്പിച്ചിരിക്കുന്നവിവരം ദൈവം മോശയെ അറിയിച്ചു. ദൈവം അദ്ദേഹത്തോടു പറഞ്ഞു: ‘എന്റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ’. അദ്ദേഹം ദൈവത്തോടുയാചിച്ചു. മോശ മലയില്‍നിന്നും ഇറങ്ങിവന്ന് ദൈവം നല്കിയ കല്‍പലകകള്‍ മലയുടെ അടി വാരത്തിലേക്ക് വലിച്ചെറിഞ്ഞ് കാളകുട്ടിയെ ഇടിച്ചുപൊടിച്ചു പൊടി  വെള്ളത്തില്‍കലക്കി ഇസ്രായേല്‍ ജനത്തെകൊണ്ടു കുടിപ്പിച്ചു. (അഹറോനെകൊണ്ട് കുടിപ്പിച്ചില്ല). മോശ കോപത്തോടെ അഹറോനോടു ചോദിച്ചു:’നീ ഈ ജനത്തിന്റെമേല്‍ ഇത്രവലിയൊരു പാപം വരുത്തിവെയ്ക്കാ ന്‍ അവര്‍ നിന്നോട് എന്ത് ചെയ്തു?’ അഹറോന്‍ പറഞ്ഞു: ‘അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിന് തിന്മയിലേക്കുള്ള ചായ്‌വ് അങ്ങേക്കറിവുള്ളതാണല്ലൊ. അവര്‍ പറഞ്ഞതനുസരിച്ച് അവരുടെ പക്കല്‍നിന്നും സ്വര്‍ണ്ണവളയങ്ങള്‍വാങ്ങി തീയിലിട്ടപ്പോള്‍ ഈ കാളകുട്ടി പുറത്തുവന്നു’. പുറപ്പാട് പുസ്തകം 32-ാം അധ്യായം  ഒന്ന് മുതല്‍ 24 വരെയുള്ള വചനങ്ങളുടെ ചുരുക്കമാണത്.
മേല്‍ സൂചിപ്പിച്ച അധ്യായത്തിലെ നാലാം വാക്യത്തില്‍ അഹറോന്‍ സ്വര്‍ണ്ണവളയങ്ങള്‍ വാങ്ങി മൂശയിലു രുക്കി ഒരു കാളകുട്ടി്‌യെ വാര്‍ത്തെടുത്തു എന്ന് പറയുമ്പോള്‍ 2-4ാം വാക്യത്തില്‍ സ്വര്‍ണ്ണവളയങ്ങള്‍ തീയി ലിട്ടപ്പോള്‍ ഈ കാളകുട്ടി പുറത്തുവന്നു എന്ന് അദ്ദേഹം പറയുന്നു. തമ്മില്‍ വൈരുദ്ധ്യമുണ്ടങ്കിലും അഹറോ നാണ് കാളകുട്ടിയെ ഉണ്ടാക്കിയതെന്ന കാര്യത്തില്‍ യോജിക്കുന്നു. മുമ്പ് പറഞ്ഞത്‌പേലെ യഥാര്‍ത്ഥത്തില്‍ കാളകുട്ടിയെ ഉണ്ടാക്കിയത് അഹറോനാണൊ?
അഹറോന്‍ ദൈവത്തിന്റെ പാതയിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ കൈകളിലൂടെ ദൈവം നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ബൈബിള്‍ പറയുന്നുമുണ്ട്. ആ അഹറോന്‍ ഇത്ര  കഠിന പാപം ചെയ്തിരിക്കുമോ? ആ പാപത്തിനുള്ള ശിക്ഷ യിസ്രായേല്യര്‍ ഏറ്റു വാങ്ങിയതായി ബൈബിള്‍ വിവരിക്കുന്നുണ്ട്. എങ്കില്‍ അഹറോനും ആ ശിക്ഷക്കര്‍ഹനല്ലെ? കാരണം, അദ്ദേഹമാണല്ലൊ കാളകുട്ടിയെ യും ബലിപീഠവും ഉണ്ടാക്കി ദഹനയാഗങ്ങള്‍ അര്‍പ്പിച്ചത്.

ജനത്തെ ശിക്ഷിക്കുന്നു
കാളകുട്ടിയെ ഉണ്ടാക്കി ആരാധിച്ചവരോടായി മോശ പറഞ്ഞു: ”ഇസ്രായേലിന്റെ കര്‍ത്താവ് ഇപ്രകാരം അരുളിചെയ്യുന്നു: ഓരോ മനുഷ്യനും തന്റെ വാള്‍ പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലൂടനീളം കവാടംതോ റും ചെന്ന് ഓരോരുത്തനും തന്റെ സഹോദരനെയും സ്‌നേഹിതനെയും അയല്‍ക്കാരനെയും നിഗ്രഹിക്കട്ടെ. ലേവിയുടെ പുത്രന്മാര്‍ മോശയുടെ കല്പനയനുസരിച്ച് പ്രവര്‍ത്തിച്ചു. അന്നേദിവസം മുവ്വായിരത്തോളം പേര്‍ മരിച്ചുവീണു” (പുറപ്പാട് 32:27-28).
ഈ ശിക്ഷയില്‍ ജനങ്ങളെകൊണ്ട് കഠിന പാപം ചെയ്യിച്ച അഹറോനെ ഉള്‍പ്പെടുത്തിയില്ല!!! അഥവാ കഠിന പാപം ചെയ്യിച്ച അഹറോനെ ശിക്ഷിച്ചില്ല. അത് നീതിയാണൊ? പുറപ്പാട് 32:1-24 വചനങ്ങളുടെ  വെളിച്ചത്തില്‍ ആദ്യം ശിക്ഷിക്കേണ്ടിരുന്നത് അഹറോനെയായിരുന്നല്ലൊ.
എങ്കില്‍ അഹറോനെ ആ ശിക്ഷയില്‍നിന്നും എന്ത്‌കൊണ്ട് ഒഴിവാക്കി? യഥാര്‍ത്ഥത്തില്‍ അഹറോന്‍ അത്തരം മ്ലേഛ പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല എന്നാണ് ബൈബിളില്‍ നിന്നു തന്നെ മനസ്സിലാകുന്നത്. കാര ണം, അഹറോന്‍ വിഗ്രഹം ഉണ്ടാക്കുകയും അതിനെ ആരാധിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു വെങ്കില്‍, ഇസ്രായേല്യരുടെ സ്വഭാവമനുസരിച്ച് അഹറോനെ ശിക്ഷയില്‍നിന്നും ഒഴിവാക്കിയ കാര്യത്തില്‍  ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചേനെ. അതുകൊണ്ട് അഹറോനല്ല കാളകുട്ടിയെ ഉണ്ടാക്കിയത്. അദ്ദേഹം കാള കുട്ടിയെ ഉണ്ടാക്കി എന്നത് ശാസ്ത്രിമാരുടെ കൈക്രിയയാണ്. എങ്കില്‍ ആരായിരിക്കും കാളകുട്ടിയെ ഉണ്ടാ  ക്കിയത്? ആ ചരിത്രം വിശുദ്ധ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. അതുകാണുക.
മൂസാ(അ) സീനാമലയിലേക്ക് പോകുംമുമ്പ് സഹോദരനായ ഹാറൂ നോടു പറഞ്ഞു:“”എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുകയും, നല്ലത് പ്രവര്‍ത്തിക്കുകയും കുഴപ്പക്കാരുടെ മാര്‍ഗ്ഗം പിന്തുടരാതിരിക്കുകയും ചെയ്യുക”(7:142). ‘മൂസായുടെ ജനത അദ്ദേഹം പേയതിന് ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളകുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു” (7:148). ”അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ (മൂസ) പോന്നശേഷം നിന്റെ ജനതയെ നാം പരീക്ഷി ച്ചിരിക്കുകയാണ്. ‘സാമിരി’ അവരെ വഴി  തെറ്റിച്ചുകളഞ്ഞിരിക്കുന്നു””(20:85). ”കുപിതനും ദുഃഖിതനുമായികൊ ണ്ട് തന്റെ ജനതയിലേക്ക് മടങ്ങിവന്നിട്ട് മൂസ പറഞ്ഞു: ഞാന്‍ പോയശേഷം എന്റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്റെ കല്പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികാ ട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്റെ സഹോദരന്റെ (ഹാറൂന്റെ) തല പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍(എന്നോട് കയര്‍ത്തുകൊണ്ട്) നീ ശത്രുക്കള്‍ക്കു സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാ ക്കുകയും ചെയ്യരുത്””(7:150). ”മുമ്പ് തന്നെ ഹാറൂന്‍  അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: ”എന്റെ ജനങ്ങളേ, ഇത് (കാളകുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അത്‌കൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും ചെയ്യുക””(20:90).
മറ്റേത് നീചപ്രവൃത്തിയേക്കാളും വലിയ പാപമാണ് വിഗ്രഹാരാധനയെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അത്‌കൊണ്ട് തന്നെ ഹാറൂന്‍ നബി(അ) വിഗ്രഹമുണ്ടാക്കുകയോ വിഗ്രഹാരാധന ചെയ്യുവാന്‍ കല്‍പ്പിക്കുകയോ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്തിട്ടില്ല. ഇസ്രാേയല്യരില്‍പെട്ട ‘സാമിരി’ എന്ന മനുഷ്യനാണ് സ്വര്‍ണ്ണം കൊണ്ടുള്ള കാളകുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയതും അതിനെ ആരാധിക്കാന്‍ ആഹ്വാനം ചെയ്തതും. വിശുദ്ധ ഖുര്‍ആന്‍ അത് വ്യക്തമാക്കുകയും ചെയ്തു.

വിഗ്രഹം നിര്‍മ്മിക്കുന്ന മോശ!
തോറയില്‍ ‘വിഗ്രഹങ്ങള്‍ ഉണ്ടാക്കരുത്’ എന്ന വ്യക്തമായ കല്പന നിരവധി സ്ഥലങ്ങളില്‍ പ്രയോഗിച്ച തായി കാണാം. എന്നാല്‍ മോശ തന്നെ ആ കല്പന ഒന്നിലധികം തവണ ലംഘിച്ചതായി അതേ ഗ്രന്ഥത്തി ലുണ്ട്. മോശാ പ്രവാചകന്‍ തന്നെ ആ കല്‍പന ലംഘിച്ചുവെന്നു വരികില്‍ ആര്‍ക്കാണ് അതനുസരിച്ച് ജീവിക്കുവാന്‍ കഴിയുക?
പുറപ്പാട് 25:17-22 വചനത്തില്‍ മോശ കെരുബുകളെ നിര്‍മ്മിച്ച കഥ നാം കണ്ടു. സന്നിഗ്ധഘട്ടത്തില്‍ ജന്തുക്കളുടെ വരെ വിഗ്രഹങ്ങളുണ്ടാക്കുവാന്‍ മോശ സന്നദ്ധനായി എന്നാണ് സംഖ്യാ പുസ്തകം 21:8,9 വ ചനത്തില്‍ പറയുന്നത്. ചെങ്കടലിലേക്കുള്ള യാത്ര മധ്യേ ദുരിതങ്ങളനു ഭവിച്ച ജനങ്ങള്‍ ദൈവത്തിനും മോശക്കുമെതിരെ സംസാരിച്ചപ്പോള്‍ കര്‍ത്താവ് അവര്‍ക്കിടയിലേക്ക് ഉഗ്രസര്‍പ്പങ്ങളെ അയക്കുകയും പലരും സര്‍പ്പദംശന മേറ്റ് മരിക്കുകയും ചെയ്തു. അപ്പോള്‍ ജനങ്ങള്‍ പശ്ചാത്താപ വിവശരായി മാപ്പപേക്ഷിച്ചു. സര്‍പ്പദംശനത്തില്‍ നിന്ന് ജനങ്ങങ്ങളെ രക്ഷിക്കാന്‍ മോശ കര്‍ത്താവിനേട് പ്രാര്‍ത്ഥിച്ചു. അതിന് ദൈവ ത്തില്‍ നിന്നും ലഭിച്ച മറുപടി കാണുക:
കര്‍ത്താവ് മോശയോട് അരുളിചെയ്തു: ”ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തിനിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി. അതിനെ വടിയില്‍ ഉയര്‍ത്തിനിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു”.
വിഗ്രഹങ്ങള്‍ക്കെതിരെ അടരാടിയ മോശാ പ്രവാചകന്‍ പിച്ചള വിഗ്രഹം ഉണ്ടാക്കിയെന്നോ?!!! ആപത്‌സന്ധികളില്‍ വിഗ്രഹ പൂജയും തെറ്റല്ലെന്ന് വരുത്തിത്തീര്‍ക്കാനായി ശാസ്ത്രിമാര്‍ വികലമാക്കിയത് മഹാനായൊരു പ്രവാചകന്റെ ചരിത്രമാണെന്നോര്‍ക്കുക.
ഈ ശാസ്ത്രിമാരുടെ പിന്‍തുടര്‍ച്ചക്കാരായി ക്രിസ്ത്യന്‍ പാതിരിമാര്‍ പള്ളിവിഗ്രഹങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി ഇന്നും ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ഈ വചനങ്ങളെയാണ്. മോശക്ക് കെരുബുകളുടെയും സര്‍പ്പത്തിന്റെയും വിഗ്രഹങ്ങളുണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് യേശുവിന്റെയും മറിയായുടെയും വിശുദ്ധന്മാരുടെയും വിഗ്രഹങ്ങളുണ്ടാക്കിക്കൂടാ? എന്നാണവരുടെ ചോദ്യം.
ക്രിസ്തുവിന്റെയും മറിയായുടെയും വടിയുമായി നില്‍ക്കുന്ന പത്രോസിന്റെയും മറ്റും രൂപങ്ങള്‍ പ്രാകൃതമത ദേവീദേവന്മാരുടെ രൂപവുമായി സാദൃശ്യമുള്ളവയാണ്. ക്രിസ്തു മിത്രനുമായും മറിയ ഗ്രീക്ക്കാരുടെ മഡോണാ ദേവിയുമായും പത്രോസ് അഥവാ പീറ്റര്‍ ഗീക്ക്കാരുടെ ജുപീ റ്റര്‍ദേവനുമായും സാദൃശ്യമുണ്ട്. പ്രാകൃത മതവിശ്വാസികള്‍ മിത്രദേവ നേയും മഡോണാദേവിയേയും മറ്റു ദേവീദേവന്മാരേയും വിഗ്രഹങ്ങളുണ്ടാക്കി ആരാധിച്ചിരുന്നത് പോലെ, കത്തോലിക്കര്‍ യേശുവിന്റെയും മറിയായുടെയും മറ്റു പുണ്യവാളന്മാരുടെയും വിഗ്രഹങ്ങളുണ്ടാക്കി ആരാധിച്ചുവരുന്നു.
അവര്‍ ചര്‍ച്ചുകളിലും റോഡുകളിലും നാല്‍ക്കവലകളിലുമെക്കെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചും അവയ്ക്ക് മുമ്പില്‍ മെഴുകുതിരികള്‍ കത്തിച്ചു വെച്ച് മുട്ടുകുത്തി കൈകൂപ്പി കണ്ണീരോടെ പ്രാര്‍ത്ഥിച്ചുകൊണ്ട് ആവലാ തികളും വേവലാതികളും സമര്‍പ്പിക്കുകയും തൊട്ടുമുത്തുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തിയെയാണ് വിഗ്രഹാരാധന അല്ലെങ്കില്‍ വണങ്ങല്‍ എന്ന് പറയുന്നത്. ബൈബിള്‍ ചോദിക്കുന്നു: ”ദൈവത്തിന്റെ ആലയ ത്തിന് വിഗ്രഹവുമായി എന്ത് പൊരുത്തമാണുള്ളത്” (2 കൊരി 1:16).
വിഗ്രഹങ്ങളെ ഞങ്ങള്‍ ആരാധിക്കുന്നില്ല, വണങ്ങുന്നേയുള്ളു എന്നാണ് കത്തോലിക്കര്‍ പറയാറ്. വണക്കവും ആരാധനയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തതിന്റെ കുഴപ്പമാണത്. യേശുവിന്റെയും മറിയായു ടെയും മറ്റു പുണ്യവാളന്മാരുടെയും വിഗ്രഹങ്ങളുടെ മുമ്പില്‍ നിന്നു കൊണ്ട് അവയോട് പ്രാര്‍ത്ഥിക്കുന്നില്ല എന്ന് കത്തോലിക്കാ വിശ്വാസികള്‍ക്ക് മനസ്സ്‌വെച്ച് പറയുവാന്‍ കഴിയുമോ? അവര്‍ അവയോട് പ്രാര്‍ത്ഥിക്കുന്നുണ്ട് അല്ലെങ്കില്‍ അവയെ ആരാധിക്കുന്നുണ്ട് എന്നതിനുള്ള എത്രയെത്ര തെളിവുകള്‍ കാണിക്കാന്‍ കഴിയും. കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിന്റെ രൂപം എന്ന പേരില്‍ വിഗ്രഹത്തിനും ചിത്രത്തിനും മുമ്പില്‍ കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുന്ന എത്രയെത്ര കത്തോലിക്കാ  വിശ്വാസി വിശ്വാസിനികളുണ്ട്. കന്യകാ മറിയം എന്ന പേരില്‍ വിഗ്രഹത്തിനും ചിത്രത്തിനും മുമ്പില്‍ പ്രാര്‍ത്ഥിക്കുന്ന എത്രയോ ഭക്തരുണ്ട്. പ്രത്യേകിച്ചും കന്യാസ്ത്രീ മഠങ്ങളില്‍. പുണ്യവാളന്‍ എന്ന പേരില്‍ ഗീവര്‍ഗീസിനോടുള്ള പ്രാര്‍ത്ഥനകളില്‍ ഒന്ന് കാണുക: ‘അനേകകാലമായി വിഷയത്തില്‍ നിന്നു ഞങ്ങളെ കാത്തു പരിപാലിക്കുന്ന വി. ഗീവര്‍ഗീസ് സഹദായാ, ഞങ്ങള്‍ക്കുവേണ്ട മദ്ധ്യസ്ഥം വഹിക്കണമേ. ഞങ്ങള്‍ ഒരോരു ത്തരേയും വിഷജന്തുക്കളുടെയും ഉപദ്രവങ്ങളില്‍നിന്ന് കാത്ത് പരിപാ ലിക്കണമേ. ഇഴജന്തുക്കളേയും വിഷജന്തുക്കളേയും ഞങ്ങളുടെ സമീപ ത്ത് നിന്നും അങ്ങേ ശക്തിയാല്‍ വിജനപ്രദേത്തേയ്ക്ക് അകറ്റേണമേ’. മാത്രമല്ല, മറിയാ ഭക്തന്മാരുടെ ‘ജപമാല’ യും കത്തോലിക്കരുടെ വിഗ്രഹാരാധനയ്ക്ക് തെളിവാണ്.
ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ അവയോട് പ്രാര്‍ത്ഥിക്കുന്നില്ലായെന്ന് പറയുന്നവര്‍, അത് അവരുടെ അധരവ്യായാമം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ കത്തോലിക്കര്‍ ആരാധിക്കുന്നത് പാഗന്‍മത വിശ്വാസികളുടെ അഥവാ വിജാതീയരുടെ അല്ലെങ്കില്‍ ജനതകളുടെ ദേവിദേവന്മാരെയാണന്നവര്‍ അറിയുന്നില്ല.

ബാലനായ യേശുവും ജൂദാസും
സിസിലിന്‍ പട്ടണത്തിലെ ഒരു Cathedralയില്‍ യേശുവിന്റെ  ജീവിതത്തെ ആസ്പദമാക്കി ചിത്രങ്ങള്‍ വരക്കുവാന്‍ ഒരു ചിത്രകാരന്‍ വന്നു. അദ്ദേഹം പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങള്‍ ഒഴിച്ച് യേശുവന്റെ ജനനം മുത ല്‍ ഉയിര്‍പ്പ്‌വരെയുള്ള ചിത്രങ്ങള്‍ ഭംഗിയായിവരച്ചു. ബാക്കിവെച്ച രണ്ട്് ചിത്രങ്ങളില്‍ ഒന്ന് യേശുവിന്റെ ബാല്യപ്രായത്തിലുള്ളതും രണ്ടാമത്തേത് ജൂതാസ് സ്‌കറിയാത്തൊയുടേതുമായിരുന്നു. അവര്‍ക്ക് പറ്റിയ  മോഡലുകളെ അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു.
ഒരു ദിവസം ചിത്രകാരന്‍ പട്ടണത്തെരുവിലൂടെ നടന്നുപോയപ്പോള്‍  കുറച്ച് കുട്ടികള്‍ തെരുവില്‍ കളിക്കുന്ന രംഗം കണ്ടു. അവരില്‍ 12 വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയുടെ മുഖം ചിത്രകാരന്റെ മനസ്സില്‍പ്പതിഞ്ഞു. മറ്റ് തെരുവ് കുട്ടികളില്‍നിന്നും വ്യത്യസ്തവും വളരെ അഴുക്കുപുരണ്ടതാണെങ്കിലും മാലാഖയുടെ മുഖം പോലുള്ള ഒരു കുട്ടി; ആ മുഖമാണ് അദ്ദേഹം ആഗ്രഹിച്ചത്.
അദ്ദേഹം കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. ദിവസങ്ങളോളം  ഇരുന്ന് ബാല്യപ്രായമുള്ള യേശുന്റെ ചിത്രം പൂര്‍ത്തിയാക്കി. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യൂദാസിന്റെ ചിത്രത്തിനുവേണ്ടിയുള്ള ഒരു മോഡലി നെ അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ വിവരം നാട്ടുകാര്‍ അറിഞ്ഞു. അവര്‍ ഓരോരുത്തരും സ്വയം തയ്യാറായികൊണ്ട് ചിത്രകാരന്റെ മുമ്പില്‍ വന്നു. യൂദാസിന് പറ്റിയ ഒരു മുഖവും അവരില്‍  കണ്ടെത്തിയി ല്ല. ക്രൂരവും മന്ദ്യവും ചുവന്ന കണ്ണുകളോടുകൂടിയ മുഖം; അതാണ് ചിത്രകാരന്‍ യൂദാസില്‍ കണ്ടത്.
ഒരു സായാഹ്‌നത്തില്‍ ചിത്രകാരന്‍ സ്ഥിരംവരാറുള്ള മദ്യശാലയില്‍ ഇരുന്ന് വൈന്‍ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ജീര്‍ണ്ണവേഷത്തില്‍ മെലിഞ്ഞ ഒരു മനുഷ്യന്‍ വൈന്‍ വൈന്‍ എന്ന് ഉരുവിട്ടുകൊണ്ട് മദ്യശാലയുടെ  പ്രവേശന കവാടത്തില്‍ കിടക്കുന്നത്കണ്ടു. അദ്ദേഹം അയാളെ  എഴുന്നേല്‍പ്പിച്ച് അയാളുടെ മുഖത്ത് നോക്കി. ചിത്രകാരന്‍ അത്ഭുതപ്പെട്ടുപോയി. മനസ്സില്‍കണ്ട അതേമുഖം; യൂദാസിന്റെ തനി മോഡല്‍. അദ്ദേഹം അയാളോടു പറഞ്ഞു; ‘എന്റെകൂടെ വരൂ, ഞാന്‍ നിനക്ക് വൈനും ഭക്ഷണവും വസ്ത്രവും തരാം’. ദിവസങ്ങ ളോളം അദ്ദേഹം ആ മനുഷ്യനെ മോഡലാക്കിക്കൊണ്ട് യൂദാസിന്റെ ചിത്രത്തിന്റെ ജോലിതുടര്‍ന്നുകൊണ്ടി രുന്നു.
ഒരു ദിവസം ചിത്രകാരന് തന്റെ ജോലിയില്‍ അരോചകത്വം തോന്നി, താല്കാലികമായി ജോലി നിര്‍ ത്തിവെച്ചു. ചിത്രകാരന്റെ മനോവിഷമം മനസ്സിലാക്കിയ മോഡല്‍ അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ താങ്കളോട് ഒരു കാര്യം അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു. ഉല്‍ക്കണ്ഠയോടെ അദ്ദേഹം ചോദിച്ചു: എന്ത് കാര്യമാണ് നിനക്ക് എന്നോട് അറിയിക്കുവാനുള്ളത്. ഉടനെ മോഡല്‍ തന്റെ കൈകള്‍കൊണ്ട് മുഖം വൃത്തിയാക്കാന്‍ തു ടങ്ങി. നീണ്ട സമയത്തിന് ശേഷം ചിത്രകാരന്റെ ഭാവനയില്‍ ഉണ്ടായിരുന്ന ചുവന്ന കണ്ണുകളോടുകൂടിയ ജൂതാസിന്റെ മുഖം തന്റെ മോഡലിന്റെ മുഖത്ത്‌നിന്ന് മാഞ്ഞുപോകുന്നത് അത്ഭുതത്തോടെ കണ്ടു. മോഡല്‍  അദ്ദേഹത്തോട് ചോദിച്ചു. ഇപ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുന്നില്ലെ? വര്‍ഷങ്ങള്‍ക്കു മുമ്പ് ബാലപ്രായത്തിലുള്ള ക്രിസ്തുവിന്റെ ചിത്രം വരയ്ക്കുന്നതിനും ഞാന്‍ തന്നെ ആയിരുന്നു താങ്കളുടെ മോഡല്‍.
സിസിലിയിലെ Cathedral യില്‍ വരച്ചിട്ടുള്ള യേശുവിന്റെ ചിത്രങ്ങളില്‍ യേശുവും ജൂതാസും ഒരാള്‍ തന്നെ!!!
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഡോ. ഇ.സി.ആന്റണി എഡിറ്റ് ചെയ്ത ‘A Taste of Good Prose’ എന്ന പുസ്തകത്തില്‍ നിന്നാണ് എടുത്തിട്ടുള്ളത്. അത് തൊണ്ണൂറുകളില്‍ Pre Degree ക്ക് വേണ്ടി അനുവദിച്ച പു സ്തകമാണ്. അതില്‍ Bonnie Chamberlin എഴുതിയ ‘The Face of Judas Iscariot’ എന്ന തലക്കെട്ടോടുകൂടിയ ഒന്നാം അധ്യായത്തിലാണ് മേല്‍ പറഞ്ഞ കാര്യങ്ങളുള്ളത്.

വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെ
കത്തോലിക്കര്‍ യേശുവിന്റെയും മറിയായുടെയും മറ്റാളുകളുടേയും വിഗ്രഹങ്ങള്‍ കടംകൊണ്ടത് പാഗന്‍ മതവിശ്വാസികളില്‍ നിന്നാണെന്ന്  പറഞ്ഞുവല്ലൊ. ഈ ബഹുദൈവ വശ്വാസികളെ വിജാതീയര്‍ അല്ലങ്കില്‍ ജനതകള്‍ എന്നാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. വിഗ്രഹങ്ങള്‍ക്കെതിരെ ദൈവം പറയുന്നു:
”കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കുകയുമരുത്. ജനതകളാണ് അവയില്‍ സംഭ്രമിക്കുന്നത്. ജനതകളുടെ വിഗ്രഹങ്ങള്‍  വൃര്‍ത്ഥ മാണ്. വനത്തില്‍നിന്നു വെട്ടിയെടുക്കുന്ന മരത്തില്‍ ശില്പി തന്റെ ഉളി പ്രയോഗിക്കുന്നു. അവര്‍ അത് വെള്ളിയും സ്വര്‍ണ്ണവുംകൊണ്ട് പൊതിയുന്നു; വീണു തകരാതിരിക്കാന്‍ ആണിയടിച്ച് ഉറപ്പിക്കുന്നു.  അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്ക് സംസാരശേഷിയില്ല. അവയ്ക്ക് തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്ന്‌കൊണ്ട് നടക്കണം. നിങ്ങള്‍ അവയേ ഭയപ്പെടേണ്ട. അവയ്ക്ക് തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല. കര്‍ത്താവേ, അങ്ങയേപ്പോലെ മറ്റാരുമില്ല. അങ്ങ് വലിയവനാണ്. അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാണ്. ജനതകളുടെ രാജാവേ, അങ്ങയെ ഭയപ്പെടാതെ ആരുള്ളു? അങ്ങ് അതിന് അര്‍ഹനാണ്. ജനതകളിലെ സകല ജ്ഞാനികളുടെ ഇടയിലും അവരുടെ സകലരാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല. അവര്‍ മൂഢന്മാരും  വിഡ്ഢികളുമാണ്. അവര്‍ പ്രഘോഷിക്കുന്ന വിഗ്രഹങ്ങള്‍ മരക്കഷണമാണ്. വെള്ളിത്തകിടുകള്‍ താര്‍ഷീഷില്‍ നിന്നും സ്വര്‍ണ്ണം ഊഫാസില്‍നിന്നും കൊണ്ടുവരുന്നു. ശില്പിയും സ്വര്‍ണ്ണപ്പണിക്കാരനും അവ പണിത് ഒരുക്കുന്നു. നീലയും ധൂമ്രവുമായ അങ്കി അവയെ അണിയിക്കുന്നു. അവയെല്ലാം വിദഗ്ധന്റെ ശില്പങ്ങള്‍  മാത്രമാണ്. എന്നാല്‍ കര്‍ത്താവാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നു മാത്രം. അവിടുത്തെ  ഉഗ്രകോപത്തില്‍ ഭൂമി നടുങ്ങുന്നു. അവിടു ത്തെ കോപം താങ്ങാന്‍ ജനതകള്‍ക്കാവില്ല. നീ അവരോടു പറയുക: ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവന്മാര്‍ ഭൂമിയില്‍നിന്ന്, ആകാശത്തിന്‍കീഴില്‍നിന്ന്, തിരോഭവിക്കും” (ജറമിയാ 10:1-11).
നന്മയോ തിന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ലാത്ത അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണെന്നും അവയെ ആശ്രയിക്കുന്നവര്‍ മൂഢന്മാരും വിഡ്ഢികളുമാണെന്നും ബൈബിള്‍ പരിഹസിച്ചുകൊണ്ട് പറയുന്നു.
വിഗ്രഹം നിര്‍മ്മിക്കുന്നവരേയും അവയെ ആരാധിക്കുന്നവരേയും സംബന്ധിച്ച് ബൈബിള്‍ പറയുന്നു: ”വിഗ്രഹം നിര്‍മ്മിക്കുന്നവന്‍ ഒന്നുമല്ല; അവര്‍ സന്തോഷം പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ നിഷ്പ്രയോജന മാണ്. അവരുടെ സാക്ഷികള്‍ കാണുന്നില്ല, അറിയുന്നില്ല; അതു കൊണ്ട്, അവര്‍ ലജ്ജിതരാകും. ഒന്നിനും ഉപകരിക്കാത്ത ദേവനെ മെനയുകയോ  വിഗ്രഹം വാര്‍ക്കുകയോ ചെയ്യുന്നത് ആരാണ്? അവര്‍  ലജ്ജിതരാകും; വിഗ്രഹ നിര്‍മ്മാതാക്കള്‍ മനുഷ്യര്‍ മാത്രം! അവര്‍ ഒരുമിച്ച് അണിനിരക്കട്ടെ, അവര്‍ ഭയപ്പെടുകയും ലജ്ജി ക്കുകയും ചെയ്യും” (എശയ്യ 44:9-11). ”ദൈവമായ കര്‍ത്താവ് കല്പിക്കുന്നു: പശ്ചാതപിച്ച് വിഗ്രഹങ്ങളില്‍നിന്ന് അകലുകയും മ്ലേച്ഛതകളില്‍നിന്ന് പിന്‍തിരിയുകയും ചെയ്യുക” (എസക്കിയേല്‍ 14:7).
യോഹന്നാന്‍ പറയുന്നു: ”കുഞ്ഞുമക്കളേ വിഗ്രഹങ്ങളില്‍നിന്ന് അകന്നിരിക്കുവിന്‍”(1 യോഹന്നാന്‍ 5:21). ക്രൈസ്തവതയുടെ സ്ഥാപകനായ പൗലോസ് പറയുന്നു: ”പ്രിയപ്പെട്ടവരേ വിഗ്രഹാരാധനയില്‍ നിന്ന് ഓടി യകലുവിന്‍””(1 കൊരിന്ത്യര്‍ 10:14). ”അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്ക് കൈമാറി” (റോമ 1:23).
വിഗ്രഹങ്ങളുണ്ടാക്കുന്നവരും അതിനെ വണങ്ങുന്നവരും ആരാധിക്കുന്നവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക യില്ല എന്നാണ് ബൈബിള്‍ പറയുന്നത്. ”വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്‍ന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല””(1 കൊരിന്ത്യര്‍ 6:10).
”വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും വിഗ്രഹാരാധകനും ദൈവത്തിന്റെയും യേശുക്രിസ്തു വിന്റെയും രാജ്യത്തില്‍ അവകാശമില്ലന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍””(എഫസോസ് 5:5).
”ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മ്മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാ രാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും”(വെളിപാട് 21:8).
മേല്‍ സൂചിപ്പിച്ച വചനങ്ങള്‍ ക്രൈസ്തവര്‍ പ്രത്യേകിച്ചും കത്തോക്കാ ക്രൈസ്തവ വിശ്വാസികള്‍ നന്നായി ഗ്രഹിച്ചിരുന്നുവെങ്കില്‍.

കുറിപ്പ്
1.    ക്രൈസ്തവ സഭയിലെ ദുരാചാരങ്ങളും സഭാചരിത്രസംഗ്രഹവും. ഐ. ജെ. എബ്രഹാം പുറം 77.
2.    ഈ അനുബന്ധത്തില്‍ ഉദ്ധരിച്ചിട്ടുള്ള എല്ലാവചനങ്ങളും കത്തോലിക്കര്‍ പ്രസിദ്ധീകരിക്കന്ന പി ഒ സി ബൈബിളില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്.
3. കത്തോലിക്കര്‍ രക്ഷിതരോ?, ഫാ ഡോ. വര്‍ഗുസ് നടുതല. പുറം 161.
4.    കത്തോലിക്കര്‍ രക്ഷിതരോ?, ഫാ ഡോ. വര്‍ഗുസ് നടുതല. പുറം 166.
5.ഉല്‍പത്തി 9:21.
6.    ഉല്‍പത്തി 19:32-37.
7.    ഉല്‍പത്തി 25:27-34: 27:2-29.
8.    ഉല്‍പത്തി 32:22-32.
9.    2 സാമു 1:1-25.
10.    1 രാജക്കന്മാര്‍ 11:4-8.
11.     പുറപ്പാട് 4:10-17.

Leave a Reply

Your email address will not be published. Required fields are marked *