വര്‍ഗീയ വിചാരധാര

ആര്‍.എസ്.എസിന്റെ സ്ഥാപകനേതാവായ ഹെഡ്‌ഗെവാറിന്റെ അരുമശിഷ്യനായ ഗോള്‍വാര്‍ക്കര്‍ പിന്നീട് ഗുരുവിന്റെ കാലശേഷം 1940ല്‍ സര്‍സംഘ്ചാലക് ആയി അവരോധിക്കപ്പെട്ടു.(1) 1973ല്‍ മരിക്കുന്നതുവരെ 33 കൊല്ലം അദ്ദേഹം ഈ സ്ഥാനം വഹിച്ചു. ഭാരതത്തെ കീറിമുറിക്കുന്ന പ്രത്യയശാസ്ത്രത്തെ ഉദ്ദീപിപ്പിക്കുന്ന രണ്ട് പു
സ്തകങ്ങളാണ് ഗുരുജി എന്നറിയപ്പെട്ടിരുന്ന ഗോള്‍വാള്‍ക്കര്‍ രചിച്ചത്. 1. Bunch of  Thought, 2. We, o Our Nationhood Defined.അതിലൊന്നാമത്തെ പുസ്തകം ‘വിചാരധാര’ എന്ന പേരില്‍ കേരളത്തില്‍പോലും ആര്‍.എസ്.എസ് ശാഖകളില്‍ ഇന്നും സജീവമായി പഠിപ്പിക്കുന്നു. രണ്ടാമത്തെ പുസ്തകം ബാബുറാവു സവര്‍ക്കറാണ് എഴുതിയത് എന്ന അഭിപ്രായവുമുണ്ട്. സുഹൃത്തായ ബാബുറാവു തെലാങ്ങിന് 1929ല്‍ അയച്ച ഒരു കത്തില്‍ ഗോള്‍വാള്‍ക്കര്‍ താന്‍ മുന്‍ശുണ്ഠിക്കാരനായ അച്ഛന്റെ  ദേഷ്യക്കാരനായ മകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ട്!(2) മറ്റൊരു കത്തില്‍ താന്‍ നാഗ്പൂരിലെ ഹിന്ദു-മുസ്‌ലിം ലഹളകളില്‍ ഒരുകൈ നോക്കിയിട്ടുണ്ടെന്നും ഹിന്ദു സ്വാഭിമാനത്തില്‍ അനുരക്തനാണെന്നും പറയുന്നുണ്ട്.
ഗോള്‍വാള്‍ക്കറിന്റെ ആശയങ്ങളെ കുറച്ചുകൂടി അടുത്തുനോക്കിയാല്‍ മൂന്നു സുപ്രധാന ഇഴകള്‍ കാണാനാവും.(3) ഒന്ന്, ഹിന്ദു ദര്‍ശനത്തെപ്പറ്റിയുള്ള ധാരണ അദ്ദേഹത്തിന് ഉരുത്തിരിയുന്നത് പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ പൗരസ്ത്യവാദികള്‍ അതിനെ നിര്‍വചിച്ചെടുത്ത വിധത്തെ അപ്പാടെ സ്വീകരിക്കുന്നതില്‍ നിന്നാണ്. രണ്ട്, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കേ പ്രചാരത്തിലുള്ള യൂറോപ്യന്‍ ചിന്തയില്‍ നിന്നാണ് അദ്ദേഹം സ്വത്വം, സമൂഹം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുളള ആശയങ്ങള്‍ കടമെടുക്കുന്നത്. മൂന്ന്, ഹിന്ദുരാഷ്ട്ര സങ്കല്‍പവും സംഘിന്റെ രൂപപ്പെടുത്തലും യൂറോപ്യന്‍ ജ്ഞാനോദയം, ദേശീയവാദം, കാല്‍പനികവാദം എന്നിവയുടെ ആശയങ്ങളില്‍ നിന്നാണ് അദ്ദേഹം രൂപപ്പെടുത്തുന്നത്. ചുരുക്കത്തില്‍ ഹിന്ദുമതവും സംഘിസവും തമ്മില്‍ വലിയ അന്തരമുണ്ട്.
ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്ര വീക്ഷണത്തെ വികസിപ്പിക്കുന്നത് സ്വാമി വിവേകാനന്ദന്‍, ശ്രീ അരബിന്ദോ, തിലക്, മദന്‍ മോഹന്‍ മാളവ്യ, സവര്‍ക്കര്‍ തുടങ്ങിയവരെ സ്വതസിദ്ധമായ രീതികളില്‍ പുനര്‍വ്യാഖ്യാനി
ച്ചുകൊണ്ടാണ്. മാതൃഭൂമിയെ ദൈവമായും പുണ്യഭൂമിയായും ആരാധിക്കുകയെന്ന ആശയത്തിന്റെ പ്രയോക്താവ് സ്വാമി വിവേകാനന്ദനായിരുന്നു ഗോള്‍വാള്‍ക്കര്‍ക്ക്. പൗരാണികമായ സനാതന ധര്‍മത്തെ അസന്ദിഗ്ധമായി ആരാധിക്കുന്നയാളാണ് ഗോള്‍വാള്‍ക്കറെ സംബന്ധിച്ചിടത്തോളം അരബിന്ദോ. തിലക്, മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ ഹിന്ദുപാ
രമ്പര്യം ഉയര്‍ത്തിപ്പിടിച്ചവരാണ്. ആക്രമണോത്സുകരായ ഹിന്ദുദേശീയവാദ നിലപാ
ട് സവര്‍ക്കറില്‍ നിന്നാണ് ഗോള്‍വാള്‍ക്കര്‍ പ്രചോദനമുള്‍ക്കൊള്ളുന്നത്. ഒരു കാര്യം സ്പഷ്ടമാണ്; പതിനെട്ടാം നൂറ്റാണ്ടില്‍ പൊന്തിവരികയും ഹിറ്റ്‌ലര്‍, മുസോളിനി എന്നിവരിലൂടെ ശക്തിപ്രാപിക്കുകയും ചെയ്ത അതേ ഫാഷിസ്റ്റ് ചിന്താഗതിയാണ് ഗോള്‍വാള്‍ക്കറെ സ്വാധീനിച്ചത്. ആ രോഗലക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചു. ‘ഹിന്ദുരാഷ്ട്രം’ എന്ന മിഥ്യാകല്‍പനയെ ദൈവനിയോഗമായ ദൗത്യമായി കണ്ട ഗോള്‍വാള്‍ക്കറുടെ ചിന്താഗതികള്‍ ഇന്നും ഭാരതത്തെ പിടിച്ചുലക്കുന്നു.
1973ല്‍ ഗോള്‍വാള്‍ക്കര്‍ മരണപ്പെട്ടതിനുശേഷം സംഘിനെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ മൂന്നു കത്തുകള്‍ ലഭിച്ചു.(4) അതില്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. വ്യക്തിയോടുള്ള ഭയഭക്തിക്ക് സംഘില്‍ യാതൊരു സ്ഥാനവുമില്ലാത്തതിനാല്‍ തന്റെ പേരില്‍ സംഘ് സ്മാരകങ്ങളൊന്നും നിര്‍മിക്കരുതെന്ന്! ഇന്ന് പക്ഷേ സംഘ്പരിവാര്‍ എന്താണ് ചെയ്യുന്നത്? ഗോഡ്‌സെയെ പോ
ലും പ്രതിഷ്ഠിക്കാന്‍ നോക്കുന്നു. വ്യക്തിപൂ
ജ വ്യക്തമാണ്. ഉപ്പ് വെള്ളത്തില്‍ അലിഞ്ഞില്ലാതാകുന്നതുപോലെ ഒരു വ്യക്തി രാഷ്ട്രത്തിനായി വൈയക്തികതയെ ഉന്മൂലനം ചെയ്യണമെന്ന് 1954ല്‍ ഗോള്‍വാള്‍ക്കര്‍ പ്രസംഗിച്ചു. പല വിശ്വാസങ്ങളും ഹോമിച്ചുകൊണ്ട് രാഷ്ട്രത്തിനായി നിലനില്‍ക്കണം. നാനാത്വത്തെ നിരാകരിക്കുന്ന ഗോള്‍വാള്‍ക്കര്‍ ‘ഭിന്നത’ എന്ന പദത്തെയാണ് മുന്നോട്ടുവെക്കുന്നത്. ആദ്യം മുതല്‍ക്കേ ഇവിടെയുണ്ടായിരുന്നത് ഹിന്ദുരാഷ്ട്രമാണെന്നും പല ഭിന്നതകള്‍ കാരണമാണ് വിദേശ ആധിപത്യം ഇവിടെ വന്നതെന്നും ഗോള്‍വാള്‍ക്കര്‍ കണക്കു കൂട്ടുന്നുണ്ട്. അതിനാല്‍ ഏകീകൃത ഹിന്ദു സമൂഹത്തെ ഉണ്ടാക്കിയേ പറ്റൂ. അതിന് സോഷ്യല്‍ എഞ്ചിനീയറിംഗ് ആവശ്യമായി വരും. ഹിന്ദുഇസത്തിന്റെ സത്തയിലേക്കു പ്രവേശിച്ചാല്‍ മാത്രമേ വ്യക്തികള്‍ പ്രകൃതം മാറ്റൂ എന്ന് വിലയിരുത്തുന്ന ഗോള്‍വാള്‍ക്കര്‍ അതിനായി അദ്വൈതത്തെ കൂട്ടപിടിക്കുന്നു. ഇരുട്ടും വെളിച്ചവും അദ്വൈതപ്രകാരം ഒന്നുതന്നെ. സംഘര്‍ഷവും സമാധാനവും ഇതിന്റെ ഭാഗം തന്നെ. ചുരുക്കത്തില്‍ ഹിന്ദുജീവിത മാര്‍ഗം അച്ചടക്കമുണ്ടെങ്കില്‍ മാത്രമേ കൈവരിക്കാന്‍ കഴിയൂ.
സ്വതന്ത്ര ഇന്‍ഡ്യയിലെ വ്യക്തികള്‍ ‘പൗരന്‍മാരല്ല’ പ്രജകളാണെന്ന് മഹാഭാരതത്തിലെ ഒരു ഉദ്ധരണി അവലംബമാക്കി ഗോള്‍വാള്‍ക്കര്‍ സമര്‍ത്ഥിക്കുന്നു.(5) ദലിതര്‍ ഇസ്‌ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ മതം മാറുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നു. സമൂഹം അവര്‍ക്ക് എന്തു നല്‍കിയെന്നല്ല; അവര്‍ സമൂഹത്തിലേക്ക് എന്തുനല്‍കിയെന്നതാണ് പ്രധാനം. വ്യക്തിയധിഷ്ഠിതമായ സിദ്ധാന്തങ്ങള്‍ക്ക് പ്രസക്തിയില്ല. ശിവജി പോലും പാരമ്പര്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. ഹിന്ദു സംസ്‌കാരമാണ് രാഷ്ട്രത്തിന്റെ ആത്മാവ്. രാഷ്ട്രം എന്നത് ദൈവത്തിന്റെ രൂപമാണ്. എല്ലാവരും സ്വന്തം താല്‍പര്യങ്ങള്‍ ത്യജിച്ച് ഈ രാഷ്ട്രദൈവത്തിനുവേണ്ടി പണിയെടുക്കണം. ഗാന്ധിയുടെ രക്ഷാധികാരത്തില്‍ പോലും അതിനാ
ല്‍ പരിമിതികളുണ്ട്. ഗാന്ധിയെ രാഷ്ട്രപി
താവ് എന്നു വിളിക്കുന്നതിനോട് ശക്തമായി വിയോജിക്കുന്നു ഗോള്‍വാള്‍ക്കര്‍.(6) ആ പട്ടം ചാര്‍ത്തിക്കൊടുത്താല്‍ 1947ന് മുമ്പ് ഇന്‍ഡ്യ ഒരു രാഷ്ട്രമായിരുന്നില്ല എന്നു പറയേണ്ടി വരും പോലും! ശ്രീരാമന്‍ പോലും രാഷ്ട്രപു്ര
തനാണ്. ശാശ്വത ശത്രുക്കള്‍ രണ്ടുപേരാണ്. മുസ്‌ലിംകളും രാഷ്ട്രീയവും. 1949ലെ സംഘ് നിരോധനത്തിന് ശേഷമാണ് സംഘിന്റെ രാഷ്ട്രീയം കുറച്ചുകൂടി ശക്തിപ്പെടണമെന്ന് ഉള്ളില്‍നിന്ന് മുറവിളിയുണ്ടായത്. മുഗളന്‍മാര്‍ക്ക് പൂര്‍ണമായും ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ കഴിയാതിരുന്നത് ഹിന്ദുസംസ്‌കാരത്തില്‍ ഉറച്ചുനിന്ന കുറച്ചു ഹിന്ദുക്കളുള്ളതു കൊണ്ടാണെന്ന് ഗോള്‍വാള്‍ക്കര്‍ അനുമാനിക്കുന്നു. ഹിന്ദുരാജ്യം സ്ഥാപിച്ചു എന്ന വിശേഷണം ചാര്‍ത്തിക്കൊണ്ട് ശിവജിയെ അദ്ദേഹം വാഴ്ത്തുന്നു. എന്നാല്‍ സംഘ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയാകരുതെന്ന് അദ്ദേഹം വാശിപിടിക്കുന്നുണ്ട്. കേവലം രാഷ്ട്രീയാധികാരത്തിന്റെ പിന്തുണയോടെ വന്ന ഇസ്‌ലാമും ബുദ്ധിസവും പരാജയപ്പെട്ടു എന്ന് അദ്ദേഹം വാദിക്കുന്നു. ക്രിസ്തീയ വിശ്വാസം രാഷ്ട്രീയാധികാരമില്ലാതെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മാത്രം വ്യാപിച്ചെന്നും ആദിശങ്കരന്‍ ബുദ്ധിസ്റ്റുകളെ രാഷ്ട്രീയാധികാരമില്ലാതെ തന്നെ പരാജയപ്പെടുത്തിയെന്നും ഗോള്‍വാള്‍ക്കര്‍ സമര്‍ത്ഥിക്കുന്നു. അതിനാല്‍ സംഘിനെ മറ്റു രാഷ്ട്രീയ പാ
ര്‍ട്ടികളുടെ ഗണത്തില്‍ പെടുത്താന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അങ്ങനെ സംഘില്‍ രണ്ടു ചിന്താഗതിക്കാരുണ്ടായി. 1951ല്‍ ജന്‍സംഘ് സ്ഥാപിക്കപ്പെട്ടു. ഗോള്‍വാള്‍ക്കര്‍ രാഷ്ട്രീയത്തെ ഒരു വേശ്യയെപ്പോലെ കണ്ടു. ‘നൃപനീതി വാരാംഗനൈവ അനേകരൂപ’ എന്ന സംസ്‌കൃത പഴമൊഴിയുദ്ധരിച്ച് കൊണ്ടാണ് ഗോള്‍വാള്‍ക്കര്‍ തന്റെ വിചിത്രവാദം നിരത്തുന്നത്. ഒരു വേശ്യ വശീകരിക്കാനും
രമിപ്പിക്കാനും പല വേഷങ്ങള്‍ കൈക്കൊള്ളുന്നത് പോലെയാണ് രാഷ്ട്രീയവും. രാഷ്ട്രീയത്തിലിറങ്ങുന്ന ഒരു സ്വയംസേവകന്‍ വേശ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് അവളുടെ ജീവിതത്തെ നല്ലനിലയിലാക്കുന്ന ഒരു ഋഷിവര്യനെപ്പോലെയാണ്. ഒരിക്കലും സംഘിന്റെ ദേശീയവാദം ഒരു രാഷ്ട്രീയത്തിന്റെ പേരിലും തൃണവല്‍ഗണിക്കാന്‍ കഴിയില്ല. രാഷ്ട്രീയം പോലെ തന്നെ ചെളിക്കുണ്ടില്‍ കിടക്കുന്നതാണ് ജനായത്തം. ജനായത്തം വിജയിക്കണമെങ്കില്‍ പൊതുസമൂഹം അഭ്യസ്തവിദ്യരായിരിക്കണം. സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുന്ന ജനായത്തം ഭൗതികവാദത്തിന് അമിതപ്രാ
ധാന്യം നല്‍കുന്നു. വ്യക്തിസ്വാതന്ത്ര്യം കടുത്ത സോഷ്യലിസ്റ്റ് ധാരയിലേക്ക് ആനയിക്കുന്നു.
സോഷ്യലിസ്റ്റുകള്‍ മനുഷ്യര്‍ പോലുമല്ല.(7)
പാഞ്ചജന്യത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായയെ സോഷ്യലിസ്റ്റായി വിശേഷിപ്പിച്ചതുകൊണ്ട് ഗോള്‍വാള്‍ക്കര്‍ അദ്ദേഹത്തോടു ചോദിച്ചത്രെ, ”നിങ്ങള്‍ സോഷ്യലിസ്റ്റാണോ? മനുഷ്യനാണെന്നായിരുന്നല്ലോ വിചാരിച്ചിരുന്നത്?” ഇതില്‍ വലിയ വൈരുധ്യാത്മകതയുണ്ട്. സോഷ്യലിസത്തെ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കുന്ന ഗോള്‍വാള്‍ക്കര്‍ ഫാഷിസത്തെ മോശമായി കാണുന്നുമില്ല. അത് സമ്പത്തുണ്ടാക്കാനുള്ള യത്‌നമായി കണ്ടാല്‍ മതിയെന്നും ഓരോന്നിനും ഓരോ ഗുണമുണ്ടെന്നും ചീത്തയെന്നു പറഞ്ഞു മാറ്റിനിര്‍ത്തേണ്ടതില്ലായെന്നും അദ്ദേഹം ജല്‍പി
ക്കുന്നു. ഹിന്ദഇസമാണ് എല്ലാത്തിനും പോം
വഴി എന്നതിലേക്കാണ് ആത്യന്തികമായി ഗോള്‍വാള്‍ക്കര്‍ വിരല്‍ ചൂണ്ടുന്നത്. ഇതിനായി ജാതിവ്യവസ്ഥയെപോലും ന്യായീകരിക്കുന്നു. ഹിന്ദുസമൂഹത്തെ ജീവസുറ്റതായി നിലനിര്‍ത്തിയത് ജാതിവ്യവസ്ഥയാണ് പോ
ലും! ജാതിവ്യവസ്ഥയെക്കുറിച്ച് അഭിമാനപൂ
ര്‍വം സംസാരിക്കാന്‍ ഗോള്‍വാള്‍ക്കര്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നു. വര്‍ണവ്യവസ്ഥ സമുചിതവും ഉല്‍കൃഷ്ടവുമാണ് അയാള്‍ക്ക്. നാനാത്വതവും ജനായത്തവുമാണ് ഹിന്ദുസമൂഹത്തിന്റെ ഐക്യം കളഞ്ഞതത്രെ! പുരാതന കാലയളവില്‍ ഋഷികളും യോഗീവര്യന്‍മാരും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മേല്‍ പരോക്ഷമായ നിയന്ത്രണം പുലര്‍ത്തിയതുപോലെ രാഷ്ട്രീയത്തിനുമേലുള്ള ധര്‍മനിയന്ത്രണം സംഘിന്റെ ദിവ്യമായ ദൗത്യമാണ് എന്ന് ഗോള്‍വാള്‍ക്കര്‍ പറഞ്ഞുവെക്കുന്നു.
‘ദേശം’ എന്ന വാക്ക് ഗോള്‍വാള്‍ക്കറെ സംബന്ധിച്ച് നിസ്സാരമല്ല. തന്റെ പാചകക്കാരന്‍ നാട്ടിലേക്കു പോകുമ്പോള്‍ തന്റെ ദേശത്തേക്കു പോകുകയാണെന്ന് പറഞ്ഞത് ഗോള്‍വാള്‍ക്കറെ ചിന്തിപ്പിച്ചു. ഭാരതത്തിലെ തന്നെ മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് ‘എന്റെ ദേശം’ എന്നു പറയുന്നതെന്തിന് എന്ന ചോദ്യം അദ്ദേഹത്തില്‍ വലിയ ആശ്ചാര്യമുളവാക്കി. ഇത്തരത്തില്‍ പോയാല്‍ ഭാരതം വിഭജിക്കപ്പെടുമെന്ന് അയാള്‍ ഭയപ്പെട്ടു. ദേശീയത എന്നതിന്റെ നിര്‍വചനം പോലും ഗോള്‍വാള്‍ക്കര്‍ വര്‍ഗീയമായിട്ടാണ് കാണുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരായി ഹിന്ദുക്കളും മുസ്‌ലിംകളും എല്ലാ വ്യത്യാസങ്ങളും മറന്ന് ഒന്നായതിനെ നെഗറ്റീവായിട്ടാണ് അയാള്‍ വിലയിരുത്തുന്നത്. അത് കപടദേശീയത ഉളവാക്കി പോലും! ചുരുക്കത്തില്‍ ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയിരിക്കുന്നത് ശുദ്ധമായ ദേശീയബോധം വികസിപ്പിക്കാതെയാണ്. കേവലം ബ്രിട്ടീഷ് വിരുദ്ധതയുടെ പേരില്‍ നിലനിന്നിരുന്ന ഗ്രൂപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ‘ഹിന്ദുരാഷ്ട്രം’ എന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ ദേശസ്‌നേഹം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച സംഘ്സ്ഥാപകന്‍ ഡോ. കെ.ബി ഹെഡ്ഗവാറിന്റെ നിലപാടിനെ ഗോള്‍വാള്‍ക്കര്‍ ശ്ലാഘിക്കുന്നു. അസംഘടിതവും ദുര്‍ബലവുമായ ഹിന്ദുസമൂഹത്തെ നേര്‍വഴിക്കു നയിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ദൗത്യം ഉന്നതമാണ്. മുസ്‌ലിംകളുടെ ഐക്യമാതൃകയെ അനുകരിക്കുന്നത് ദൗര്‍ബല്യത്തിന്റെ അടയാളമാണ്. ഹിന്ദുക്കള്‍ക്ക് അതിന്റെയാവശ്യമില്ല. ഹിന്ദുസംസ്‌കാരത്തിന്റെ പുനരുജ്ജീവനാണ് വേണ്ടത്. കോണ്‍ഗ്രസ് പോലും ബാഹ്യമായ കാര്യങ്ങളില്‍ ഏകീകൃത രൂപമുണ്ടാക്കി ഐക്യത്തിനു ശ്രമിച്ചു എന്ന് അയാള്‍ പരിഹസിക്കുന്നുണ്ട്. ഉദാഹരണത്തിന് പുറമെയുള്ള ഖദര്‍ തൊപ്പിയും വേഷവും. ഹിന്ദുത്വത്തെ നി
ര്‍വചിച്ച സവര്‍ക്കര്‍ പോലും ഈ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു എന്ന് ഗോള്‍വാള്‍ക്കര്‍ കുറ്റപ്പെടുത്തുന്നുണ്ട്!(8)
കോണ്‍ഗ്രസിലെ പലരും ഹിന്ദുജീവിതരീതിയെ വാനോളം പുകഴ്ത്തി. കോണ്‍ഗ്രസ് വേദികള്‍ പോലും ഹിന്ദുഇന്‍ഡ്യയുടെ സ്വാധീനത്താല്‍ തിളങ്ങി. എന്നാലും ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം ലക്ഷ്യം കൈവരിക്കാതെ വിവിധ സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ ഹിന്ദുസ്ഥാനി, ഇന്‍ഡ്യന്‍, ഭാരതീയം തുടങ്ങിയ പദങ്ങളുപയോഗിച്ച് കോണ്‍ഗ്രസ് ഹിന്ദുക്കളെ വഞ്ചിച്ചു എന്ന് ഗോള്‍വാള്‍ക്കര്‍ ആകുലപ്പെടുന്നു. ‘രാമരാജ്യം’ എന്ന പ്രയോഗം പോലും പ്രസക്തിയില്ലാത്തതായി. ഇസ്‌ലാമും ക്രിസ്തുമതവും ജന്മമെടുക്കുന്നതിനു മുമ്പുതന്നെ ഹിന്ദുക്കള്‍ ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നെന്നും ഇന്‍ഡ്യ അതിനാല്‍ തന്നെ എന്നും ഹിന്ദുരാഷ്ട്രമായിരുന്നെന്നും അയാള്‍ തറപ്പിച്ചു പറയുന്നു. ആളുകള്‍ സ്വയം ഗുജറാത്തി, മറാഠി, പഞ്ചാബി എന്നൊന്നും വിശേഷിപ്പിക്കാതെ ഹിന്ദു എന്ന ലേബലില്‍ ആണറിയപ്പെടേണ്ടത്. ഇന്‍ഡ്യ ഹിന്ദുരാഷ്ട്രമാണെന്ന് പറഞ്ഞയാളെ മാനസികമായി പീഡിപ്പിക്കുന്ന അവസ്ഥയുള്ളതില്‍ രോഷാകുലനാകുന്നു ഗോള്‍വാള്‍ക്കര്‍. ‘ഇന്‍ഡ്യന്‍ രാഷ്ട്രം’ എന്ന പ്രയോഗത്തിനോട് അയാള്‍ക്ക് തെല്ലും താല്‍പര്യമില്ല. രാഷ്ട്രം ദൈവമാണ്. ഓരോ ഹിന്ദുവും അതിനെ ആരാധിക്കണം. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരില്‍ പൊരുതിമരിച്ചവര്‍ എല്ലാം തന്നെ ഹിന്ദുക്കളാണെന്ന വിടുവായത്തവും അയാള്‍ പറഞ്ഞുവെക്കുന്നുണ്ട്! മറ്റുള്ള മതസ്ഥര്‍ മതപ്രചരണം നടത്തിയതിനാ
ല്‍ 1947ന് ശേഷം പല പ്രദേശങ്ങളും അക്കൂട്ടരുടെ കീഴിലായിപോലും. ഹിന്ദു ഇസ്‌ലാമിലേക്ക് പോകുന്നത് ഭീതിയും പ്രലോഭനവും കൊണ്ടാണ്. എന്നാല്‍ പോ
യ ഹിന്ദുക്കള്‍ തങ്ങള്‍ക്ക് ഗുണമാകുമെന്ന് കരുതി മുസ്‌ലിംകളെ പിന്താങ്ങി. ഹിന്ദു ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെ ഹിന്ദുവാണെന്നും മുസ്‌ലിം ചേലാകര്‍മം കൊണ്ടോ, ക്രിസ്ത്യാനി മാമോദീസ കൊണ്ടോ മാത്രമേ മാറുന്നുള്ളൂ എന്നു ജല്‍പിക്കുന്നു. ഹിന്ദുവിനെ നിര്‍വചിക്കാന്‍ പക്ഷേ ഗോള്‍വാള്‍ക്കര്‍ക്ക് കഴിഞ്ഞില്ല. നമ്മള്‍ ആരെ ഹിന്ദുവെന്ന് വിളിക്കുന്നോ അയാള്‍ ഹിന്ദുവാണ് എന്ന ദുര്‍ബലമായ വിശദീകരണമാണ് ഒരിക്കല്‍ അയാള്‍ നല്‍കിയത്. ആര്യമേധാവിത്വത്തിലും അയാള്‍ ഊറ്റംകൊള്ളുന്നു. ആര്യന്‍മാരെ ആര്‍ക്കും അടിമകളാക്കാന്‍ പറ്റില്ല എന്ന് അയാള്‍ ജല്‍പിക്കുന്നു. അടിമത്തത്തില്‍ നിന്നുള്ള മോചനം ഹിന്ദുക്കളുടെ പ്രകൃത്യായുള്ള വൈഭവമാണ്. ഇതിനെ പരിപോഷിപ്പിക്കുക എന്നതാണ് ഹിന്ദുരാഷ്ട്രത്തിന്റെ ദൗത്യം. ജനങ്ങളെക്കൊണ്ട് ഹിന്ദുസംസ്‌കൃതിയെ ആരാധിപ്പിക്കേണ്ടത് ഹിന്ദുരാഷ്ട്രത്തിന്റെ കടമയാണ്. മറ്റൊരുകാര്യം ഗോള്‍വാള്‍ക്കറെ അലട്ടിയത് ദ്വൈതസങ്കല്‍പമായിരുന്നു. ഹിന്ദുമതത്തില്‍ തന്നെ സ്രഷ്ടാവും സൃഷ്ടികളും രണ്ടും രണ്ടാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അവരുടെ വിശ്വാസം ഇസ്‌ലാമിനോടും ക്രൈസ്തവതയോടും അഠുത്തു നില്‍ക്കുന്നതിനാല്‍ അപകടമാണെന്ന് അയാള്‍ കരുതി! ഋഗ്വേദപ്രകാരം ഹിന്ദുക്കള്‍ ഈ ഭൂമിയുടെ അനശ്വരരായ ദിവ്യരായ സന്തതികളായിരുന്നു പോലും. ഹിന്ദുരാഷ്ട്രത്തെ ദൈവമായി പുനഃസ്ഥാപി
ക്കുന്നത് മാത്രമാണ് ധര്‍മം. ഹിന്ദു ആദര്‍ശമാതൃകയും ദേശീയ ആദര്‍ശമാതൃകയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഇന്‍ഡ്യയില്‍ ഹിന്ദു ദേശീയജീവിതമല്ലാതെ മറ്റെന്തെങ്കിലും ജീവിതരൂപമുണ്ടാകുമെന്ന ആശയത്തെ ഗോള്‍വാള്‍ക്കര്‍ തള്ളിക്കളയുന്നു. മറ്റുള്ള സമുദായങ്ങള്‍ ഇന്‍ഡ്യയില്‍ ജീവിക്കുന്നത് തന്റെയോ സംഘിന്റെയോ പ്രശ്‌നത്തില്‍ പെട്ടതല്ല. ഈ വിശാലമായ മണ്ണ് ഹിന്ദുക്കളുടെ മാതൃഭൂമിയാണ്. അവര്‍ ആ അമ്മയുടെ സന്തതികളാണ്. അമ്മയെ സേവിക്കുക അവരുടെ കടമയാണ്. ഈ മണ്ണിലെയും ഈ മണ്ണിന്റെയും ഒരേയൊരു സമൂഹം ഹിന്ദു സമൂഹമാണ്. ഹിന്ദുരാഷ്ട്രം മാതൃഭൂമിയും പിതൃഭൂമിയും ധര്‍മഭൂമിയും കര്‍മഭൂമിയും മോക്ഷഭൂമിയുമാണ്. ഹിന്ദുസ്ഥാന്‍ പര്യായവുമാണ്. ‘ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ‘ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്ക് മാത്രം’ എന്നു പറഞ്ഞാലല്ലേ പ്രശ്‌നമുള്ളൂ എന്നാണ്!

റഫറന്‍സ്
1. നടുക്കുന്ന ദര്‍ശനം: എം.എസ് ഗോള്‍വാള്‍ക്കര്‍, ആര്‍.എസ്.എസ്, ഇന്‍ഡ്യ; ജ്യോതിര്‍മയശര്‍മ; പെന്‍ഗ്വിന്‍ മനോരമ; 2008 (വിവര്‍ത്തനം); പേജ് 11
2. അതേ പുസ്തകം, പേജ് 12
3. അതേ പുസ്തകം, പേജ് 19
4. അതേ പുസ്തകം, പേജ് 36
5. അതേ പുസ്തകം, പേജ് 42
6. അതേ പുസ്തകം, പേജ് 48
7. അതേ പുസ്തകം, പേജ് 53
8. അതേ പുസ്തകം, പേജ് 61
9. അതേ പുസ്തകം, പേജ് 72

Leave a Reply

Your email address will not be published. Required fields are marked *