മനസ്സിന്റെ കേന്ദ്രം ക്വുര്‍ആനില്‍ വൈരുധ്യമില്ല!

മനുഷ്യമനസിനെ സംബന്ധിച്ചും ബുദ്ധിയെ സംബന്ധിച്ചും പരാമര്‍ശിക്കുന്നിടത്തെല്ലാം ഹൃദയം, നെഞ്ച് എന്നീ വാക്കുകളാണ് ക്വുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. തലച്ചോറിനെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചോ ഒരു സൂചനയും ക്വുര്‍ആനിലൊരിടത്തും കാണുന്നില്ല. ക്വുര്‍ആന്‍ എഴുതപ്പെട്ട കാലത്ത് മസ്തിഷ്‌കമാണു മനസിന്റെ കേന്ദ്രമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. അതിനാല്‍ ഹൃദയമാണ് മനസിന്റെ കേന്ദ്രമെന്ന അശാസ്ത്രീയ വാദമുഖമാണ് ക്വുര്‍ആന്‍ നടത്തുന്നത്.

ഇസ്‌ലാം വൈരികളായ വിമര്‍ശകര്‍ ക്വുര്‍ആനില്‍ അബദ്ധമുണ്ടെന്ന് സ്ഥാപിക്കാനായി സാധാരണയായി നടത്തിവരാറുള്ള ഒരു വിമര്‍ശനമാണിത്. പ്രമുഖ ഇസ്‌ലാം വിമര്‍ശന സൈറ്റുകളും യുക്തിവാദി സംഘത്തലവന്‍മാരുമൊക്കെ സമാനമായ വിമര്‍ശനത്തെ ആവര്‍ത്തിച്ചതായി കാണാം. യഥാര്‍ത്ഥത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ ഈ വിമര്‍ശകരുടെ ഗതികേടിനെയും, മനോവികാസമില്ലായ്മയെയുമാണ് കാണിക്കുന്നത്. പ്രപഞ്ചോല്‍പത്തി മുതല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പരിണാമദശകളെ വരെ വിവരിക്കുന്ന ഒരു ഗ്രന്ഥത്തില്‍ അവയിലൊന്നും വൈരുധ്യം കണ്ടെത്താന്‍ കഴിയാതെ മനസിന് പര്യായമായി ഉപയോഗിക്കുന്ന ഹൃദയമെന്ന വാക്യത്തിന് ശാസ്ത്രീയത പോരാ എന്ന് വാദിക്കുന്നത് അല്‍പത്തവും ഗതികേടുമല്ലാതെ വേറെന്താണ്? ലോകോത്തര നിലവാരമുള്ള സകലസാഹിത്യ രചനകളും മനസെന്ന പ്രതിഭാസത്തെ സൂചിപ്പിക്കാന്‍ ഹൃദയമെന്ന് തന്നെയാണ് പ്രയോഗിക്കാറ്. അതാവട്ടെ സാഹിത്യപരമായി പൂര്‍ണമായും അതിന്റെ സൗന്ദര്യമുള്‍ക്കൊള്ളുന്നു. മനുഷ്യന് അനാട്ടമി വിശദീകരിച്ച് കൊടുക്കല്‍ ലക്ഷ്യമല്ലാത്ത ഒരു ഗ്രന്ഥത്തില്‍ സാഹിത്യഭാഷാപരമായുപയോഗിച്ച പദത്തിന് അശാസ്ത്രീയത ആരോപിക്കുന്നത് വിമര്‍ശകരുടെ വിഷയദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഹൃദയവിശാലത എന്നാല്‍ വലിപ്പമുള്ളൊരു ഹൃദയമാണെന്നും ഹൃദയത്തില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞാല്‍ ഹൃദയത്തില്‍ ലോക്കറുണ്ടെന്നും വരെ ധരിച്ചു പോയേക്കാവുന്ന വിവരമില്ലായ്മയെ യുക്തിവാദമെന്ന് വിളിക്കുന്നതിലുമുണ്ട് വൈരുധ്യങ്ങള്‍. പ്രണയത്തിന്റെ സൂചകമായി ഹൃദയത്തെ കാണിക്കുന്നതും, മനസിനെ സൂചിപ്പിക്കാനായി ഹൃദയത്തില്‍ കൈവെക്കുന്നതുമൊക്കെ ഹൃദയമാണ് മനസിന്റെ കേന്ദ്രമെന്ന തെറ്റിദ്ധാരണ കൊണ്ടൊന്നുമല്ല തിരിച്ചു തലച്ചോറിന് ഇതിനുള്ള പങ്ക് വ്യക്തമായതിനു ശേഷവും ഇന്നുവരെയാരും പ്രണയസൂചകമായി തലച്ചോറിനെ അംഗീകരിച്ചിട്ടില്ല. മനസില്‍ തൊടുന്നതിനെ കാണിക്കാന്‍ ഹൃദയത്തില്‍ കൈവെക്കുന്നതിന് പകരം ആരും തലയില്‍ കൈവെക്കാറുമില്ല. ലോകവ്യാപകമായി മനുഷ്യന്റെ സാഹിത്യദൃഷ്ടി ഇങ്ങനെയൊക്കെയാവുമ്പോള്‍ അത് പ്രയോഗിച്ച ക്വുര്‍ആനില്‍ വൈരുധ്യമാരോപിക്കുന്നവര്‍ക്ക് ബുദ്ധിപരമായ ഉപരിപ്ലവതയാണെന്ന് മാത്രമല്ല, ഭാഷാപരമായ വിവരമില്ലായ്മയും കൂടിയാണത്.
സമാനമായ നിലയില്‍ അന്ധത ബാധിക്കുന്നത് ഹൃദയത്തിനാണെന്നും ക്വുര്‍ആന്‍ പറയുന്നുണ്ട്. സത്യസന്ധമായി വിലയിരുത്തുന്നവര്‍ക്ക് സത്യത്തെ നിഷേധിച്ച് അന്ധത നടിക്കുന്നവരുടെ മനോനിലയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ വിമര്‍ശനകുബുദ്ധിയോടെ ഈ ആയത്തിനെ സമീപിച്ചാല്‍ കാഴ്ച കണ്ണ് കൊണ്ടല്ല ഹൃദയം കൊണ്ടാണെന്ന് ക്വുര്‍ആന്‍ പറയുന്നു എന്നും വേണമെങ്കില്‍ വാദിക്കാം. അതിന് വിവരമില്ലായ്മ മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കണമെന്ന് മാത്രം!
തങ്ങളുടെ വാദങ്ങള്‍ അത്രയും ദുര്‍ബലമാണെന്ന് സ്വയം തന്നെ നല്ല ബോധ്യമുള്ളതുകൊണ്ടാവാം അതിനെ താങ്ങാനായി പച്ചക്കള്ളങ്ങളെയും ഇവര്‍ക്ക് കൂട്ടുപിടിക്കേണ്ടി വരുന്നത്. ക്വുര്‍ആനിന്റെ അവതരണ കാലത്ത് മസ്തിഷ്‌കത്തിന് മനസെന്ന പ്രതിഭാസത്തിലുള്ള പങ്കിനെക്കുറിച്ച് ആര്‍ക്കുമൊന്നും അറിയില്ലെന്ന വാദം ശുദ്ധമായ കള്ളം തന്നെ. മസ്തിഷ്‌കത്തിന് ബോധത്തിലും മനസിലുമുള്ള പങ്ക് പ്രവാചക(സ)നും നൂറ്റാണ്ടുകള്‍ക്ക് മുന്നേ ലോകം അറിഞ്ഞതാണ്. പൈതഗോറിയന്‍ ആയിരുന്ന അഹരാമലീി ബി.സി അഞ്ചാം നൂറ്റാണ്ടില്‍ തന്നെയിത് കണ്ടെത്തിയതാണ്. ബി.സി നാലാം നൂറ്റാണ്ടില്‍ മനസിന്റെ കേന്ദ്രം മസ്തിഷ്‌കമാണെന്ന് ഹിപ്പോക്രറ്റസും അഭിപ്രായപ്പെടുന്നുണ്ട്. അപ്പോള്‍ 1400 വര്‍ഷം മുമ്പ് ലോകത്തിന് ഇത് അജ്ഞാതമായിരുന്നു എന്നുപറയുന്നത് വെറും അബദ്ധമാണ്.
മേലുദ്ധരിച്ച കാരണങ്ങള്‍കൊണ്ട് തന്നെ ഈ വിമര്‍ശനത്തില്‍ കഴമ്പൊന്നുമില്ലെന്നത് സുതരാം വ്യക്തമാണ്. എങ്കിലും മനസിന്റെ കേന്ദ്രം മസ്തിഷ്‌കമാണെന്ന് തെളിയിക്കപ്പെട്ടതായുള്ള ഒരു മഹാ അബദ്ധം കൂടി ഇത്തരം വിമര്‍ശനങ്ങളില്‍ മുഴച്ചുനില്‍ക്കുന്നുണ്ട്. വാസ്തവത്തില്‍ മനസെന്ന പ്രതിഭാസത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രീയമായി ഒരു സമസ്യ തന്നെയാണ് ഇന്നും. മസ്തിഷ്‌കമെന്നത് ക്ഷീരപഥത്തിലെ താരാപഥങ്ങളുടെയത്രയും
ന്യൂറോണ്‍ ബന്ധങ്ങള്‍ അടങ്ങിയ ഒരു മഹാ ശൃംഖലയാണ്. ഇത്രയും സങ്കീര്‍ണമായ മസ്തിഷ്‌കത്തെ സംബന്ധിച്ച പൂര്‍ണമായ വിവരമൊന്നും ശാസ്ത്രീയമായി അനാവരണം ചെയ്യപ്പെട്ടതല്ല. എന്നു മാത്രമല്ല ശാസ്ത്രത്തിന്റെ പുരോഗമന പരിണാമങ്ങളില്‍ പുതിയ ഇതര അനുമാനങ്ങള്‍ വന്നിട്ടുണ്ട് താനും. മസ്തിഷ്‌കത്തിലൊതുങ്ങി നില്‍ക്കുന്ന പ്രതിഭാസമായല്ല ഭൂരിഭാഗം ശാസ്ത്രജ്ഞരും മനസിനെ കാണുന്നത്. എന്നിട്ടും ഹിപ്പോക്രറ്റസിന്റെ കാലത്തെ വിവരവുമായാണ് പലരും ഇത്തരം വിമര്‍ശനങ്ങളുമായി വരുന്നത്.
തലച്ചോറിന്റെ മരണത്തിന് ശേഷവും ബോധം നിലനില്‍ക്കുന്നതായി പറയുന്ന വിവിധ ഗവേഷണ ഫലങ്ങളുണ്ട്. ന്യുയോര്‍ക്ക് സിറ്റിയിലെ NYU Langone School of Medicine Director Dr. Sam Parnia-യുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം അതില്‍ പ്രധാനപെട്ടതാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് സാങ്കേതികമായി മരിക്കുകയും പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തവരിലാണ് ഇവര്‍ പഠനം നടത്തിയത്. ഈ വിഭാഗത്തില്‍ പെടുന്ന ഏറ്റവും വലിയപഠനമാണ് ഡോ. സാം പര്‍നിയയുടെ നേതൃത്വത്തില്‍ നടന്നത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ ചിലര്‍ക്ക് മരിച്ചുവെന്ന് കരുതിയ സമയത്ത് അവരുടെ ചുറ്റും നടന്ന സംഭാഷണങ്ങളെ ഓര്‍ത്തെടുക്കാന്‍ പോലും സാധിച്ചിരുന്നു. ഇത്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട സംഭാഷണങ്ങള്‍ ശരിയാണോ എന്ന് പിന്നീട് ഗവേഷണസംഘം സംഭാഷണത്തില്‍ ഉള്‍പ്പെട്ടവരുമായി സംസാരിച്ച് ഉറപ്പു വരുത്തുകയും ചെയ്തു. ഹൃദയസ്പന്ദനവും തലച്ചോറിലേക്കുള്ള രക്തയോട്ടവും നിലയ്ക്കുന്നതോടെയാണ് വൈദ്യശാസ്ത്രപരമായി ഒരാള്‍ മരിച്ചെന്ന നിഗമനത്തിലെത്തുന്നത്. ‘സാങ്കേതികമായി പറഞ്ഞാല്‍ ഹൃദയം നിലക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഹൃദയം നിലക്കുന്നതിനൊപ്പം തലച്ചോറിലേക്കുള്ള രക്തപ്രവാഹവും അവസാനിക്കുന്നു. ഇതോടെ തലച്ചോര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ മരണം ഉറപ്പിക്കുന്നു. ആ നിമിഷത്തിലും ചിന്തിക്കാനാവശ്യമായ ഊര്‍ജ്ജം തലച്ചോറില്‍ അവശേഷിക്കുന്നു എന്നുവേണം മനസിലാക്കാന്‍’ എന്നാണ് പഠനം സംബന്ധിച്ച് ഡോ. സാം പര്‍നിയയുടെ പ്രതികരണം. 2013ല്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകരും സാങ്കേതികമായി മരണം സംഭവിച്ചവരില്‍ പിന്നെയും ഇത്തരത്തില്‍ ബോധം അവശേഷിക്കുന്നുവെന്ന് കണ്ടെത്തല്‍ നടത്തിയിരുന്നു. അഥവാ തലച്ചോറിലൊതുങ്ങി നില്‍ക്കുന്ന പ്രതിഭാസമാണ് ബോധവും, മനസുമെന്ന ധാരണയൊന്നും ശാസ്ത്രലോകത്തിനില്ല. 10 unsolved mysteries of brain എന്ന ലേഖനത്തില്‍ മനസ് എന്താണെന്നത് ഒരു ശാസ്ത്ര സമസ്യ തന്നെയാണെന്ന് ഉശരെീ്‌ലൃ ങമഴമ്വശില വിശദീകരിക്കുന്നുണ്ട്. Waking up a guide to spiritualtiy without religion എന്ന തന്റെ പുസ്തകത്തില്‍ പ്രമുഖ നിരീശ്വരവാദിയായ സാം ഹാരിസും ഇത് സമ്മതിക്കുന്നുണ്ട്. അതിനാല്‍ ഗണിതശാസ്ത്രപരമായ കണിശതയോടെ ഹൃദയത്തെ സൂചിപ്പിക്കുന്ന ക്വുര്‍ആന്‍ വാക്യത്തെ എടുത്ത് ദുര്‍വ്യാഖ്യാനിച്ചാലും അതില്‍ വൈരുധ്യമാരോപിക്കാന്‍ പറ്റില്ലെന്നു മാത്രമല്ല മനുഷ്യബോധത്തിലും ചിന്തയിലും ഹൃദയത്തിനും സ്ഥാനമുണ്ടെന്ന് തന്നെയാണ് ശാസ്ത്രീയമായ നിരീക്ഷണം. രക്തം പമ്പുചെയ്യുക എന്നതിനപ്പുറത്തേക്ക് യാതൊരു ധര്‍മവുമില്ലാത്ത വെറുമൊരു മാംസപിണ്ടം മാത്രമാണ് ഹൃദയം എന്ന മുന്‍ധാരണക്കപ്പുറം കാര്യമായൊന്നും മനസിലാക്കാതെയാണ് മിക്ക വിമര്‍ശകരും ഇതൊരു ആരോപണമായെടുത്ത് ക്വുര്‍ആനെ സമീപിക്കുന്നത്. ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയും ബന്ധത്തെ കേന്ദ്രവിഷയമാക്കി ന്യുറോകാര്‍ഡിയോളജി എന്ന പേരിലൊരു പഠനശാഖ തന്നെ നിലവിലുണ്ട്.1991ല്‍ Dr. Andrew Armour എഴുതിയ Heart Brain എന്ന ഗ്രന്ഥമാണ് ഇതിന് തുടക്കമിടുന്നത്. മസ്തിഷ്‌കത്തില്‍ കാണപ്പെടുന്ന ന്യുറോണ്‍ ഘടനയുടെ ലളിതരൂപങ്ങള്‍ ഹൃദയത്തിലും കാണപ്പെടുന്നുണ്ട്. ഇത്തരത്തില്‍ 40000-ല്‍പരം ന്യുറോണുകള്‍ ആണ് ഉള്ളത്. ഇത് സെന്‍സറി ന്യുറോണ്‍സ് എന്ന് അറിയപ്പെടുന്നു. ഈ ന്യുറോണ്‍സ് ന്യുറോ കെമിക്കലുകളുടെയും ചില ഹോര്‍മോണുകളുടെയും ഉദ്ദീപനം കണ്ടെത്തുകയും, ഹൃദയ മിടിപ്പിന്റെ സമ്മര്‍ദ്ദവും വേഗതയും മനസിലാക്കുകയും ഇത്തരത്തിലുള്ള വിവരങ്ങള്‍ മസ്തിഷ്‌കത്തിലേക്കുള്ള അന്തര്‍വാഹിനികളായ നെര്‍വുകളിലേക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. സമാനമായ നെര്‍വുകളിലൂടെ തന്നെയാണ് വേദനയുടെയും മറ്റും വികാരസ്‌തോഭങ്ങളും മസ്തിഷ്‌കത്തിലെത്തുന്നത്. ഇത്തരം അന്തര്‍സിരകള്‍ മസ്തിഷ്‌കത്തിന്റെ കാണ്ഡഭാഗമായ മെഡുല്ലയില്‍ എത്തുന്നു. ഇങ്ങനെയുള്ള സിഗ്‌നലുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നെര്‍വ്‌സുകളെ നിയന്ത്രിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് മുതല്‍ ഗ്രഹണശക്തി വരെയുള്ള കാര്യങ്ങളില്‍ ഇവയ്ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് Dr. Armour അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലൂടെ പറയുന്നത്. Physiologist Bb John, Betarice lacy എന്നിവര്‍ അഭിപ്രായപ്പെടുന്നത് ഹൃദയത്തില്‍ നിന്നും സന്ദേശം മസ്തിഷ്‌കത്തിന് കൈമാറുമ്പോള്‍ മനസിലാക്കുക എന്നതിനപ്പുറം അനുസരിക്കുകയാണ് ചെയ്യുന്നത് എന്നാണ് (the brain not only understands the message but also obeys them). ഇങ്ങനെ ഓരോ ഹൃദയസ്പന്ദനത്തിലും ഒരു സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തുക്കള്‍ ഉത്പാദിപ്പിക്കുന്ന Noradrenaline, Dopamine, Atrial natriuretic factor (ANF തുടങ്ങി അനേകം രാസവസ്തുക്കള്‍ മസ്തിഷ്‌കത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ശരീരത്തിന്റെയും മസ്തിഷ്‌കത്തിന്റെയും തന്നെ പലഭാഗങ്ങളെയും നിയന്ത്രിക്കാന്‍ ഇവയ്ക്ക് കഴിയുന്നു. ഇത്തരത്തില്‍ മസ്തിഷ്‌കം ഹൃദയത്തിന് കൊടുക്കുന്ന നിര്‍ദ്ദേശങ്ങളെക്കാള്‍ ഹൃദയം മസ്തിഷ്‌കത്തിനോട് ബന്ധപ്പെടുന്നുണ്ട്. ന്യുറോകാര്‍ഡിയോളജി രംഗത്തുള്ള പുതിയ പഠനങ്ങള്‍ പറയുന്നത് വിവരങ്ങള്‍ encode ചെയ്യാനും process ചെയ്യാനും കഴിവുള്ള സങ്കീര്‍ണമായ നെര്‍വസ് സംവിധാനം നൈസര്‍ഗികമായി തന്നെ ഹൃദയത്തിന് ഉണ്ടെന്നാണ്. ഇവയ്ക്ക് ഗ്രഹിക്കാനും, സാങ്കേതികമായ തീരുമാനങ്ങളെടുക്കാനുംബോധത്തിന്റെയും ചിന്തയുടെയും കാര്യങ്ങളില്‍ മസ്തിഷ്‌കത്തിനെ സ്വാധീനിക്കാനുമൊക്കെ കഴിയുമത്രെ.സാമൂഹ്യ മനഃശാസ്ത്രപരമായി സാമൂഹ്യ ബന്ധങ്ങളില്‍ ഹൃദയം ചെലുത്തുന്ന സ്വാധീനങ്ങളെ വ്യക്തമാക്കുന്ന മറ്റൊരു തിയറിയാണ് polivagal തിയറി. ഹൃദയസ്പന്ദനത്തിലെ വ്യതിയാനങ്ങള്‍ (Heart rate variabiltiy) വരെ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും സാമൂഹ്യപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും പങ്കുവഹിക്കുന്നു എന്നതാണ് ഈ തിയറിയുടെ കാതല്‍. പുതിയ ബന്ധങ്ങള്‍ സ്ഥാപി
ക്കുമ്പോഴും, ഒരു പൊതുസദസിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും കൂടുതല്‍ ഹൃദയമിടിപ്പ് അനുഭവപ്പെടുന്നത് ഇത്തരത്തില്‍ സാമൂഹ്യപരമായി ഹൃദയം നടത്തുന്ന ചില ഇടപെടലുകള്‍ കൊണ്ടാണ്. സാമൂഹ്യപരമായി ഇടപെടലുകളില്‍ ഏര്‍പ്പെടുമ്പോള്‍ മമ്മല്‍സില്‍ മാത്രം കണ്ടുവരുന്ന വാഗസ് നെര്‍വ് ഹൃദയത്തില്‍ നിന്നും സങ്കീര്‍ണമായ നിര്‍ദേശങ്ങള്‍ തലച്ചോറിനു കൈമാറുന്നു എന്നത് കൊണ്ടാണിത്. ടരശലിശേളശര അാലൃശരമി മാഗസിനില്‍ 2010 ഒക്‌ടോബര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ മനഃശാസ്ത്രപരമായി ഒരു സാമൂഹ്യ ഘടനയില്‍ ഹൃദയം വഹിക്കുന്ന സ്വാധീനത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നടത്തിയ നിരവധി ഗവേഷണ ഫലങ്ങള്‍ സാമൂഹ്യപരമായ ഹൃദയത്തിന്റെ സ്ഥാനം സാധൂകരിക്കുന്നതാണ്. വ്യക്തിഗതമായ ബോധത്തിലും ചിന്തയിലും മാത്രമല്ല സാമൂഹിക ഘടനയില്‍ പോലും ഹൃദയം വഹിക്കുന്ന പങ്കിനെ വ്യക്തമാക്കുന്ന മേല്‍സൂചിപ്പിച്ച പഠനഫലങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ ഗണിതശാസ്ത്ര കണിശതയുള്ള അക്ഷരവായനകൊണ്ട് ദുര്‍വ്യാഖ്യാനിച്ചാല്‍ പോലും മനസിന്റെ സൂചകമായി ഹൃദയത്തെ കല്‍പിക്കുന്ന ക്വുര്‍ആന്‍ വാക്യങ്ങളില്‍ വൈരുധ്യത്തിന്റെ ലാഞ്ചന പോലും ആരോപിക്കാന്‍ കഴിയില്ലെന്ന് ചുരുക്കം. ഒരു പക്ഷെ ഇത് സംബന്ധിച്ച പുതിയ പഠനങ്ങള്‍ ഇത്തരം വൈരുദ്ധ്യാരോപണങ്ങള്‍ തന്നെ വിശുദ്ധ ക്വുര്‍ആനിന്റെ ദൈവികത വ്യക്തമാക്കുന്ന മറ്റൊരു ദൃഷ്ടാന്തവുമാവാം. ന്യുറോകാര്‍ഡിയോളജിയിലെയും, മനഃശാസ്ത്രത്തിലെയും മറ്റുമൊക്കെ പുതിയ പഠനങ്ങള്‍ മനസിലാക്കിത്തരുന്നത് അതാണ്. അന്ന് ഇതിനുനേരെ തിരിഞ്ഞ മറുവാദവുമായി ഈ വിമര്‍ശന ബുജികള്‍ ഇവിടെയൊക്കെ തന്നെ കാണും! ചരിത്രം അതാണല്ലോ മനസിലാക്കിത്തരുന്നത്!

Leave a Reply

Your email address will not be published. Required fields are marked *