മതം മതപരിവര്‍ത്തനം മതനിരപേക്ഷത

അറിവിലും ബുദ്ധിയിലും ചിന്തയിലുമെല്ലാം ഇതരജീവികളില്‍ നിന്ന് ഉന്നതനിലവാരം പുലര്‍ത്തുന്നവരാണ് മനുഷ്യര്‍. ചുറ്റുമുള്ള പ്രതിഭാസങ്ങളുടെ ഉപരിതലത്തില്‍നിന്ന് ഉള്ളറകളിലേക്ക് പ്രവേശിക്കാനും
അതിന്റെ കാരണങ്ങള്‍ കണ്ടെത്താനും നിരീക്ഷിക്കാനും അപഗ്രഥിക്കാനും
അവനുകഴിയും. കളിക്കോപ്പ് തല്ലിയുടച്ച് അതിനുള്ളിലെ സംവിധാനങ്ങളെന്തൊക്കെയെന്ന് അന്വേഷിക്കുന്ന ചെറിയ കുട്ടി മുതല്‍ പരീക്ഷണശാലകളിലെ ശാസ്ത്രജ്ഞരടക്കം മനുഷ്യജിജ്ഞാസയുടെ പ്രതീകങ്ങളാണ്. മറ്റു ജീവികള്‍ക്ക് ജനനം മുതലുള്ള അതേ ശൈലിയിലും സ്വഭാവത്തിലും മാത്രമേ ജീവിക്കാന്‍ കഴിയുന്നുള്ളുവെങ്കില്‍ പഠിക്കാനും ഗവേഷണം നടത്താനുമുള്ള കഴിവുപയോഗിച്ച് ജീവിതം നവീകരിക്കാനും പുരോഗതിയുടെ സീമകളിലേക്ക് ഉയരാനും മനുഷ്യനു സാധിക്കുന്നു.
ഇങ്ങനെ പ്രപഞ്ചത്തിലെ വ്യത്യസ്ത വസ്തുക്കളുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യകാരണങ്ങളന്വേഷിക്കുന്ന മനുഷ്യന് സ്വന്തം ജീവിതനിയോഗത്തെക്കുറിച്ച് അറിയാനുള്ള ത്വരയുണ്ടാവുക സ്വാഭാവികമാണ്. ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ത്? എങ്ങനെ ജീവിക്കണം? എന്താണ് ധര്‍മാധര്‍മങ്ങള്‍? തുടങ്ങിയ മൗലികമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മനുഷ്യന്‍ പലപ്പോഴായി അന്വേഷിക്കാറുണ്ട്. ഭൗതിക പ്രത്യയശാസ്ത്രങ്ങളോ, മതങ്ങളോ മാര്‍ഗനിര്‍ദ്ദേശങ്ങളായി അപ്പോള്‍ അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. ഈ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ അവനിഷ്ടപ്പെടുന്നത് തെരഞ്ഞെടുക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യവും അവനുണ്ട്. ഒരിക്കല്‍ സ്വീകരിച്ച നിലപാ
ടുകളും നിയമങ്ങളും തെറ്റാണെന്നും കാലഹരണപ്പെട്ടതാണെന്നും പിന്നീട് തിരിച്ചറിഞ്ഞാല്‍ അവയുപേക്ഷിക്കാനും
മറ്റൊന്ന് തെരഞ്ഞെടുക്കാനും അവനവകാശമുണ്ട്.
വിമോചനത്തിന്റെ മാര്‍ഗങ്ങളന്വേഷിക്കുന്നതിനിടയില്‍ ഈ പ്രപഞ്ചം തനിയെ ഉണ്ടായതല്ലെന്നും, ഇതിനുപി
ന്നില്‍ ഒരു നിര്‍മാതാവുണ്ടെന്നും, ആ നിര്‍മാതാവിന്റെ നിര്‍ദ്ദേശങ്ങളാണ് വിജയത്തിന്റെ നിദാനമെന്നും മനസ്സിലാക്കി പ്രകൃതിമതത്തിന്റെ തണലില്‍ അഭയം തേടുന്നവരും വിരളമല്ല. മോക്ഷത്തിന്റെ മാര്‍ഗത്തെക്കുറിച്ചുള്ള പ്രഥമവിവരം ലഭിച്ച ഈ മനുഷ്യന്റെ രണ്ടാമത്തെ അന്വേഷണം പ്രപഞ്ചസ്രഷ്ടാവിന്റെ കല്‍പനകളും നിര്‍ദ്ദേശങ്ങളും ലഭിക്കുന്ന സ്രോതസ്സുകളെക്കുറിച്ചായിരിക്കും. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നതിനുവേണ്ടി സ്രഷ്ടാവിനാല്‍ ലക്ഷത്തില്‍പരം ദൂതന്‍മാര്‍ നിയോഗിതരായിട്ടുണ്ടെന്നും, അവയിലെ അവസാനകണ്ണിയായ മുഹമ്മദ് നബി(സ)യോടെ അതിനു പരിസമാപ്തിയായെന്നും അദ്ദേഹത്തിനു ലഭിച്ച വേദഗ്രന്ഥമായ ക്വുര്‍ആനും അവിടുത്തെ ജീവിതചര്യയുമാണ് ഇഹപര വിജയത്തിനുള്ള മാര്‍ഗമെന്നും അവന്‍ മനസ്സിലാക്കുന്നുണ്ട്. ഇങ്ങനെ സ്രഷ്ടാവിന്റെ അധ്യാപനങ്ങള്‍ അനുധാവനം ചെയ്യാന്‍ തുടങ്ങിയാല്‍ ഈ മാര്‍ഗം മറ്റുള്ളവര്‍ക്ക് എത്തിക്കാനുള്ള ബാധ്യത അവനുമേല്‍ നിര്‍ബന്ധമാകുന്നു. മറ്റുള്ളവരോടുള്ള അദമ്യമായ സ്‌നേഹം മൂലം അവരെയും വിജയപഥത്തിലെത്തിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും, അതിലുപരി ഈ സന്ദേശം പ്രചരിപ്പിക്കണമെന്ന ദൈവകല്‍പനയുമാണ് ഇതിനുകാരണം.
ശാശ്വത മോക്ഷമാര്‍ഗമായ ഇസ്‌ലാമെന്ന ദീപസ്തംഭത്തിന്റെ വെളിച്ചം ലോകര്‍ക്കാകമാനം കാണിച്ചുകൊടുക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ നിരവധി തവണ കല്‍പിക്കുന്നുണ്ട്.
”യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പി
ഴച്ചു പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.”(1)
”നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.”(2)
”അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?”(3)
”(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ഉള്‍ക്കാഴ്ച നല്‍കുന്ന തെളിവോടെത്തന്നെ.”(4)
”കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.”(5)
”ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാ
പം വെടിയുകയും ചെയ്യുക. കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്. നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.”(6)
സത്യമാര്‍ഗത്തിലേക്കുള്ള ക്ഷണമെന്ന മഹാദൗത്യവുമായി ഒരാള്‍ മുന്നോട്ടുവന്നാല്‍ അനുമോദനത്തിന്റെ പു
ഷ്പഹാരങ്ങള്‍ കഴുത്തിലണിയാനോ അധികാരികളുടെ ആശീര്‍വാദങ്ങള്‍ കൊണ്ട് അകം പുളകം കൊള്ളാനോ അവന് സാധിക്കണമെന്നില്ല. മറിച്ച് ഭരണാധികാരികളുടെ ഭീഷണിയില്‍ നിഷ്പ്രഭവനാവാതെ, പ്രതിസന്ധികളുടെ കനല്‍പഥങ്ങളെ താണ്ടികടന്ന് ഈ ദൗത്യം നിര്‍വഹിക്കാന്‍ പ്രബോധകന്‍ ശ്രമിക്കണം. പ്രശ്‌നങ്ങളാല്‍ ശോകമൂകമായ അന്തരീക്ഷത്തിലും യഥാര്‍ത്ഥ പ്രബോധകന്റെ ചിത്തം ചിതറുകയോ പാദം പതറുകയോ ചെയ്യില്ല. അതേസമയം പ്രലോഭനം കൊണ്ടോ, പ്രകോപനത്തിലൂടെയോ മതത്തിലേക്ക് ആളെ ചേര്‍ക്കണമെന്ന് ഇസ്‌ലാം എവിടെയും കല്‍പിക്കുന്നില്ല. അത്തരം ധാരണകളെല്ലാം ഒഴിവാക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
വിമോചനത്തിന്റെ പാതയെക്കുറിച്ച് ഉപദേശിക്കുന്ന ഒരു ഉദ്‌ബോധകന്‍ മാത്രമാണ് പ്രബോധകന്‍.
”അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.”(7)
”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പി
ടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.”(8)
”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?”(9)
”വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപി
ഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല.”(10)
”പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്.”(11)
”ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു.”(12)
”സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ (അക്രമികളുടെ) കണക്കുനോക്കേണ്ട യാതൊരു ബാധ്യതയുമില്ല. പക്ഷേ ഓര്‍മിപ്പിക്കേണ്ടതുണ്ട്. അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം.”(13)
ഇസ്‌ലാമിന്റെ പ്രവേശനകവാടത്തില്‍ പ്രവേശിക്കുന്നതോടെ ഒരാളുടെ മനോഗതിയും നിലപാടുകളും പ്രവര്‍ത്തനങ്ങളും മാലിന്യമുക്തവും വിശിഷ്ടവുമാകും. അതുകൊണ്ടുതന്നെ ഈ പരിശുദ്ധിയിലേക്ക് ഒരാളെ നിര്‍ബന്ധപൂര്‍വം നയിക്കാന്‍ സാധ്യമല്ല. മതം അടിച്ചേല്‍പിക്കലല്ല എന്ന് ഇസ്‌ലാം ഗൗരവമായി ഉദ്‌ബോധിപ്പിച്ചത് ഇതുകൊണ്ടാണ്.

മതപരിവര്‍ത്തനവും ഇന്‍ഡ്യന്‍ ഭരണഘടനയും
ഇന്‍ഡ്യന്‍ ഭരണഘടനയുടെ പ്രധാന പ്രത്യേകതകളിലൊന്ന് അത് രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പു നല്‍കുന്നുവെന്നതാണ്. ജനാധിപത്യരാജ്യത്ത് പൗരന്റെ അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തി ജീവിക്കുന്നതിന് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത പ്രാഥമിക അവകാശങ്ങള്‍ക്കാണ് മൗലികാവകാശങ്ങള്‍ (Fundamental Rights) എന്നുപറയുന്നത്. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ അതിന്റെ മൂന്നാം ഭാഗത്തില്‍ 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്നത്. ഇവ ആറു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
1. സമത്വത്തിനുള്ള അവകാശം – right to equality (article 14-18)
2. സ്വാതന്ത്ര്യത്തിനുള്ള അവകാശം –  right to freedom (article 19-22)
3. ചൂഷണങ്ങള്‍ക്കെതിരെയുള്ള അവകാശം – right against exploitation (article 23-24)
4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം – right to freedom of religion (article 25-28)
5. സാംസ്‌കാരിക വിദ്യാഭ്യാസ അവകാശം – cultural and educational rights (article 29-30)
6. ഭരണഘടനാ പരിഹാരങ്ങള്‍ക്കുള്ള അവകാശം – right to constitutional remedies (article 30-32)

മതേതരം (Secular) എന്ന വാക്ക് 42-ാം ഭരണഘടനാ ഭേദഗതിപ്രകാരം 1976ല്‍ ആണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഈ മാറ്റം മുന്‍പുതന്നെ അന്തര്‍ലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതല്‍ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളൂ.(15) ഭരണകൂടം ഏതെങ്കിലും മതവിശ്വാസത്തെയോ പ്രത്യേക മതമൂല്യങ്ങളെയോ പ്രോ
ത്സാഹിപ്പിക്കുകയോ ഭരണസ്വാതന്ത്ര്യം ഉപയോഗിച്ച് മതങ്ങളെ പീഡിപ്പിക്കുകയോ ചെയ്യില്ല എന്നതാണ് ‘മതേതരം’ കൊണ്ട് വിവക്ഷിക്കുന്നത്. ഭരണഘടനയില്‍ 25 മുതല്‍ 28 വരെയുള്ള അനുഛേദങ്ങള്‍ മതസ്വാതന്ത്ര്യം എന്ന മൗലികാവകാശം (right to freedom of religion) കൃത്യമായി വിശദീകരിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 25 മതസ്ഥാപനങ്ങള്‍ നടത്തുന്നതിനും
അതുമായി ബന്ധപ്പെട്ട സ്ഥാവര- ജംഗമവസ്തുക്കള്‍ (Movable and Immovable Property) കൈവശം വെക്കുന്നതിനും
അവ നിയമാനുസൃതം നോക്കിനടത്തു
ന്നതിനുമുള്ള അവകാശം ഉറപ്പുനല്‍കുന്നു.
ആര്‍ട്ടിക്കിള്‍ 27 പ്രകാരം മതസ്ഥാപ
നങ്ങള്‍ക്ക് വിനിയോഗിക്കുന്ന പണത്തെ
നികുതിയില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു (freedom from taxes for promotion of any particular religion).
മതപരമായ നിര്‍ദ്ദേശങ്ങളും ആരാധനകളും നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശമാണ് ആര്‍ട്ടിക്കിള്‍ 28 സൂചിപ്പിക്കുന്നത്.(16)

മതപരിവര്‍ത്തനത്തിന്റെ ഇന്‍ഡ്യന്‍ പാരമ്പര്യം
ഭാരതത്തിന് മതംമാറ്റം ഒരു പുതിയകാര്യമല്ലെന്ന് ഇന്‍ഡ്യയുടെ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും നിസ്സംശയം മനസ്സിലാകും. ഏതുകാലത്തും വ്യക്തിയുടെ ഇഷ്ടാനുസരണം അവന്റെ നിലപാ
ടുകളിലും വിശ്വാസങ്ങളിലും നവീകരണവും തിരുത്തലും മാറ്റവുമെല്ലാമുള്ള പാ
രമ്പര്യമാണ് ഇന്‍ഡ്യക്കുള്ളത്. ഇവയെ പ്രതിരോധിക്കല്‍ ഒരു ‘ജിവന്‍മരണ’ പ്രശ്‌നമായി ആര്‍ക്കും തോന്നിയിട്ടില്ല. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ അറിയപ്പെടുന്ന വന്‍മതപരിവര്‍ത്തനം നടന്നത് അശോക ചക്രവര്‍ത്തിയുടെ കാലത്താണ്. ഹിന്ദുമതം ത്യജിച്ചു സ്വയം ബുദ്ധമതം സ്വീകരിച്ച അദ്ദേഹം ലഭ്യമായ സംവിധാനങ്ങളത്രയും ഉപയോഗപ്പെടുത്തി ജനങ്ങളെ ബുദ്ധമതത്തിലേക്കു ക്ഷണിക്കുകയും പരിവര്‍ത്തനം നടത്തുകയും ചെയ്തു. അശോകന്റെ കാലത്ത് പ്രസ്തുത മതപരിവര്‍ത്തനം ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല.(17) അശോകന്‍ ജീവിച്ച ബി.സി മൂന്നാം നൂറ്റാണ്ടില്‍ നിന്ന് സി.ഇ 16, 17 നൂറ്റാണ്ടിലേക്കു വന്നാല്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലത്തും ഒട്ടേറെ ആളുകള്‍ പല മതങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടതായി കാണുവാന്‍ സാധിക്കും. സ്വതന്ത്ര ഇന്‍ഡ്യയില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ നോക്കിയാലും ഇതേകാര്യം ബോധ്യപ്പെടും. ഇന്‍ഡ്യന്‍ ഭരണഘടനയുടെ ശില്‍പി ബി.ആര്‍ അംബേദ്കര്‍ പോലും ജനിച്ചുവീണ മതം തന്റെ നിലപാടുകളോട് യോജിക്കുന്നതല്ലെന്നു കണ്ടെത്തി മറ്റൊരു മതത്തിലേക്കു മാറുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘ഹിന്ദു മതം’ എന്നുപറഞ്ഞ് പ്രചരിപ്പിക്കപ്പെട്ട ബ്രാഹ്മണിക നിയമശാസനകള്‍ ഭീകരമാംവിധം കാലത്തിനു യോജിക്കാത്തതും സാധാരണക്കാരെ ചൂഷണം ചെയ്യുന്നതുമാണ് എന്ന തിരിച്ചറിവില്‍ നിന്ന് നീണ്ട മുപ്പതു വര്‍ഷത്തെ ജാതി ഹിന്ദുത്വത്തിന്റെ കൈപ്പേറിയ അനുഭവങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് 1956ലാണ് അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചത്. തൊട്ടുകൂടായ്മയും ജാതിമേധാവിത്വവുമാണ് ഹിന്ദുമതത്തിന്റെ ആധാരശിലയെങ്കില്‍(18) സ്‌നേഹവും സമത്വവും അന്ധവിശ്വാസ നിര്‍മാര്‍ജ്ജനവുമാണ് ബുദ്ധിസത്തിന്റെ മുഖമുദ്രയെന്ന്(19) അദ്ദേഹം ജനങ്ങളെ പഠിപ്പിക്കുവാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്തില്ല.

പരിവര്‍ത്തനം ഇസ്‌ലാമിലേക്ക്
ഇന്‍ഡ്യയിലെ ഇസ്‌ലാം വ്യാപനത്തെ ചരിത്രകാരന്‍മാര്‍ പ്രധാനമായും രണ്ടായി വര്‍ഗീകരിക്കുന്നുണ്ട്. ഒന്ന്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നും വാണിജ്യത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ഉണ്ടായിട്ടുള്ള സ്ഥിരമോ താല്‍ക്കാലികമോ ആയ മുസ്‌ലിം കുടിയേറ്റങ്ങള്‍. രണ്ട്, തദ്ദേശീയരായ ജനവിഭാഗങ്ങളില്‍ നിന്ന് രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആത്മീയമോ ആയ കാരണങ്ങളാല്‍ ഇസ്‌ലാമിലേക്കുണ്ടായ സംഘടിതമോ വ്യക്തിയധിഷ്ഠിതമോ ആയ മതപരിവര്‍ത്തനങ്ങള്‍.(20)
കേരളത്തിലെ ഇസ്‌ലാം വ്യാപനത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട കഥ ഒന്നാമത്തെ സിദ്ധാന്തത്തെ ശരിവെക്കുന്നതാണ്. പ്രവാചക കാലഘട്ടം മുതല്‍ തന്നെ ഇസ്‌ലാമിന്റെ സന്ദേശം കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പല ചരിത്രകാരന്‍മാരുടെയും നിഗമനം. കന്യാകുമാരി മുതല്‍ മംഗലാപു
രം വരെ നീണ്ടുകിടന്നിരുന്ന അന്നത്തെ കേരളത്തിന്റെ തലസ്ഥാനനഗരം കൊടുങ്ങല്ലൂരായിരുന്നു. ‘പെരുമാക്കന്‍മാര്‍’ എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന്റെ ഭരണാധികാരികളില്‍ അവസാനത്തെ രാജാവായിരുന്നു ചേരമാന്‍ പെരുമാള്‍. മുപ്പത്തിയാറുകൊല്ലം ‘രാജപദവി’യില്‍ വാണ ചേരമാന്‍ ഇവിടം സന്ദര്‍ശിച്ച അറബിവര്‍ത്തകരിലൂടെ ഇസ്‌ലാമിനെയും പ്രവാചകനെ(സ)യും കുറിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം മക്കയില്‍ പോയി പ്രവാചകനെ നേരില്‍ കാണുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. കുറച്ചുനാള്‍ അറേബ്യയില്‍ കഴിഞ്ഞ രാജാവ് സ്വന്തം നാട്ടില്‍ പള്ളി പണിയാനും ഇസ്‌ലാം പ്രചരിപ്പിക്കാനും ഉദ്ദേശിച്ച് തിരിച്ചുവരുമ്പോള്‍ രോഗം പിടിപെട്ടു മരിച്ചു.
മരണശയ്യയില്‍ കിടക്കവേ അദ്ദേഹം തന്റെ അനുചരന്‍മാരോട് മലബാറിലേക്കുള്ള പ്രബോധനദൗത്യം അവഗണിക്കരുതെന്ന് ഉണര്‍ത്തി. രാജാവിന്റെ കല്‍പന നിറവേറ്റാന്‍ ശറഫ് ഇബ്‌നു മാലിക്, മാലിക് ഇബ്‌നു ദീനാര്‍,  മാലിക് ഇബ്‌നു ഹസീബ്, ഭാര്യ ഖുമരിയ്യ എന്നിവരും മക്കളും കൂട്ടുകാരുമുള്‍പ്പെട്ട പ്രസ്തുതസംഘം മലബാറിലേക്ക് കപ്പല്‍ കയറി. കൊടുങ്ങല്ലൂരിലിറങ്ങിയ അവര്‍ക്ക് ഭൂമിയനുവദിച്ചുകൊടുത്തു. പിന്നീട് അവര്‍ പലഭാഗത്തേക്കും സഞ്ചരിച്ച് ഇസ്‌ലാം പ്രചരിപ്പിക്കുകയും പള്ളികള്‍ പണിയുകയും ചെയ്തു.(21) പ്രസ്തുത പള്ളികളില്‍ നിന്നാണ് ഏകദൈവാരാധനയുടെ പ്രയോഗവും മതത്തിന്റെ സഹിഷ്ണുതാ സഹവര്‍ത്തിത്വ മാതൃകയും കേരളീയര്‍ അറിയാനും അനുഭവിക്കാനുമാരംഭിച്ചത്.
എങ്കിലും ഇന്‍ഡ്യയിലെ ഇസ്‌ലാം വ്യാപനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ സിദ്ധാന്തത്തിനാണ് താരതമ്യേന പ്രഭാവം കൂടുതല്‍. കാരണം ഇസ്‌ലാമിനെ പുല്‍കാനുള്ള അനല്‍പമായ ദാഹം ഇന്‍ഡ്യന്‍ ചരിത്രത്തിന്റെ ക്രമപ്രവൃദ്ധമായ കാലഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അസമത്വവും സവര്‍ണ ഹൈന്ദവ പീഡനവും കാരണം പരശ്ശതം അധഃസ്ഥിത വിഭാഗങ്ങളാണ് ഇസ്‌ലാമിന്റെ സമത്വലോകത്തേക്ക് അഭയം തേടിയെത്തിയത്. കീഴാളരെ കഠിനമായി പണിയെടുപ്പിക്കുകയും അവരുടെ ഭൂമിക്കും കൃഷിക്കും ഉയര്‍ന്ന ചുങ്കം പിരിക്കുകയും ചെയ്ത ജന്മിമാരുടെയും ജാതിമേധാവിത്വത്തിന്റെയും അസമത്വത്തിന്റെയും അടിമത്വത്തിന്റെയും നുകത്തില്‍നിന്ന് ഒരു വിമോചനത്തിനുള്ള മാര്‍ഗം ഇസ്‌ലാമാണെന്ന് പല സാഹിത്യകാരന്‍മാരും പ്രതിപാദിക്കുന്നുണ്ട്. അരയസമുദായ നേതാവായിരുന്ന പണ്ഡിറ്റ് കറുപ്പന്‍ കൊച്ചി പ്രജാസഭയിലെ അംഗമായിരുന്നു. രാജാവ് നടത്തിയ ഒരു ചടങ്ങില്‍ കറുപ്പനെ ജാതിയുടെ പേരില്‍ ക്ഷണിക്കാതിരുന്നു. അതേചടങ്ങില്‍ കുറച്ചുകാലം മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച ഒരു പുലയ സമുദായാംഗത്തെ ക്ഷണിക്കുകയും ചെയ്തു. ഇസ്‌ലാം സ്വീകരിച്ചതോടെ അടിമയായിരുന്ന പുലയന്‍ സ്വതന്ത്രനായ മനുഷ്യനായി എന്നാണല്ലോ ഇതിനര്‍ത്ഥം. ഇതനെപ്പറ്റി കറുപ്പന്‍ ഇങ്ങനെ എഴുതി.
”അല്ലാ ഇവനിന്നൊരു പുലയനല്ലേ
അള്ളാ മതം നാളെ സ്വീകരിച്ചാല്‍
ഇല്ലാ തടസ്സം ഇല്ലില്ലായിടത്തും പോ
കാം
ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ നോക്ക്
സുന്നത്ത് മാഹാത്മ്യം യോഗപ്പെണ്ണേ”(22)

ഇതേ യാഥാര്‍ത്ഥ്യം കുമാരനാശാനും
ചൂണ്ടിക്കാണിക്കുന്നുണ്ട്.
”എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടാരേഴച്ചെറുക്കന്‍ പോയി തൊപ്പിയിട്ടാല്‍
ചുറ്റും അവനെത്തിച്ചാരത്തിരുന്നിടാം
ചുറ്റും പേടിക്കേണ്ട തമ്പുരാനേ.
ഇത്ര സുലഭമാശ്ചര്യവുമായി
സിദ്ധിക്കും സ്വാതന്ത്ര്യസൗഖ്യമെങ്കില്‍
ബുദ്ധിയുള്ളോരിങ്ങാശ്രേയസ്സുപേക്ഷിച്ചു
ബദ്ധരായ് മേവുമോ ജാതിമേലില്‍.”(23)

1930കളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ ഒരു സംവാദമായിരുന്നു ഈഴവരുള്‍പ്പെടെയുള്ള അയിത്ത ജാതിക്കാര്‍ക്ക് മേല്‍ജാതിക്കാരുടെ നികൃഷ്ടവും നീചവും നിന്ദ്യവുമായ മൃഗീയതില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാന്‍ ഇസ്‌ലാം സ്വീകരിക്കണോ, ക്രിസ്ത്യാനിയാവണോ എന്ന്. ആ കാലഘട്ടത്തില്‍ കൊച്ചിയിലെ ‘കേരള തിയ്യ യൂത്ത് ലീഗ്’ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം’ എന്ന പുസ്തകം. ജാതിവ്യത്യാസം മുതലായ അനാചാരങ്ങള്‍കൊണ്ട് അത്യന്തം ആഭാസവും സീമാതീതവുമായ സാമൂഹിക ഭ്രഷ്ട് നേരിട്ടിരുന്ന ഇവര്‍ ഈ പുസ്തകത്തിലൂടെ അഭിമാനബോധമുള്ള യാതൊരു ഈഴവനും ഇനി ഒരിക്കലും തങ്ങളെ നിന്ദിക്കുന്ന മതത്തില്‍ ഇരിക്കരുത്, മതം മാറുക തന്നെ വേണം എന്നു പ്രഖ്യാപി
ക്കുന്നതോടൊപ്പം മറ്റു മതങ്ങളേക്കാള്‍ ഇസ്‌ലാമാണ് തങ്ങള്‍ക്ക് സ്വീകാര്യമായ പാത എന്നുകൂടി കാരണസഹിതം വിശദീകരിക്കുന്നതു കാണുക.
”മതം മാറ്റം നമുക്ക് അത്യാവശ്യമാണെന്ന് നിശ്ചയിക്കപ്പെട്ടതില്‍ പിന്നെ നാം
ഏതുമതമാണ് സ്വീകരിക്കേണ്ടതെന്ന കാര്യമാണ് ഇനി നിസ്തര്‍ക്കമായി തീരുമാനിക്കേണ്ടത്. ഇന്‍ഡ്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ബാക്കി മതങ്ങള്‍ സിഖ്, ജൈന്‍, ബുദ്ധ, ക്രിസ്ത്യന്‍, ഇസ്‌ലാം എന്നീ മതങ്ങളാണ്. ബുദ്ധമതം ഇന്‍ഡ്യയില്‍ ഒരിക്കല്‍ നിര്‍ബന്ധപൂര്‍വം സ്ഥാപിക്കാന്‍ നോക്കിയതാണെങ്കിലും ബ്രാഹ്മണര്‍ മഹാവിഷ്ണുവിന്റെ മറ്റൊരു അവതാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചതിന്റെ ഫലമായി ബുദ്ധമതം ഹിന്ദുമതത്തോട് ലയിച്ചുപോവുകയാണ് ചെയ്തത്. അതിന്റെ ശാഖകളായ സിഖുമതത്തിനും ഈ രാജ്യത്ത് വേരൂന്നി പോഷിപ്പിക്കുവാനും ശക്തിയുണ്ടാകുമെന്നു തോന്നുന്നില്ല. പി
ന്നെ ബാക്കി നില്‍ക്കുന്നത് ക്രിസ്തുമതവും ഇസ്‌ലാം മതവും മാത്രമാണ്. ഈ രണ്ടില്‍ ഏതുമതമാണ് സ്വീകരിക്കേണ്ടുന്നത് എന്ന് നിക്ഷ്പക്ഷ ബുദ്ധിയോടുകൂടി നാം ഗൗരവമായി ആലോചിക്കേണ്ടതാണ്. ബുദ്ധികൊണ്ടും സംസ്‌കാരം കൊണ്ടും പരിഷ്‌കാരം കൊണ്ടും ക്രൈസ്തവ മതാനുയായികളാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും ഈ മതത്തിന് ഭയങ്കരമായ ഉടവുകളും, ഈ മതാനുസാരികളുടെ മനഃസ്ഥിതിക്ക് ഭയങ്കരമായ വൈരൂപ്യവും മുഴച്ചുനില്‍ക്കുന്നുണ്ട്. ഒന്നാമതായി അവര്‍ ‘ഒരൊറ്റ ദൈവം, ഒരൊറ്റ മതം’ എന്ന തത്വത്തിനു വിപരീതമാണ്. കാരണം അവര്‍ ത്രിമൂര്‍ത്തികളെ സേവിക്കുന്നവരാണ്. താതന്‍, തനയന്‍, പരിശുദ്ധാത്മാവ് (Father, Son, and Holy Ghost) ഇവരാണ് ക്രൈസ്തവരുടെ ത്രിമൂര്‍ത്തികള്‍. അതോടൊപ്പം ഹിന്ദുക്കളെപ്പോലെത്തന്നെ ക്ഷുദ്രമായ ജാതിവ്യത്യാസം സ്പഷ്ടമായി ക്രിസ്തുമതത്തിലും ജീര്‍ണിച്ചു നില്‍ക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ നമുക്ക് മതം മാറേണ്ടതുണ്ടോ? അതേ സമയം ഇസ്‌ലാം മതത്തിലാണ് ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന മുദ്രാവാക്യം പരിപൂര്‍ത്തിയായി പ്രതിഫലിച്ചു കാണുന്നത്. മുസ്‌ലിംകള്‍ ഏതു ദിക്കിലായാലും വേണ്ടില്ല, എല്ലാവരും സഹോദരന്‍മാരാണെന്ന് പ്രായോഗിക രീതിയില്‍ വരുത്തികാണിക്കുന്ന ഇവരുടെയിടയില്‍ കല്ലുകെട്ടി ഉറപ്പിച്ചപോലെ തോന്നുന്ന യാതൊരു ജാതിഭേദവുമില്ല. ബിംബാരാധനയെ ഈ മതംപോലെ ശക്തിയായി വിലക്കിയ മതം ഇതുവരെ ലോകത്തില്‍ ഉണ്ടായിട്ടില്ലെന്നു പറയാം. ഇവരുടെ പള്ളിയില്‍ ബിംബങ്ങള്‍ പാടില്ലെന്നു മാത്രമല്ല, ചിത്രങ്ങള്‍ പോലും പാ
ടില്ലെന്നാണ് കല്‍പന. ലോകാവസ്ഥയില്‍ അവന്‍ എത്രതന്നെ ദരിദ്രനായാലും ശരി, അവനില്‍ ഒരിക്കലും അടിമസ്വഭാവം വന്നുകാണുകയില്ല.(24)
1970കളിലും 80കളിലും ഹിന്ദുമതത്തിലെ ജാതിവിവേചനത്തിനെതിരെ ശക്തിപ്പെട്ട സാമൂഹിക പ്രക്ഷോഭങ്ങളുടെ ഭാഗമായി മതംമാറ്റം അരങ്ങേറിയിരുന്നു. ഇസ്‌ലാമിലേക്കായിരുന്നു ഇത്തരം പരിവര്‍ത്തനങ്ങളില്‍ പലതും. അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ചയായതാണ് മീനാക്ഷിപുരം മതംമാറ്റം. എണ്ണൂറോളം ദളിതുകളാണ് തമിഴ്‌നാട്ടിലെ മീനാക്ഷിപുരം എന്ന ഗ്രാമത്തില്‍ നിന്ന് തേവര്‍ സമുദായത്തിന്റെ ജാതിപീഡനങ്ങളില്‍ മനംമടുത്ത് ഇസ്‌ലാം ആശ്ലേഷിച്ചത്. അടല്‍ ബിഹാരി വാജ്‌പേയിയും എല്‍.കെ അഡ്വാനിയും അശോക് സിംഗാളും ആര്യസമാജം നേതാക്കളുമൊക്കെ അന്ന് മീനാക്ഷിപുരത്തെത്തി ദളിതുകളോട് ഹിന്ദുമതത്തിലേക്ക് തിരികെയെത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുദീര്‍ഘമായ ആലോചനക്കുശേഷം സ്വീകരിച്ച തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുവാന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ ദളിതുകള്‍ ഉറച്ചുനിന്നു.(25)
തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനത്തന്റെ ശക്തനായ വക്താവും താത്ത്വികാചാര്യനുമായിരുന്നു പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍. ഇന്‍ഡ്യയിലുടനീളം അള്ളിപ്പിടിച്ച ആര്യബ്രാഹ്മണ മേല്‍ക്കോയ്മക്കെതിരെ തമിഴ്‌നാട്ടില്‍ കീഴാള രാഷ്ട്രീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പെരിയോറിന്റെ പങ്ക് സുവിദിതമാണ്. ഭീകരമായ ബ്രാഹ്മണ മേല്‍ക്കോയ്മയെ ചെറുക്കാന്‍ ഇസ്‌ലാമെന്ന മറുമരുന്ന് മാത്രമേയുള്ളൂ എന്ന് ഉദ്‌ബോധിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം ഉപയോഗിച്ചത്. പെരിയോറിന്റെ പ്രഭാഷണത്തിലെ ചില വരികള്‍ കാണുക:
”സഖാക്കളെ, 69 ആദിദ്രാവിഡര്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. എനിക്ക് സന്തോഷമുണ്ട്… ഈ 69 പേരില്‍ നിന്നും അയിത്തം ഒഴിഞ്ഞുപോയിരിക്കുന്നു. ഇനിമുതല്‍ അവരെയാരും ചക്കിലി, ചണ്ഡാളന്‍, പറയന്‍ എന്നൊന്നും വിളിക്കുകയില്ല. ചിലരെ കാണമ്പോള്‍ ‘സാമി’ എന്നു ബഹുമാനിച്ച് അവര്‍ക്ക് തീണ്ടപ്പാടകലെ മാറി നില്‍ക്കേണ്ടി വരില്ല. അവരുടെ കാല്‍ക്കല്‍ വീണ് നമസ്‌കരിക്കേണ്ടി വരികയുമില്ല. സ്വന്തം ഗ്രാമത്തിനു പുറത്തുപോയി ജീവിക്കേണ്ടി വരികയോ കുടിക്കാനും കുളിക്കാനും
വെള്ളം നിഷേധിക്കപ്പെടുകയോ ഇല്ല അവര്‍ക്ക്. അലക്കുകാരുടെയും ക്ഷുരകന്‍മാരുടെയും സഹകരണമില്ലാത്തതുകൊണ്ട് നാറുന്ന വസ്ത്രവും കരടിയെപ്പോലെ നീണ്ടമുടിയുമായി കാഴ്ചക്കാരില്‍ അറപ്പുളവാക്കുന്നവരായി കഴിയേണ്ടിവരില്ല ഇനിയവര്‍ക്ക്. അവര്‍ക്കിനി ഏതു തെരുവിലും നടക്കാം, ഏതുജോലിയും ചെയ്യാം, ആരോടും മത്സരിക്കാം, രാഷ്ട്രീയത്തിലിറങ്ങാം. അതുകൊണ്ടുതന്നെ ഈ നാട്ടില്‍നിന്നും അയിത്തം തുടച്ചുനീക്കണം, ഇവിടെ സമുദായ സൗഹാര്‍ദ്ദം പുലരണം, ജനങ്ങളില്‍ ആത്മാഭിമാനം വളര്‍ന്നുവരണം എന്നൊക്കെ ചിന്തിക്കുന്നവര്‍ അയിത്ത ജാതിക്കാര്‍ മുസ്‌ലിംകളാകുന്നതിനെ എതിര്‍ക്കരുത്.”(26)
ദളിതുകള്‍ ഇസ്‌ലാമിലേക്കുളള പരിവര്‍ത്തനത്തെ ജീവിതപുരോഗതിക്കുള്ള സാധ്യതയായി മനസ്സിലാക്കിയെന്നാണ് മുകളിലെ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനുപുറമെ മുസ്‌ലിംകളുടെ ദേശസ്‌നേഹത്തില്‍ ആകൃഷ്ടരായി അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടാന്‍ മുസ്‌ലിംകളുടെ പെരുപ്പം വര്‍ദ്ധിപ്പിക്കണമെന്ന് പല ഭരണാധികാരികളും കല്‍പിച്ചിരുന്നു.
രാജ്യസംരക്ഷണത്തിനും വ്യാപാരാഭിവൃദ്ധിക്കും തന്റെ രാജ്യാതിര്‍ത്തിക്കുള്ളിലെ അമുസ്‌ലിം കുടുംബങ്ങളില്‍ നിന്ന് ഒരു കുട്ടിയെയെങ്കിലും മുസ്‌ലിമാക്കി വളര്‍ത്തണമെന്നായിരുന്നു കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ കല്‍പന.(27) ഇതുകൊണ്ടാണ് ചരിത്രകാരന്‍മാരില്‍ പലരും സാമൂതിരിയെ മൂറിഷ് കിംഗ് -മുസ്‌ലിംകളുടെ രാജാവ്- എന്നു വിശേഷിപ്പിച്ചതെന്ന് എം.ജി.എസ് നാരായണന്‍ എഴുതുന്നുണ്ട്.(28)
ചുരുക്കത്തില്‍ ‘മതംമാറ്റം’ എന്ന നമ്മുടെ നവോത്ഥാനത്തില്‍ വലിയ പങ്കുവഹിച്ച ഈ ചലനാത്മകത ഇനിയും ഈ രാജ്യത്ത് നടക്കും. ഹൈന്ദവ രാഷ്ട്രീയം കയ്യാളുന്ന ഇന്‍ഡ്യന്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന്, ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ഗണ്യമായ സ്വാധീനമുള്ള ഇസ്‌ലാം, ക്രിസ്തുമതം തുടങ്ങിയ മതങ്ങളിലേക്കു ഹിന്ദുക്കള്‍ പോകുന്നത് തങ്ങളുടെ ഫാഷിസ്റ്റ് ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയക്കുന്നവര്‍ മതപരിവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ തീവ്രയത്‌നങ്ങള്‍ നടത്തുന്നതിന്റെ ‘ഉദ്ദേശ്യശുദ്ധി’ നമുക്ക് മനസ്സിലാകും. എന്നാല്‍ ‘മതംമാറ്റം’ എന്നുകേള്‍ക്കുമ്പോഴേക്ക് നമ്മുടെ മതേതര-ഇടതു ബുദ്ധിജീവികള്‍ക്ക് പനി പിടിക്കുന്നത് സാമ്രാജ്യത്വം പകര്‍ത്തുന്ന ഇസ്‌ലാം പേടിയെന്ന പകര്‍ച്ചവ്യാധിയില്‍ നിന്നാണോ അതോ സംഘ്പരിവാറിന്റെ സഹനശയനക്കാരനാവാനുള്ള വ്യഗ്രത കൊണ്ടോ?

കുറിപ്പുകള്‍
1. ക്വുര്‍ആന്‍ 16:125
2. ക്വുര്‍ആന്‍ 3:104
3. ക്വുര്‍ആന്‍ 41:33
4. ക്വുര്‍ആന്‍ 12.108
5. ക്വുര്‍ആന്‍ 103:1-3
6. ക്വുര്‍ആന്‍ 74:1-7
7. ക്വുര്‍ആന്‍ 88:21,22
8. ക്വുര്‍ആന്‍ 2:256
9. ക്വുര്‍ആന്‍ 10:99
10. ക്വുര്‍ആന്‍ 17:15
11. ക്വുര്‍ആന്‍ 18:29
12. ക്വുര്‍ആന്‍ 42:48
13. ക്വുര്‍ആന്‍
14. Prof. Pradeep Kumar K, Indian Constitution and Politics – P – 65
15. Ibid P-73
16. Ibid P-73
17. മുസ്‌ലിം വിയോജനവാദത്തിന്റെ വേരുകള്‍, ഹമീദ് ചേന്നമംഗലൂര്‍, പേജ് 82, ഡി.സി ബുക്‌സ് കോട്ടയം – 2012.
18. Shanthi Deva and CM Wagh, Dr. Ambedkar and Conversion, pp 19-24, Ambedkar Publication Society.
19. Ambedkar’s speeches, Vol II, P – 115.
20. ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങള്‍, (എഡി. ഡോ. വി.ഹിക്മത്തുള്ള) പേജ് 140-കജഒ.
21. തുഹ്ഫത്തുല്‍ മുജാഹിദീന്‍ പരിഭാഷയും വിശദീകരണവും. പേജ് 56, 57, 58. സി ഹംസ, അല്‍ഹുദ ബുക്‌സ്, കോഴിക്കോട്.
22. അവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം, പേജ് 7, ബഹുജന്‍ സാഹിത്യ അക്കാദമി, കോഴിക്കോട്.
23. അതേപുസ്തകം, പേജ് 7
24. അതേപുസ്തകം, പേജ് 20-25
25. മതസ്വാതന്ത്ര്യത്തിന്റെ ഇന്‍ഡ്യന്‍ വര്‍ത്തമാനങ്ങള്‍. എ.റശീദുദ്ദീന്‍, പ്രബോധനം വാരിക, ഒക്‌ടോബര്‍ 27
26. ജാതീയത-മതംമാറ്റം-ഇസ്‌ലാം, പെരിയോറിന്റെ പ്രഭാഷണങ്ങള്‍, വിവ. പി.ഹാഫിസ്, കജഒ, പേജ് 22, 23
27. ഇസ്‌ലാം പ്രബോധനവും പ്രചാരണവും. സര്‍ തോമസ് അര്‍ണള്‍ഡ്, വിവ. കലീം, IPH, പേജ് 214.
28. കോഴിക്കോട് ചരിത്രത്തില്‍നിന്ന് ചില ഏടുകള്‍. പ്രതീക്ഷ ബുക്‌സ്, പേജ് 136.

Leave a Reply

Your email address will not be published. Required fields are marked *