ഭൗതികവാദം നീത്‌ഷെയില്‍ നിന്ന് ‘ഡിങ്കന്‍ കളി’യിലെത്തുമ്പോള്‍

”ബുദ്ധന്‍ മരിച്ചശേഷവും നൂറ്റാണ്ടുകളോളം
ഒരു ഗുഹയില്‍ അദ്ദേഹത്തിന്റെ നിഴല്‍ ജനം കാണിച്ചിരുന്നു.
വിശാലവും ഭയങ്കരവുമായ ഒരു നിഴല്‍.
ദൈവം മരിച്ചിരിക്കുന്നു; പക്ഷേ മനുഷ്യവംശം രൂപീകരിച്ചതുപോലെ
ഇനിയും ചിലപ്പോള്‍ സഹസ്രാബ്ദങ്ങളോളം ചില ഗുഹകള്‍ നിലനില്‍ക്കും.
അവിടെ ജനം അവന്റെ നിഴല്‍ കാണിക്കും; നമുക്ക്-
ഇനിയും നമുക്കവന്റെ നിഴലിനെ കീഴടക്കേണ്ടതുണ്ട്.”

 

പ്രസിദ്ധ ജര്‍മന്‍ തത്ത്വശാസ്ത്രജ്ഞനും കവിയുമായ ഫ്രഡറിക് വില്‍ഹം നീത്‌ഷെയുടെ 1882ല്‍ പുറത്തിറങ്ങിയ ‘ആനന്ദകരമായ അറിവ്’ (ഠവല ഖീ്യളൗഹ ണശറെീാ ീൃ ഠവല ഏമ്യ ടരശലിരല) എന്ന പുസ്തകത്തിലെ 108-ാം ഭാഗത്തിലുള്ള വരികളാണിവ. പുസ്തകത്തിന്റെ 125-ാം ഭാഗത്ത് ‘ദൈവമെവിടെ? ഞാന്‍ പറയാം…. നാം അവനെ കൊന്നിരിക്കുന്നു; ഞാനും നിങ്ങളും; നമ്മളളെല്ലാവരുമാണ് അവന്റെ കൊലയാളികള്‍’ എന്നു കരഞ്ഞ് വിലപിക്കുന്ന ഭ്രാന്തനെയും നീത്‌ഷെ ചിത്രീകരിക്കുന്നുണ്ട്. ന്യൂട്ടോണിയന്‍ ഭൗതികത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ദൈവങ്ങളും മതങ്ങളുമെല്ലാം അടിപതറി വീണു നശിച്ചിരിക്കുന്നുവെന്ന ഭൗതികവാദികളുടെ അഹങ്കാരത്തെ പ്രതിനിധീകരിക്കുന്നവയാണ് നീത്‌ഷെയുടെ വാക്കുകള്‍. സര്‍ ഐസക് ന്യൂട്ടന്‍ മരണപ്പെട്ട് അരനൂറ്റാണ്ടു കഴിഞ്ഞ് ജനിച്ച നീത്‌ഷെയുടെ ‘ദൈവം മരിച്ചിരിക്കുന്നു’വെന്ന പ്രഖ്യാപനത്തില്‍ മൂന്ന് ചലനനിയമങ്ങളുടെ വരുതിയില്‍ പ്രപഞ്ചത്തെ മുഴുവന്‍ അറിയാനാകുമെന്ന പ്രതീക്ഷയും പ്രത്യാശയമുണ്ട്. ന്യൂട്ടന്റെ ചലനനിയമങ്ങളില്‍ നിന്ന് ശുദ്ധഭൗതികവാദത്തെ നിര്‍ധരിച്ചെടുക്കുവാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളുടേതായിരുന്നു അദ്ദേഹത്തിനു ശേഷമുള്ള രണ്ടു നൂറ്റാണ്ടുകളെന്നു പറഞ്ഞാല്‍ അത് തെറ്റാവുകയില്ല. പ്രപഞ്ചസ്രഷ്ടാവില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ന്യൂട്ടന്‍ പറഞ്ഞുതന്ന നിയമങ്ങളുടെ അടിത്തറയില്‍ ഗവേഷണം നടത്തി സ്രഷ്ടാവിന്റെ അനിവാര്യത നിഷേധിക്കാമെന്നു കരുതിയവരെ നിരാശരാക്കുന്നതായിരുന്നു പിന്നീടുള്ള ഗവേഷണങ്ങള്‍ നല്‍കിയ ഫലങ്ങളെന്ന വസ്തുത ശ്രവിക്കാന്‍ പോലുമുള്ള സഹിഷ്ണുത കാണിക്കാന്‍ ശുദ്ധഭൗതികവാദികള്‍ തയ്യാറാവാറില്ല. പ്രപഞ്ചത്തെയോ ജീവനെയോ കുറിച്ച് പൂര്‍ണമായി അറിയാന്‍ പോലും മനുഷ്യരാശിക്ക് കഴിയില്ലെന്ന സത്യം സിദ്ധാന്തരൂപത്തില്‍ ശാസ്ത്രഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന വര്‍ത്തമാനകാലത്തും
ന്യൂട്ടോണിയന്‍ ഗതികനിയമങ്ങളുപയോഗിച്ച് ദൈവത്തെ കൊല്ലാന്‍ ശ്രമിക്കുന്നവരാണ് ഭൗതികവാദികളില്‍ പലരുമെന്ന വസ്തുത മഹാചിന്തകനായിരുന്ന ബെര്‍ട്രന്റ് റസ്സിലനെപ്പോലെയുളളവര്‍ വിരാജിച്ച ഭൗതികവാദ ലോകത്തിനുണ്ടായ ആശയദാരിദ്ര്യവും ബൗദ്ധികവരള്‍ച്ചയുമാണ് വെളിപ്പെടുത്തുന്നത്. ഇ.എം.എസിനെയും എ.ടി കോവൂരിനെയും പോലെയുള്ള സര്‍ഗധനരായ ഭൗതികവാദികള്‍ക്ക് മലയാളത്തിലും പിന്‍ഗാമികളില്ലാതെ പോയത് ശാസ്ത്രീയമായി സ്ഥാപിക്കാനാകുമെന്ന് അവരെല്ലാം ഉറച്ചു വിശ്വസിച്ചിരുന്ന ഭൗതികവാദദര്‍ശനത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് പു
തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതുകൊണ്ടുതന്നെയാണ്. കേവല ഭൗതികവാദത്തിനും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിനുമൊന്നും ശാസ്ത്രീയമായ യാതൊരു അടിത്തറയുമവകാശപ്പെടാനാവുകയില്ലെന്ന തിരിച്ചറിവില്‍ നിന്നാണെന്നു തോന്നുന്നു മലയാള നിരീശ്വരവാദികള്‍ ഇസ്‌ലാം വെറുപ്പിന്റെ ഡിങ്കന്‍കളികളിലേക്ക് കളം മാറ്റിച്ചവിട്ടുവാന്‍ നിര്‍ബന്ധിതരായത്. ഇസ്‌ലാം വെറുപ്പിന്റെയും ഇസ്‌ലാം ഭീതിയുടെയും പ്രസാരണം മാത്രം ലക്ഷ്യം വെച്ച് പടച്ചുവിടുന്ന ഡിങ്കന്‍ തമാശകള്‍ക്ക് പാലും വെണ്ണയും നല്‍കുവാന്‍ ഭ്രാന്തന്‍ ദേശീയതക്കാരുടെ ഒത്താശകൂടിയുള്ളതിനാല്‍ സമൂഹമാധ്യമങ്ങളില്‍ അവ ആടിത്തിമിര്‍ക്കുന്നുണ്ട്. സ്രഷ്ടാവിനെ നിഷേധിക്കുന്നതില്‍ ബൗദ്ധികമായി പരാജയപ്പെട്ടവരുടെ വിരോധം തീര്‍ക്കുവാനുള്ള ഇളിച്ചുകാട്ടലുകള്‍ മാത്രമാണ് പ്രസ്തുത ആടിത്തിമിര്‍ക്കലെന്ന് വിവേകമുള്ളവര്‍ക്കെല്ലാം മനസ്സിലാകുന്നുണ്ട്.
ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയോടനുബന്ധിച്ചുണ്ടായ ദൈവം മരിച്ചുവെന്ന ഭൗതികവാദ നിലപാടിനെ സാധൂകരിക്കുന്ന തരത്തിലാണ് 1966 ഏപ്രില്‍ എട്ടിന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ പതിപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ച ‘ദൈവം മരിച്ചുവോ?’യെന്നായത്. വായനാലോകത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയതായിരുന്നു പ്രസ്തുത ചര്‍ച്ച. കറുത്ത പശ്ചാത്തലത്തില്‍ ചിത്രങ്ങളൊന്നുമില്ലാതെയുള്ള ചുവന്ന വെണ്ടക്ക അക്ഷരത്തിലെ ക െഏീറ ഉലമവേ? എന്ന കവര്‍ചിത്രം തന്നെ കോളിളക്കങ്ങള്‍ക്ക് നിമിത്തമായി. നീത്‌ഷെയുടെ ദൈവം മരിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനത്തോടനുബന്ധിച്ചുണ്ടായ ദാര്‍ശനിക ചര്‍ച്ചകളില്‍ നിന്ന് രൂപം പ്രാപി
ച്ച ‘ഡെത്ത് ഓഫ് ഗോഡ് തിയോളജി’യും ശാസ്ത്രപുരോഗതിയില്‍ ദൈവവിശ്വാസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതുമായുള്ള വ്യത്യസ്ത വിഷയങ്ങള്‍ ടൈം മാഗസിന്‍ അതിന്റെ 87-ാം വാല്യത്തിലെ 14-ാം നമ്പറിലുള്ള പതിപ്പില്‍ വിശദമായി ചര്‍ച്ച ചെയ്തു. ക്രിസ്തുമതത്തിന്റെയും പാശ്ചാത്യനാഗരികതയുടെയും ആധുനികശാസ്ത്രത്തിന്റെയും പരിപ്രേക്ഷ്യത്തിലായിരുന്നു ചര്‍ച്ചകളെങ്കിലും ദൈവവിശ്വാസം മൊത്തത്തില്‍ തന്നെ കടപു
ഴക്കപ്പെട്ടിരിക്കുന്നുവെന്നും മനുഷ്യര്‍ക്ക് ഇനിയൊരു ദൈവത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു അവയില്‍ നിന്ന് നിര്‍ധരിക്കപ്പെട്ട പ്രധാനപ്പെട്ട ആശയം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ടൈം മാഗസിന്റെ പ്രസ്തുത ലക്കത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍, 2016 ഏപ്രിലില്‍ ക െഏീറ ഉലമവേ മ േ50? എന്ന തലക്കെട്ടോടെയുള്ള ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ സവിശേഷമായ ഒരു മാറ്റം പ്രസ്തുത ഫീച്ചറില്‍ മുസ്‌ലിംപക്ഷം കൂടി അവതരിപ്പിക്കുവാന്‍ പ്രസാധകര്‍ അവസരം നല്‍കിയിരിക്കുന്നുവെന്നതാണ്. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയിലെ മുസ്‌ലിം ലൈഫ് കോ-ഓര്‍ഡിനേറ്ററും എഴുത്തുകാരനുമായ ശുഐബ് എന്‍ സുല്‍ത്താനിന്റെ ‘ദൈവം മരിച്ചിട്ടില്ല -ദൈവത്തെ അറിയുവാനുള്ള നമ്മുടെ കഴിവ് ചിലപ്പോള്‍ മരിച്ചിരിക്കാം’ (ഏീറ ശ െിീ േറലമറ ആൗ േഊൃ അയശഹശ്യേ ീേ യല അംമൃല ീള ഏീറ ങശഴവ േആല) എന്ന ലേഖനത്തില്‍ ഇസ്‌ലാമിലെ ദൈവസങ്കല്‍പം ദൈവം മരിച്ചുവെന്ന് പറയുന്നവരോട് എങ്ങനെയാണ് സംവദിക്കുന്നതെന്ന് സുന്ദരമായി വരച്ചുകാണിക്കുന്നുണ്ട്. ദൈവം മരിച്ചിട്ടില്ലെന്നും മനുഷ്യജീവിതത്തില്‍ ദൈവവിശ്വാസത്തിന് വലിയ സ്വാധീനമുണ്ടാക്കുവാന്‍ കഴിയുമെന്നും കരുതുന്നവര്‍ക്കിടയില്‍ മുസ്‌ലിംകളുടെ വിശ്വാസമെന്തെന്ന് അറിയാനുള്ള ത്വരയും കൗതുകവും വളരുന്നുണ്ടെന്ന വസ്തുതയാണ് ഇത്തരം ചര്‍ച്ചകളിലേക്കൊന്നും മുന്‍പ് ക്ഷണിക്കപ്പെടാതിരുന്ന മുസ്‌ലിം പ്രതിനിധിയെ ഈ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചതില്‍ നിന്ന് വ്യക്തമാവുന്നത്.  ഇസ്‌ലാമിനെ അറിയാനുള്ള പാ
ശ്ചാത്യരുടെ ത്വരയെ വെളിപ്പെടുത്തുന്നതാണ് ഈ ചര്‍ച്ചയിലെ ശുഐബ് സുല്‍ത്താനിന്റെ സാന്നിധ്യമെന്നര്‍ത്ഥം. മത-ശാസ്ത്ര സംവാദങ്ങളില്‍ ക്രൈസ്തവ ദൈവവിശ്വാസത്തിനുമാത്രം പ്രവേശനം നല്‍കപ്പെട്ടിരുന്ന പാശ്ചാത്യശീലം മാറുന്നതിലുള്ള അമര്‍ഷമാണല്ലോ ‘ഇസ്‌ലാമോഫോബിയ’യെന്ന ഞരമ്പുരോഗത്തിന്റെ സൃഷ്ടിക്കുള്ള കാരണം. മിഷനറിമാര്‍ പാശ്ചാത്യലോകത്ത് പടച്ചുണ്ടാക്കിയ പ്രസ്തുത ഞരമ്പ് രോഗത്തിന്റെ ഇന്‍ഡ്യയിലെ പ്രസാരകര്‍ മാത്രമായിത്തീരുകയാണ് ഡിങ്കന്‍ കളിക്കുന്ന ഇന്‍ഡ്യയിലെ നിരീശ്വരവാദികള്‍. ആക്ഷേപഹാസ്യത്തിന്റെ വൃത്തികെട്ട മുഖം മാത്രം പ്രകടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഡിങ്കന്‍ കളിക്കാരെ യുക്തിവാദികളെന്നു വിളിച്ചാല്‍ അത് യുക്തിവാദി പ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടുവന്ന കോവൂരിനെയും എം.സി ജോസഫിനെയും പവനനെയുമെല്ലാം ആക്ഷേപിക്കലാവുമെന്നതിനാലാണ് അവരെ നിരീശ്വരന്‍മാര്‍ എന്നുമാത്രം വിളിക്കുന്നത്. ഇസ്‌ലാം വിദ്വേഷം വളര്‍ത്താന്‍ വേണ്ടത്ര കോപ്പുകളില്ലാത്ത ഭ്രാന്തന്‍ ദേശീയതയുടെ വക്താക്കളുടെ പാലും വെണ്ണയും തിന്നുകയെന്നതല്ലാതെ മറ്റൊരു ദര്‍ശനവുമില്ലാതെ ഓണ്‍ലൈനില്‍ കളിക്കുന്നവര്‍ക്ക് ഭൗതികവാദത്തിന്റെ സൈദ്ധാന്തികതലത്തെക്കുറിച്ച ചര്‍ച്ചയോടു തന്നെ
പുച്ഛമാണ്. ഇസ്‌ലാമിനെ തെറി പറയാനുള്ള കോപ്പുണ്ടാക്കുകയും അത് ഭ്രാന്തന്‍ ദേശീയതക്കാര്‍ക്കു നല്‍കി ഇസ്‌ലാം ഭീതി വളര്‍ത്തുകയും ചെയ്യുന്നതിലൊതുങ്ങുന്നു അവരുടെ ദാര്‍ശനിക പ്രവര്‍ത്തനം.
ദൈവമരണത്തെപ്പറ്റി ചര്‍ച്ച ചെയ്ത് അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ടൈം മാഗസിന്‍ തന്നെ ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട ഒരു വിഷയം ശാസ്ത്രമെന്തുകൊണ്ടാണ് ദൈവത്തെ നിഷേധിക്കാത്തത് എന്നതാ
ണെന്ന വസ്തുത ഭൗതികവാദത്തിന് ശാസ്ത്രീയമായ അടിത്തറ പൂര്‍ണമായി തന്നെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. 2014 ഏപ്രില്‍ 17ന് പുറത്തിറങ്ങിയ ടൈം മാഗസിനിലെ ഒരു ലേഖനത്തിന്റെ തലക്കെട്ടുതന്നെ ‘ശാസ്ത്രം എന്തുകൊണ്ടാണ് ദൈവത്തെ നിഷേധിക്കാത്തത്’ (ണവ്യ ടരശലിരല ഉീലിെീ േഉശുെൃീ്‌ല ഏീറ) എന്നാണ്. പ്രസിദ്ധ അമേരിക്കന്‍-ഇസ്രയേല്‍ ഗണിതജ്ഞനും ശാസ്ത്രചരിത്രകാരനുമായ അമിര്‍ ആക്‌സേല്‍ ആണ് ലേഖകന്‍. പ്രപഞ്ചത്തെക്കുറിച്ച രഹസ്യങ്ങളെല്ലാം ഓരോന്നോരോന്നായി ചുരുള്‍ നിവര്‍ത്തപ്പെടുന്നുണ്ടെങ്കിലും സ്ഥൂലവും സൂക്ഷ്മവുമായ പ്രപഞ്ചങ്ങളുടെ നിലനി
ല്‍പ് യാദൃഛികമായി സംഭവിച്ചതാണെന്നു പറയാന്‍ കഴിയാത്തതുകൊണ്ടാണ് ശാസ്ത്രത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് ദൈവത്തെ നിഷേധിക്കാനാവാത്തത് എന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. ജീവനുണ്ടാകുവാന്‍ പാകത്തിലുള്ള ഒരു പ്രപഞ്ചമുണ്ടാക്കുവാനുള്ള സാധ്യത ആണെന്ന പ്രഗല്‍ഭ ബ്രിട്ടീഷ് ഗണിതജ്ഞനായ റോജര്‍ പെന്റോസിന്റെ കണക്കുദ്ധരിച്ചുകൊണ്ടാണ് അമിര്‍ അക്‌സേല്‍ ശാസ്ത്രീയമായ വര്‍ദ്ധിതമായ അറിവുകള്‍ പ്രപഞ്ചത്തിനുപിന്നില്‍ ഒരു ആസൂത്രകനുണ്ടെന്നു തന്നെയാണ് വെളിപ്പെടുത്തുന്നതെന്നു വാദിക്കുന്നത്.
ന്യൂട്ടോണിയന്‍ ഭൗതികത്തിന്റെ വാലുപിടിച്ച് ദൈവത്തെ കൊല്ലാന്‍ വന്ന നീത്‌ഷേക്ക് ശാസ്ത്രലോകത്ത് പിന്‍ഗാമികളില്ലാതായിരിക്കുന്നുവെന്ന് സാരം.
സംഭവ്യതാസിദ്ധാന്ത(ജൃീയമയശഹശ്യേ)പ്രകാരം ഒരു സ്രഷ്ടാവില്ലാതെ പ്രപഞ്ചമുണ്ടാക്കുവാനുള്ള സാധ്യത പൂജ്യമാണെന്നാണ് റോജന്‍ പെന്റോസ് സ്ഥാപിക്കുന്നത്. സംഭവ്യതാ സിദ്ധാന്തത്തെ സരളമായി ഇങ്ങനെ വിശദീകരിക്കാം. പത്തു കടലാസുതുണ്ടുകളില്‍ ഓരോന്നിലും ഒന്നു മുതല്‍ പത്തുവരെയുള്ള അക്കങ്ങളെഴുതി അവ കാണാത്ത രൂപത്തില്‍ ഒരു ഭരണിയിലിട്ടശേഷം ഒന്നു മുതല്‍ പത്തുവരെയുള്ള ക്രമത്തില്‍ അവ എടുക്കുവാനുള്ള സാധ്യത എത്രത്തോളമാണെന്ന് പരിശോധിച്ചാല്‍ സംഭവ്യതാ സിദ്ധാന്തം എളുപ്പം മനസ്സിലാകും. ആദ്യം ഒന്ന് കിട്ടാനുള്ള സാധ്യത പത്തിലൊന്നാണ്. ഒന്നും രണ്ടും ക്രമത്തില്‍ കിട്ടാനുള്ള സാധ്യത നൂറിലൊന്നും, ഒന്നും രണ്ടും മൂന്നും ക്രമത്തിലാവാനുള്ള സാധ്യത ആയിരത്തിലൊന്നുമാണ്. ഇങ്ങനെ നോക്കിയാല്‍ ഒന്നു മുതല്‍ പത്തു വരെയുള്ള സംഖ്യകള്‍ ക്രമത്തില്‍ കിട്ടാനുള്ള സാധ്യത ആയിരം കോടിയില്‍ ഒന്നുമാണെന്നു കാണാനാവും. ഒരാള്‍ ഒന്നുമുതല്‍ പത്തുവരെയുള്ള സംഖ്യകള്‍ കൃത്യമായി എടുക്കുകയും തികച്ചും യാദൃഛികമായാണ് തനിക്ക് അത് ലഭിച്ചതെന്നു വാദിക്കുകയും ചെയ്താല്‍ സാമാന്യബോധമുള്ളവരൊന്നും അത് അംഗീകരിക്കുകയില്ല. യാദൃശ്ചികമായി അങ്ങനെ സംഭവിക്കാനുള്ള സാധ്യത തീരെയില്ലയെന്നാണ് അതിന്റെ സംഭവ്യത ആയിരം കോടിയില്‍ ഒന്നു മാത്രമാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം. 1010 എന്നാല്‍ ആയിരം കോടിയെന്നാണര്‍ത്ഥം. ആയിരം കോടിയെ 123 തവണ ഗുണിച്ചാല്‍ ലഭിക്കുന്ന സംഖ്യയെ ഒന്നുകൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന സംഖ്യയെത്രയാണോ അത്രയും ചെറുതാണ് യാദൃശ്ചികമായി പ്രപഞ്ചമുണ്ടാകുവാനുള്ള സാധ്യതയെന്നാണ് സംഭവ്യതാ സിദ്ധാന്തം പറയുന്നത്. ഗണിതശാസ്ത്ര വീക്ഷണത്തില്‍ നോക്കിയാല്‍ യാദൃശ്ചികമായി പ്രപഞ്ചമുണ്ടാകുവാന്‍ യാതൊരു സാധ്യതയുമില്ലെന്നര്‍ത്ഥം.
സൈദ്ധാന്തികമായി നിലനില്‍ക്കാ
നാവാതെ വരുമ്പോഴാണ് ആരോപണങ്ങളിലേക്കും തെറിപ്പാട്ടുകളിലേക്കും ദര്‍ശനങ്ങളുടെ ആളുകളെന്നവകാശപ്പെടുന്നവര്‍ക്ക് പോകേണ്ടി വരുന്ന
ത്. ഭൗതികവാദദര്‍ശനത്തിന്റെയാളുകള്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥ
യും മറ്റൊന്നല്ല. ദാര്‍ശനിക ഭൂമികയില്‍ സ്വന്തമായി തട്ടകമൊന്നുമില്ലാത്തതിനാല്‍ നിരീശ്വരന്‍മാര്‍ ഇസ്‌ലാമിനുനേരെ കല്ലെറിഞ്ഞ് മേല്‍വിലാസമുണ്ടാക്കുവാനാണ് ശ്രമിക്കുന്നത്. ഇസ്‌ലാമിനെതിരെ മാത്രമാണ് അവരുടെ ആയുധപ്രയോഗങ്ങളെല്ലാം തന്നെ. ജീവിക്കുന്ന ഒരേയൊരു മതദര്‍ശനം ഇസ്‌ലാമാണ് എന്നതുകൊണ്ടാണത്. ഇല്ലാത്ത ‘ലൗ ജിഹാദ്’ പോ
ലും പെരുപ്പിച്ച് പേടിപ്പെടുത്താന്‍ ഭ്രാന്തന്‍ ദേശീയതയുടെയാളുകള്‍ക്ക് മുന്നിലും പി
ന്നിലും നിരീശ്വരന്‍മാരാണുള്ളതെന്ന വസ്തുത അവരുടേത് ശാസ്ത്രാഭിമുഖ്യമോ യുക്തിദര്‍ശനമോ അല്ല പ്രത്യുത ഇസ്‌ലാം വെറുപ്പ് മാത്രമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഘര്‍വാപസി യോഗകേന്ദ്രത്തിലെ പീഢനഗുരുവിനുപോലും ഇസ്‌ലാം വെറുപ്പിന്റെ ആയുധങ്ങള്‍ നല്‍കുന്നത് ഡിങ്കന്‍ കളിക്കാരാണെന്ന അറിവ് എത്രത്തോളം മാരകമായ വിഷഹൃദയങ്ങളുമായാണ് മതേതരന്‍മാരെന്ന് ആണയിടുന്നവര്‍ അന്തിയുറങ്ങുന്നതെന്ന് മനസ്സിലാക്കിത്തരുന്നു. ഡിങ്കന്‍ കളിക്കാരുടെ കുരങ്ങുകളിക്കു സമാനമായി ചുവടുവെക്കേണ്ടവരല്ല ഇസ്‌ലാമിക പ്രബോധകന്‍മാര്‍. അവരുടേത് വിമര്‍ശനങ്ങളാണെങ്കില്‍ ഏതേതു വിമര്‍ശനങ്ങള്‍ക്കുമുന്നിലും അടിപതറാതെ മാനവികതയുടെ പടച്ചട്ടയണിയാന്‍ ഇസ്‌ലാമിക പ്രബോധകര്‍ക്ക് കഴിയുമെന്ന് കാലം തെളിയിച്ചതാണ്. തെറിവിളികള്‍ക്ക് മറുപടി പറയാനൊരുങ്ങുമ്പോള്‍ ഒരു പുതിയ തെറി കൂടി ഉണ്ടാക്കുന്നതെങ്ങനെയെന്ന ഗവേഷണത്തിലായിരിക്കും കുരങ്ങുകളിക്കാര്‍. അവരെ താത്ത്വിക സംവാദത്തിലേക്ക് കൊണ്ടുവരികയും അവിടെ കെട്ടിയിടുകയുമാണ് പ്രബോധകര്‍ ചെയ്യേണ്ടത്. സ്രഷ്ടാവിന്റെ അസ്തിത്വത്തെക്കുറിച്ച ചര്‍ച്ചകളാണ് അത്തരക്കാരുമായി നടക്കേണ്ടത്. തെറിക്കുപകരം തെറി പറയാന്‍ അല്ലാഹുവിനെയും അന്ത്യദിനത്തെയും ഭയപ്പെടുന്നവര്‍ക്ക് സാധിക്കുകയില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *