ഭീകരവാദം: തിരക്കഥയും അഭിനയവും

ഭീകരതയുടെ ‘വര്‍ത്തമാനം’ അതിന്റെ പ്രത്യയശാസ്ത്ര പരിസരങ്ങളെ പറ്റിയുള്ള ചര്‍ച്ചകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ദശക്കണക്കിന് ഗ്രന്ഥങ്ങളും ശദക്കണക്കിന് ഗവേഷണ പ്രബന്ധങ്ങളും ഭീകരതയുടെ പ്രത്യയശാസ്ത്ര പരിസരങ്ങളെപ്പറ്റി ഇന്നു ലോകത്തോടു സംവദിച്ചുകൊണ്ടിരിക്കുന്നു. ഗൗരവാര്‍ഹവും അപഹാസ്യവുമായ ഒരുപറ്റം നിരീക്ഷണങ്ങള്‍കൊണ്ട് ‘സമ്പന്ന’മാണ് പ്രസ്തുത മേഖല. വിശേഷിച്ചും മൂല്യാധിഷ്ഠിത സാമൂഹികശ്രമത്തിന്റെ നേരിയ ഒരിടവേളക്കുശേഷം ലോകം വീണ്ടും സാമ്രാജ്യത്വത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയ വേളയില്‍, കൂടുതല്‍ വര്‍ണശബളമായിരിക്കുന്നു ഭീകരതയുടെ പ്രത്യയശാസ്ത്ര പരിസരങ്ങളെപ്പറ്റിയുള്ള നിരീക്ഷണങ്ങളും ഗവേഷണങ്ങളും. ഭീകരതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂലം ഇസ്‌ലാമിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കണമെന്ന പടിഞ്ഞാറിന്റെ താല്‍പര്യം തന്നെ ജയിച്ചിരിക്കുന്നു. ഭീകരതയുടെ പ്രത്യയശാസ്ത്ര പരിസരത്തെപ്പറ്റിയുള്ള പാശ്ചാത്യന്‍ നിരീക്ഷണങ്ങള്‍ പലതും വാസ്തവത്തില്‍ ഇസ്‌ലാമിനെ ഉന്നംവെച്ചുള്ള കത്തിയേറാണെന്ന് ആര്‍ക്കാണറിയാത്തത്? എത്ര അപഹാസ്യമായാലും, ഭീകരതയുമായി ബന്ധപ്പെട്ട പടിഞ്ഞാറിന്റെ ശബ്ദം ലോകത്തിനു പൊതുവെ സ്വീകാര്യമാക്കിയിരിക്കുകയാണ് മീഡിയ. നിക്ഷ്പക്ഷവും സത്യാന്വേഷണ ത്വര പ്രകടമാക്കുന്നതുമായ പഠനങ്ങളില്‍പോലും പലപ്പോഴും അറിഞ്ഞോ അറിയാതെയോ പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ്. പൗരസ്ത്യ ലോകത്താകട്ടെ യൂറോപ്യന്‍ താല്‍പര്യങ്ങള്‍ക്കനുസൃതമാ
യ നിരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമാണ് ഏറെ മാര്‍ക്കറ്റുള്ളത്. ഇസ്‌ലാമിനെ ‘ഉന്ന’സ്ഥാനത്തു നിര്‍ത്തിയുള്ള ഏതു പഠനവും ഗവേഷണവും മീഡിയക്ക് പ്രിയപ്പെട്ടതായിരിക്കുന്നു. ഇസ്‌ലാമിനെ മാറ്റി നിര്‍ത്തി ഭീകരതയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയെപ്പറ്റി ചിന്തിക്കുവാന്‍പോ
ലും സാധ്യമല്ലാത്തവിധം ‘നവലോകക്രമം’ വാര്‍ക്കപ്പെട്ടിരിക്കുന്നു. ഭീകരതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെല്ലാം തന്നെ അതിന്റെ പ്രത്യയശാസ്ത്ര പരിസരങ്ങളെ സ്പര്‍ശിക്കാതെ കടന്നുപോകരുതെന്ന പാ
ശ്ചാത്യന്‍ നിഷ്‌കര്‍ഷതയ്ക്ക് ലോകം പൊ
തുവെ കീഴൊതുങ്ങിയ മട്ടാണ്. വാസ്തവത്തില്‍ ഭീകരത ഏതെങ്കിലും പ്രത്യയശാസ്ത്ര സൃഷ്ടിയാണോ? അതോ നി
ര്‍മിതിക്കുശേഷം പ്രത്യയശാസ്ത്ര പരിസരം തേടിയതാണോ? വ്യവഛേദിച്ചു അന്വേഷണവിധേയമാക്കേണ്ട ഈ ചോദ്യങ്ങള്‍ എന്തുകൊണ്ട് ഭീകരതയെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ കാര്യമായൊരിടം നേടുന്നില്ല? ഇസ്‌ലാമിനെ ഒന്നു പോറിയട്ടല്ലാതെ ഭീകരതയെപ്പറ്റി സംസാരിക്കരുതെന്ന നിഷ്‌കര്‍ഷത മാറ്റിവെച്ചിട്ടെല്ലാതെ നിക്ഷ്പക്ഷമായൊരന്വേഷണം പ്രസ്തുത മേഖലയില്‍ സാധ്യമല്ലെന്നതാണ് വാസ്തവം.
ഭീകരത പ്രത്യയശാസ്ത്ര പരിസരങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളിലേക്കു ചുരുങ്ങുന്നതുമൂലം രണ്ടുവിധത്തിലുള്ള നേട്ടമാണ് അതിന്റെ പ്രയോജകര്‍ക്ക് ലഭിക്കുന്നത്. ഒന്ന്, ഇസ്‌ലാമിനെ പ്രശ്‌നവല്‍ക്കരിക്കുന്ന ഒരു സാമൂഹിക സ്ഥിതിവിശേഷം നിരന്തരമായി നിലനിര്‍ത്തപ്പെടുക. രണ്ട്, ഭീകരതയുടെ വര്‍ത്തമാനകാല പ്രയോജകരെ മറച്ചു പിടിക്കുക. ഈ രണ്ട് നേട്ടങ്ങളാണ് വാസ്തവത്തില്‍ ഭീകരതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇസ്‌ലാമിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത്. ആരാണ് യഥാര്‍ത്ഥത്തില്‍ ഭീകരതയുടെ വര്‍ത്തമാനകാല പ്രയോജകര്‍? യൂറോപ്പിലായാലും അതിനു പു
റത്തായാലും ഭീകരതയുടെ ഇന്നത്തെ ഏറ്റഴും വലിയ പ്രയോജകര്‍ തീവ്രവലതുപക്ഷങ്ങളാണെന്നതു സ്പഷ്ടമാണ്. ഭീതി ജനിപ്പിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ഭീകരതയെക്കാള്‍ ഗുണം ചെയ്യുന്ന മറ്റൊന്നില്ല. 2001 സെപ്തംബര്‍ 11ലെ ആക്രമണത്തെ തുടര്‍ന്ന് ‘ഇസ്‌ലാമിക തീവ്രവാദ’ത്തെക്കുറിച്ച് പൗരന്‍മാരില്‍ ഭീതി ജനിപ്പിച്ചാണ് അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു.ബുഷ് അമേരിക്കന്‍ പൗ
രന്‍മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട ‘പാട്രിയറ്റ് ആക്ട്’ നടപ്പിലാക്കിയത്. കുടിയേറ്റ വിരുദ്ധതയിലൂന്നിയ രാഷ്ട്രീയ ചിന്താഗതിയെ പരിപോഷിപ്പിക്കാന്‍ സമീപകാലത്ത് യൂറോപ്പിലെ പല രാഷ്ട്രീയ പാര്‍ട്ടികളും ഭീകരതയെ മറയാക്കിയുള്ള പ്രചരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ബ്രിട്ടനില്‍ ‘ബ്രെക്‌സിറ്റി’ന് അനുകൂലമായ ഹിതപരിശോധന തന്നെ വാസ്തവത്തില്‍ കുടിയേറ്റ, അഭയാര്‍ത്ഥി വിരുദ്ധത അജണ്ടയാക്കിയെടുത്ത വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ വിജയമായി വിലയിരുത്തപ്പെട്ട പശ്ചാത്തലം കാണാതിരുന്നുകൂടാ. ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിനെതിരെ മത്സരിച്ച മരീന്‍ ലീപെന്നും അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ഇസ്‌ലാമിക ഭീകരത’യും തീവ്രദേശീയതയും മുഖ്യവിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവന്നാണ് പ്രചരണരംഗം കൊഴുപ്പിച്ചത്. തെരഞ്ഞെടുപ്പുകള്‍ക്കും ഇടക്കാലതെരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി ‘ഇസ്‌ലാമിക ഭീകരത’യുടെ വകയായുള്ള ചാവേറാക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും ഒരു സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട് യൂറോപ്പില്‍. അമേരിക്കന്‍ പോ
പ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടയില്‍, മാഞ്ചസ്റ്റര്‍ അറീനയില്‍ സംഭവിച്ച ചാവേറാക്രമണം ഐ.എസ് ഭീകരവാദികള്‍ ഏറ്റെടുക്കുമ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കകം ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. തീവ്രമായ ഇസ്‌ലാം വിരുദ്ധതയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുഖമുദ്ര. മുസ്‌ലിംകള്‍ അമേരിക്കയില്‍ കടക്കുന്നത് തടയുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവെക്കാന്‍ വരെ ട്രംപിന് മടിയുണ്ടായിരുന്നില്ല. ഇന്‍ഡ്യയിലാകട്ടെ തീവ്ര വലതുപക്ഷ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തുറുപ്പുചീട്ടായിരിക്കുന്നു ‘ഇസ്‌ലാമിക ഭീകരത’. തീവ്രവാദം, തീവ്രവാദ പ്രസ്ഥാനങ്ങളുടെ കൈയിലുള്ള കള്ളപ്പണം തുടങ്ങിയ ശത്രുവിനെ മുമ്പില്‍ പ്രതിഷ്ഠിച്ച് പൗരന്‍മാരില്‍ ഭയം ജനിപ്പിച്ചാണ് നരേന്ദ്രമോഡി ഇന്‍ഡ്യയില്‍ കറന്‍സി നിരോധനം നടപ്പിലാക്കിയത്. ഇസ്‌ലാം പേടി സൃഷ്ടിച്ചെടുത്ത് ഭീതിയുടെയും ഉത്കണ്ഠയുടെയും മറവില്‍ തങ്ങളുടെ ജനവിരുദ്ധ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ഭീകരതയോളം മാര്‍ക്കറ്റുള്ള മറ്റെന്താണ് വര്‍ത്തമാന കാലത്ത് നിലനില്‍ക്കുന്നത്.

ഇസ്‌ലാമിനെ പ്രശ്‌നവല്‍ക്കരിച്ചതില്‍ മീഡിയക്കുള്ള പങ്ക്:-
എത്ര പരതിയാലും 1980കള്‍ക്ക് അപ്പുറത്തേക്ക് ഇസ്‌ലാമിക ഭീകരതയുടെ വേരുകള്‍ കണ്ടെത്താനാവില്ല. എണ്‍പതുകളില്‍ സോവിയറ്റ് അധിനിവേശത്തിനെതിരെ അമേരിക്ക സംഘടിപ്പിച്ച അഫ്ഗാന്‍ ‘ജിഹാദി’നപ്പുറം ‘ഇസ്‌ലാമിക ഭീകരത’ക്ക് ചരിത്രമില്ലെന്നതാണ് സത്യം. ശീതസമരാന്ത്യത്തോടെ സോവിയറ്റ് ‘ശല്യം’ കൂമ്പടഞ്ഞിരുന്നു. ലോകത്തിലെ ഒരേയൊരു സൂപ്പര്‍ പവറായി കളത്തില്‍ അമേരിക്ക മാത്രമായി. പാശ്ചാത്യന്‍ രാഷ്ട്രീയവ്യവസ്ഥയുടെ ഏറ്റവും അപകടകരമായ സ്വഭാവസവിശേഷതകളിലൊന്ന് ശത്രുവിനെ നി
ര്‍മിക്കുക എന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം -ശീതസമരാന്ത്യം വരെ- സോവിയറ്റ് യൂണിയനായിരുന്നു അമേരിക്ക ലോകത്തിനുമുന്നില്‍ പ്രദശിപ്പിച്ച ശത്രു. ആ കാലഘട്ടങ്ങളിലെ യൂറോപ്യന്‍ വലതുപക്ഷ നേതാക്കളുടെ സോവിയറ്റ് വിമര്‍ശനങ്ങളില്‍ കുരിശുപോരാളികളുടെ പകയും അവജ്ഞയും മനുഷ്യത്വവിരോധവും പ്രകടമായിരുന്നു. ‘ദുഷ്ടതയുടെ സാമ്രാജ്യം’ എന്നാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗണ്‍ സോവിയറ്റ് യൂണിയനെ വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് അമേരിക്കയുടെ ശത്രുപട്ടികയില്‍ ഇടം പിടിച്ച ‘ഇസ്‌ലാമിക ഭീകരത’യുടെ പൂര്‍വരൂപങ്ങളെ അന്നവര്‍ ലോകത്തിനു പരിചയപ്പെടുത്തിയത് അമേരിക്കയുടെ സ്ഥാപിത പിതാക്കന്‍മാരുടെ സന്മാര്‍ഗ സമന്‍മാരായിട്ടായിരുന്നു. സോവിയറ്റ് യൂണിയനെതിരെയുള്ള ഒരു നിരുപാധിക സഖ്യകക്ഷിയായി ഭീകരതയുടെ പൂര്‍വരൂപങ്ങളെ നിര്‍മിച്ചതും വളര്‍ത്തിയതും അമേരിക്കയായിരുന്നെന്ന് ചരിത്രത്തിന്റെ ബാലപാഠം പഠിച്ച ആര്‍ക്കാണ് തിരിയാത്തത്. ഭീകരതയെ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കുന്നതിലാണ് ‘കൈയ്യടി’യെന്നു തിരിച്ചറിഞ്ഞ് അപഹാസ്യമായ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കുവരെ പക്ഷേ ആ ചരിത്രസത്യത്തിനുനേരെ കണ്ണടക്കാന്‍ സാധ്യമല്ല. കേരളത്തിലെ മുന്‍പോലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ വാക്കുകള്‍ കടമെടുത്താല്‍, മലയാളക്കരയിലെ ഒരേയൊരു ‘നല്ല മുസ്‌ലി’മായ ഹമീദ് ചേന്ദമംഗലൂര്‍ പോലും ആ ചരിത്രസത്യത്തിനു സാക്ഷ്യം പറഞ്ഞിട്ടുണ്ടെങ്കില്‍ ഇനി അതറിയാത്ത മറ്റൊരാളും ലോകത്ത് അവശേഷിക്കുന്നില്ലെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം. ഡി.സി ബുക്‌സ് പുറത്തിറക്കിയ ‘ഇസ്‌ലാമിക് സ്റ്റേറ്റ് ആരുടെ സൃഷ്ടി?’ എന്ന തന്റെ പുസ്തകത്തില്‍ ഹമീദ് ചേന്ദമംഗലൂര്‍ എഴുതുന്നു. ”റീഗനാണ് അഫ്ഗാന്‍ മുജാഹിദുകള്‍ക്ക് വൈറ്റ് ഹൗസില്‍ സ്വീകരണമേര്‍പ്പെടുത്തിയത്. മതഭ്രാന്തിന്റെ പര്യായമായ അവരെ അന്ന് റീഗന്‍ തുലനപ്പെടുത്തിയത് അമേരിക്കയുടെ സ്ഥാപകപിതാക്കന്‍മാരോടായിരുന്നു. ജോര്‍ജ്ജ് വാഷിംഗ്ടണും ജെഫേഴ്‌സണുമൊപ്പം നില്‍ക്കാന്‍ മാത്രം യോഗ്യരാണ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാറെപ്പോലുള്ള അഫ്ഗാന്‍ യുദ്ധപ്രഭുക്കള്‍ എന്നത്രേ റീഗന്‍ ധ്വനിപ്പിച്ചത്. അമേരിക്ക അനുവര്‍ത്തിച്ച അഫ്ഗാന്‍ നയത്തിന്റെ ഉപോല്‍പന്നങ്ങളായിരുന്നു വാസ്തവത്തില്‍ താലിബാനും
അല്‍ ക്വാഇദയും.
റൊണാള്‍ഡ് റീഗന്‍ അഫ്ഗാനില്‍ പ്രയോഗിച്ച അതേനയവും തന്ത്രവും പു
തിയ കാലത്ത് ബാറക് ഒബാമ സിറിയയില്‍ പ്രയോഗിച്ചു. സിറിയയിലെ മതേതര ഭരണാധികാരിയും ഇറാന്‍ പക്ഷപാതിയുമായ ബഷറുല്‍ അസദിനെ പുറന്തള്ളുന്നതിന് ആ രാജ്യത്തെ സുന്നി തീവ്രവാദികള്‍ക്ക് അര്‍ത്ഥവും ആയുധവും നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം മടിച്ചില്ല. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നാണ് ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ’ രൂപം കൊണ്ടത്. അസദിനെതിരെ പോരാടുന്ന ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്‍ക്ക് ജോര്‍ദാനിലും തുര്‍ക്കിയിലും ആയുധപരിശീലനം നല്‍കിയത് സി.ഐ.എ ആയിരുന്നു എന്നത് മറന്നുകൂടാ. മുന്‍പ്
അഫ്ഗാനിലെന്ന പോലെ പിന്നീട് സിറിയയിലും അമേരിക്കയുടെ ഭൂരാഷ്ട്രീയ താല്‍പര്യങ്ങള്‍ ജിഹാദി ഭീകരതയെ ഉദ്ദീപിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്തു.” (പേജ്: 80)
സോവിയറ്റ് യൂണിയന്‍ അതിന്റെ പ്രത്യയശാസ്ത്ര ഭാരം താങ്ങാനാവാതെ പിന്നീട് തകര്‍ന്നുവീണപ്പോള്‍ പുതിയൊരു ശത്രുവിനെ മുന്നോട്ടുവെക്കുകയായിരുന്നു അമേരിക്ക. അക്രമം വിതക്കാനും മറ്റുള്ളവരുടെ മേല്‍കുതിര കയറാനും പാശ്ചാത്യര്‍ക്ക് ധാര്‍മികതയുടെ ഒരു മറവേണ്ടി വന്നതില്‍ നിന്നാവാം ശത്രുവിനെ കണ്ടുപി
ടിക്കാനുള്ള വ്യഗ്രത പാശ്ചാത്യരുടെ സ്ഥായീഭാവമായി മാറിയത്. ‘ദുഷ്ടതയുടെ സാമ്രാജ്യ’മായ സോവിയറ്റ് യൂണിയന്‍ രംഗം വിടുംമുമ്പേ പ്രതിനായക ചമയമണിയിച്ച് ‘ഇസ്‌ലാമിക ഭീകരത’യെ അമേരിക്ക ഒരുക്കി നിര്‍ത്തിയിരുന്നു. റീഗന്‍ ഭരണകൂടത്തിലെ വിദേശനയ ഉപദേഷ്ടാവും അമേരിക്കയുടെ ആദ്യവനിതാ യു.എന്‍ അംബാസിഡറുമായിരുന്ന ജീന്‍ കിര്‍ക്ക് പാട്രിക് (Jeane Duane Kirkpatrick) എണ്‍പതുകളില്‍ തന്നെ ഒരു സര്‍വകലാശാലയില്‍ വെച്ചു നടത്തിയ പ്രസംഗത്തില്‍ ഇസ്‌ലാം എന്ന പുതിയ ശത്രുവിനെ മീഡിയകള്‍ക്ക് നിര്‍ണയിച്ചുകൊടുത്തു. തുടര്‍ന്ന് അമേരിക്കന്‍ നയാവിഷ്‌കാര വിഭാഗത്തിന്റെ ഉപദേശകനും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത പൗരസ്ത്യപഠന വിദഗ്ധനുമായ യഹൂദ ബുദ്ധിജീവി ബര്‍ണാഡ് ലെവിസ് ‘നാഗരികതകളുടെ സംഘട്ടനം’ മുഖ്യപ്രമേയമാക്കി വികസിപ്പിച്ചെടുത്ത് ഇസ്‌ലാം പ്രതിരോധത്തിന്റെ സൈദ്ധാന്തിക ന്യായീകരണത്തിനു അടിത്തറയിട്ടു. ചരിത്രപരമായ കാര്യങ്ങളില്‍ പരിമിതപ്പെട്ടു കിടന്നിരുന്ന ലെവിസിന്റെ ‘നാഗരികതകളുടെ സംഘട്ടന’ത്തെ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളത്തക്ക രീതിയില്‍ വികസിപ്പിച്ചെടുത്തുകൊണ്ട് സാമുവല്‍ ഹണ്ടിംഗ്ടണും രംഗപ്രവേശം ചെയ്തു. ‘നാഗരികതകളുടെ സംഘട്ടന’ത്തില്‍ ഒരുവശത്ത് പടിഞ്ഞാറിനെയും മറുവശത്ത്, ശത്രു നാഗരികതയുടെ പരിവേഷത്തില്‍ ഇസ്‌ലാമിനെയും അവതരിപ്പിച്ചുകൊണ്ടുള്ള ഹണ്ടിംഗ്ടണിന്റെ വീക്ഷണത്തിന് പാശ്ചാത്യലോകത്ത് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. നയാവിഷ്‌കാര-ബൗദ്ധിക ഭരണസംവിധാനത്തിന്റെ ഈ കര്‍ക്കശ നിലപാട് പാ
ശ്ചാത്യലോകത്ത് വിശാലമായ ഒരു ദര്‍ശനം കണക്കെ സ്വീകരിക്കപ്പെട്ടു. ലോകം മുഴുവന്‍ മീഡിയ അതേറ്റെടുത്തു. അല്ല, മീഡിയയെ ഉപയോഗപ്പെടുത്തി ലോകത്തെ ഒന്നാകെ മസ്തിഷ്‌ക പ്രക്ഷാളണം ചെയ്തു എന്നു പറയുന്നതാവും കൂടുതല്‍ ശരി.
പിന്നീട് മീഡിയകളുടെ കഥ പറച്ചിലിനാണ് ലോകം മുഴുവന്‍ കാതുകൊടുത്തത്. നുണപ്രചരണങ്ങളുടെ ആഴങ്ങളില്‍ ഊളിയിട്ടു മീഡിയ ലോകത്തിനുമുന്നില്‍ പുതിയൊരു ശത്രുവിനെ പൊക്കിയെടുത്തു. സാമൂഹിക നന്മയുടെ കുടക്കീഴിലിരുന്ന് മീഡിയ ഇസ്‌ലാമിനെ കല്ലെറിഞ്ഞു. ഓരോ ഏറും ഉന്നത്തില്‍ തന്നെ കൊണ്ടു. ലോകം മുഴുവന്‍ ഇസ്‌ലാമോഫോബിയ പടര്‍ന്നുപിടിച്ചു. മുസ്‌ലിം എവിടെയും പ്രതിനായകനായി മാറി. അവന്റെ സംസ്‌കാരവും സാമൂഹിക പ്രതിപത്തിയും ദേശസ്‌നേഹവുമെല്ലാം സംശയിക്കപ്പെട്ടു. അവന്റെ സാന്നിധ്യം പോലും അലോസരപ്പെടുത്തുന്നതായി. അവന്റെ അസ്ഥിത്വം പ്രശ്‌നവല്‍ക്കരിക്കപ്പെട്ടു, മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടു. സാംസ്‌കാരികാധിനിവേശങ്ങളെ ചെറുത്തുനിന്നവര്‍ അവരില്‍ ‘ചീത്ത മുസ്‌ലിം’ പട്ടികയിലിടം പിടിച്ചു. മതപ്രതിബദ്ധത എത്ര കണ്ട് കയ്യൊഴിയുന്നുവോ അത്ര കണ്ട് അവര്‍ക്ക് ‘ഗുഡ് മുസ്‌ലിം’ ലിസ്റ്റില്‍ ഇടം കിട്ടുന്ന അവസ്ഥ ലോകവ്യാപകമായി. ഓരോ രാഷ്ട്രവും അവരുടെ ശിശുജനന നിരക്കുകളില്‍ പോ
ലും മുസ്‌ലിം എണ്ണം തിരയാന്‍ തുടങ്ങി. കുരിശുയുദ്ധാനന്തരം പാശ്ചാത്യലോകത്ത് പടര്‍ന്നുപിടിച്ച മുസ്‌ലിം വിരോധത്തെ മീഡിയ ലോകത്തിന്റെ തന്നെ വിരോധമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. സ്വന്തം ശത്രുവിനെ എല്ലാവരുടെയും ശത്രുവാക്കുന്ന പാ
ശ്ചാത്യന്‍ തന്ത്രം മീഡിയയിലുടെ സമര്‍ത്ഥമായി നടപ്പിലാക്കി.
ഏഴും എട്ടും നൂറ്റാണ്ടുകളിലെ അറബി വികാസകാലത്ത് മുസ്‌ലിംകള്‍ യൂറോപ്യന്‍ ഉപഭൂഖണ്ഡത്തിലെത്തിയപ്പോള്‍, ക്രൈസ്തവലോകത്തിന്റെ കണ്ണില്‍ അവര്‍ വെറും അപരിഷ്‌കൃതരോ അവിശ്വാസികളോ ആയിരുന്നു. ക്രൈസ്തവതയുടെ നിരവധി ശത്രുക്കളുടെ കൂട്ടത്തില്‍ ഒരു പ്രത്യേക സ്ഥാനമൊന്നും മുസ്‌ലിംകള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. പക്ഷേ കുരിശുയുദ്ധ കാലഘട്ടമെത്തിയപ്പോള്‍ ക്രൈസ്തവതയുടെ മുസ്‌ലിം വിരോധം തീവ്രഭാവം സ്വീകരിക്കുകയായിരുന്നു. പുണ്യയുദ്ധത്തിനു വേണ്ടിയുള്ള വിഭവസമാഹരണത്തിലൂടെ ക്രൈസ്തവസമൂഹം സ്വയംബോധം കൈവരിച്ചപ്പോള്‍, ക്രിസ്ത്യന്‍ കൂട്ടായ്മയുടെ സ്പഷ്ടപ്രകടനത്തിന്റെ അതിനി
ര്‍ണായകമായ നിമിഷം ഒരു മുസ്‌ലിം ശത്രുവിനെ നിര്‍മിച്ചെടുക്കുക എന്നതായി തീര്‍ന്നു. വെറും ഒരു ശത്രുവായല്ല, ഒരു പിശാചിന്റെ ആള്‍രൂപമായാണ് കുരിശുയുദ്ധക്കാര്‍ മുസ്‌ലിംകളെ ദുര്‍ഭൂതവല്‍ക്കരിച്ചത്. പിന്നീട് ആ വിരോധം പാശ്ചാത്യരുടെ ഒരു സ്ഥായീഭാവമായി ഉറഞ്ഞുപോ
വുകയാണുണ്ടായത്. ‘മുഹമ്മദ്: പ്രവാചകന്റെ ജീവചരിത്രം’ എന്ന കൃതിയില്‍ കെറന്‍ ആംസ്‌ട്രോങ് പാശ്ചാത്യരുടെ ആ മനോവ്യവഹാരം അടിവരയിടുന്നുണ്ട്. ”പടിഞ്ഞാറുള്ള നമുക്ക് ഇസ്‌ലാമുമായി പൊരുത്തപ്പെടാന്‍ ഒരിക്കലും സാധിച്ചിട്ടില്ല. അതിനെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ അപരിഷ്‌കൃതവുമാണ്. സഹിഷ്ണുതയോടും സഹാനുഭൂതിയോടുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയുമായി പൊ
രുത്തപ്പെടുന്നതല്ല മുസ്‌ലിം ലോകത്തെ വേദനയോടും ദുരിതത്തോടുമുള്ള നമ്മുടെ മനോഭാവം. ഇസ്‌ലാം അപ്രത്യക്ഷമാവുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യുമെന്നല്ല, അത് ആരോഗ്യകരവും ശക്തവുമായി നിലനിന്നാല്‍ അതുകൊണ്ട് കൂടുതല്‍ പ്രയോജനമുണ്ടാകും. ഇനിയും സമയം വൈകിയിട്ടില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.” (ഡി.സി ബുക്‌സ്)
സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഒരു കൈ ഇന്നേവരെ മുസ്‌ലിം ലോകത്തിനുനേരെ നീട്ടാന്‍ പാശ്ചാത്യര്‍ക്കു സാധിച്ചിട്ടില്ല. അവരെ സ്വന്തം ശത്രുവായി കാണുക മാത്രമല്ല ലോകത്തിന്റെ തന്നെ ശത്രുവാക്കി അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്നും ‘പടിഞ്ഞാറ്’. ആ പണി ഏല്‍പിച്ചത് മീഡിയയെ ആയിരുന്നു. സമര്‍ത്ഥമായി തന്നെ ഏല്‍പിക്കപ്പെട്ട ‘ഉത്തരവാദിത്തം’ മീഡിയ നിര്‍വഹിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവുകളാണ് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ‘ഇസ്‌ലാം പേടി’. നമ്മുടെ കൊച്ചുകേരളത്തില്‍ പോലും അതിന്റെ അനുരണനങ്ങള്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യന്റെ ഇസ്‌ലാം വിരോധം സ്വന്തം തലയില്‍ ചുമക്കാന്‍ മലയാളിക്കുപോ
ലും അറപ്പ് മാറിയിരിക്കുന്നു. മുസ്‌ലിം ജനസംഖ്യാ നിരക്കും മുസ്‌ലിം ശിശുജനന നിരക്കും പ്രശ്‌നവല്‍ക്കരിക്കുന്നിടത്തോളം വളര്‍ന്നിട്ടുണ്ട് മലയാളിയുടെ ‘ഇസ്‌ലാം പേടി’യും.
ഇസ്‌ലാമിനെ ഭീകരവാദവുമായി ബന്ധപ്പെടുത്തി വ്യവഹരിക്കുന്ന പ്രവണതക്കു കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഊര്‍ജ്ജം പകര്‍ന്നത് മീഡിയയും പാശ്ചാത്യ ബുദ്ധിജീവികളുമായിരുന്നു. മുസ്‌ലിം നാടുകളില്‍ നടന്ന ഒറ്റപ്പെട്ട കലാപങ്ങളെ ‘ഇസ്‌ലാമീ’കരിച്ച് , ഇസ്‌ലാമിനെ തന്നെ തമസ്‌കരിക്കുവാനും വികലീകരിക്കുവാനുമുള്ള വടിയായി ഉപയോഗപ്പെടുത്തിയതില്‍ മീഡിയ വഹിച്ച പങ്ക് വളരെ വലുതാണ്. കലാപം എന്തുകാരണത്താല്‍ പൊട്ടിപ്പുറപ്പെടുന്നതായാലും ശരി അതിനെ സിദ്ധാന്തവല്‍ക്കരിച്ച് ന്യായീകരിക്കുന്ന പ്രവണത കലാപകാരികളുടെ സ്വഭാവമാണ്. പുതിയ ലോകക്രമത്തിന്റെ സ്വാഭാവികമായ ഉല്‍പന്നമായ കലാപങ്ങളില്‍ ചിലത് മുസ്‌ലിം നാടുകളില്‍ നിന്നായതിനാല്‍ അവയെ ന്യാ
യീകരിക്കുവാന്‍ കലാപകാരികള്‍ ഇസ്‌ലാമിനെ ഉപയോഗപ്പെടുത്തുന്നത് സ്വാഭാവികം മാത്രം. മുസ്‌ലിം ബഹുജനങ്ങളില്‍ നിന്നും പണ്ഡിതന്‍മാരില്‍ നിന്നും മഹാബഹുഭൂരിപക്ഷവും ഒരേ സ്വരത്തില്‍ കലാപകാരികളുടെ അത്തരം സിദ്ധാന്തവല്‍ക്കരണങ്ങളെ ഉച്ഛത്തില്‍ തള്ളിപ്പറഞ്ഞിട്ടും അതിനൊന്നും കാതുകൊടുക്കാതെ കലാപങ്ങള്‍ക്ക് ‘ഇസ്‌ലാം ഭീകരത’യുടെ പടച്ചമയം അണിയിക്കുന്നതിലാണ് മീഡിയക്ക് എന്നും താല്‍പര്യമുണ്ടായിരുന്നത്. കലാപങ്ങള്‍ക്ക് ഒരു സൈദ്ധാന്തിക ന്യായീകരണത്തിന്റെ ഇടംകണ്ടെത്തുന്ന പ്രവണത കേവലം മുസ്‌ലിം കലാപകാരികളില്‍ മാത്രം ദര്‍ശിക്കപ്പെടുന്ന ഒന്നല്ല. മറിച്ച് അത് ലോകവ്യാപകമായ ഒരേര്‍പ്പാടാണ്. ഫലസ്തീനില്‍ നടക്കുന്ന നരനായാട്ടിന് യഹൂദ കലാപകാരികള്‍ക്കും, പശ്ചിമേഷ്യല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതികള്‍ക്ക് ക്രൈസ്തവ യൂറോപ്പിനും, ഇന്‍ഡ്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടയ്ക്ക് ഇന്‍ഡ്യന്‍ ഫാഷിസ്റ്റുകള്‍ക്കും പറയാനുണ്ട് ഇത്തരം സൈദ്ധാന്തിക ന്യായീകരണങ്ങള്‍. അവരൊക്കെ അതു നിരന്തരം ഉരുവിട്ടു കൊണ്ടിരിക്കുന്നുമുണ്ട്. ഇസ്‌ലാമിന്റെ കാര്യത്തില്‍ ഇടപെട്ടതുപോലെ, കലാപകാരികളുടെ സൈദ്ധാന്തിക ന്യായീകരണങ്ങളെ കൂട്ടപിടിച്ച് ഒരു മതത്തെ തന്നെ ഭീകരവല്‍ക്കരിക്കുന്ന പ്രവണത അവിടെയൊന്നും മീഡിയ പ്രദര്‍ശിപ്പിക്കുന്നില്ലെന്നതില്‍ അതിശയിക്കപ്പെടാന്‍ ഒന്നുമില്ല. കാരണം മീഡിയയുടെ ‘ടാര്‍ഗെറ്റ്’ വ്യക്തമാണ്; ഇസ്‌ലാമിനെ പ്രശ്‌നവല്‍ക്കരിക്കുക എന്നതുമാത്രം.

ഇസ്‌ലാം ഭീകരതയുടെ പ്രത്യയശാസ്ത്രമോ?

”അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള മതപരമായ നിയമസാധുത നല്‍കാന്‍ നാം തയ്യാറല്ല. അവര്‍ മതനേതാക്കളല്ല; അവര്‍ ഭീകരവാദികളാണ്. മതങ്ങളൊന്നും തന്നെ ഭീകരതയുടെ ഉത്തരവാദികളല്ല. ഭീകരതക്കും കലാപങ്ങള്‍ക്കുമെല്ലാം ഉത്തരവാദികള്‍ ജനങ്ങളാണ്” (The Independent, 2015 February 18)
ലിബിയന്‍ കടപ്പുറത്തുവെച്ചു കൊല്ലപ്പെട്ട ക്രിസ്ത്യന്‍ തടവുകാരുടെ ഘാതകരെപ്പറ്റി പരാമര്‍ശിക്കവെ അവരെപ്പറ്റി ഇസ്‌ലാമിക ഭീകരവാദികളെന്നു വിശേഷിപ്പിക്കാന്‍ വിസമ്മതിച്ചുകൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമ
പറഞ്ഞ വാക്കുകളാണിത്. ഐ.എസ്.ഐ.എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത നരനായാട്ട് ഇസ്‌ലാമിന്റെ പറ്റില്‍ ചേര്‍ക്കുന്നതില്‍ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. ”നാം
യുദ്ധം ചെയ്യുന്നത് ഇസ്‌ലാമിനെതിരിലല്ല; ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനിച്ച് വികലമാക്കുന്നവര്‍ക്കെതിരിലുള്ളതാണ് നമ്മുടെ യുദ്ധം” ഒബാമയുടെ വാക്കുകള്‍ പുതിയ ലോകസാഹചര്യങ്ങള്‍ക്കു നടുവില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 9/11 ഭീകരാക്രമണത്തോടെ ഇസ്‌ലാമിനെതിരെ ‘പുതിയൊരു കുരിശുയുദ്ധം പ്രഖ്യാപിക്കുകയാണ് നാം’ എന്നായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു.ബുഷ് പ്രഖ്യാപി
ച്ചത്. അതില്‍ നിന്നുള്ള ഒരു നയപരമായ അയവായാണ് ഒബാമയുടെ വാക്കുകളെ ലോകം നോക്കി കണ്ടത്. വിശേഷിച്ചും മുസ്‌ലിം ലോകം. എന്നാല്‍ 45-ാം യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്
തെരഞ്ഞെടുക്കപ്പെട്ടതോടെ ആ പ്രതീക്ഷകള്‍ക്കുമേല്‍ മങ്ങലേല്‍ക്കുകയായിരുന്നു. നിരവധി ഭീഷണികളാണ് മുസ്‌ലിംകള്‍ക്കെതിരെ ട്രംപ് മുഴക്കിയിരിക്കുന്നത്. യു.എസിലേക്കു കടക്കുന്നതിന് മുസ്‌ലിംകള്‍ക്ക് വിലക്ക്, രാജ്യത്ത് പ്രവേശിക്കുന്ന മുസ്‌ലിംകളെക്കുറിച്ച് പ്രത്യേക പട്ടിക തയ്യാറാക്കല്‍, മുസ്‌ലിം പള്ളികളെ നിരന്തര നിരീക്ഷണത്തിനു വിധേയമാക്കല്‍, ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കല്‍, ഇസ്രയേലിന്റെ അനധികൃത കുടിയേറ്റത്തെ പിന്തുണക്കല്‍ തുടങ്ങി മുസ്‌ലിം വിരുദ്ധതയിലൂന്നിയാണ് ട്രംപ് തെരഞ്ഞെടുപ്പ് ഗോദയിലേക്കു കടന്നുവന്നതും വിജയിച്ചു കയറിയതും. ശുഭപ്രതീക്ഷകള്‍ക്ക് നേരിയ ഒരിടം പോലും ബാക്കിവെച്ചിട്ടില്ല പുതിയ അമേരിക്കന്‍ പ്രസിഡന്റ്. അതുകൊണ്ടു തന്നെ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നതില്‍ നിന്നും തല്‍ക്കാലം ഇസ്‌ലാമിന് ഒഴിവൊന്നും ലഭിക്കാനിടയില്ല. ഭീകരതയുടെ പ്രത്യയശാസ്ത്ര പരിസരങ്ങളെപറ്റിയുള്ള ചര്‍ച്ചകള്‍ അതിനാ
ല്‍ പൂര്‍വോപരി ചൂടുപിടിക്കും എന്നു മുസ്‌ലിം ലോകത്തിനറിയാം. പുതിയൊരു ശത്രു തരപ്പെടും വരെ ഇസ്‌ലാമിനെ പാശ്ചാത്യന്‍ ‘ബാധ’ വിട്ടൊഴിയുന്ന ലക്ഷണമൊന്നുമില്ല. പോരാത്തതിന് ഇസ്രയേല്‍ എന്ന ‘അന്താരാഷ്ട്ര തെമ്മാടി’ തോള്‍ചാരി നില്‍ക്കുകയുമാണ്. ഇസ്‌ലാം കളത്തില്‍ തന്നെ നിര്‍ത്തപ്പെടുമെന്നതു തീര്‍ച്ച.
മാനവികപക്ഷത്തുനിന്നും ഇസ്‌ലാമിനെ ഭീകരപക്ഷത്തേക്ക് വലിച്ചുകെട്ടാന്‍ പരിശ്രമിക്കുന്നവര്‍ ബോധപൂര്‍വം കണ്ണടക്കുന്ന വസ്തുതയാണ്, ലോകത്ത് ഇന്ന് ഏറ്റവും വലിയ വളര്‍ച്ചനിരക്ക് പ്രകടമാക്കുന്ന മതമാണ് ഇസ്‌ലാം എന്നത്. തീര്‍ത്തും മാനവിക വിരുദ്ധപക്ഷത്ത് നിലയുറപ്പിച്ച ഒരു മതത്തിന് നൂറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഈ വളര്‍ച്ച പ്രാപിക്കുവാന്‍ സാധിച്ചത്? ആറാം നൂറ്റാണ്ടില്‍ ഇസ്‌ലാം ആവിര്‍ഭാവം കൊണ്ടതിനുശേഷം വൈരുദ്ധ്യവും വൈവിധ്യവുമാര്‍ന്ന എത്രയെത്ര മാറ്റങ്ങള്‍ക്കാണ് ലോകം വേദിയായത്. സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ എല്ലാ മാറ്റങ്ങളെയും അതിജയിച്ച്, ജൈത്രയാത്ര തുടരാന്‍ ഇസ്‌ലാമിനു സാധ്യമായിരിക്കുന്നു എന്നത് ചിന്താര്‍ഹമായ ഒരു കാര്യം തന്നെയാണ്. തുല്യതയില്ലാത്ത തമസ്‌കരണശ്രമങ്ങള്‍ക്കും വികലവല്‍ക്കരണങ്ങള്‍ക്കും നടുവില്‍ നിന്നുകൊണ്ട് ലോകം മുഴുവന്‍ ഒരു വടവൃക്ഷം പോലെ പടര്‍ന്നു പന്തലിക്കാന്‍ മാനവിക വിരുദ്ധത കുടികൊള്ളുന്ന ഒരു മതത്തിനു സാധിക്കുമോ? ചരിത്രകാലങ്ങളിലെ മുസ്‌ലിം പടയോട്ടങ്ങളെ ചൂണ്ടിക്കാണിച്ച് ഇസ്‌ലാം വളര്‍ച്ചയുടെ കാരണം ‘വാളാ’യിരുന്നെന്ന ആ പഴകിചിതലെടുത്ത ആരോപണം പക്ഷേ വര്‍ത്തമാനകാല വളര്‍ച്ചക്കുള്ള മറുപടിയായി അവതരിപ്പിക്കാന്‍ സാധ്യമല്ലെന്ന് ഇസ്‌ലാം വിമര്‍ശകര്‍ക്കുപോലും ബോധ്യമുള്ള സംഗതിയാണ്. ഇസ്‌ലാംതമസ്‌കരണശ്രമങ്ങള്‍ക്ക് ബൗദ്ധികമായി ഏറെ ഊര്‍ജ്ജം ചെലവഴിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പില്‍ പോലും ഏറ്റവും അധികം വളര്‍ന്നുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. 2010ല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ഡവലപ്
മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് ക്രിസ്തുമതത്തിനും എത്രയോ മുന്നിലാണ് ഇസ്‌ലാമിന്റെ വളര്‍ച്ചാനിരക്ക്. 1950നും 2010നുമിടയില്‍ ഇസ്‌ലാമിനുണ്ടായ വളര്‍ച്ച ഓരോ രാഷ്ട്രവും തരംതിരിച്ച് കണക്കുകള്‍ നിരത്തുന്നുണ്ട് ആ പഠന റിപ്പോര്‍ട്ടില്‍. ബ്രിട്ടന്‍ (0.3%-6.61%), ഫ്രാന്‍സ് (0.55%-10.00%), ജര്‍മനി (0.03%-5.22%), ഇറ്റലി (0.10%-2.10%), നെതര്‍ലാന്റ്‌സ് (0.05%-5.80%), ബെല്‍ജിയം (0.10%-6.00%), സ്വീഡന്‍ (0.01%-5.38%), ഓസ്ട്രിയ (0.3%-6.61%), റഷ്യ (5.95% – 10.14%), ഡെന്‍മാര്‍ക് (0.01% – 3.70%), സ്വിസര്‍ലാണ്ട് (0.05% – 4.26%), ഗ്രീസ് (1.48% – 2.86%),
സ്‌പെയിന്‍ (0.01% – 2.60%), നോര്‍വെ (0.13% – 2.05%) ഇങ്ങനെ മൊത്തം യൂറോപ്പില്‍ ഇസ്‌ലാം 1950നും 2010നും ഇടയില്‍ 1.97 ശതമാനത്തില്‍ നിന്നും 5.74 ശതമാനം വളര്‍ച്ചാനിരക്ക് പ്രകടമാക്കി. ലോകാടിസ്ഥാനത്തിലുള്ള വളര്‍ച്ചാനിരക്കനുസരിച്ച് 17.06 ശതമാനത്തില്‍ നിന്നും 24.86 ശതമാനത്തിലേക്കും 1950നും 2010നും ഇടയില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയുണ്ടായതായി ആ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മാത്രമല്ല 2020ലും ഇസ്‌ലാം തന്നെയായിരിക്കും വളര്‍ച്ചാനിരക്ക് ഏറ്റവും അധികം പ്രകടമാക്കുന്ന മതമെന്നും കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നുണ്ട് ‘ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ഡവലപ്
മെന്റ ്’.
ഭീകരതയെയാണ് ഇസ്‌ലാം പ്രചോദിപ്പിക്കുന്നതെങ്കില്‍ ഇത്ര വലിയ വളര്‍ച്ചാനിരക്ക് ഇസ്‌ലാമിനുനേരെ എഴുതപ്പെടില്ലായിരുന്നു. മാനവികതയെ വല്ലാതെ ആകര്‍ഷിക്കുന്ന ഒരു സവിശേഷത ഇസ്‌ലാമില്‍ പ്രകടമാണ്. അതുകൊണ്ട് തന്നെയാണ് കടന്നുചെന്നിടം മുഴുവന്‍ അതു വിജയിച്ചടക്കിയതും. വാളുകൊണ്ടായിരുന്നു ഇസ്‌ലാമിന്റെ വളര്‍ച്ചയെങ്കില്‍ ചരിത്രത്തില്‍ ഒരു തുടര്‍ക്കഥയായി നിലനി
ല്‍ക്കാന്‍ അതിനൊരിക്കലും സാധിക്കുമായിരുന്നില്ല. പടയോട്ട വിജയങ്ങളുടെ മാത്രമല്ല തിരിച്ചടികളുടെയും അതിജയങ്ങളുടെയും മണ്ണില്‍ നിന്നുപോലും തുല്യതയില്ലാത്ത ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സുലഭമായി കോറിയിടപ്പെട്ടിട്ടുണ്ട്. രക്തരൂക്ഷിത പടയോട്ടങ്ങളുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെയും നുണക്കഥകള്‍ പറഞ്ഞ് ഇസ്‌ലാം വളര്‍ച്ചയെ പോലും ഭീകരവല്‍ക്കരിക്കുന്നവര്‍ പാശ്ചാത്യലോകത്തുനിന്നും എഴുതപ്പെട്ട ‘ഗൈ ഈറ്റെ’ന്റെ (Charles le Gai Eaton) ഇസ്‌ലാം ആന്റ് ദി ഡെസ്റ്റിനി ഓഫ് മാന്‍ (Islam and the Destiny of Man) എന്ന പുസ്തകം ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ”ലോകത്തുടനീളം ഇസ്‌ലാം പടര്‍ന്നു പന്തലിച്ചതിന്റെ ഗതിവേഗം വിചിത്രമാണ്. എന്നാല്‍ ചോരപ്പുഴകളൊന്നും ഒഴുകിയില്ലെന്നത് അതിനേക്കാള്‍ വിചിത്രമാണ്. കീഴടങ്ങിയവരുടെ ശവശരീരങ്ങള്‍ ഒരിടത്തും നിറഞ്ഞുകവിഞ്ഞില്ല. ആള്‍പ്പാര്‍പ്പുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്തി ജനങ്ങളെ മുസ്‌ലിം സൈനികര്‍ കൊന്നൊടുക്കിയില്ല. അങ്ങേയറ്റത്തെ ആത്മനിയന്ത്രണം അവര്‍ പുലര്‍ത്തി. കൂട്ടക്കൊല, ബലാത്സംഗം, ചുട്ടുകരിക്കല്‍ ഒന്നും നടന്നില്ല. നമ്മുടെ കാലത്ത് ചിന്തിക്കാന്‍ പോലും സാധിക്കാത്തവിധം ഇവര്‍ ദൈവത്തെ ഭയപ്പെട്ടു. ദൈവസാന്നിധ്യത്തെക്കുറിച്ച വിശ്വാസം അവരെ ചികിതരാക്കി. വിദൂരങ്ങളിലെ വിശാലലോകം അവരെ മുന്നോട്ടു നീങ്ങാന്‍ ക്ഷണിക്കുമ്പോള്‍ മൃദുവായ കാല്‍വെപ്പുകളോടെയാണ് അവര്‍ ഭൂമിയിലൂടെ നടന്നത്. ഇതുപോ
ലൊരു ജൈത്രയാത്ര മുമ്പോ ശേഷമോ സംഭവിച്ചില്ല”. (Islam and the Destiny of Man, Gai Eaton)
മാനവികതയെ ആകര്‍ഷിക്കുന്ന സാര്‍വകാലികവും സാര്‍വജനീനവുമായ ഒരുതരം വശീകരണശേഷി ഇസ്‌ലാമിനുണ്ട്. ദൈവികവും പ്രവാചക പാരമ്പര്യവും ചേര്‍ന്നു രൂപപ്പെടുത്തിയ ആ ആകര്‍ഷണശേഷി തിരിച്ചറിയാന്‍ ഇസ്‌ലാം വായനക്കുള്ള ഒരു തുറന്ന മനസ്സാണ് ആദ്യമുണ്ടാകേണ്ടത്. മുന്‍ധാരണകളും സ്ഥാപിത താല്‍പര്യങ്ങളും മാറ്റിവെച്ച് ഇസ്‌ലാം വായനക്കിറങ്ങുമ്പോള്‍ അതാര്‍ക്കും അനുഭവവേദ്യമായിരിക്കും. അതുകൊണ്ടാണ് സര്‍ ജോര്‍ജ്ജ് ബര്‍ണാഡ് ഷാ ‘ദി ജെനുവിന്‍ ഇസ്‌ലാമി’ല്‍ ഇങ്ങനെ എഴുതിയത്.
”ഏതെങ്കിലും ഒരു മതത്തിന് അടുത്ത നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇംഗ്ലണ്ടിനെ അല്ല യൂറോപ്പിനെത്തന്നെ ഭരിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഇസ്‌ലാമിനായിരിക്കും.
ഞാന്‍ എല്ലായ്‌പ്പോഴും മുഹമ്മദിന്റെ മതത്തെ അതിന്റെ അതിശയകരമായ ഊര്‍ജ്ജസ്വലത കാരണം അതീവ ആദരവിലാണ് കണ്ടിട്ടുള്ളത്. ഏതു കാലഘട്ടത്തിനും യോജിക്കുംവിധം ജീവിതത്തിന്റെ മാറുന്ന അവസ്ഥയ്ക്ക് അനുസരിച്ച് യോജിച്ചു പോ
കാനുള്ള കഴിവുള്ള ഒരേ ഒരു മതം ഇസ്‌ലാമാണെന്ന് എനിക്കു തോന്നുന്നു. ഞാന്‍ പ്രവാചകനെ പഠിച്ചിരിക്കുന്നു. അതിശയകരമായ മനുഷ്യന്‍! എന്റെ അഭിപ്രായത്തില്‍ അദ്ദേഹം ക്രിസ്തുവിരുദ്ധനല്ല. മനുഷ്യവംശത്തിന്റെ വിമോചകന്‍ എന്നു തന്നെ അദ്ദേഹം വിളിക്കപ്പെടണം.
ഞാന്‍ വിശ്വസിക്കുന്നു, അദ്ദേഹത്തെപ്പോലൊരു മനുഷ്യന്‍ ലോകത്തിന്റെ ഭരണാധികാരി ആകുമെങ്കില്‍ ആവശ്യം വേണ്ട സമാധാനവും സന്തോഷവും കൊണ്ടുവരുംവിധം ലോകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിക്കും. ഇന്നത്തെ യൂറോപ്പിന് സ്വീകാര്യമാകാന്‍ തുടങ്ങിയപോലെ തന്നെ നാളത്തെ യൂറോപ്പിനും മുഹമ്മദിന്റെ വിശ്വാസം സ്വീകാര്യമാകും എന്ന് ഞാന്‍ പ്രവചിച്ചിട്ടുണ്ട്. യൂറോപ്പിനെ ഇസ്‌ലാം ആകര്‍ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുത്ത നൂറ്റാണ്ടില്‍ അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇസ്‌ലാമിക വിശ്വാസം കൊണ്ടുള്ള ഉപകാരം യൂറോപ്പ് ഏറെ മനസ്സിലാക്കി മുന്നോട്ടു പോകും”.
വിശുദ്ധ ക്വുര്‍ആനും നബിജീവിതവും ഒരു തുറന്ന വായനക്കു വിധേയമാക്കിയാല്‍ തിട്ടപ്പെടുത്താവുന്നതേയുള്ളൂ, ഇസ്‌ലാം മാനവികതയുടെ പക്ഷത്തോ അതല്ല ഭീകരതയുടെ പക്ഷത്തോ എന്ന കാര്യം. രാപ്പകല്‍ ഭേദമില്ലാതെ മീഡിയ പാ
ടിത്തരുന്ന ഇസ്‌ലാം വെറിയുടെ പഴംപാട്ടുകള്‍ സൃഷ്ടിച്ചെടുത്ത മുന്‍ധാരണകളും, പാശ്ചാത്യ-പൗരസ്ത്യ ഭേദമില്ലാതെ ഇസ്‌ലാം വൈരികള്‍ ഉരുവിട്ടുതന്ന ഇസ്‌ലാം വിരോധത്തിന്റെ നുണക്കഥകള്‍ തീര്‍ത്ത ധാരണതെറ്റുകളും മാറ്റിവെച്ച്, നേര്‍ക്കുനേരെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നായിരിക്കണം ഇസ്‌ലാം വായന നടത്തേണ്ടതെന്നുമാത്രം. അത്തരം പഠനത്തിനു തയ്യാറായാല്‍ ‘ലോകത്തിന്റെ ഇസ്‌ലം പേടി’ക്കു ശമനം വരും, തീര്‍ച്ച. ഭൂമിയില്‍ ദൈവത്തിന്റെ വിനയാന്വിത ദാസന്‍മാരായി ജീവിക്കുക
(31:18), ദൈവാവകാശങ്ങളില്‍ മറ്റൊരാളെയും പങ്കുചേര്‍ക്കാതിരിക്കുക (2:21, 22), നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക (31:17), എത്ര പ്രതികൂല സാഹചര്യത്തില്‍ പോലും സത്യം പറയുക (4:135), പരദൂഷണം പറയരുത് (49:12), അസൂയ അരുത് (4:54), മറ്റുള്ളവരെ പരിഹസിക്കരുത് (49:11), ചാരവൃത്തിയും മറ്റുള്ളവരുടെ രഹസ്യങ്ങളും ഒളിഞ്ഞറിയരുത് (49:12), കള്ളസാക്ഷി പറയരുത് (2:283), സത്യത്തിനു സാക്ഷ്യം പറയാന്‍ മടിക്കരുത് (2:283), സംസാരിക്കുമ്പോള്‍ ശബ്ദം താഴ്ത്തുക (31:19), പരുഷമായി പെരുമാറരുത് (3:159), ജനങ്ങളോട് സൗമ്യമായ വാക്കുകള്‍ പറയുക (20:44), അഹങ്കാരം അരുത് (7:13), മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് മാപ്പുനല്‍കുക (7:199), മനുഷ്യരോട് ഔദാര്യത്തോടെ വര്‍ത്തിക്കുക (4:36), അഗതികള്‍ക്ക് ആഹാരം നല്‍കുക (107:3), അനാഥകളെ സംരക്ഷിക്കുക (2:220), ചോദിച്ചു വരുന്നവരെ ആട്ടിയകറ്റരുത് (93:10), അതിഥികളെ സല്‍ക്കരിക്കുക (51:26), വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കുക (2:273), ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ എടുത്തുപറഞ്ഞ് മറ്റുള്ളവരെ വിഷമിപ്പിക്കരുത് (2:264), വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ തിരച്ചേല്‍പിക്കണം (4:55), കരാര്‍ ലംഘിക്കരുത് (2:177), തിന്മയെ നന്മകൊണ്ടു പ്രതിരോധിക്കുക (41:34), നന്മയില്‍ ആരുമായും സഹകരിക്കണം (5:2), നീതി പ്രവര്‍ത്തിക്കണം (5:8), ആരോടും അനീതി ചെയ്യരുത് (5:8), അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത് (6:152), വഞ്ചകര്‍ക്ക് കൂട്ടുനില്‍ക്കരുത് (4:105), അന്യന്റെ ധനം അന്യായമായി സ്വന്തമാക്കരുത് (4:29), മദ്യം കഴിക്കരുത് (5:90), കൈക്കൂലി വാങ്ങരുത് (2:188), പലിശ തിന്നരുത് (2:275), വ്യഭിചാരത്തെ സമീപി
ക്കരുത് (17:32), കൊലപാതകം അരുത് (4:92), ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത് (2:60), ഉച്ചനീചത്വബോധം ഉണ്ടാകരുത് (49:13), കോപം അടക്കനി
ര്‍ത്തണം (3:134), അന്യമതസ്ഥരുടെ ആരാധ്യവസ്തുക്കളെ നിന്ദിക്കരുത് (6:108), മതത്തില്‍ നിര്‍ബന്ധം പാടില്ല (2:256), വര്‍ഗീയ ചിന്തകള്‍ പാടില്ല (49:13) തുടങ്ങി പാരാവാരം കണക്കെ പരന്നുകിടക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങളില്‍ നിന്ന് പ്രചോദിപ്പിക്കപ്പെടുന്നത് ഭീകരതയാണേ, അതോ മാനവികതയാണോ? ഒരു സംശയവും വേണ്ട വ്യക്തിജിവിതം മുതല്‍ സാമൂഹികതലം വരെ മാനവികതയുടെ പക്ഷത്തേക്ക് ചാഞ്ഞുനില്‍ക്കാന്‍ പഠിപ്പിക്കുന്ന മതമാണിസ്‌ലാം. പിന്നെ എങ്ങനെയാണ് ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നും തെളിവുകളുദ്ധരിച്ചുകൊണ്ട് ഭീകരവാദത്തിനു തെളിവു നിരത്താന്‍ ഇസ്‌ലാം വൈരികള്‍ക്കും, ഭീകരവാദികള്‍ക്കും ഒരുപോലെ സാധ്യമായത്?. ചിന്താര്‍ഹമായ ഒരു കാര്യം തന്നെയാണത്. അതിനെപ്പറ്റി ചര്‍ച്ച ചെയ്യുംമുമ്പ് നാം
മനസ്സിലാക്കേണ്ടുന്ന സുപ്രധാനമായ ഒരു വശമുണ്ട്. ഇസ്‌ലാമിനുമേല്‍ ഭീകരവാദത്തിന്റെ ചാപ്പ കുത്തിയവര്‍ക്കും ‘ഇസ്‌ലാമികഭീകരവാദി’കള്‍ക്കും പറയാനുള്ള തെളിവുകള്‍ ഒന്നുതന്നെയാണ്. ഒരു തരിമ്പുപോലും ഭിന്നിപ്പ് അവര്‍ക്കിടയില്‍ പ്രകടമല്ല. ഒരേ കളരിയില്‍ നിന്നുതന്നെയാണ് രണ്ടു കൂട്ടരും അഭ്യാസം പഠിച്ചതെന്ന് നാം അടിവരയിട്ടു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിശേഷിച്ചും ഭീകരതയുടെ ഐ.എസ് കാലഘട്ടം അതാണ് നമ്മോടു പറയുന്നത്, ഇസ്‌ലാം വൈരികളുടെ തിരക്കഥയും ഭീകരവാദികളുടെ വേഷപ്പകര്‍ച്ചയും.

(അവസാനിച്ചിട്ടില്ല)

Leave a Reply

Your email address will not be published. Required fields are marked *