പശുവും ദൈവവിശ്വാസിയും

‘പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണിക്കാമെന്ന്’ ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി വ്യക്തമാക്കുകയുണ്ടായി.
മനുഷ്യനും മലക്കുകളും തമ്മിലുളള ബൗദ്ധികപരമായ വ്യത്യാസം മനുഷ്യര്‍ സ്വതന്ത്രരാണ് എന്നതാണ്. പ്രപഞ്ചത്തിലെ ഏതു ചരാചരങ്ങളേയും ദൈവമായി സ്വീകരിക്കാന്‍ രാജ്യത്തെ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് കല്ല്, കരട്, മുളള്, മൂര്‍ഖന്‍പാമ്പ് മുതല്‍ സൂര്യന്‍, ചന്ദ്രന്‍ എന്നിങ്ങനെയുളള ഗ്രഹങ്ങളെ വരെ ആരാധിക്കുന്നവരുണ്ട്.
എന്നാല്‍ മനുഷ്യനെ സൃഷ്ടിച്ചവനായ രക്ഷിതാവ് മനുഷ്യന് സത്യവിശ്വാസത്തിന്റേതായ ഒരു രജതരേഖ വരച്ചുവെച്ചിട്ടുണ്ട്. ഭൂമിയില്‍ ജനിക്കുന്ന ഓരോ മനുഷ്യന്റെ ആത്മാവിന്റെ അഭിലാഷമായി ഈ സത്യവിശ്വാസത്തിന്റെ അംശം കുടികൊളളുന്നുമുണ്ട്.
”നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ടു വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷിനിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്). അല്ലെങ്കില്‍ മുമ്പ് തന്നെ ഞങ്ങളുടെ പൂര്‍വപി
താക്കള്‍ അല്ലാഹുവോട് പങ്കുചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന് നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാല്‍. അപ്രകാരം നാം തെളിവുകള്‍ വിശദമായി വിവരിക്കുന്നു. അവര്‍ മടങ്ങിയേക്കാം.” (ക്വുര്‍ആന്‍ 7:172-174)
ഓരോ മനുഷ്യമക്കളുടേയും ആത്മാക്കളുടെ ഭൂതഭാവി വര്‍ത്തമാനങ്ങളാണ് ഇവിടെ പ്രസ്താവിക്കപ്പെട്ടത്. അഥവാ അഭൗതിക ലോകത്ത് വച്ച് ലോകാവസാനം വരെ ജനിക്കാനിരിക്കുന്ന മനുഷ്യാത്മാക്കളോട് പ്രപഞ്ചനാഥന്‍ ആരാഞ്ഞു.
”ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ ?”
എല്ലാ ആത്മാക്കളും ഐക്യകണ്‌ഠേന മറുപടി നല്‍കി.
”അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു”
ഇത്തരത്തില്‍ സാക്ഷ്യം വഹിച്ച ഓരോ ആത്മാവും ഭൂമിയില്‍ ജനിക്കുമ്പോള്‍ അവന്റെ മുമ്പില്‍ ദൈവങ്ങളെന്നു പറയപ്പെടുന്നതും അല്ലാത്തതുമായ ഒട്ടേരെ ചരാചരങ്ങളുണ്ട്. ഈ ദൈവങ്ങള്‍ക്കും അദൈവങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന കുഞ്ഞിന് പ്രായപൂര്‍ത്തിയാകുന്നതോടെ യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്താനുളള നിരീക്ഷണ പാടവം നല്‍കിയിരിക്കുന്നു. തന്റെ ഇന്ദ്രിയങ്ങളെ ഉപയോഗപ്പെടുത്തി അച്ഛനും അമ്മയും മന്ത്രിയും തന്ത്രിയും ജനങ്ങളും ജഡ്ജിമാരും പറയുന്നതും ആരാധിക്കുന്നതുമൊക്കെയാണോ യഥാര്‍ത്ഥ സൃഷ്ടാവ് എന്ന് ഉറപ്പുവരുത്താനുളള ബുദ്ധിയും ശക്തിയും അവന്‍ പുറത്തെടുക്കണം. ആത്മാവിന്റെ അഭിലാഷത്തോടൊപ്പം യഥാര്‍ത്ഥ ദൈവത്തെ ക്കുറിച്ചുളള വചനങ്ങളും ദൃഷ്ടാന്തങ്ങളും അവന് ചുറ്റിലും നിറഞ്ഞു നില്‍ക്കുന്നു.

യോദേവനാം താമധാ ഏക ഏവ
ഋഗ്വേദം 8-3-3 പ്രകാരം ‘ദേവനാമങ്ങള്‍ ധരിച്ച വ്യക്തി ഒന്നേ ഒന്നാകുന്നു’. പക്ഷേ ആരധനാ വഴിപാടുകള്‍ക്കായി മുന്നില്‍ നിര്‍ത്തിയ ദൈവങ്ങളുടെ എണ്ണങ്ങള്‍ മുപ്പത്തിമൂന്ന് കോടിയോളം വരുമെന്ന് പറയപ്പെടുന്നു. പുതിയ സാഹചര്യത്തില്‍ ബഹുദൈവ വിശ്വാസത്തിന്റെ പതിനെട്ടാം പടിയിലേയ്ക്ക് കഴുത്തില്‍ കയറിയിട്ട് പശുവിനെ പ്രാധാന്യപൂര്‍വ്വം വലിച്ചുകൊണ്ട് വരുന്നു എന്ന് മാത്രം.
ദൈവത്തെക്കുറിച്ചുളള മനുഷ്യന്റെ തന്നെ നിര്‍വ്വചനങ്ങള്‍ മനുഷ്യന്‍ ചരാചരങ്ങളെ ദൈവമാക്കുന്നതോടെ തകര്‍ന്നടിയുന്നു. അഥവാ സാമൂഹികമോ സാമ്പത്തികമോ നേതൃത്വപരമോ ആയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പലരും ദൈവത്തെക്കുറിച്ചുണ്ടായിരിക്കേണ്ട ജ്ഞാനത്തിനുമറയിട്ട് അപദൈവ നിര്‍മ്മാണങ്ങള്‍ നടത്തുന്നു. ഇത്തരം നിര്‍മ്മാണങ്ങളില്‍ ആകൃഷ്ടരായവര്‍ ദൈവത്തെക്കുറിച്ചുളള ജഞാനം നേടാന്‍ പരിശ്രമിക്കാതെ അജ്ഞാനികളായി തുടരുന്നു. അതിനാല്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ അത്യുന്നത ജ്ഞാനം കരസ്ഥമാക്കിയവര്‍പോലും ദൈവിക വിജ്ഞാനത്തില്‍ പൂജ്യത്തില്‍തന്നെ നിലനില്‍ക്കുന്നു! ദൈവത്തെ കണ്ടെത്താനുളള വഴികള്‍ ആദരിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കെ തന്നെയാണ് ഈ അജ്ഞാനാവസ്ഥ എന്നത് ശ്രദ്ധേയമാണ്.
”സര്‍വ്വോല്‍കൃഷ്ടവും വികാരമില്ലാത്തതുമാ
യ എന്റെ ആത്മ സ്വരൂപത്തെ മനസ്സിലാക്കാത്ത അല്പബുദ്ധികള്‍ അവ്യക്തനായ എന്നെ വ്യക്തമായ രൂപത്തോടു കൂടിയവനാണെന്ന് വിചാരിക്കുന്നു. യോഗ്യമായ രൂപത്തോടു കൂടിയവനാണെന്ന് വിചാരിക്കുന്നു. യോഗ്യമായാല്‍ മൂടപ്പെട്ടിരിക്കുന്ന ഞാന്‍ എല്ലാവര്‍ക്കും പ്രകാശനായി തീരുന്നില്ല. ജനനമോ വികാരമോ ഇല്ലാത്ത എന്നെ മൂഢ ജനങ്ങള്‍ അറിയുന്നില്ല” (ഭഗവത്ഗീത 7:24, 25).
ദൈവത്തെക്കുറിച്ചുളള ഈ തത്ത്വത്തിലേയ്ക്ക് ഒരു പശു അല്ലെങ്കില്‍ ജീവനളളതോ ഇല്ലാത്തതോ ആയ ഒരു പദാര്‍ത്ഥം കടന്നു വന്നാല്‍ അവസ്ഥയെന്താകും ? ശൂന്യതയില്‍ നിന്നല്ല, ഒരു പശുവിന്റെയും കാളയുടെയും ഇണചേരലിനുശേഷമാണ് പശു ഉണ്ടാകുന്നത്. ജീവനുളള ദൈവങ്ങളെല്ലാം ഇത്തരത്തില്‍ ഒരു പുരുഷ-സ്ത്രീ വര്‍ഗങ്ങളുടെ ബീജ-അണ്ഡ സംയോജനത്തിലൂടെ മാത്രമാണ് ഉണ്ടാകുന്നത്. ജീവനില്ലാത്തവയാ ണെങ്കില്‍ ഒരു ശില്‍പിയുടെയോ ചിത്രകാരന്റെയോ കരവിരുതിനാല്‍ രചിക്കപ്പെടുന്നു. പ്രപഞ്ചത്തിലെ അജൈവ പദാര്‍ത്ഥങ്ങളില്‍പ്പോലും പ്രോട്ടോണ്‍, ഇലക്‌ട്രോണ്‍ പോലെ ഒരു ഇണപ്പൊരുത്തം നിലനില്‍ക്കുന്നുണ്ടെന്ന് ശാസ്ത്രം.
പശുവിന് വികാരമുണ്ട്. അതിനാല്‍ അതിന്റെ ജീവിത്തിലെ നിശ്ചിത ഘട്ടമെത്തിയാല്‍ അത് ഇണചേരലിന് സന്നദ്ധയാകുന്നു. പശുവിനെന്നല്ല, ജീവനുളള ദൈവങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ വികാരങ്ങളുണ്ട്. അതുകൊണ്ടാണല്ലോ ദൈവ സങ്കല്‍പ്പങ്ങളിലെ ദേവന്മാര്‍ക്ക് ദേവികളും ഉണ്ടായത്.
അതിപ്രധാനമായ കാര്യം ദൈവം അവ്യക്തനാണ് എന്നതാണ്. ദൈവത്തിന് രൂപം നല്‍കുന്നവര്‍ അല്പബുദ്ധികളാണെന്നാണ് ഭഗവത്ഗീതയില്‍ നിന്ന് വ്യക്തമാകുന്നത്. പശു അവ്യക്തമല്ല. ദൈവങ്ങളായി പരിഗണിക്കപ്പെടുന്ന ചരാചരങ്ങളൊന്നുംതന്നെ അവ്യക്തമല്ല. അതുകൊണ്ടാണല്ലോ വ്യക്തമായ ലക്ഷങ്ങളോടെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് പശുവിനെ വലിച്ചുകൊണ്ടുവരുവാന്‍ കഴിയുന്നത്.
പശു കാണത്തയ്ക്കവന്‍ ആണ്. പശുവെന്നല്ല, ദൈവങ്ങളായി പറയപ്പെടുന്ന ജീവികളെയെല്ലാം മനുഷ്യര്‍ക്ക് കാണാം. അതല്ലെങ്കില്‍ അവയുടെ രൂപം ചിത്രങ്ങളിലോ ശില്‍പ്പികളിലോ പ്രകാശിക്കുന്നു. ദൈവമായി നിര്‍ത്തിയ അജൈവ പദാര്‍ത്ഥങ്ങളെല്ലാംതന്നെ ദൃഷ്ടിഗോചരമാണ്.
പശു ഒരു പ്രതീകമാണ്. ദൈവത്തെക്കുറിച്ചുളള ജ്ഞാനത്തിലും പ്രയോഗവല്‍ക്കരണത്തിലും ലോകത്ത് ചരാചരങ്ങളെ ദൈവമാക്കുന്ന എല്ലാ മതദര്‍ശനങ്ങളും വൈരൂദ്ധ്യങ്ങളില്‍ ആറാടി നി
ല്‍ക്കുമ്പോള്‍ ഇസ്‌ലാം ദൈവാന്വേഷികള്‍ക്ക് മുമ്പാകെ പ്രപഞ്ചനാഥന്റെ യഥാര്‍ത്ഥ ചിത്രം സമര്‍പ്പിക്കുന്നു. പ്രപഞ്ചനാഥനെക്കുറിച്ച് അവന്‍ അറിയിച്ചു തന്ന കാര്യങ്ങള്‍ക്കപ്പുറം ചിന്തിക്കാന്‍ ഇസ്ലാം മുസ്‌ലിംകള്‍ക്ക് അനുവാദം നല്‍കുന്നില്ല.
”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും.” (ക്വുര്‍ആന്‍ 112:1-4)
പ്രപഞ്ചനാഥന്‍ ആരുടേയും ആശ്രയം ആവശ്യമില്ലാത്ത ഏകന്‍. പശു അങ്ങിനെയാണോ? മനുഷ്യന്റെ സഹായമില്ലാതെ പശുവിന് ജീവിക്കാനാവില്ല. മനുഷ്യന്‍ പുല്ലും വൈക്കോലും വെളളവും കാടിയുമൊക്കെ അതിനു നല്‍കണം. പശുവിന്റെ കഴുത്തില്‍ കയറിട്ടു കെട്ടിയോ തൊഴുത്തിലാക്കുകയോ ചെയ്തില്ലെങ്കില്‍ അത് അതിന്റെ ഭക്തര്‍ക്കു മുന്നില്‍ ചാണകമിടാന്‍ ഉണ്ടായിക്കൊളളണമെന്നില്ല. പശുവിന് ദൈവമാകണമെങ്കില്‍ തന്നെ പശു ഭക്തരുടെ സഹായം വേണം. ഗോവധവും പശുക്കളെ ഉപദ്രവിക്കുന്നതും ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ഹൈദ്രാബാദ് ഹൈക്കോടതി ജഡ്ജി ബി.ശങ്കരറാവു ആവശ്യപ്പെട്ടിട്ടേയുളളൂ. അത് ഭരണകൂടം നിയമമായി കൊണ്ടുവന്നെങ്കില്‍ മാത്രമേ ഈ ദൈവത്തിന് യഥാവിധി ‘നിലനില്‍ക്കാനാവൂ’. അതല്ലെങ്കില്‍ ‘സംഘ്പരിവാറി’നെ അതിജയിക്കുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ അതിനെ ‘ബീഫ് ഫെസ്റ്റി’നുകൊണ്ടുപോകും. പശുവെന്നല്ല ജീവനുളള ദൈവങ്ങള്‍ക്കെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്തിന്റെയെങ്കിലും ആശ്രയങ്ങള്‍ വേണ്ടിവരും. ജീവനില്ലാത്ത ദൈവങ്ങള്‍ ജീവനുളളവരുടെ ആശ്രയത്തിലുമാണ്.
ജനിച്ച പശു അതിന്റെ പ്രജനന കാലഘട്ടമെത്തുന്നതോടെ ഒരു പശുക്കുട്ടിയേയോ കാളക്കുട്ടിയേയോ പ്രസവിക്കുന്നു. പശുവെന്നല്ല, ജീവനുളള ദൈവങ്ങളെല്ലാം ഇത്തരത്തില്‍ ജനിച്ചവരും പിന്നീട് പ്രജനന പ്രക്രിയകളിലേയ്ക്ക് കടക്കേണ്ടവരുമാണ്. മാത്രമല്ല പശുവിന് തുല്യമായി വേറെയും ജീവികളുണ്ട്. പശുക്കള്‍ തന്നെ പല ഇനങ്ങളുണ്ട്. അതിനുപുറമേ എരുമയും കാട്ടുപശുവുമൊക്കെയുണ്ട്. പാലുതരുന്നതു കൊണ്ടാണ് പശു അമ്മയോ ദൈവമോ ആകുന്നതെങ്കില്‍ എരുമയ്ക്ക് അതിനേക്കാള്‍ പാലു നല്‍കാന്‍ കഴിവുണ്ട്. പശുവിനെന്നല്ല ദൈവങ്ങളായി പ്രഖ്യാപി
ക്കപ്പെട്ട പരാജയങ്ങള്‍ക്കെല്ലാം തുല്യമായി മറ്റ് ചരാചരങ്ങളുണ്ട്.

അധികാരപീഠവചനം
”അല്ലാഹു-അവനല്ലാതെ ദൈവമില്ല. എന്നെ
ന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പി
ന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.” (ക്വുര്‍ആന്‍ 2:255)
ദൈവമായി അവകാശപ്പെടുന്ന സൃഷ്ടികള്‍ക്കോ സൃഷ്ടികള്‍ ദൈവമാക്കുന്ന ചരാചരങ്ങള്‍ക്കോ എന്നെന്നും ജീവിക്കാനാവില്ല. പശു അല്ലെങ്കില്‍ ഏതെങ്കിലും ദൈവചരാചരം അതിന്റെ ആയുസ്സിന്റെ അതിര്‍ത്തി അവസാനിക്കുന്നതോടെ മരിക്കുന്നു. പശുവിന് അല്ലെങ്കില്‍ ദൈവചരാചരത്തിന് അതിന്റെ കഴിവില്‍പ്പെട്ട ചില കാര്യങ്ങള്‍ മാത്രം നിയന്ത്രിക്കാന്‍ കഴിയുന്നു. സ്വന്തം കിടാവിനെപ്പോലും നിയന്ത്രിക്കാന്‍ പശുവിന് കഴിഞ്ഞുകൊളളണമെന്നില്ല. ദൈവമായി അറിയപ്പെട്ട സായിബാബ മരണത്തോട നുബന്ധിച്ച് വിദഗ്ദരായ ഡോക്ടര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു. ജീവനില്ലാത്ത ദൈവങ്ങള്‍ ജീവികളുടെ നിയന്ത്രണത്തിലാണ് ഉളളത്! പശുവും മാതാ അമൃതാനന്ദമയി യമ്മയും ജീവനുളള ദൈവങ്ങളുമെല്ലാം ഉറങ്ങുന്നു. ഒരു ദിവസം ഉറങ്ങാതിരിക്കാന്‍ ശ്രമിച്ചാല്‍ പിറ്റേന്ന് അവര്‍ താനെ മയക്കത്തിലേയ്ക്ക് പോകും.
ഭൂമിക്ക് മുകളില്‍ മനുഷ്യന്‍ നല്‍കുന്ന തൊഴുത്തും ഭക്ഷണ പദാര്‍ത്ഥങ്ങളുമല്ലാതെ മറ്റൊന്നും പശുവിന് സ്വന്തമാക്കാനാവില്ല. ദൈവങ്ങളായ ചരാചരങ്ങളെല്ലാംതന്നെ ഇത്തരത്തില്‍ ഭൂമിയിലോ അന്തരീക്ഷലോ വെളളത്തിലോ ബഹിരാകാശത്തിലോ തന്റെ ഇടം അല്ലെങ്കില്‍ പ്രദേശം കണ്ടെത്തിയിരിക്കുന്നു. അതുതന്നെ ഏതു നിമിഷവും നഷ്ടപ്പെടാം.
അനശ്വരനായ പ്രപഞ്ചനാഥന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍പോലും ഭൂമിയില്‍ മനുഷ്യര്‍ ദൈവങ്ങളാക്കിയ ചരാചരങ്ങള്‍ക്ക് കഴിയില്ല. സായിബാബയോട് അദ്ദേഹത്തിന്റെ ആശുപത്രിയില്‍ ജോലിക്കുവേണ്ടി ശുപാര്‍ശ നടത്താമായിരുന്നു. മാതാ അമൃതാനന്ദമയിയോട് അദ്ദേഹത്തിന്റെ കോളേജില്‍ സീറ്റിന് യാചിക്കാം. പക്ഷേ പശുവിനോട് എന്തൊരു ശുപാര്‍ശയാണ് തേടാനാവുക? പ്രപഞ്ചനാഥനോട് ഏറ്റവും അടുത്തവര്‍ക്കുപോലും അവന്റെ മുമ്പില്‍ നാവ് ചലിപ്പിക്കാനാവില്ല.
തന്നെ ‘ബീഫ് ഫെസ്റ്റി’നാണോ പൂജക്കാണോ കൊണ്ടുപോകുന്നതെന്ന് പശുവിന് അറിയില്ല. പിന്നിലൂടെ വരുന്ന ശത്രുവിനെ പോലും അതിന് കാണുവാന്‍ ആവില്ല. പശുവിനു മാത്രമല്ല, ദൈവചരാചരങ്ങള്‍ക്കൊന്നും തന്നെ അവരവരുടെ മുന്നിലും പിന്നിലുമുളള എല്ലാ കാര്യങ്ങളും അറിയില്ല. പ്രപഞ്ചത്തിലെ ഏറ്റവും വലിയതെന്ന് പറയാവുന്ന ദൈവചരാചരത്തിന്റെ ഇരിപ്പിടംപോ
ലും ആകാശത്തോളം ഉയര്‍ന്നതോ ഭൂമിയോളം താഴ്ന്നതോ അല്ല. സൃഷ്ടിദൈവങ്ങളെല്ലാംതന്നെ സമ സൃഷ്ടികളുടെയോ നിയമ പാലകരുടേയോ സംരക്ഷണത്തിലാണ്. ചുരുക്കത്തില്‍ പ്രപഞ്ചനാഥനോളം മഹത്വമോ ഔന്നത്യമോ അവകാശപ്പെടാന്‍ തക്ക ഒരു സൃഷ്ടിയും പ്രപഞ്ചത്തില്‍ ഇല്ല. സൃഷ്ടികളെ ദൈവമാക്കുന്നതും സ്വയം ദൈവമെന്ന് അവകാശപ്പെടുന്നതും മനുഷ്യര്‍ മാത്രമാണ്. പശു, പക്ഷി മുതലായവ മാത്രമല്ല; പ്രപഞ്ചത്തിലെ സത്യനിഷേധികളൊഴിച്ചുളള മുഴുവന്‍ ജീവജാലങ്ങളും പ്രപഞ്ചനാഥനു മാത്രം ആരാധനകള്‍ സമര്‍പ്പിക്കുന്നു.
”ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.” (ക്വുര്‍ആന്‍ 24:41)
അജൈവ പദാര്‍ത്ഥങ്ങളുടെ തന്മാത്രകള്‍ക്കുള്ളില്‍ നിന്നുപോലും പ്രപഞ്ചനാഥനുള്ള കീര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു!
”ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.” (ക്വുര്‍ആന്‍ 17:44)
ഭഗവത്ഗീതയിലെ എന്നല്ല, ലോകത്തെ ഏതുവേദഗ്രന്ഥത്തിലേയും ദൈവത്തെക്കുറിച്ചുളള സത്യമായ സൂചനകള്‍ ബഹുദൈവാരാധകരുടെ ചെയ്തികളേക്കാള്‍ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളോടാണ് യോജിച്ചു വരുന്നത്. അതോടൊപ്പം ദൈവത്തെക്കുറിച്ച് വേണ്ടവിധം അറിയാതെ വരെ മൂഡജനങ്ങളെയാണ് ഭഗവത്ഗീത 7 : 24, 25 പരിചയപ്പെടുത്തുന്നത്.

ദൈവത്തെ കണ്ടവര്‍
ചിത്രമായോ, രൂപമായോ വ്യക്തമായി കാണാന്‍ കിയുന്നതൊന്നുംതന്നെ ദൈവമല്ല ദൈവത്തെ കാണാന്‍ കഴിയില്ലെന്ന ഇസ്‌ലാമിക നിലപാട് ശക്തവും വ്യക്തവും കണിശവുമാണ്. ഈ നിലപാടില്‍ മുസ്‌ലിംകള്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം കാലം മുസ്‌ലിംകള്‍ക്കിടയിലേയ്ക്ക് ബഹു.ദൈവാരാധന കടന്നു വരികയില്ല.
ദൈവത്തെ കാണാന്‍ അതിയായി ആഗ്രഹിച്ച് പ്രവാചകനായ മൂസാ (അ) (മോശ) തന്റെ ആഗ്രഹം പ്രപഞ്ചനാഥനു മുന്നില്‍ സമര്‍പ്പിച്ചു;
”നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് പര്‍വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.” (ക്വുര്‍ആന്‍ 7:143)
പക്ഷേ ഭൂമിയില്‍ മനുഷ്യര്‍ക്കുമുമ്പില്‍ ദൈവങ്ങളാകുന്ന ജീവികള്‍ മലകളില്‍ കയറുകയും താഴ്‌വരകളില്‍ അലയുകയും ചെയ്യുന്നു. ജീവനില്ലാത്ത ദൈവങ്ങളെ മനുഷ്യര്‍ വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്ത് പൂജാമുറികളില്‍ തൂക്കിയിടുകയോ നടകളില്‍ നാട്ടി നിര്‍ത്തുകയോ ചെയ്യുന്നു. വില്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത ‘രാജാറാം മോഹന്‍ദാസ് പോറ്റി’യെപ്പോലുളളവരില്‍ നിന്ന് രക്ഷപെടാന്‍ കഴിയാത്ത വസ്തുക്കള്‍ മലകള്‍ തകര്‍ക്കാനും മനുഷ്യനെ രക്ഷപ്പെടുത്താനും കഴിയുന്നതെങ്ങനെ?!
അത്യപൂര്‍വവും അത്യത്ഭുതകരവുമായ ദൈ
വിക ദൃഷ്ടാന്ത(മുഅ്ജിസത്)മായികൊണ്ട് ആകാശരോഹണത്തിന് അവസരം ലഭിച്ച മുഹമ്മദ് നബി(സ)ക്ക് പോലും പ്രപഞ്ചനാഥനെ കാണാന്‍ കഴിഞ്ഞില്ല!
അബൂദര്‍റ്(റ) നിവേദനം: ഞാന്‍ നബി(സ)യോട് ചോദിച്ചു: ‘താങ്കള്‍ താങ്കളുടെ രക്ഷിതാ
വിനെ കണ്ടിട്ടുണ്ടോ?’ നബി(സ) പറഞ്ഞു: ‘പ്രകാശം കാരണം എങ്ങനെ ഞാന്‍ അവനെ കാണും?’ (മുസ്‌ലിം).
ഭഗവത്ഗീത 7:24,25ലെ ‘യോഗമായയാല്‍ മൂടപ്പെട്ടിരിക്കുന്ന’ ഞാന്‍ എല്ലാവര്‍ക്കും കാണത്തക്കവന്‍ ആയി തീരുന്നില്ല എന്ന വചനം ശ്രദ്ധേയമാണ്.
‘ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ’ എന്ന പ്രപഞ്ചനാഥന്റെ ചോദ്യത്തിന് ‘അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു’ എന്ന് ഉത്തരം നല്‍കിയ മനുഷ്യമക്കളില്‍ ചിലര്‍ പശുവിനേയോ പ്രപഞ്ചത്തിലെ ജൈവ അജൈവ പദാര്‍ത്ഥങ്ങളില്‍ ചിലിതിനേയോ പലതിനേയോ ദൈവങ്ങളാക്കിക്കൊണ്ടിരിക്കുമ്പോള്‍ ദൈവ വിശ്വാസം തകരുന്നതിന്റെ ചില ഉദാഹരണങ്ങളാണ് മുകളില്‍ വായിച്ചത്.
ഇതേ നിലയില്‍ ഗോമാതാഭക്തിയുമായി അല്ലെങ്കില്‍ ഏതെങ്കിലും ചരാചരങ്ങള്‍ക്ക് ആരാധന വഴിപാടുകള്‍ അര്‍പ്പിച്ച് ജീവിച്ച് മരണത്തിലേയ്ക്ക് നടന്ന മനുഷ്യന്റെ ഭാവികാലമാണ് പി
ന്നീട് വിശുദ്ധ ക്വുര്‍ആന്‍ ഉല്‍ബോധിപ്പിച്ചത്.
ഭാവി ജീവിത്തിന്റെ തുടക്കം പുനരുത്ഥാനത്തോടെ ആരംഭിക്കുന്നു. പക്ഷേ ബഹുദൈവവിശ്വാസികളിലധികം പേരും പുനരുത്ഥാനത്തെ നിഷേധിക്കുന്നു. സ്വര്‍ഗ്ഗ നരകങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ വേദോപനിഷത്തുക്കളില്‍ ഉണ്ടെങ്കില്‍ കൂടി പുനര്‍ജന്‍മത്തെക്കുറിച്ച് മാത്രമാണ് പഠിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഏകനായ ദൈവത്തിങ്കല്‍ നിന്നവതീര്‍ണമായതെന്ന് അവകാശപ്പെട്ടുകൊണ്ട് വായിക്കപ്പെടുന്ന ലോകത്തെ ഏക ഗ്രന്ഥം ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് അറിയാനും
ചിന്തിക്കാനും ഒട്ടേറെ വചനങ്ങളിലൂടെ ഉല്‍ബോധിപ്പിക്കുന്നുണ്ട്.
”മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം
നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം
നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം
ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ ശക്തി പ്രാ
പിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും.” (ക്വുര്‍ആന്‍ 22:5-7)
‘ഖബ്ര്‍’ എന്നത് മരണാനന്തരം അടക്കം ചെയ്യപ്പെട്ട സ്ഥലത്തെക്കുറിക്കുന്നു. അഗ്നിയില്‍ ദഹിപ്പിച്ച് പുഴയില്‍ ഒഴുക്കിയവരുടെ ‘ഖബ്ര്‍’ പുഴയാണ.് കടലിന്റെ അഗാധതയില്‍ അടിഞ്ഞുപോയവരുടെ ‘ഖബ്ര്‍’ കടലാണ്. ജീവജാലങ്ങളുടെ ഭക്ഷണമായി തീര്‍ന്നവരുടെ ‘ഖബ്ര്‍’ അവയുടെ വയറുകളാണ്. എവിയൊയിരുന്നാലും പ്രപഞ്ചത്തില്‍ അടക്കം ചെയ്യപ്പെട്ടവര്‍ നിശ്ചിത സമയത്ത് പ്രപഞ്ചനാഥന്റെ വിചാരണയ്ക്ക് വിധേയമാകുന്നു.

പരലോകത്ത്
പശുവിനെ അല്ലെങ്കില്‍ ജീവനുളളതോ ഇല്ലാത്തതോ ആയ സൃഷ്ടികളെ ദൈവമാക്കിയവര്‍ക്കും അവയ്ക്കുവേണ്ടി അതിക്രമങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രപഞ്ചനാഥന്റെ പരമോന്നത കോടതിയില്‍ പറയാനുളള രണ്ട് ഉത്തരങ്ങള്‍ ഇതാണ്.
ഒന്ന്: ”തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു.”
അഥവാ ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തില്‍, ഭരണകൂടത്തിന്റെ തണലില്‍, മറ്റ് മതങ്ങളോടുളള വെറുപ്പില്‍, ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയതിനെ ദൈവമാക്കി. പശുവിനെയോ ചരാചരങ്ങളേയോ മുന്നില്‍ വച്ച് മതവും രാഷ്ട്രീയവും കളിക്കുമ്പോള്‍ ദൈവത്തെക്കുറിച്ചുളള യഥാര്‍ത്ഥ പാഠങ്ങള്‍ ഞങ്ങള്‍ പഠിച്ചില്ല!
രണ്ട്: മുമ്പ് തന്നെ ഞങ്ങളുടെ പൂര്‍വ പി
താക്കള്‍ പ്രപഞ്ചനാഥനോട് പങ്കുചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കുശേഷം സന്തതി പരമ്പരകളായി വന്നവര്‍ മാത്രമാണ്. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഞങ്ങളെ നശിപ്പിക്കുകയോണോ?
അഥവാ ഞങ്ങളുടെ മുതുമുത്തച്ഛന്‍മാര്‍ മുതല്‍ ഞങ്ങള്‍ ഇങ്ങനെ പശുവിനെയോ പദാര്‍ത്ഥങ്ങളേയോ ഗ്രഹോപഗ്രഹങ്ങളേയോ ജീവജാലങ്ങളെ ആരാധിച്ചുവന്നിരുന്നു. ഞങ്ങള്‍ അത് കണ്ട് വളര്‍ന്ന് പിന്തുര്‍ന്നവര്‍ മാത്രമാണ്. അങ്ങനെ മുതുമുത്തച്ഛന്‍മാരായ ആ അസത്യവാദികളെ പി
ന്തുര്‍ന്നതിന്റെ പേരില്‍ ഞങ്ങളെ ശിക്ഷിക്കരുത്!
ഏകനായ ശരിയായ സൃഷ്ടാവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ മുന്‍ഗാമികളെ കാരണവന്‍മാരെ അസത്യവാദികളാക്കുക മാത്രമല്ല, അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കാന്‍ അപേക്ഷിക്കുകയും ചെയ്യേണ്ട ദുരവസ്ഥയിലേയ്ക്ക് ഇന്ന് ചരാചരങ്ങളെ ആരാധിച്ചവര്‍ ചെന്നെത്തുന്നു.
”അവന്‍(അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.” (ക്വുര്‍ആന്‍ 7:38)
അതിനാല്‍ അഭൗതിക ലോകത്ത് അനശ്വരനായ സ്രഷ്ടാവിന് മുന്നില്‍ അവനെ മാത്രം ആരാധിച്ച് മാന്യന്‍മാരാകാന്‍, കഠിനകഠോരമായ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ സ്വയം രൂപപ്പെടുത്തിയതോ സര്‍വ്വേശ്വരന്റെ സൃഷ്ടികളോ ആയ ദൈവങ്ങളെ ഉപേക്ഷിച്ച് പ്രപഞ്ചനാഥന്റെ പ്രീ
തിയിലേയ്ക്ക് മടങ്ങുക മുന്‍വേദങ്ങള്‍ ശരിവയ്ക്കുന്ന ന്യായ പ്രമാണമായിക്കൊണ്ട് പ്രപഞ്ചനാഥന്റെ പാതയിലേയ്ക്ക് വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയെ വിളിച്ചുകൊണ്ടിരിക്കുന്നു.
”ഇതാ, നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി (മക്ക)യിലും അതിന്റെ ചുറ്റു’ഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്. പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്. തങ്ങളുടെ പ്രാര്‍ത്ഥന അവര്‍ മുറപ്രകാരം സൂക്ഷിച്ച് പോരുന്നതുമാണ്.” (ക്വുര്‍ആന്‍ 6:92)

Leave a Reply

Your email address will not be published. Required fields are marked *