ഏകസിവില്‍കോഡും ഇന്‍ഡ്യന്‍ ഭരണഘടനയും

1885, ഇന്‍ഡ്യയുടെ രാഷ്ട്രീയ മനസ്സ് അതിന്റെ ഗതിയെ തിരിച്ചുവിടാന്‍ ശേഷിയുണ്ടായ കൊടുങ്കാറ്റിനെ ഗര്‍ഭം ധരിച്ച വര്‍ഷം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം അടിച്ചമര്‍ത്തപ്പെട്ട ഇന്‍ഡ്യന്‍ ജനത തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്തുകൊണ്ടിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍. ഇന്‍ഡ്യന്‍ ജനത ഒരിക്കല്‍ കൂടി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരില്‍ തിരിയുമോയെന്ന് സ്വാഭാവികമായും അവര്‍ ഭയപ്പെട്ടു. ഇന്‍ഡ്യക്കാര്‍ക്ക് അവരുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുവാനും, അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനുമുള്ള ഒരു വേദി  ഉചിതമായിരിക്കുമെന്ന് റിട്ട. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന അലന്‍ ഒക്‌ടോവിയന്‍ ഹ്യൂമിനെപ്പോലുള്ളവര്‍ അന്നത്തെ വൈസ്രോയിയായിരുന്ന ഡഫ്രിന്‍ പ്രഭൂവിനെ ധരിപ്പിച്ചു. പ്രസ്തുത ചര്‍ച്ചയുടെ ഫലമായി ആ ദൗത്യം എ.ഒ ഹ്യൂമില്‍ ഏല്‍പിക്കപ്പെടുകയും അദ്ദേഹം തന്റെ പരിചയത്തിലുള്ള പ്രമുഖരായ ഇന്‍ഡ്യന്‍ നേതാക്കളെ 1885 ഡിസംബര്‍ 29ന് ബോബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളേജില്‍ വിളിച്ചു ചേര്‍ക്കുകയും, ബാരിസ്റ്ററായിരുന്ന വൊമേശ് ചന്ദ്ര ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കുകയുമുണ്ടായി. ആദ്യമെല്ലാം ഇഴഞ്ഞുനീങ്ങിയിരുന്ന കോണ്‍ഗ്രസ്സ്‌ക്രമേണ ഇന്‍ഡ്യന്‍ ദേശീയതയുടെ പൊതുബോധം ആര്‍ജ്ജിച്ചെടുത്തു. ബ്രിട്ടീഷുകാരില്‍ നിന്ന് പൂര്‍ണമായ സ്വാതന്ത്ര്യമെന്ന ആവശ്യമൊന്നും അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. പകരം സര്‍ക്കാര്‍ വേദികളില്‍ ഇന്‍ഡ്യക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കുക, പൗരാവകാശങ്ങള്‍ ലഭിക്കുക, വിവേചനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ പരിമിതമായ ലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തനപദ്ധതികളാണ് മുന്നോട്ടുവെച്ചിരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എ.ഒ.ഹ്യും പോലും ഇന്‍ഡ്യന്‍ ജനതയനുഭവിക്കുന്ന കഷ്ടപ്പാടുകളിലേക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ തുടങ്ങി. ഇത് വൈസ്രോയിയെയടക്കം പ്രതിരോധത്തിലാക്കി. 1890ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പാടില്ലെന്നു നിയമം കൊണ്ടുവന്നു. ഇത് കോണ്‍ഗ്രസിന് പൊതുജനസ്വീകാര്യത വര്‍ദ്ധിക്കാനിടയാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ചിലരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ണരിലും മുസ്‌ലിംകളിലും സംശയങ്ങളുടെ വിത്ത്പാകി. അത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ പാകത്തിലായിരുന്നു അതിന്റെ മുന്‍നിര സവര്‍ണ ഹിന്ദു നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന നിരീക്ഷണമായിരിക്കും കൂടുതല്‍ ഉചിതമായിരിക്കുക. ഹിന്ദു ദേശീയതാ ആശയം വെച്ചുപുലര്‍ത്തിയിരുന്ന ആദ്യകാല നേതാക്കളായ ബാലഗംഗാതര തിലക്, ബിബിന്‍ ചന്ദ്രപാല്‍, ലാല ലജപത്‌റായി, അരവിന്ദഘോഷ്, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയവരുടെ ഹിന്ദു മഹാസഭയും ആര്യസമാജവുമായിട്ടുള്ള ബന്ധങ്ങളുമെല്ലാം മുസ്‌ലിംകളെയും അവര്‍ണരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇവരെല്ലാം ചേര്‍ന്ന് ഹിന്ദു ദേശീയതയെ സ്വാതന്ത്ര്യസമരത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ജനങ്ങളിലേക്ക് എറിഞ്ഞുകൊടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. ആര്യസമാജത്തെ ഉത്തേജിപ്പിച്ചും മഹാരാഷ്ട്രയിലും മറ്റും ഗണേശോത്സവങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി വളര്‍ത്തിെക്കാണ്ടു വന്നും ദുര്‍ഗാപൂജകള്‍ വ്യാപകമായി സംഘടിപ്പിച്ചുംകൊണ്ടാണ് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വളരേണ്ടതെന്ന് ലാല്‍-ബാല്‍-പാല്‍ സഖ്യം കണക്കുകൂട്ടി. ഇവരുടെ പ്രതാപകാലത്ത് കോണ്‍ഗ്രസ് സമ്മേളനവേദികളുടെ കവാടങ്ങള്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും മാതൃകയിലായിരുന്നുവെന്നതും സമ്മേളന പന്തലില്‍ ശൈവര്‍ക്കും വൈഷ്ണവര്‍ക്കും പ്രത്യേകം ആരാധനാ മന്ദിരങ്ങള്‍ സ്ഥാപിച്ചിരുന്നുവെന്നതും മേല്‍പ്പറഞ്ഞ അര്‍ത്ഥതലങ്ങളില്‍ വേണം വായിച്ചെടുക്കാന്‍.
1857 ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നത് മുസ്‌ലിംകള്‍ക്കായിരുന്നു. മുസ്‌ലിംകളെ പെട്ടെന്നുതന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് ന്യൂനപക്ഷമായ  അവരെ ചൂഷണം ചെയ്യുന്നതിനേ ഉപകരിക്കൂവെന്ന് മനസ്സിലാക്കി അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതാപശാലിയായിരുന്നു സര്‍ സയ്യിദ് അഹ്മദ് ഖാന്‍. തന്റെ പ്രസ്തുത നിലപാടിലൂടെ സര്‍ സയ്യിദ് മുസ്‌ലിംകളില്‍ നിന്നടക്കമുള്ള ഒരു വിഭാഗത്തിന്റെ വന്‍വിമര്‍ശനങ്ങള്‍ക്ക് വിധേയനായി. അദ്ദേഹം ഒരു കോണ്‍ഗ്രസ് വിരോധിയാണെന്നും. ബ്രിട്ടീഷ് അധികാരത്തിനു പാദവേസ ചെയ്യുന്നയാളാണെന്നുവരെ മുദ്രകുത്തി. എന്നാല്‍ തന്റെ ആശയത്തില്‍ ഉറച്ചുനിന്നുകൊണ്ട് സര്‍ സയ്യിദ് മുന്നോട്ടുപോയി. മുസ്‌ലിം വിദ്യാഭ്യാസത്തിനായി 1886ല്‍ All India Muha-mmadan Educational Con-ferenceന് രൂപം നല്‍കി. കേവലം അഞ്ച് ലക്ഷം വരുന്ന ബ്രിട്ടീഷ് ജനതയ്ക്ക് മുപ്പത് കോടിയോളം വരുന്ന ഇന്‍ഡ്യയെ രണ്ട് നൂറ്റാണ്ടുകാലം ഭരിക്കാന്‍ സാധിച്ചതില്‍ അതിന് അവര്‍ അഭ്യസിച്ച അതേ വിദ്യകള്‍ തന്റെ സമുദായവും അഭ്യസിക്കണമെന്ന് സര്‍ സയ്യിദ് ആഗ്രഹിച്ചു. ഓക്‌സ്ഫഡിന്റെയും കേംബ്രിഡ്ജിന്റെയും മാതൃകയില്‍ അദ്ദേഹം ഡല്‍ഹിയിലിരുന്ന് ഒരു ഉന്നതനിലവാരമുള്ള കലാലയത്തിന് തുടക്കം കുറിച്ചു. ഇന്‍ഡ്യയുടെ നെറുകയിലെ തിളങ്ങുന്ന പൊന്‍തൂവലായിക്കൊണ്ട് ആ കലാലയം വിശ്വം മുഴുവന്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത് അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്ന പേരിലായിരുന്നു. താന്‍ രൂപപ്പെടുത്തിയ ആശയത്തിലൂടെ വിദ്യാഭ്യാസം നേടി കടന്നുപോകുന്ന ഓരോ മുസ്‌ലിമും അവര്‍ രാജ്യത്ത് തന്റെ അവകാശത്തെക്കുറിച്ച് സ്വയം ബോധവാനാക്കുമെന്നും പില്‍ക്കാലത്ത് കാലഘട്ടത്തിനനുസൃതമായി തങ്ങളുടെ നിലനില്‍പിനും സ്വത്വത്തിനും യോജിച്ച രീതിയിലുള്ള രാഷ്ട്രീയമായ ഇടംനേടാന്‍ കണ്ടെത്തുമെന്നും ആ മഹാമനീഷി സ്വപ്‌നം കണ്ടു.
1906 ഡിസംബര്‍ മാസം, അവിഭക്ത ഇന്‍ഡ്യയിലെ ധാക്കയില്‍ മഞ്ഞുപെയ്യുന്ന ഒരു രാത്രിയില്‍ All India Muhammadan Educational Conferenceന്റെ ഇരുപതാം വാര്‍ഷികയോഗത്തിന്റെ അവസാനദിവസം, അവിടെ കൂടിച്ചേര്‍ന്ന അലിഗറിലെ വിദ്യാര്‍ത്ഥികളും, സര്‍ സയ്യിദിന്റെ പിന്‍ഗാമികളും മുസ്‌ലിംകള്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. അതായിരുന്നു All India Mus-lim League. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ മരണപ്പെട്ടിട്ട് അന്നേക്ക് എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. അദ്ദേഹം സ്വപ്‌നം കണ്ടതുപോലെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍, അവര്‍ ആധുനിക വിദ്യാഭ്യാസം ലഭിച്ചപ്പോള്‍, അവര്‍ക്ക് അവകാശ ബോധമുദിച്ചപ്പോള്‍ രാജ്യത്തെ മുഴുവന്‍ വരുന്ന മുസ്‌ലിം ജനതയുടെയും സ്വത്വത്തെക്കുറിച്ച്  സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ വിലയിരുത്തിയപ്പോള്‍ അവരെടുത്ത തീരുമാനം കോണ്‍ഗ്രസില്‍ ചേരാനായിരുന്നില്ല, മറിച്ച് മുസ്‌ലിംകള്‍ക്ക് മാത്രമായി ഒരു പാര്‍ട്ടി രൂപീകരിക്കാനായിരുന്നു. ആ തീരുമാനത്തിന്റെ ശരിയും തെറ്റും വേറെ ചര്‍ചചെയ്യപ്പെടേണ്ടതാണ്
കാലം മുന്നോട്ടുപോയി. ഇന്‍ഡ്യയില്‍ പല പാര്‍ട്ടികളും ജന്മം കൊണ്ടു. കോണ്‍ഗ്രസ് ശക്തമായ നേതൃത്വത്തോടുകൂടി ഉയര്‍ന്നുവന്നു. അതില്‍ ഗോപാലകൃഷ്ണ ഗോഖലെയാലും, സരോജിനി നായിഡുവിനാലുമെല്ലാം ശ്രദ്ധിക്കപ്പെട്ട ഭാവി ഇന്‍ഡ്യയുടെ വരദാനമായി അവരെല്ലാം മനസ്സില്‍ കൊണ്ടുനടന്ന ഒരു യുവ വ്യക്തിപ്രഭാവമുണ്ടായിരുന്നു; മുഹമ്മദലി ജിന്ന. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അംബാസഡര്‍ എന്ന് ഏവരാലും വിശേഷിപ്പിക്കപ്പെട്ട തികഞ്ഞ ബുദ്ധിശാലിയും ആരെയും വശീകരിക്കാന്‍ പ്രാപ്തമായ നയതന്ത്രമികവുമുള്ള പൊളിറ്റിക്കല്‍ ഹീറോ. കോണ്‍ഗ്രസിന്റെ ശക്തനായ വക്താവായി മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച മുഹമ്മദലി ജിന്ന, കോണ്‍ഗ്രസ് നേതാക്കളുടെ ഹിന്ദു ദേശീയതയിലും, ആനിബസന്റിന്റെ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ പേരും, ഭരണഘടനയും മാറ്റിവെച്ചതും, ഗാന്ധിയന്‍ രീതികളോടുള്ള വിയോജിപ്പും ജിന്നയെ പതുക്കെ കോണ്‍ഗ്രസില്‍ നിന്നകറ്റി. ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തപ്പോള്‍, മുസ്‌ലിംകളുടെ മതകാര്യത്തില്‍ കോണ്‍ഗ്രസിനെന്തു കാര്യമെന്ന് ചോദ്യം ചെയ്തുകൊണ്ട് 1920ലെ കല്‍കത്തയിലെ സമ്മേളനത്തില്‍ നിന്ന് ജിന്ന തന്റെ നീണ്ട പതിനാലു വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചുകൊണ്ടു പറഞ്ഞു, ‘Politics is gentleman’s ga-me’. ഇതിനോടകം തന്നെ മുസ്‌ലിം ലീഗിലും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്ന ജിന്ന ചെറിയൊരു ഇടവേളക്കുശേഷം തന്റെ പിന്നീടുള്ള പ്രവര്‍ത്തനമണ്ഡലം സര്‍വേന്ത്യാ മുസ്‌ലിം ലീഗ് മാത്രമാക്കി മാറ്റി. കോണ്‍ഗ്രസിലും ലീഗിലും ഒരുപോലെ പ്രവര്‍ത്തിച്ചിരുന്ന ജിന്നയെപ്പോലുള്ളവരുടെ പ്രവര്‍ത്തനഫലമായി 1916ലെ കോണ്‍ഗ്രസ്-ലീഗ് സമ്മേളനങ്ങള്‍ ഒരേ പന്തലില്‍ വെച്ച് അരങ്ങേറുകയും ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളടങ്ങിയ ‘ലഖ്‌നൗ സന്ധി’യിലൂടെ ജിന്നയുടെ പ്രശസ്തി ദേശീയതലത്തില്‍ ഉയരുകയും ചെയ്തിരുന്നു.
ഇന്‍ഡ്യയിലെ രാഷ്ട്രീയ ചതുരംഗം മേല്‍പ്രസ്താവിച്ചവിതം സങ്കീര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴില്‍ ഇന്‍ഡ്യാ രാജ്യത്തിന്റെ സെക്രട്ടറി പദവിയലങ്കരിച്ചിരുന്ന Edwin Samuel Montagu ഇന്‍ഡ്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടത്തിപ്പുരീതികളില്‍ ചില പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഇന്‍ഡ്യക്കാരായ വ്യക്തികള്‍ക്ക് ചില പരിമിതമായ അവകാശങ്ങളോടുകൂടി സര്‍ക്കാര്‍ പങ്കാളിത്തം നിര്‍വഹിക്കാന്‍ കഴിയുമായിരുന്ന പ്രസ്തുത പരിഷ്‌കരണത്തിന്റെ ഉദ്ദേശ്യങ്ങള്‍ പ്രധാനമായും രണ്ടെണ്ണമായിരുന്നു. ഒന്ന്, ഇന്‍ഡ്യ ഇന്‍ഡ്യക്കാരാല്‍ ഭരിക്കാന്‍ പതുക്കെ സജ്ജമാക്കുക. രണ്ട്, മുസ്‌ലിം, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക. ഇതിനായി Samuel Montagu അന്നത്തെ വൈസ്രോയിയായിരുന്ന Lord Chelmsford-മായി കൂടിക്കാഴ്ച നടത്തുകയും, Government of India Act 1919  എന്ന പേരില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇത് പില്‍ക്കാലത്ത് Montagu-Che-lmsford Reforms എന്നറിയപ്പെട്ടു.
ഇതിനെല്ലാമിടയിലും ബ്രിട്ടീഷ് ഭരണം പലപ്പോഴും കിരാതവും, ക്രൂരവുമായിരുന്നു. ജാലിയന്‍ വാലാബാഗും, മലബാര്‍ സമരവും ഇന്‍ഡ്യയുടെ നെഞ്ചില്‍ വരഞ്ഞിട്ടത് കാലത്തിനുപോലും മയ്ക്കാന്‍ കഴിയാത്ത ആഴത്തിലുള്ള മുറിവുകളായിരുന്നു. അതിലൂടെയുണ്ടായ രാഷ്ട്രീയ മുതലെടുപ്പുകള്‍ രാജ്യത്തിന്റെ ആത്മാവിനെ ഇന്നും നോവിപ്പിക്കുന്ന ഒന്നാണ്. ഇന്‍ഡ്യക്കാര്‍ക്കെതിരില്‍ ഇന്നത്തെ UAPA പോലെ Row-latt Act കൊണ്ടുവന്നു. മലബാറിലെ മുസ്‌ലിംകള്‍ക്ക് മാത്രമായി  Map-pila Outrageous Actഉം കൊണ്ടു വന്നു. പ്രസ്തുത കരിനിയമങ്ങളിലൂടെ ആരെയും വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാനും, നാടുകടത്താനും, കൊല്ലാനും വരെ അവര്‍ മടികാണിച്ചില്ല. ഇന്‍ഡ്യന്‍ ജനത ഒന്നടങ്കം രോഷം കൊണ്ടിരുന്ന സമയത്താണ് 1926 ഏപ്രില്‍ മാസത്തില്‍ പുതിയ വൈസ്രോയിയായി ഇര്‍വിന്‍ പ്രഭു നിയമിതനാകുന്നത്. 1919ലെ നിയമപ്രക്രാരം പത്ത് വര്‍ഷത്തിലൊരിക്കല്‍ ഭരണപരിഷ്‌കാരങ്ങള്‍ക്കുവേണ്ടി ഒരു കമ്മീഷനെ നിയമിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിനായി ഭരണഘടനാ വിദഗ്ധനായ ജോണ്‍ സൈമണ്‍ന്റെ നേതൃത്വത്തില്‍ ഒരു ആറംഗ സമിതി രൂപീകരിക്കപ്പെട്ടു. എന്നാല്‍ ഇന്‍ഡ്യയുടെ ഭരണഘടന എങ്ങനെയുള്ളതായിരിക്കണമെന്ന് നിശ്ചയിക്കേണ്ടതിന് ഒരു ഇന്‍ഡ്യക്കാരന്‍ പോലുമില്ലാത്ത ഒരു കമ്മീഷനെ നിശ്ചയിച്ചതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. മാത്രമല്ല പ്രസ്തുത കമ്മീഷന്റെ മുഴുവന്‍ ചിലവുകളും വഹിച്ചിരുന്നത് ഇന്‍ഡ്യക്കാരില്‍ നിന്നും പിരിച്ച നികുതികൊണ്ടായിരുന്നു. 1928 ഫെബ്രുവരി മൂന്നാം തീയതി സര്‍ ജോണ്‍ സൈമണും കൂട്ടരും ബോംബെയില്‍ കപ്പലിറങ്ങി. ഇന്‍ഡ്യ മുഴുവന്‍ അന്ന് ഹര്‍ത്താല്‍ ആചരിച്ചു. വ്യാപകമായ പ്രതിഷേധ സമരങ്ങളില്‍ ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധം കനത്തപ്പോള്‍ അന്നത്തെ ഇന്‍ഡ്യന്‍ സെക്രട്ടറി പദവിയുണ്ടായിരുന്ന Lord Bir-kenhead  ഇന്‍ഡ്യന്‍ ജനതയെ മുഴുവന്‍ പരിഹസിച്ചുകൊണ്ട് ഒരു വെല്ലുവിളി നടത്തി. ”ലോകത്തേതെല്ലാം കൂട്ടരൊന്നിച്ചാലും നിങ്ങള്‍ക്കിടയില്‍ ഒരൈക്യം സ്ഥാപിക്കാന്‍ കഴിയില്ല, എല്ലാ കക്ഷി വഴക്കുകളും മാറ്റിവെച്ചുകൊണ്ട് ഒരു ഭരണഘടനാ പദ്ധതി തയ്യാറാക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?” അതെ, ആ വെല്ലുവിളി ഇന്‍ഡ്യക്കാര്‍ ഏറ്റെടുത്തു. 1928 മെയ് 19-ാം തീയതി ഇന്‍ഡ്യയിലെ മുപ്പത്തിയഞ്ച് സംഘടനകളുടെ പ്രതിനിധികള്‍ ചേര്‍ന്നുകൊണ്ട് ബോംബെയില്‍ വെച്ച് അഖിലകക്ഷി സമ്മേളനം ചേര്‍ന്നു. ഇതില്‍നിന്ന് പണ്ഡിറ്റ് മോത്തിലാല്‍ നെഹ്‌റുവിനെ അധ്യക്ഷനാക്കി ഇന്‍ഡ്യയിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് ഒരു പദ്ധതി (ഭരണഘടന) തയ്യാറാക്കാന്‍ അധികാരപ്പെടുത്തി. പ്രസ്തുത കമ്മിറ്റിയില്‍ മോത്തിലാല്‍ നെഹ്‌റുവിനു പുറമെ എം.എസ് ആനെ, സര്‍ അലി ഇമാം, ശുഹൈബ് ഖുറൈഷി, നേതാജി സുഭാഷ് ചന്ദ്രബോസ്, ജയകര്‍, ജോഷി പര്‍ദ്ദാര്‍, സര്‍ഗാര്‍ മംഗള്‍ സിംഗ് എന്നിവരുമുണ്ടായിരുന്നു.  1928 ഓഗസ്റ്റില്‍ കല്‍കത്തയില്‍ ചേര്‍ന്ന അഖിലകക്ഷി സമ്മേളനത്തില്‍ വെച്ച് മോത്തിലാല്‍ നെഹ്‌റു തന്റെ കമ്മിറ്റിയുടെ പ്രശസ്തമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇതായിരുന്നു പ്രശ്‌നമായ നെഹ്‌റു റിപ്പോര്‍ട്ട്. നെഹ്‌റു റിപ്പോര്‍ട്ട് മുസിലിം പ്രശ്‌നങ്ങളെ അവഗണിക്കുന്നതാണെന്ന് ലീഗ് അഭിപ്രായപ്പെട്ടു .റിപ്പോര്‍ട്ടിനോടുള്ള പ്രതികരണം എന്ന നിലക്ക് ജിന്നയുടെ 14 പോയിന്റുകള്‍ അവതരിപ്പിക്കപ്പെട്ടു . മുസ്‌ലിം ലീഗ് നെഹ്‌റു റിപ്പോര്‍ട്ടിനെ പൂര്‍ണമായും നിരാകരിച്ചു. കോണ്‍ഗ്രസിലുണ്ടായിരുന്ന നല്ലൊരു ശതമാനം മുസ്‌ലിംകളും നെഹ്‌റു റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ലീഗില്‍ ചേര്‍ന്നു. കേരളത്തില്‍ പോലും പഴയകാല മുസ്‌ലിം ലീഗിന്റെ പ്രഗല്‍ഭരായ പല നേതാക്കളും ഇങ്ങനെ ലീഗിലേക്കു ചേക്കേറിയതാണ്.
നെഹ്‌റു റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍ താഴെ പറയുന്നവയായിരുന്നു:
1. പൂര്‍ണ സ്വരാജിന്റെ അടുത്തപടി എന്ന നിലയില്‍ പുത്രികാപദവി ലക്ഷ്യമാക്കി അംഗീകരിക്കുന്നു.
2. സമ്പൂര്‍ണ മതസ്വാതന്ത്ര്യം ലഭിക്കുന്നതോടെ വര്‍ഗീയപ്രശ്‌നം പരിഹരിക്കപ്പെടും.
3. സെനറ്റും പ്രതിനിധിസഭയും ഉള്‍ക്കൊള്ളുന്ന ദ്വിമണ്ഡല പാര്‍ലമെന്റ് നിലവില്‍ വരണം. ജനസംഖ്യാനുപാധികമായി ഒരോ പ്രവിശ്യയില്‍ നിന്നും ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടണം.
4. എല്ലാ അധികാരങ്ങളും കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കണം. നിയമസംവിധാനം കാത്തുസൂക്ഷിക്കാനും മികച്ച ഭരണം ഉണ്ടാകാനും ശക്തമായ കേന്ദ്രം ആവശ്യമാണ്.
5. മുസ്‌ലിംഗള്‍ ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ആകെ ജനസംഖ്യയുടെ നാലില്‍ ഒന്നിന്റെ താഴെയേ വരൂ. അതിനാല്‍ കേന്ദ്ര അസംബ്ലിയില്‍ മൂന്നിലൊന്ന് സീറ്റ് വേണമെന്ന അവരുടെ ആവശ്യം ന്യായമല്ല.
6. പഞ്ചാബിലും ബംഗാളിലും മുസ്‌ലിംകള്‍ക്ക് പ്രത്യേകം സംവരണം വേണമെന്ന ആവശ്യവും സ്വീകാര്യമല്ല.
7. പ്രത്യേക നിയോജകമണ്ഡലം എന്ന ആശയം ദേശീയ താല്‍പര്യത്തിന് നിരക്കാത്തതാണ്. അതിനാല്‍ അത്തരം ആവശ്യങ്ങളെ തള്ളിക്കളയണം. (ഇത് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത് മുസ്‌ലിംകളാണ്).
8. സിന്ധ് ബോംബെയില്‍ നിന്നു വേര്‍പെടുത്തുക. നോര്‍ത്ത് വെസ്റ്റ് അതിര്‍ത്തിക്ക് പ്രത്യേക പദവി നല്‍കുക.
നെഹ്‌റു റിപ്പോര്‍ട്ട് മുസ്‌ലിം മനസ്സുകളിലുണ്ടാക്കിയ അരക്ഷിതാവസ്ഥ തീര്‍ത്തും കാഠിന്യമേറിയതായിരുന്നു. 1929 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ സമ്മേളിച്ച മുസ്‌ലിം ലീഗ് സമ്മേളനത്തില്‍വെച്ച് നെഹ്‌റു റിപ്പോര്‍ട്ടിനുള്ള തന്റെ ബദല്‍ റിപ്പോര്‍ട്ട് ജിന്ന അവതരിപ്പിക്കുകയുണ്ടായി. ജിന്നയുടെ പതിനാല് പോയിന്റുകള്‍ (The Fourteen Points of Jinnah) എന്ന പേരില്‍ അത് ചര്‍ച്ച ചെയ്യപ്പെട്ടു. അതിങ്ങനെയായിരുന്നു:
താഴെ പറയുന്ന അടിസ്ഥാന തത്വങ്ങളില്‍ അധിഷ്ഠിതമല്ലാത്ത യാതൊരു ഭരണഘടനാ പദ്ധതിയും മുസല്‍മാന്‍മാര്‍ക്ക് സ്വീകര്യമായിരിക്കുന്നതല്ലെന്ന് ഉല്‍കണ്ഠാപൂര്‍വമായ പര്യാലോചനകള്‍ക്കു സൂക്ഷ്മമായ പരിഗണനകള്‍ക്കും ശേഷം മുസ്‌ലിം ലീഗ് തീരുമാനിക്കുന്നു.
1. ഭാവി ഭരണഘടന ഫെഡറല്‍ സ്വഭാവമുള്ളതായിരിക്കണം. ശിഷ്ടാധികാരങ്ങള്‍ പ്രവിശ്യകളില്‍ നിക്ഷിപ്തമായിരിക്കും.
2. മുഴുവന്‍ പ്രവിശ്യകള്‍ക്കും തുല്യമായ പരമാധികാരം നല്‍കുന്നതാണ്.
3. രാജ്യത്തെ മുഴുവന്‍ നിയമനിര്‍മാണ വേദികളിലും മറ്റു തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലും ഓരോ പ്രവിശ്യയിലും ന്യൂനപക്ഷങ്ങള്‍ക്ക് പര്യാപ്തവും ഫലപ്രദവുമായ പ്രാതിനിധ്യം ഉണ്ടായിരിക്കും. എന്നാല്‍ ഒരു പ്രവിശ്യയിലെയും ഭൂരിപക്ഷം ന്യൂനപക്ഷമോ, ന്യൂനപക്ഷം ഭൂരിപക്ഷമോ ആകുന്ന സ്ഥിതിവിശേഷമുണ്ടാവുന്നതല്ല.
4. കേന്ദ്ര നിയമനിര്‍മാണസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം മൂന്നിലൊന്നില്‍ കുറയില്ല.
5. വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വഴി തല്‍ക്കാലം നിലനിര്‍ത്തും. ഏതു സമുദായത്തിനും, ഏതു സമയത്തും തുറന്നിട്ടതായിരിക്കും ഈ മണ്ഡലങ്ങള്‍. പിന്നീടത് സംയുക്ത നിയോജക മണ്ഡലങ്ങളായി മാറ്റും.
6. ഏതെങ്കിലും സമയത്ത് ആവശ്യമായി വരുന്ന അതിര്‍ത്തി പുനര്‍നിര്‍ണയങ്ങള്‍ പഞ്ചാവ്, ബംഗാള്‍, നോര്‍ത്ത് വെസ്റ്റ് അതിര്‍ത്തി പ്രവിശ്യകളുടെ തീരുമാനങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷത്തെ ഒരു നിലക്കും ബാധിക്കുന്ന തരത്തിലാവില്ല.
7. എല്ലാ സമുദായങ്ങള്‍ക്കും പരിപൂര്‍ണ മതസ്വാതന്ത്ര്യം, വിശ്വാസം, അനുഷ്ഠാനം, പ്രചാരണം എന്നിവക്കുള്ള സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.
8. നിയമനിര്‍മാണ സഭകളിലും ഇതരവേദികളിലും അവതരിപ്പിക്കപ്പെടുന്ന ബില്ലുകളും പ്രമേയങ്ങളും ഒരു സമുദായത്തിലെ നാലില്‍ മൂന്ന് വിഭാഗം എതിര്‍ത്താല്‍ പാസാവുകയില്ല.
9. ബോംബെ പ്രസിഡന്‍സിയില്‍ നിന്നും സിന്ധിനെ വേര്‍പെടുത്തും.
10. ഇതര പ്രവിശ്യകളില്‍ നടപ്പാക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ നോര്‍ത്ത് വെസ്റ്റ് അതിര്‍ത്തിയിലും ബലൂചിസ്ഥാനിലും നടപ്പാക്കുന്നതാണ്.
11. മറ്റെല്ലാ ഇന്‍ഡ്യക്കാര്‍ക്കുമൊപ്പം മുസ്‌ലിംകള്‍ക്കും സ്റ്റേറ്റ് സര്‍വീസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കാര്യക്ഷമത ഉറപ്പുവരുത്തിക്കൊണ്ട് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതാണ്.
12. മുസ്‌ലിം സംസ്‌കാരത്തിന്റെ സംരക്ഷണത്തിന്  മുസ്‌ലിംകളുടെ വി ദ്യാഭ്യാസം, ഭാഷ, മതം, വ്യക്തിനിയമം എന്നിവയുടെ സംരക്ഷണത്തിനും ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. മുസ്‌ലിം ധര്‍മ സ്ഥാപനങ്ങള്‍ക്കാവശ്യമായ സഹായധനം കേന്ദ്ര-പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്ന് ലഭിക്കാന്‍ വ്യവസ്ഥ ചെയ്യും
13. ചുരുങ്ങിയത് മൂന്നിലൊന്ന് മുസ്‌ലിം മന്ത്രിമാരില്ലാതെ കേന്ദ്രത്തിലോ പ്രവിശ്യകളിലോ മന്ത്രിസഭ രൂപീകരിക്കുകയില്ല.
14. ഇന്‍ഡ്യന്‍ ഫെഡറേഷനില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളുടെ അംഗീകാരത്തിനു വിധേയമല്ലാതെ കേന്ദ്രനിയമനിര്‍മാണസഭ ഭരണഘടനയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല.
യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷ സംരക്ഷണത്തിനായി പഴുതുകളടച്ച നിര്‍ദ്ദേശങ്ങള്‍ ഭരണഘടനക്ക് സംഭാവന ചെയ്യുകയാണ്  നെഹ്‌റു റിപ്പോര്‍ട്ടിന് ഒരു ബദല്‍ നിര്‍മിക്കുന്നതിലൂടെ ജിന്ന നിര്‍വഹിച്ച ദൗത്യം. എന്നാല്‍ കാര്യങ്ങള്‍ അത്യന്തം കലുഷിതമാകുകയായിരുന്നു. ‘ജിന്നയുടെ 14 പോയിന്റുകള്‍’ കോണ്‍ഗ്രസ് തള്ളി. നേരത്തെ നിയമിച്ച സൈമണ്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരം ഇന്‍ഡ്യക്ക് ഡൊമിനിയന്‍ പദവി നല്‍കുമെന്നും എന്നാല്‍ ഇതിനു മുമ്പായി ഇന്‍ഡ്യന്‍ നേതാക്കളുമായി തര്‍ക്കപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അതിനുവേണ്ടി ഒരു വട്ടമേശ സമ്മേളനം വിളിച്ചു ചേര്‍ക്കേണ്ടതുണ്ടെന്നും ബ്രിട്ടണില്‍ പുതിയതായി അധികാരത്തില്‍ വന്ന ലേബര്‍ ഗവണ്‍മെന്റ് തീരുമാനിക്കുകയും 1929 ഒക്ടബോര്‍ 31ന് വൈസ്രോയി ഇര്‍വിന്‍ പ്രഭു അത് പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്‍ഡ്യയിലെ രാഷ്ട്രീയ കോലഹലങ്ങള്‍ക്കിടയില്‍ ഭരണ പദ്ധതികള്‍ക്ക് പരിഹാരം കാണുക പ്രയാസമാണ് എന്ന് മനസ്സിലാക്കിയ ബ്രിട്ടണ്‍ ചര്‍ച്ച മുഴുവന്‍ ലണ്ടനിലേയ്ക്ക് മാറ്റി ഇന്‍ഡ്യയിലെ പ്രമുകനായ എല്ലാ രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് വലിയ ഒച്ചപ്പാടുകൂടിയാണ് 1930 നവംബര്‍ മാസത്തില്‍ ലണ്ടന്‍ നഗരത്തില്‍ വച്ച് ഒന്നാം വട്ടമേശ സമ്മേളനം നടന്നത്. എന്നാല്‍ ഒന്നാം വട്ടമേശ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് പൂര്‍ണമായും വിട്ടു നിന്നു. പ്രതീക്ഷിച്ചത്ര ഫലങ്ങള്‍ ഒന്നും തന്നെ ഇതില്‍ നിന്നുണ്ടായില്ല.  തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കൂടി സഹകരണത്തോടുകൂടി 1931 സെപ്തംബര്‍ മാസത്തില്‍ ലണ്ടനില്‍ വച്ച് തന്നെ രണ്ടാം വട്ടമേശ സമ്മേളനവും സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഇതിനിടെ ലേബര്‍ പാര്‍ട്ടി മാറി മറ്റൊരു പാര്‍ട്ടി ഇംഗ്ലണ്ടില്‍ അധികാരത്തിലേറി.  1932 ഏപ്രില്‍ 6 ന് നെഹ്‌റു റിപ്പോര്‍ട്ടും ജിന്നയുടെ 14 പോയിന്റുകളും അടിസ്ഥാനമാക്കി Comunal Aw-ard എന്ന ഭരണ പദ്ധതി ബ്രിട്ടന്‍ മുന്നോട്ടു വച്ചു. മുസല്‍മാനും സിക്കുകാരനും ദളിതനും പ്രത്യേക നിയോജക മണ്ഡലങ്ങള്‍ അനുവദിച്ചുകൊണ്ടുളളതായിരുന്നു Comunal Award.  എന്നാല്‍ മുസ്‌ലിംകള്‍ക്ക് കാര്യമായ നേട്ടമൊന്നുമില്ലാതിരുന്ന  ഇതിനെ മുസ്‌ലിം ലീഗ് ശക്തമായി എതിര്‍ത്തു.  കോണ്‍ഗ്രസ് ആകട്ടെ അനുകൂലമോ പ്രതികൂലമോ ആയ യാതൊരു നടപടിയും കൈക്കൊണ്ടതുമില്ല.  ഡോ. ബി.ആര്‍ അംബേദ്ക്കറുടെ മിടുക്കുകൊണ്ട് മാത്രം അനുവദിച്ച് കിട്ടിയ അയിത്തജാതിക്കാര്‍ക്കുളള പ്രത്യേക നിയോജകമണ്ഡലവും വോട്ടവകാശവും,  പക്ഷേ ഗാന്ധിജി പരസ്യമായും ശക്തമായും എതിര്‍ത്തു.  അവര്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അനുവദിക്കുന്നത് അവരുടെതന്നെ നാശത്തിന് വഴിവെക്കുമെന്നും താന്‍ ഏതു വിധേനയും എതിര്‍ക്കുമെന്നും  ഗാന്ധിജി തറപ്പിച്ചു പറഞ്ഞു. മുഹമ്മദലി ജിന്ന മുസ്‌ലിം ലീഗ് അധഃസ്ഥിത വര്‍ഗങ്ങള്‍ക്കൊപ്പം എന്നും നിലകൊളളുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അംബേദ്ക്കര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.  ജിന്ന നിലപാടില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ ജിന്നയുടെ പതിനാല് പോയിന്റുകളും കോണ്‍ഗ്രസിനെക്കൊണ്ട് അംഗീകരിപ്പിക്കാം എന്ന് പോലും ഗാന്ധിജിക്ക് ഒരുവേള പറയേണ്ടി വന്നു. എന്നാല്‍ നിരാഹാരമാരംഭിച്ച ഗാന്ധിജിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും സവര്‍ണ മേധാവിത്വത്തിന്റെ ഭീഷണിയും കൂടി നേരിട്ടപ്പോള്‍ അംബേദ്ക്കര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. പൂനെയിലെ യേര്‍വാദ ജയിലില്‍ വച്ചു തീര്‍പ്പാക്കിയ ഈ കരാറാണ് പൂനെ പാക്റ്റ് എന്നപേരില്‍ അറിയപ്പെടുന്നത്.
1932 നവംബര്‍ മാസത്തില്‍ മൂന്നാം വട്ടമേശ സമ്മേളനം നടന്നു. പ്രതീക്ഷിച്ച യാതൊരു ഫലവും ഈ വട്ടമേശ സമ്മേളനങ്ങളില്‍ നിന്നൊന്നും ഉണ്ടായില്ല.  പ്രഖ്യാപിക്കപ്പെട്ട Comunal Awardന്റെ അടിസ്ഥാനത്തില്‍ 1934ല്‍ സെന്‍ട്രല്‍ അസംബ്ലി ഹാളിലേയ്ക്ക് ഇലക്ഷന്‍ പ്രഖ്യാപിച്ചു. ഇലക്ഷന്‍ ഭംഗിയായി നടന്നു. 1935 ജൂലൈ രണ്ടിന് നാളിതുവരെ നടന്ന ചര്‍ച്ചകളെ ആസ്പദമാക്കി Government of India Act, 1935 എന്ന ഭരണഘടന നിലവില്‍ വന്നു. 1950ല്‍ ഇന്‍ഡ്യ ഒരു റിപ്പബ്ലിക്ക് ആകുന്നതുവരെയും പ്രസ്തുത ഭരണഘടനയാണ് രാജ്യം പിന്തുടര്‍ന്നു പോന്നത്.
1937-ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. പ്രസ്തുത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനകത്തെ ഹിന്ദു മേധാവിത്വം കൂടുതല്‍ പ്രകടമായി. ബീഹാറിലും ബോംബെയിലുമുളള അധികാര നീക്കങ്ങള്‍ പരാജയമായിരുന്നുവെന്ന് മൗലാനാ അബുള്‍ കലാം ആസാദ് പോലും വിലയിരുത്തുകയുണ്ടായി.  1940-ല്‍ ലാഹോറില്‍ വെച്ചാണ് ലീഗിന്റെ ചരിത്ര പ്രസിദ്ധമായ സമ്മേളനം നടക്കുന്നത്.  പ്രസ്തുത സമ്മേളനത്തിലെ മുസ്‌ലിം രാഷ്ട്രമെന്ന ആവശ്യം മാധ്യമങ്ങള്‍  പാക്കിസ്ഥാന്‍ എന്ന നാമത്തില്‍ ആവോളം ആഘോഷിച്ചു.  യഥാര്‍ത്ഥത്തില്‍ 1946ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് നിയമസഭാ സാമാജികരുടെ കണ്‍വന്‍ഷനാണ് ബംഗാള്‍, ആസാം, പഞ്ചാബ്, വടക്ക് പടിഞ്ഞാറെ അതിര്‍ത്തി, സിന്ധ്, ബലൂചിസ്ഥാന്‍ തുടങ്ങിയ ആറ് പ്രവിശ്യകള്‍ കൂട്ടിച്ചേര്‍ത്ത ഒരു രാഷ്ട്രത്തെപ്പറ്റി നിര്‍വചിക്കുന്നതുതന്നെ.  എന്നാല്‍ 1940ലെ ലാഹോര്‍ പ്രമേയത്തോടെ തന്നെ പാക്കിസ്ഥാന്‍ എന്ന മുദ്രാവാക്യം മാധ്യമങ്ങള്‍ ഇന്‍ഡ്യന്‍ പൊതുബോധത്തിലേയ്ക്ക് എറിഞ്ഞുകൊടുത്തു. കോണ്‍്രഗസിന്റെ സവര്‍ണ്ണ ഹിന്ദു മേധാവിത്വത്തില്‍ നിന്നും, ഹിന്ദു മഹാസഭയുടെ ഭാഗത്തു നിന്നും ഇതിന് വളരെ മുമ്പേ ദ്വിരാഷ്ട്ര ആശയങ്ങള്‍ കടന്നു വന്നിരുന്നുവെന്നുളളതാണ് വസ്തുത.   ലാലാ ലജ്പത്‌റോയി, ഹിന്ദു മഹാസഭ പ്രസിഡന്റായിരുന്ന ഭായി പ്രേമാനന്ദന്‍, സവര്‍ക്കറുടെ ഹിന്ദുത്വ എന്ന ഹിന്ദു തീവ്രദേശീയതയുടെ വിഷലിപ്തമായ രചന, തുടങ്ങിയവര്‍ ഒരു വിധത്തിലല്ലെല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഇതിന് നേരിട്ടോ അല്ലാതെയോ പ്രേരകമായി.  ഇന്‍ഡ്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍, കോണ്‍ഗ്രസിലൂടെയും ഹിന്ദു മഹാസഭയിലൂടെയും അതിന്റെ സന്തതിയായ ആര്‍.എസ്.എസിന്റെയും തീവ്ര വലതുപക്ഷ ചിന്താഗതിയും ഹിന്ദു ദേശീയവാദങ്ങളും പടര്‍ത്തിയ ഭീതിയാണ് മുസ്‌ലിംകളെ ഒരുവേള തീര്‍ത്തും സുരക്ഷിതമായ മറ്റൊരു പ്രവിശ്യയെന്ന ആശയത്തിലേയ്‌ക്കെങ്കിലും നയിച്ചതെന്ന് ചരിത്രം പരിശോധിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് വ്യക്തമാകും.
ലോകത്ത് രണ്ടാം ലോക മഹായുദ്ധം മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കാലം. ഇന്‍ഡ്യയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം ബ്രിട്ടണ്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രിയായ Sir Stafford Crippsനെ ഇന്‍ഡ്യയിലേയ്ക്ക് അയച്ചും. ജിന്ന, നെഹ്‌റു, ഗാന്ധി, പട്ടേല്‍ തുടങ്ങിയ പ്രമുഖരായ നേതാക്കളെ കണ്ട് ക്രിപ്‌സിന് മുന്നോട്ടു വയ്ക്കാനുണ്ടായിരുന്നത് താഴെ പറയുന്ന നിര്‍ദ്ദേശങ്ങളായിരുന്നു.

1. യുദ്ധ നടത്തിപ്പ് സംബന്ധിയായ ചില കാര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് കേന്ദ്രത്തില്‍ ഒരു ദേശീയ ഗവണ്‍മെന്റിന്റെ രൂപീകരണം.
2. ഇന്‍ഡ്യയ്ക്ക് വേണ്ടി ഒരു ഭരണഘന നിര്‍മിക്കുന്നതിനുളള സംവിധാനം. ഈ ഭരണഘടന ഏതെങ്കിലും പ്രവശ്യയ്ക്ക് സ്വീകാര്യമല്ലെങ്കില്‍ അവര്‍ക്ക് അതില്‍ നിന്ന് വിട്ടുനില്‍ക്കാനും അത്തരം പ്രവിശ്യകള്‍ക്ക് അവരുടേതായ യൂണിയനുണ്ടാക്കും വ്യവസ്ഥ ചെയ്യുന്നതുമായിരിക്കും.
ക്രിപ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ മുസ്‌ലിം ലീഗും, കോണ്‍ഗ്രസും തളളിക്കളഞ്ഞു. നിരാശനായിക്കൊണ്ട് 1942 ഏപ്രില്‍ 12ന് ക്രിപ്‌സ് ഇന്‍ഡ്യ വിട്ടു.  തൊട്ടടുത്ത ദിവസം തന്നെ ഗാന്ധിജി പ്രശസ്തമായ Quit India സമരത്തിന് ആഹ്വാനം ചെയ്തു.  Quit India സമരം ജനങ്ങള്‍ക്ക് ദോഷം വരുത്തിവെക്കുമെന്നും നിയന്ത്രണാതീതമാകുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ജിന്ന പ്രസ്തുത സമരത്തിന് മുസ്‌ലിം ലീഗിന്റെ പിന്തുണ നല്‍കുകയുണ്ടായില്ല.  സമരം പലയിടത്തും അക്രമണാസക്തമായി.  ഒരുപാട് ദേഹങ്ങളുടെ ജീവഹാനിയോടുകൂടിയാണ് സമരം അവസാനിച്ചത്.
ബ്രിട്ടണില്‍ വീണ്ടും അധികാരമാറ്റങ്ങള്‍ അരങ്ങേറി.  പുതിയ പ്രധാനമന്ത്രിയായി ആറ്റ്‌ലി സ്ഥാനമേറ്റു. അന്നത്തെ വൈസ്രോയി ആയിരുന്ന വേവല്‍ പ്രഭു തുല്യ പങ്കാളിത്തമുളള ഒരു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസിനോടും മുസ്‌ലിം ലീഗിനോടും സന്നദ്ധത പ്രകടിപ്പിച്ചു. 1945 ജൂണ്‍ 25ന് വൈസ്രോയിയുടെ ഉഷ്ണകാല തലസ്ഥാനമായ സിംലയിലെ വസതിയിലേയ്ക്ക് കോണ്‍ഗ്രസ്സ് പ്രതിനിധിയായി അബുള്‍ കലാം ആസാദും, ലീഗ് പ്രതിനിധിയായി മുഹമ്മദലി ജിന്നയും ക്ഷണിക്കപ്പെട്ടു. എന്നാല്‍ മുമ്പെല്ലാം ആവര്‍ത്തിച്ചതുപോലത്തെ പരാജയം ആസ്വദിക്കാന്‍ തന്നെയായിരുന്നു സിംല സംഭാഷണത്തിന്റെയും വിധി.  എന്നാലും നിര്‍ദ്ദിഷ്ട കൗണ്‍സിലിലേയ്ക്ക് തുല്യ പങ്കാളിത്തത്തോടുകൂടി തെരഞ്ഞെടുപ്പ് നടത്തണമെന്ന കോണ്‍ഗ്രസ് തീരുമാനച്ചു ഹിന്ദുമഹാസഭ നിശിതമായ ഭാഷയില്‍  വിമര്‍ശിച്ചു. അന്നത്തെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്ന ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തില്‍ ഇത്തരത്തില്‍ സൂചിപ്പിക്കുകപോലുമുണ്ടായി.  ”കൗശലക്കാരായ ബ്രിട്ടീഷ് ഓഫീസര്‍മാരും മതഭ്രന്തരായ മുസ്‌ലിം ലീഗുകാരും കോണ്‍ഗ്രസിലെ കപട ദേശീയവാദികളായ നേതാക്കളുമടങ്ങുന്ന ഗൂഢാലോചനക്കാര്‍ ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ ഒത്തുചേരലാണ് സിംല സംഭാഷണം.” എന്തു മാത്രം മുസ്‌ലിം വിരുദ്ധതയാണ് സവര്‍ണ്ണ ഹിന്ദു നേതാക്കള്‍ പേറിയിരുന്നതെന്ന് മേല്‍സൂചിപ്പിച്ച പ്രസ്താവനയില്‍ നിന്ന് സുവ്യക്തമാണ്.
1945 ഡിസംബറില്‍ സെന്‍ട്രല്‍ അസംബ്ലിയിലേയ്ക്കും, 1946 ആദ്യത്തില്‍ നിയമസഭകളിലേയ്ക്കുമുളള തെരഞ്ഞെടുപ്പുകള്‍ വൈസ്രോയി പ്രഖ്യാപിച്ചു.  ഇലക്ഷന്‍ പ്രഖ്യാപിക്കപ്പെട്ടതോടുകൂടി പാര്‍ട്ടികള്‍  കൂടുതല്‍ സജീവമായി.   രാജ്യത്തിന്റെ സ്വാതന്ത്ര്യ പുലരിക്ക് തൊട്ടുമുമ്പ് നടന്ന സുപ്രധാനമായ ഇലക്ഷന്റെ ഫലങ്ങള്‍ വിരല്‍ ചൂണ്ടിയത് രാജ്യത്തെ മൊത്തം വരുന്ന മുസ്‌ലിം ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും ദേശീയ പ്രസ്ഥാനത്തിലുളള വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നുവെന്നാണ്.  കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളില്‍ മുസ്‌ലിം വിരുദ്ധ നയങ്ങളുമായി തീവ്ര വലതുപക്ഷ കക്ഷികള്‍ ഗതി നിര്‍ണയിച്ചതിന്റെ പരിണിതഫലമായി വേണം ഇതിനെ വിലയിരുത്താന്‍.  നെഹ്‌റുവിനെ പോലുള്ള ലോകം ദര്‍ശിച്ച ശക്തനായ മതേതര ജനാധിപത്യ വിശ്വാസികളുടെയും കലാപരഹിതമായ ഇന്‍ഡ്യയ്ക്കുവേണ്ടി സര്‍വവും ത്യജിച്ച ഗാന്ധിജിയുടെയും തികഞ്ഞ മുസ്‌ലിം പണ്ഡിതനും ദേശീയ  മുസ്‌ലിമുമായ അബുള്‍ കലാം ആസാദിന്റെയും നേതൃത്വമുണ്ടായിട്ടും രാജ്യത്തെ വലിയൊരു ജനവിഭാഗം വരുന്ന മുസ്‌ലിംകള്‍ക്ക് എന്തുകൊണ്ട് കോണ്‍ഗ്രസ്സില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന ചോദ്യത്തിന് ചരിത്രഭൂമി ഖനനം ചെയ്യുമ്പോള്‍ മറ്റൊന്നും കണ്ടെത്താനാകുന്നില്ലെന്നതാണ് വാസ്തവം.
1946 സെപ്തംബര്‍ രണ്ടാം തീയതി ഇടക്കാല മന്ത്രിസഭ നിലവില്‍ വന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. ബാബു രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ശരത് ചന്ദ്രബോസ്, ജഗത് ജീവന്‍ റാം, സയ്യിദ് അലി സഹീര്‍, സി.എച്ച് ആസഫ് അലി, സി.രാജഗോപാലാചാരി, സര്‍ദാര്‍ ബലേഭവ സിംഗ്, ഡോ. ജോണ്‍ മത്തായി, സര്‍ ഷാഫത്ത് അഹമ്മദ് ഖാന്‍, സി.എച്ച്. ഭാഭ തുടങ്ങിയ  നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്ത് വ്യത്യസ്ത വകുപ്പുകളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. ഇടക്കാല മന്ത്രിസഭയോട് വിയോജിപ്പു പ്രകടിപ്പിച്ച മുസ്‌ലിം ലീഗ് പിന്നീട് ചില ഉപാധികളോടുകൂടി മന്ത്രിസഭയില്‍ അംഗമായി.  നവാബ് സാദാ ലിയാഖത്തലി ഖാന്‍, സര്‍ദാര്‍ അബ്ദുറബ്ബ് നിഷ്താര്‍, ഇബ്രാഹിം ഇസ്മായില്‍ ചന്ദ്രിഗര്‍, രാജാഗസനഫര്‍ അലിഖാന്‍, ജോഗേന്ദ്രനാഥ് മണ്ഡല്‍ തുടങ്ങിയവര്‍ 1946 ഒക്‌ടോബര്‍ 15-ാം തീയതിയും സത്യപ്രതിജ്ഞ ചെയ്തു.  ഇതില്‍ ജോഗേന്ദ്രനാഥ് മണ്ഡല്‍ ഒരു പട്ടികജാതിക്കാരനായിരുന്നു.  തൊട്ടു കൂടാത്തവനും തീണ്ടിക്കൂടാത്തവനുമായി കണ്ടിരുന്ന ഒരു പട്ടികജാതിക്കാരന് മുസ്‌ലിം ലീഗ് സ്വന്തം മന്ത്രിസഭാ സീറ്റ് വെച്ചുനീട്ടിയത് ലീഗിന്റെ യശസ്സ് വര്‍ദ്ധിപ്പിച്ചു.  ഡോ. ബി.ആര്‍ അംബേദ്കര്‍ ലീഗിന്റെ നടപടിയെ മുക്തകണ്ഡം പ്രശംസിച്ചുവെന്ന് മാത്രമല്ല ഇത് ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല.
ഈ രാഷ്ട്രീയ സങ്കീര്‍ണതകള്‍ക്കെല്ലാമിടയിലും ബ്രിട്ടണില്‍ നിന്ന് വന്ന കാബിനറ്റ് മിഷന്‍ ഭരണഘടനാ അസംബ്ലി വിളിച്ചുകൂട്ടാന്‍ ഇരു കൂട്ടരെയും നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.  ഇന്‍ഡ്യയ്ക്കുവേണ്ടി ഇന്‍ഡ്യക്കാരാല്‍ ഒരു ഭരണഘടന നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഒരു പ്രദേശത്ത് ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് യാതൊരുവിധ പുരോഗതിയുമുണ്ടാകാന്‍ പോകുന്നില്ലായെന്ന നിലപാടിനാല്‍ പാക്കിസ്ഥാനു വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു ജിന്നയും കൂട്ടരും.  അതിനാല്‍ തന്നെ ഭരണഘടനാ സമിതി മുസ്‌ലിം ലീഗിന് പ്രത്യേകമായി വേറെ വിളിച്ചുചേര്‍ക്കണമെന്നും എന്നാല്‍ മാത്രമേ മുസ്‌ലിംകളുടെ അവകാശങ്ങള്‍ സംരക്ഷിപ്പെടുകയുളളൂ എന്നുമുളള  തന്റെ വാദത്തില്‍ ജിന്ന അടിയുറച്ചു നിന്നു.  തമ്മില്‍ ഒരു നിലയ്ക്കും അടുക്കാത്തവിധത്തില്‍ അകന്നു പോയിരുന്നു ഇരു രാഷ്ട്രീയ ചേരികളും.  ഈ വിലപേശലുകള്‍ക്കെല്ലാമിടയിലും വൈസ്രോയി ഭരണഘടനാ അസംബ്ലി വിളിച്ചുചേര്‍ത്തു.  1946 ഡിസംബര്‍ ഒന്‍പതിന് ആദ്യത്തേയും,  1947 ജനുവരി 20ന് രണ്ടാമത്തേയും സെഷനുകള്‍ ലീഗ് പ്രതിനിധികളാരുമില്ലാതെ നടന്നു. ഇന്‍ഡ്യയിലെ സകല രാഷ്ട്രീയ നാടകങ്ങള്‍ക്കും തീരശീലയിടാന്‍ വൈസ്രോയിയായിരുന്ന വേവലിനെ  തിരിച്ചു വിളിച്ചുകൊണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്റ് ലോര്‍ഡ് മൗണ്ട് ബാറ്റനെ ചുമതലയേല്‍പ്പിച്ചു. 1948 ജൂണ്‍ മാസത്തിനു മുമ്പായി ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യത്തിന്റെ ദീപശിഖ കൈമാറുകയെന്ന ലക്ഷ്യവുമായി 1947 മാര്‍ച്ച് 22ന് തന്റെ ലങ്കാസ്റ്റര്‍ വിമാനത്തില്‍ മൗണ്ട് ബാറ്റണ്‍ ഇന്‍ഡ്യയില്‍ എത്തി. എന്നാല്‍ അദ്ദേഹം വിചാരിച്ചിരുന്നത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഇന്‍ഡ്യ കടന്നുപോയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിഭജനം ഒരനിവാര്യമാക്കി തീര്‍ത്തിരുന്നു. വിഭജനം യഥാര്‍ത്ഥ്യമായി, പരസ്പരം ഓഹരി വെയ്ക്കാനുളളതെല്ലാം പങ്കിട്ടെടുത്തുകൊണ്ട് രണ്ട് വഴിക്കായി അവര്‍ പിരിഞ്ഞുപോയി.  ഒരു മുസ്‌ലിം രാഷ്ട്രമായി പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടിട്ടും വലിയൊരു വിഭാഗം മുസ്‌ലിംകള്‍ ഒരു പുതിയ രാജ്യത്തിലേയ്ക്ക് പലായനം ചെയ്തപ്പോഴും, പിറന്നു വീണ മണ്ണിനെ അവിശ്വസിക്കാതെ, ഒരു മുസ്‌ലിമായിക്കൊണ്ട്, ഒരു ഇന്‍ഡ്യക്കാരനായിക്കൊണ്ട് ഈ രാജ്യത്ത് അതിജീവിക്കാന്‍ സാധിക്കുമെന്ന് ജീവിതം കൊണ്ട് മറുപടി പറഞ്ഞ ഒരുപറ്റം മുസ്‌ലിംകള്‍ ഈ നാട്ടില്‍ ബോധപൂര്‍വം അവശേഷിച്ചു. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് ഏതൊരുവിധത്തിലുമുളള ഭീഷണിയില്‍ നിന്നും നിര്‍ഭയത്വം നല്‍കുന്നതിനും അവരുടെ സ്വത്വം നിലനിര്‍ത്തുന്നതിനും അവരുടെ  സാംസ്‌കാരിക തനിമയ്ക്ക് കോട്ടം സംഭവിക്കാതിരിക്കുന്നതിനും ഈ രാജ്യത്തെ ഭരണാധികാരികള്‍ക്ക് ബാദ്ധ്യതയുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിലും, മഹാത്മഗാന്ധിയിലും, അബുല്‍കലാം ആസാദിലും കെ.എം സീതി സാഹിബിലും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിലും ബി.പോക്കര്‍ സാഹിബിലുമെല്ലാം അവര്‍ അര്‍പ്പിച്ച വിശ്വാസത്തിന് യാതൊരു പോറലുമേറ്റിട്ടില്ലെന്നുളളതിന്റെ തെളിവാണ് ഈ രാജ്യത്തിന്റെ ഭരണഘടന.
നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്‍ഡ്യന്‍ ഭരണഘടനാ നിര്‍മാണസഭയുടെ ആദ്യ സെഷന്‍ 1946 ഡിസംബര്‍ ഒന്‍പതിന് ഇന്നത്തെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വച്ച് ചേര്‍ന്നു.  ആകെ 11 സെഷനുകളിലായി രണ്ട് വര്‍ഷവും 11 മാസവും, പതിനേഴ് ദിവസവും എടുത്തു ഇന്‍ഡ്യന്‍ ഭരണഘടന പൂര്‍ത്തീകരിക്കാന്‍.  ആകെ 389 പേരുണ്ടായിരുന്ന അസംബ്ലിയില്‍ ഇലക്ഷന്‍ വഴിയുള്ള 292 പേരും, 93 നാട്ടുരാജാക്കന്‍മാരും നാല് ചീഫ് മ്മീഷണര്‍ പ്രതിനിധികളുമാണ് ഉണ്ടായിരുന്നത്.  1947 ജൂണ്‍ മൂന്നിന് നടന്ന വിഭജന തീരുമാനത്തിനു ശേഷം ആകെ പ്രതിനിധികളുടെ എണ്ണം 299 ആയി ചുരുങ്ങി. 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വരികയും Government of India Act, 1935 അസാധു വാക്കിക്കൊണ്ട് Republic of India നിലവില്‍ വരികയും ചെയ്തു. ബ്രിട്ടണ്‍, അമേരിക്ക, ഓസ്‌ട്രേലിയ, അയര്‍ലണ്ട്, ഫ്രഞ്ച്, കാനഡ, സോവിയറ്റ് യൂണിയന്‍, ജര്‍മനി, സൗത്ത് ആഫ്രിക്ക, ജപ്പാന്‍  തുടങ്ങിയ ഭരണഘടനകളെ അതിസൂക്ഷ്മമായി വിശകലനം ചെയ്താണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണഘടനയായ ഇന്‍ഡ്യന്‍ ഭരണഘടന തയ്യാറാക്കിയിട്ടുളളത്. ഏകദേശം നാന്നൂറിനടുത്ത് അനുച്ഛേദനങ്ങള്‍ ഇന്‍ഡ്യന്‍ ഭരണഘടനയിലുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് മൂന്നാം അധ്യായമായ മൗലികാവകാശങ്ങള്‍.  ഭരണഘടനയിലെ 12 മുതല്‍ 35 കൂടിയുളള അനുച്ഛേദനങ്ങളാണ് മൗലികാവകാശത്തിന് കീഴില്‍ വരുന്നത്. Right to Equality, Right to Freedom, Right against Exploitation, Right to Freedom of Religion, Cultural and Educational Rights, Right to Property and Right to Constitutional Remedies തുടങ്ങിയവയാണ് ഭരണഘടനയില്‍ പറഞ്ഞിട്ടുളള മൗലികാവകാശങ്ങള്‍. പ്രസ്തുത മൗലികാവകാശങ്ങളാണ് രാജ്യത്തെ ന്യൂനപക്ഷ സമുദാങ്ങളുടെ ആത്മാഭിമാനത്തിന് വിലകല്‍പിക്കുന്നത്. ലോകത്ത് മറ്റേതൊരു രാഷ്ട്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത മതസ്വാതന്ത്ര്യമാണ് ഇന്‍ഡ്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ കാതല്‍.  ഭരണഘടനയുടെ 25-ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഏതൊരു പൗരനും ഇഷ്ടമുളള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുളള അവകാശമുണ്ട്. ഇന്‍ഡ്യയെന്ന മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിന്റെ കിരീടത്തിലെ തിളക്കമാര്‍ന്ന വൈരക്കല്ലാണ് പ്രസ്തുത അനുച്ഛേദനം.  ഇന്‍ഡ്യയിലെവിടെയും ഏതൊരു പൗരനും താന്‍ വിശ്വസിക്കുന്ന മതം അല്ലെങ്കില്‍ മറ്റേതെങ്കിലും ആദര്‍ശം സ്റ്റേജ് കെട്ടി വിളിച്ചുപറയാനുളള അവകാശമുണ്ട്.  അതോടൊപ്പം തന്നെ സിവില്‍ നിയമങ്ങളില്‍ തന്റെ മതാചാരപ്രകാരം കര്‍മങ്ങള്‍ അനുഷ്ടിച്ച് മുന്നോട്ടു പോകാനും അതില്‍ ഏതെങ്കിലും തരത്തിലുളള തടസ്സം നേരിട്ടാല്‍ കോടതിയില്‍ നിന്ന് ഭരണഘടനാനുസൃതമായി നീതി ലഭിക്കുന്നതിനും ഈ രാജ്യത്തെ പൗരന് അവകാശമുണ്ട്.
എന്നാല്‍ മനുഷ്യനിര്‍മിതമായ ഏതൊന്നിനും പോരായ്മകളുണ്ടാകും എന്ന ലോകതത്വത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയെ പുനര്‍വായിക്കുമ്പോള്‍ പരസ്പര വൈരുദ്ധ്യം നിറഞ്ഞ ചില സംഗതികള്‍ അഥവാ അനുച്ഛേദനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന തായി നമുക്ക് കാണുവാന്‍ സാധിക്കും. അത്തരത്തിലുളള പ്രധാനപ്പെട്ട ഒന്നാണ് ഏക സിവില്‍കോഡ്. ഇന്ന് ഇന്‍ഡ്യയില്‍ അധികാരത്തിലേറിയ ഫാഷിസ്റ്റ് ഭരണകൂടം ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഈയൊരു വൈരുദ്ധ്യാത്മകതലം വച്ചുകൊണ്ടാണ്. ഭരണഘടനയിലെ നാലാം അദ്ധ്യായമായ Directive Principles of State Policyയിലെ 44-ാം ആര്‍ട്ടിക്കിളിലാണ് ഏക സിവില്‍ കോഡിനെകുറിച്ച് ഇങ്ങനെ പറയുന്നത്: ‘The State shall endea-vour to secure for citizens a uniform civil code throughout the territory of India’. ഇതില്‍ പറയപ്പെട്ടപോലെ രാഷ്ട്രം ഒരു ഏക സിവില്‍ നിയമത്തിനുവേണ്ടി ശ്രമിക്കണമെന്നാണ്, എന്തുകൊണ്ട് ശ്രമിക്കണം എന്നുളള ചോദ്യത്തിന്റെ ഉത്തരം ഇതില്‍ തന്നെ അടങ്ങിയിട്ടുണ്ട് -to se-cure for citizens. എന്നുവച്ചാല്‍ പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന്.  ആരാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്‍മാര്‍? അവരാണ് പരമാധികാരികള്‍.  ആരു തങ്ങളെ ഭരിക്കണമെന്ന് തീരുമാനിക്കേണ്ടവരാണ് ഈ പൗരന്‍മാര്‍. ആ പൗരന്‍മാരില്‍ പ്രസ്തുത നിയമം സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ പിന്നെ അത്തരമൊരു ഏക സിവില്‍ നിയമത്തിന്റെ പ്രസക്തിയെന്താണ്?  രാജ്യത്തെ പൗരന്‍മാരായ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് മാത്രമല്ല സ്വന്തമായി ഏതെങ്കിലും തരത്തിലുളള മതാതിഷ്ഠിതമായ സിവില്‍ നിയമം ആചരിക്കുന്ന ഒരാള്‍ക്കും ഈ പറഞ്ഞ 44-ാം ആര്‍ട്ടിക്കിള്‍ സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ പിന്നെ അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ആരുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനാണ്.?
അതേസമയം ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശതത്വങ്ങള്‍ ആരംഭിക്കുന്നിടത്ത് അതിന്റെ 37-ാം അനുച്ഛേദത്തില്‍ പറയുന്നത് കാണുക: ‘The provisions contained in this Part shall not be enforceable by any court, but the principles therein laid down are nevertheless fundamental in the governance of the country and it shall be the duty of the State to apply these principles in making laws.’ മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍ എന്ന അധ്യായത്തില്‍ പറഞ്ഞിട്ടുളള സകല വകുപ്പുകളിലും അത് മൗലികാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലായെന്നും മാത്രമല്ല ഇതില്‍ പറഞ്ഞിട്ടുളള ഒന്നുംതന്നെ ഒരു കാരണവശാലും രാജ്യത്തൊരു കോടതിയും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കരുതെന്നും അതിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാകുന്നു. രാജ്യത്തുടനീളം എതിര്‍പ്പുകളുയര്‍ന്നിട്ടും പിന്നെന്തിനാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്തുമെന്ന് ആണയിട്ടു പറഞ്ഞുകൊണ്ട് ഇന്നാട്ടിലെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത്?
ഇന്‍ഡ്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ ഏകസിവില്‍ കോഡ് നിയമം ചര്‍ച്ചക്കെടുത്തപ്പോള്‍ തന്നെ ദീര്‍ഘദൃഷ്ടിയുളള നേതാക്കള്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ അന്ന് സഭയില്‍ തന്നെ ബോധ്യപ്പെടുത്തിയിരുന്നു. ഇത്തരം നിയമങ്ങള്‍ രാജ്യത്തെ ഭരണകൂടം ന്യൂനപക്ഷവേട്ടയ്ക്കായി ഉപയോഗപ്പെടുത്തിയേക്കുമെന്ന് ഭയന്ന് അവര്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ഭരണഘടനാ നിര്‍മാണ സഭയുടെ ഏഴാമത്തെ സെഷനില്‍ 1948 നവംബര്‍ 23 ചൊവ്വാഴ്ച ചേര്‍ന്ന അസംബ്ലിയിലാണ് ഏകസിവില്‍ കോഡ് ചര്‍ച്ചയ്‌ക്കെടുക്കുന്നത്. അന്നത് 35-ാം ആര്‍ട്ടിക്കിളായിരുന്നു. അഭിനവ ഇന്‍ഡ്യയിലെ ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സ്ഥാപകനും മദ്രാസ് സ്റ്റേറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബാണ് ഏകസിവില്‍ കോഡ് നിയമസഭ അംഗീകരിക്കുന്നതിനു മുമ്പ് എഴുന്നേറ്റു നിന്ന് ശബ്ദിച്ച ആദ്യ വ്യക്തി.  അദ്ദേഹം, പ്രസ്തുത നിയമം അംഗീകരിക്കുകയാണെങ്കില്‍  അതില്‍ ഇങ്ങനെയൊരു ഉപാധികൂടി ചേര്‍ക്കണമന്ന് സഭയിലാവശ്യപ്പെട്ടു.  അതിപ്രകാരമായിരുന്നു, ‘Provided that any group, section or community of people shall not be obliged to give up its own personal law in case it has such a law’.  ഏതെങ്കിലും സാഹചര്യത്തില്‍ ഏകസിവില്‍ കോഡ് നടപ്പിലാക്കേണ്ടി വന്നാല്‍ പോലും  അത് ഈ രാജ്യത്തെ ഒരു വര്‍ഗത്തിന്റെയും, വിഭാഗത്തിന്റെയും സമുദായത്തിന്റെയും വ്യക്തിനിയമങ്ങള്‍ മറികടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാകരുതെന്ന് സാരം.  എന്നിട്ട് അദ്ദേഹം ആര്‍ക്കും ഗ്രഹിക്കാവുന്ന രീതിയില്‍ ഇതിന്റെ അപകടം മുന്നില്‍ കണ്ട് അര്‍ത്ഥഗര്‍ഭമായ ഒരു സംഭാഷണം നടത്തി.
”ഏതൊരു വിഭാഗത്തിന്റെയും സമുദായത്തിന്റയും വ്യക്തിനിയമങ്ങള്‍ ആചരിക്കുകയെന്നത് അവരുടെ മൗലികാവകാശങ്ങളില്‍പ്പെട്ടതാണ്. വ്യക്തിനിയമങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.  അതവരുടെ മതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്.  ഏതെങ്കിലും തരത്തില്‍ അതിനെ നാം ഹനിച്ചാല്‍ അല്ലെങ്കില്‍ അതിന് അവസരം നല്‍കിയാല്‍ അത് തലമുറകളോളം ആ സമുദായത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.  നാം ഇവിടെ വിഭാവനം ചെയ്യാനുദ്ദേശിക്കുന്ന മതനിരപേക്ഷ രാജ്യം ഒരു കാരണവശാലും ഒരു വ്യക്തിയുടെ ജീവിതരീതിയിലോ മതകാര്യങ്ങളിലോ ഇടപെടുന്നതാകരുത്.  വ്യക്തി നിയമങ്ങള്‍  സംരക്ഷിക്കപ്പെടുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല.  യൂറോപ്യന്‍ രാഷ്ട്രങ്ങളിലും യൂഗോസ്ലോവിയയിലും എല്ലാം ഇതിന് മാതൃകയുണ്ട്. ഗശിഴറീാ ീള ടലൃയ,െ ഇൃീമെേ മിറ ടഹീ്‌ലില െഅവരുടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിരക്ഷ നോക്കുക. ‘ഠവല ടലൃയ, ഇൃീമ േമിറ ടഹീ്‌ലില ടമേലേ മഴൃലല െീേ ഴൃമി േവേല ങൗമൈഹാമി െശി വേല ാമേേലൃ ീള ളമാശഹ്യ ഹമം മിറ ുലൃീെിമഹ േെമൗേ െുൃീ്ശശെീി ൌെശമേയഹല ളീൃ ൃലഴൗഹമശേിഴ വേലലെ ാമേേലൃ െശി മരരീൃറമിരല ംശവേ ങൗമൈഹാമി ൗമെഴല’. ഇതുപോലെ അനവധി യൂറോപ്യന്‍ ഭരണഘടനകള്‍ നമുക്ക് കാണാന്‍ സാധിക്കും. മേല്‍ പറഞ്ഞത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി  മാത്രമാണെങ്കില്‍ ഞാന്‍ മുന്നോട്ടുവെച്ച ഭേദഗതി ന്യൂനപക്ഷങ്ങളെ മാത്രം കണക്കിലെടുത്തുകൊണ്ടല്ല, മറിച്ച് ഈ രാജ്യത്തെ ഭൂരിപക്ഷത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ്.  ഒരിക്കല്‍കൂടി ഞാന്‍ പറയട്ടെ ഈ ഭേദഗതി ഏതെങ്കിലും തരത്തിലുളള പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിനുളളതല്ല. എന്നാല്‍ നിലവില്‍ ചില വിഭാഗങ്ങള്‍ക്ക് കല്‍പിച്ചുനല്‍കിയിട്ടുളള വകുപ്പുകള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമാണ്. എന്തിന് വേണ്ടിയാണ് നാം ഒരു ഏകസിവില്‍ കോഡ് കൊണ്ടുവരുന്നത്.  ഒരു സര്‍വ സാമ്യത്തിലൂടെ ഏവര്‍ക്കുമിടയില്‍ നിയമത്തിന്റെ പൊരുത്തം കൈവരിക്കാന്‍ എന്നാല്‍ വ്യക്തിയുടെ സിവില്‍ നിയമത്തില്‍ കൈകടത്തുന്നതോടുകൂടി അത്തരമൊരു പൊരുത്തം നഷ്ടപ്പെടുകയാണുണ്ടാവുക. ആയതിനാല്‍ രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാകുന്നതിന് അവരുടെ വ്യക്തിനിയമം ഹനിക്കെപ്പടാന്‍ അവര്‍ നിര്‍ബന്ധിതരാകാതിരിക്കുന്നതിന് ഞാനീ ഭേദഗതി വിനയപുരസ്സരം മുന്നോട്ട് വെയ്ക്കുന്നു”.
തുടര്‍ന്ന് വെസ്റ്റ്ബംഗാളില്‍ നിന്നുളള നാസിറുദ്ദീന്‍ അഹമദ് മറ്റൊരു ഭേദഗതി കൊണ്ടുവന്നു: ‘ജൃീ്ശറലറ വേമ േവേല ുൃീ്ശശെീിമഹ ഹമം ീള മി്യ രീാാൗിശ്യേ ംവശരവ വമ െയലലി ഴൗമൃമിലേലറ യ്യ വേല േെമലേ വെമഹഹ ിീ േയല രവമിഴലറ ലഃരലു േംശവേ വേല ുൃലാശലെ െമുുൃീ്മഹ ീള വേല രീാാൗിശ്യേ മരെലൃമേശിലറ ശി ൗെരവ ാമിിലൃ മ േവേല ൗിശീി ഹലഴശഹെമശേ്‌ല ാമ്യ റലലേൃാശില യ്യ ഹമം’ ഏതൊരു സമുദായത്തിന്റയും വ്യക്തിനിയമത്തില്‍ ഏതെങ്കിലും തരത്തിലുളള ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ആ സമുദായത്തിന്റെ മുന്‍കൂട്ടിയുളള അനുമതി പ്രകാരം മാത്രമേ ആകാവൂ എന്ന് സാരം.  അതിന് ശേഷം മദ്രാസില്‍ നിന്നുതന്നെയുളള മറ്റൊരു മുസ്‌ലിം പ്രതിനിധിയായ മെഹബൂബലി ബെയ്ഗ് സാഹിബ് ബഹദൂര്‍ തന്റേതായ ഒരു ഭേദഗതിയും അവതരിപ്പിച്ചു, ‘ജൃീ്ശറലറ വേമ േിീവേശിഴ ശി വേശ െമൃശേരഹല വെമഹഹ മളളലര േവേല ുലൃീെിമഹ ഹമം ീള വേല രശശ്വേലി.’ എന്നിട്ടദ്ദേഹം പറഞ്ഞു. ”ഇശ്ശഹ ഇീറല എന്നത് വ്യക്തിനിയമത്തെ ബാധിക്കുന്നതല്ലെന്നു ഞാന്‍ വിചാരിക്കുന്നു. ഇനി ഏകസിവില്‍ കോഡ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം അത്തരം വ്യക്തിനിയമങ്ങളെ കൂടി ബാധിക്കുന്നതാണെങ്കില്‍ മതവിഭാഗങ്ങളുടെ വിശിഷ്യ മുസ്‌ലിംകളുടെ അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവ പൂര്‍ണമായും അവരുടെ മതവുമായി ബന്ധപ്പെട്ടതാണെന്ന് ഉണര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
ഉടനെ മദ്രാസില്‍ നിന്നു തന്നെയുള്ള എം.അനന്തശയനം അയ്യങ്കാര്‍ അഭിപ്രായപ്പെട്ടത് അതെല്ലാം കേവലമൊരു കരാറല്ലേ എന്നാണ്. ഇത് കേട്ടയുടനെ മെഹ്ബൂബലി സാഹിബ് തിരിച്ചടിച്ചു. ”അല്ലെങ്കിലും അനന്തശയനം അയ്യങ്കാര്‍ ഇതരമതസ്ഥരുടെ നിയമങ്ങളെ വിലകല്‍പിക്കാത്തവനാണെന്ന് എനിക്കറിയാം. അതെ ഇതൊരു കരാറാണ്, ഹിന്ദുക്കള്‍ക്കിടയില്‍ വിവാഹമെന്നത് ഒരു സംസ്‌കാരണമാണെങ്കില്‍, പാശ്ചാത്യര്‍ക്ക് അതൊരു കേവലമൊരു അന്തസിന്റെ ഭാഗമാണ്. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ചടുത്തോളം അത് ക്വുര്‍ആന്‍ മുന്നോട്ടുവെക്കുന്ന നിയമങ്ങളാണ്. അത് പിന്‍പറ്റിയില്ലെങ്കില്‍ ആ വിവാഹം സാധുവല്ല. ഇത് കഴിഞ്ഞ 1350 വര്‍ഷമായി സകല രാഷ്ട്രങ്ങളിലെയും അധികാരിവര്‍ഗത്തിന്റെ അറിവോടുകൂടി മുസ്‌ലിംകള്‍ ആചരിച്ചുപോരുന്ന ഒന്നാണ്. ഇന്ന് മിസ്റ്റര്‍ അനന്തശയനം വന്നിട്ട് പുതിയൊരു രീതിയില്‍ മുസ്‌ലിംകള്‍ വിവാഹം കഴിക്കണമെന്നു പറഞ്ഞാല്‍ അത് ഞങ്ങളുടെ മതം അനുവദിക്കാത്തിടത്തോളം കാലം, പിന്‍തുടരാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് സര്‍ ഇത് കേവലം നിസാരമായി കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയമല്ല. ഇത് മറ്റു പല സമുദായത്തിന്റെയും വ്യക്തി നിയമങ്ങളെ ബാധിക്കുന്ന ഒന്നാണ്. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങള്‍ മറ്റു മതത്തിന്റെ മേല്‍ കെട്ടിവെക്കുന്നത് അംഗീകരിക്കാന്‍ പ്രയാസമാണ്. സര്‍ ചിലയാളുകള്‍ ധരിച്ചുവെച്ചിരിക്കുന്നത് മതനിരപേക്ഷ രാഷ്ട്രമെന്നാല്‍ അവിടെ പ്രജകള്‍ക്കെല്ലാം ഒരേ സംസ്‌കാരം, ഒരേ ഭാഷ, ഒരേ ജീവിതരീതി എന്നിങ്ങനെയാണെന്ന് തോന്നിപോകുന്നു. ഒരു മതനിരപേക്ഷ രാഷ്ട്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവിടെ വ്യത്യസ്തരായ മതവിഭാഗങ്ങള്‍ക്ക് അവരുടേതായ മത സ്വാതന്ത്രം ഉണ്ടാകണം.”
ഇതെല്ലാം കേട്ടുനിന്നിരുന്ന മദ്രാസ് അസംബ്ലിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും, മലബാറില്‍ നിന്നുള്ള മുസ്‌ലിം ലീഗുകാരനും ഒരു സലഫി മുസ്‌ലിം കൂടിയായിരുന്ന ബി.പോക്കര്‍ സാഹിബ് ബഹാദൂര്‍, ഭരണഘടന അസംബ്ലിയെ പ്രകമ്പനം കൊള്ളിക്കുമാറ് ഒരു ഉജ്ജ്വല പ്രഭാഷണം നിര്‍വഹിക്കുകയുണ്ടായി. ”മിസ്റ്റര്‍ വൈസ് പ്രസിഡന്റ്, നേരത്തെ മുഹമ്മദ് ഇസ്മയില്‍ സാഹിബ് മുന്നോട്ടുവെച്ച ഭേദഗതിയെ പിന്താങ്ങിക്കൊണ്ട് ഞാന്‍ പറയട്ടെ, ഇത് അങ്ങേയറ്റം സൗമ്യവും, ന്യായവുമായ ഒരു ഭേദഗതിയാണ്. ഈ ഭേദഗതി കേവലം മുസ്‌ലിം പക്ഷത്തുനിന്ന് പരിഗണിക്കാതെ ഈ രാജ്യത്തെ മുഴുവന്‍ സമുദായങ്ങളെയും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വസ്തുദാനം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വേണം മുഖവിലക്കെടുക്കാനെന്ന് ഞാന്‍ അപേക്ഷിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം ബ്രിട്ടീഷ് സാമ്രാജ്യം ഈ നാട് അടക്കി ഭരിച്ചപ്പോഴും അവര്‍ ഇന്നാട്ടിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് തങ്ങളുടേതായ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അനുവാദം നല്‍കിയിരുന്നു. അവരുടെ ഭരണതന്ത്രത്തിന്റെ വിജയമന്ത്രങ്ങളിലൊന്നു കൂടിയായിരുന്നു അത് സര്‍, ഞാനിവിടെ ചോദിക്കാനാഗ്രഹിക്കുകയാണ് ഈ രാജ്യത്ത് നമ്മള്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തോടുകൂടി നാം നമ്മുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും മതമനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യത്തെയും ഒരാള്‍ക്ക് തന്റെ വ്യക്തിനിയമം ആചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെയും ഏകസിവില്‍ കോഡിന്റെ പേരുപറഞ്ഞ് കൈവെടിയാനാണോ ഉദ്ദേശ്യം?
ആദ്യമായി എനിക്കറിയേണ്ടത് ഇതു കൊണ്ട്‌വന്നതിനു പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യത്തെയാണ്. സിവില്‍ കോഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഇശ്ശഹ ജൃീരലറൗൃല ഇീറല (ഠവല ഇീറല ഛള ഇശ്ശഹ ജൃീരലറൗൃല, 1908)ഉം മറ്റുള്ളതെല്ലാം ഇപ്പോഴുള്ളതുപോലെ ഡിശളീൃാ ആയി തുടരുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആര്‍ക്കും ഇതിനോട് എതിര്‍പ്പില്ല. എന്നാല്‍ ഈ രാജ്യത്തെ വിവിധ പ്രവിശ്യകളിലായി ഇവിടുത്തെ സമുദായങ്ങള്‍ വിവാഹകാര്യത്തിലും, വിവാഹമോചനത്തിന്റെ കാര്യത്തിലും, അനന്തരാവകാശത്തിന്റെ വിഷയത്തിലും തങ്ങളുടെ വ്യക്തിനിയമങ്ങള്‍ ആചരിച്ചു പോരുന്ന സുരക്ഷിതത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ഇതിന്റെ ലക്ഷ്യമെങ്കില്‍, എനിക്കൊന്നേ പറയുവാനുള്ളൂ സര്‍, ഇത് ഒരു നിലക്കും ക്ഷമിക്കാന്‍ കഴിയാത്ത സ്വേച്ഛാധിപത്യ വ്യവസ്ഥയാണ്. എന്റെ ശബ്ദം മുസല്‍മാന്റെ മാത്രം വികാരമായി കാണരുത്. ഞാനിത് പറയുമ്പോള്‍, ഞാന്‍ ശബ്ദിക്കുന്നത് ഇത് തങ്ങളുടെ മതനിയമത്തിന്റെയും മതാചാരങ്ങളുടെയും മേലുള്ള നിഷ്ഠൂരഭരണത്തിന്റെ കടന്നുകയറ്റമാണെന്ന് വിശ്വസിക്കുന്ന സകല വിഭാഗത്തിന്റെയും അവകാശത്തിനു വേണ്ടിയാണ്.
സര്‍, ഇതിനെതിരെ ശബ്ദിക്കുന്ന ഒട്ടനവധി ലഘുലേഖകള്‍ ഇതിനോടകം എനിക്ക് കിട്ടിയിട്ടുണ്ട്, വ്യത്യസ്ത സംഘടനകളുടെ, മുസ്‌ലിം സംഘടനകളുടെ മാത്രമല്ല, ഇതൊരു അടിച്ചമര്‍ത്തലാണെന്ന് വിശ്വസിക്കുന്ന ഹിന്ദു സംഘടനകളില്‍ നിന്നുപോലും. സര്‍, അവര്‍ ചോദിക്കുന്നു, ആരാണ് ഭരണഘടന ഞങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തിനുമേല്‍ കൈവെക്കാന്‍ മാത്രം അര്‍ഹതയുള്ളവര്‍? അവര്‍ ചോദിക്കുന്നു, മതത്തിന്റെ അവകാശത്തിലും, ആചാരാനുഷ്ഠാനങ്ങളിലും കൈകടത്താന്‍ വെമ്പല്‍ കൊള്ളുന്ന ഭരണഘടനാ നിര്‍മാണ സഭയിലെ വ്യക്തികള്‍ ആരൊക്കെയാണെന്ന്? അവര്‍ക്കെന്ത് അവകാശമാണതിനുള്ളത്? അത്തരത്തിലേതെങ്കിലും സംഘം മതത്തിന്റെ കാര്യത്തിലിടപെടുന്നുണ്ടെങ്കില്‍ അത് കടുത്ത അനീതിയാണ്. ഈ സംഘടനകളെല്ലാം ഉപയോഗിച്ചിരിക്കുന്ന ഭാഷ ഞാന്‍ സംസാരിക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ശക്തമാണ് സര്‍. ആയതിനാല്‍ എന്റെ അപേക്ഷ കേവലം ഒരു മുസ്‌ലിം പക്ഷത്തിന്റെ മാത്രമായി ഗണിക്കരുത്. എനിക്കറിയാം, ഹൈന്ദവര്‍ക്കിടയിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ തന്നെ അനന്തരാവകാശ വിഷയത്തില്‍ ഭിന്നതകളുണ്ട്. ഈ സഭ അതെല്ലാം ഒരു ഏകരൂപത്തിലേക്ക് കൊണ്ടുവരാനാണോ ശ്രമിക്കുന്നത്? ഞാനൊന്ന് ചോദിക്കട്ടെ, ഡിശളീൃാ എന്നതുകൊണ്ട് നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്? ഏത് നിയമത്തെ, ഏതു വിഭാഗത്തിന്റെ നിയമത്തെയാണ് നിങ്ങള്‍ മാനദണ്ഡമാക്കുക? ഇത്തരമൊരു കോഡ് കൊണ്ടുവരുമ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഉദ്ദേശിച്ചത്? ഇവിടെ ‘മിതക്ഷര’ രീതികളുണ്ട്, ദയഭാഗ രീതികളുണ്ട്. ഒരുപാട് വിഭാഗങ്ങളുടെ മറ്റനേകം രീതികളുണ്ട്. ഇതിലേതെടുത്താണ് നിങ്ങള്‍ ഇതിന് അടിത്തറ പാകുക? ഇത്തരത്തിലെന്തും ഇവിടെ ആര്‍ക്കും ചെയ്യാമെന്നാണോ? ഈയൊരൊറ്റ നിയമം കൊണ്ടുവരുന്നതിലൂടെ നിങ്ങളീ രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളെയും തകരാറിലാക്കുകയാണ് ചെയ്യുന്നത്.
സര്‍, എനിക്ക മുമ്പ്് സംസാരിച്ച ഒരു മാന്യദേഹം ചൂണ്ടിക്കാണിച്ച പോലെ ഇത് മൗലികാഅവശങ്ങളോട് വൈരുദ്ധ്യം വെച്ചുപുലര്‍ത്തുന്ന ഒന്നാണ്. ഇതൊരു വൈരുദ്ധ്യമാര്‍ന്ന നിലപാടാണെങ്കില്‍ പിന്നെ എന്തിനു വേണ്ടിയാണ് ഇത്തരമൊരു നിയമം? കേവലമൊരു പേന തലപ്പിന്റെ നാലു വരികളാല്‍ ഈ രാജ്യത്തെ മുഴുവന്‍ തകരാറിലാക്കാന്‍ ഈ അസംബ്ലിയില്‍ ആര്‍ക്കും കഴിയുമെന്ന് വന്നാല്‍? ഇത് ബോധപൂര്‍വമാണോ? എനിക്ക് മനസ്സിലാകുന്നില്ല എന്താണ് ഇത്തരമൊരു നിയമത്തിലൂടെ ഭരണഘടനാശില്‍പികള്‍ ലക്ഷ്യമിടുന്നതെന്ന്? ഞാന്‍ വളരെയധികം സങ്കടത്തോടുകൂടി ബോധിപ്പിക്കട്ടെ, യാതൊരു ഗൗരവവുമില്ലാതെയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിനെ നോക്കിക്കാണുന്നത്. ഇത് മറ്റേതെങ്കിലും ഭരണഘടനയില്‍ നിന്ന് എടുത്തതാണോ, എനിക്കറിയില്ല. അങ്ങനെയങ്കില്‍ ഏതൊരു ഭരണഘടനയില്‍ നിന്നാണോ ഇത് കടമെടുത്തത് അതിനെയും ഞാന്‍ ശക്തിയുക്തം വിമര്‍ശിക്കുന്നു. മറ്റൊരു ഒരു ഭരണഘടനയില്‍ നിന്ന് ഒരു നിയമം എടുക്കുക പ്രയാസമുള്ള കാര്യമേയല്ല. പക്ഷേ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഓര്‍ക്കണം. അനേകായിരിരം വരുന്ന വിഭാഗങ്ങള്‍ സഹസ്രാബ്ദങ്ങളായി ആചരിച്ചുവരുന്ന അനുഷ്ഠാന മുറകള്‍ കേവലമൊരു പേനതുണ്ടുകൊണ്ട് വെട്ടി തിരുത്തിയിട്ട് എന്തൊരു ലക്ഷ്യമാണ് അവിടെ സാക്ഷാത്കരിക്കപ്പെടുന്നത്? പൗരന്റെ തെരഞ്ഞെടുക്കുവാനുള്ള അവകാശത്തെ കൊല ചെയ്തിട്ട്, അവരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചിട്ട് എന്താണീ കോഡ് കൊണ്ട് നേടാനുള്ളത്? ഇത്തരമൊരു സ്വേച്ഛാധിപത്യ നിയമത്തിന് നമ്മുടെ ഭരണഘടനയില്‍ ഇടം കൊടുത്തുകൂടാ. ഞാനൊരിക്കല്‍ കൂടി പറയുന്നു സര്‍, ഹൈന്ദവ വിഭാഗത്തില്‍ നിന്നുതന്നെ ഒരുപാടാളുകള്‍ ഇതിനെതിരാണ്. എന്നെക്കാള്‍ ശക്തമായ ശൈലിയിലാണ് അവരുടെ പ്രതിഷേധസ്വരങ്ങള്‍. ഏകസിവില്‍ കോഡിനെ ഭൂരിപക്ഷം പേരും അംഗീകരിക്കുന്നുണ്ടെന്ന് ഈ നിയമം ഡ്രാഫ്റ്റ് ചെയ്തവര്‍ പറയുകയാണെങ്കില്‍, അതൊന്നു കാണിച്ചുതരാന്‍ ഞാനവരെ വെല്ലുവിളിക്കുന്നു. ഇനി ഭൂരിപക്ഷം അങ്ങനെയാണെന്നു തന്നെ വെക്കുക. എങ്കിലും ഇത് ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതും, തിരസ്‌കരിക്കപ്പെടേണ്ടതുമാണ്. കാരണമെന്തെന്നാല്‍ ഒരു ജനാധിപത്യത്തില്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടാതെ കാത്തുസൂക്ഷിക്കുകയെന്നത് ഭൂരിപക്ഷ ജനതയുടെ ബാധ്യതയാണ്. അതല്ല ന്യൂനപക്ഷാവകാശത്തിന്റെ നെഞ്ചത്തു കയറി നിന്ന് ഭരണം നിര്‍വഹിക്കുകയെന്നതാണ് ഭൂരിപക്ഷം ചെയ്യുന്നതെങ്കില്‍ അതിനു ജനാധിപത്യമെന്ന പേര്‍ ചേര്‍ന്നതല്ല, അത് സ്വേച്ഛാധിപത്യമാണ്. ഇത് നിസാരമായിക്കണ്ട് നിമിഷനേരം കൊണ്ട് പാസാക്കേണ്ട ഒരു നിയമമല്ലന്ന് ആയതിനാല്‍ ഈ അസംബ്ലിയിലെ  മുഴുവന്‍ അംഗങ്ങളേയും മുമ്പാകെ ഓര്‍പ്പിച്ചുകൊണ്ട് ഞാന്‍ ഇത് സമര്‍പ്പിക്കുന്നു”.
പോക്കര്‍ സാഹിബിന്റെ പ്രസംഗം അര്‍ത്ഥവത്തപൂര്‍ണ്ണവുമായിരുന്നു. എന്നാല്‍ അതിനെ തീര്‍ത്തും നിസ്സാരവത്കരിക്കുന്നതായിരുന്നു പിന്നീട് സംസാരിച്ച ശ്രീ അല്ലാഡി കൃിഷ്ണസാമി അയ്യരെ പോലത്തെ അംഗങ്ങള്‍. അവസാനമായി എഴുനേറ്റ് നിന്ന ഡോ. ബി.ആര്‍ അംബേദ്കര്‍ ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാദങ്ങള്‍ അവതരിപ്പിച്ചത് തീര്‍ത്തും മതേതരമായ ഒരു കോണില്‍ നിന്ന്‌കൊണ്ടായിരുന്നു. എന്നിരുന്നാലും ഒരു സമുദായത്തിന് തങ്ങളുടെ മതപരമായ നിയമങ്ങള്‍ ബലികഴിപ്പിക്കപ്പെടുമ്പാഴുണ്ടാകുന്ന വൈകാരികമായ തള്ളലിനെ ഒരു വിശാലാര്‍ത്ഥത്തില്‍ ഗ്രഹിക്കുന്നതില്‍ അദ്ദേഹം പാരാജയപ്പെട്ടു എന്ന് വേണം മനസ്സിലാക്കാന്‍. ഇഡ്യയെ സംബന്ധിച്ചിടത്തോളം ക്രിമിനല്‍ നിയമങ്ങളിലും ക്രയവിക്രിയ നിയമങ്ങളിലുമെല്ലാം നാം ഇതിനോടകം തന്നെ ഒരു ഏകസിവില്‍കോഡാണ് പിന്‍തുടരുന്നതെന്നും, അത് പതുക്കെ മറ്റു നിയമങ്ങളിലേക്കും ആവശ്യമെങ്കില്‍ വ്യാപിപ്പിക്കുക എന്നത് മാത്രമാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്  എന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. മാത്രവുമല്ല ഇത്  നടപ്പിലാക്കുന്ന സംസ്ഥാനങ്ങള്‍ അവിടുത്തെ ജനങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട,് അടിച്ചേല്‍പ്പിക്കാത്ത തരത്തില്‍ മാത്രമേ ഇത് ചെയ്യുകയുള്ളു അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴക്കുകയാണെന്നു വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ നമ്മോട് വിളിച്ചു പറയുന്നു.
ഇന്റഡ്യയെന്ന മതനിരപേക്ഷ ജനാധിപത്യ രാജ്യം പടുത്തുയര്‍ത്തുന്നതിന് ഒരു ഭരണഘടന നിര്‍മിക്കാന്‍ തുനിഞ്ഞപ്പോഴെല്ലാം,  അത് ബ്രിട്ടീഷ്‌കാരാലാകട്ടെ അല്ലെങ്കില്‍ ഇന്‍ഡ്യാക്കാരാലകട്ടെ അവിടെയെല്ലാം സവര്‍ണ്ണ ഹൈന്ദവ ദേശീയതാ സങ്കല്‍പ്പത്തില്‍ നിന്ന് വിടുതല്‍ തേടി കുതറിമാറാന്‍ ശ്രമിക്കുന്ന മുസ്‌ലിം നേതാക്കളുടെ ശ്രമങ്ങളാണ് പലപ്പോഴും അതിനെയെല്ലാം പരാജയത്തിലേക്ക് നയിച്ചതെന്ന് മേല്‍ വിവരിച്ച ഭരണഘടനാ നിര്‍മ്മാണചരിത്രത്തില്‍ നിന്നും  നിര്‍ധരിച്ചെടുക്കാന്‍ സാധിക്കും. അത് സംഭവിക്കുന്നത് ദീര്‍ഘദൃഷ്ടിയുള്ള നേതാക്കള്‍ തങ്ങളുടെ സമുദായം പില്‍ക്കാലത്ത് ഒരു സ്വത്വപ്രതിസന്ധിയെ നേരിടേണ്ടി വരരുതെന്ന ചിന്തകളില്‍ നിന്നാണ് ങീിലേഴീരവലഹാളെീൃറ ഞലളീൃാ െന്റെ മുഖ്യ അജണ്ടകളിലൊന്ന് മുസ്‌ലിം, സിക്ക് എന്നീ ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണ നിയമങ്ങളായിരുന്നു. പിന്നീട് സൈമണ്‍ കമ്മീഷനോട് എതിര്‍ത്ത്‌കൊണ്ട് മോത്തിലാല്‍ നഹ്‌റു അവതരിപ്പിച്ച റിപ്പോര്‍ട്ടിനോട് മുസ്‌ലിം നേതാക്കള്‍ രാജിയാകാതിരുന്നത് മറ്റൊന്നു കൊണ്ടുമായിരുന്നില്ല. അത്‌കൊണ്ട് മാത്രമാണ് മുഹമ്മദലി ജിന്നക്ക് തന്റേതായ  ചിലവീക്ഷണങ്ങള്‍ അവതരിപ്പിക്കേണ്ടി വന്നതും. ദീര്‍ഘനാളത്തെ അവകാശത്തിനുവേണ്ടിയുള്ള കലഹം സൃിഷ്ടിച്ച മടുപ്പായിരിക്കണം ഒരുവേള മറ്റൊരു രാഷ്ട്രമല്ലാതെ വേറെ വഴിയില്ലന്ന് അന്നത്തെ സര്‍വേന്ത്യ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് ചിന്തിക്കേണ്ടി വന്നത്.  ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയുടെ ആദ്യ രണ്ട് സെഷന്‍ ബഹിഷ്‌കരിക്കുന്നതിലേക്ക് നയിച്ച ആ ഗൗരവമേറിയ ചിന്തകളുടെ പരിണിതഫലമായി, സുന്ദരമായ ഒരു പൂഷ്പ്പത്തിന്റെ ഇതളുകള്‍ പങ്കിട്ടെടുത്ത് വികൃതമാക്കുന്നതു പോലെ വിഭജനമെന്ന നോവുന്ന പകുത്തെടുക്കല്‍ ഒരു യാഥാര്‍ത്ഥ്യമായപ്പോഴും അതിനോട് സഹകരിക്കാതെ, തങ്ങളുടെ പൊക്കിള്‍ക്കൊടി വീണലിഞ്ഞു ചേര്‍ന്ന ഈ മണ്ണിനേയും വിണ്ണിനേയും സ്‌നേഹിച്ച, ഹിന്ദുവെന്നോ-മുസല്‍മാനെന്നോ വ്യത്യാസമില്ലാതെ ഇന്നാട്ടിലെ രാഷ്ട്രീയ നായകരുടെ കയ്യില്‍ അവരുടെ സുരക്ഷിതത്വത്തിന്റെ താഴുകളര്‍പ്പിച്ച് വിശ്വസ്തതയോടെ കിടന്നുറങ്ങുന്ന ഒരു മുസ്‌ലിം ന്യൂനപക്ഷ സമൂഹം ഇവിടെയുണ്ടായിരുന്നുവെന്ന വസ്തുത സമകാലിക രാഷ്ട്രീയ നേതാക്കള്‍ വിസ്മരിക്കരുത്. അവരുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുകയെന്നുള്ളത് എത്രമാത്രം നീചമായ പ്രവര്‍ത്തിയാണ്. അവരുടെ മതപ്രബോധനത്തിനും വ്യക്തിനിയമ ആചാരങ്ങള്‍ക്കും വിലങ്ങണിയിക്കുകയെന്നത് എത്രമാത്രം ലജ്ജാവഹമാണ്?

Leave a Reply

Your email address will not be published. Required fields are marked *